18 January, 2022

Spring summer fall winter and spring

 കിം കി ഡുക്കിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന മനോഹരമായൊരു ചിത്രം കണ്ടു ...

spring,summer,fall  winter and.. spring. cinematography is wonderful.. പ്രകൃതിയുടെ മനോഹാരിതയിൽ ലയിച്ചിരിന്നു കണ്ട ചിത്രം. ലൊക്കേഷൻ അതി മനോഹരമാണ്. ഒരു തടാകത്തിന് നടുവിൽ നിൽക്കുന്ന ഫ്ലോട്ടിംഗ് ഹെർമ്മിറ്റേജ്.. 


ഒരു കുഞ്ഞിന്റെ ബാല്യത്തിൽ നിന്നാരാൾ യൗവ്വനത്തിലേക്കും മധ്യവയസിലേക്കും  വാർധക്യത്തിലേക്കും  കടന്നുപോകുമ്പോൾ ഉണ്ടാകുന്ന  മാറ്റങ്ങൾ പ്രകൃതിയുടെ ഋതുഭേദങ്ങൾക്കൊത്ത വിധം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.


ഒരു ബുദ്ധാശ്രമത്തിലെ കഥയാണ്.  ഒരു ഗുരുവും കുട്ടിയും..ബുദ്ധ ഗുരുവിന്റെ ആശ്രമത്തിലെ ഒരു കുട്ടിയെയാണ് ആദ്യഭാഗം കാണിക്കുന്നത്. മഹാ വികൃതി.. ചെറുപ്രാണികളെയും ജല ജീവികളെയുമെല്ലാം ഉപദ്രവിച്ചിട്ട് കൈകൊട്ടി ചിരിക്കലാണ് ഇപ്രായത്തിൽ അവന്റെ തമാശ .. ഗുരു ഇതെല്ലാം അവനറിയാതെ പിന്നിൽ നിന്ന് വീക്ഷിക്കുന്നുണ്ട്.. പുമ്പാറ്റകളെ പിടിക്കാനായി പിറകെ ഓടുന്ന കുഞ്ഞ്. മീനിന്റെ പുറത്ത് കല്ലുകെട്ടിയിട്ടിട്ട് അതിനെ തിരികെ പുഴയിൽ വിടുമ്പോൾ അത് നീന്താനായി ആയാസപ്പെടുന്നത് കണ്ട് ആർത്ത് ചിരിക്കുന്ന കുട്ടി. തവളയുടെ പുറത്ത് കല്ല് നൂലിൽ കെട്ടി തീരികെ കുളത്തിൽ വിടുന്നവൻ, അതിന്റെ മരണവെപ്രാളം കണ്ട് കൈകൊട്ടി ചിരിക്കുന്നു. 


ഒരു പാമ്പിനെ പിടിച്ച് അതിന്റെ കഴുത്തിലൊരു കല്ല് കെട്ടി, ഇഴയാൻ പാടുപെടുന്ന നിസാര ജീവിയെ നോക്കി ചിരിക്കുന്ന ഏഴു വയസുകാരന്റെ  കുസ്യതികൾ.

 ഗുരുവവനെ നിശബ്ദം പിന്തുടരുന്നു. 


രാത്രിയിൽ കുഞ്ഞ് ശാന്തമായി കിടന്നുറങ്ങുകയാണ്.. ഗുരു സാമാന്യം വലിയൊരു കല്ലെടുത്ത് കൊണ്ടുവരുന്നു. ഒരു കയറിൽ ചേർത്ത് കെട്ടി ഉറങ്ങിക്കിടക്കുന്ന ബാലന്റെ പുറത്ത് അയാൾ ആ കല്ല് കെട്ടി വക്കുന്നു.. തിരികെ പോയി കിടന്നുറങ്ങുന്നു.

രാവിലെ ഉറക്കമെഴുന്നേറ്റ കുട്ടി തന്റെ മുതുകിലെ കല്ലു കണ്ടിട്ട് ഉറക്കെ കരയുന്നു.. അഴിച്ചു മാറ്റി ത്തരാൻ ആവശ്യപ്പെടുന്നു.. 

ഗുരു അവനോട് പറയുന്നു ഇന്നലെ നീ കല്ലു കെട്ടി വിട്ട ചെറു ജീവികൾക്ക് എന്ത് സംഭവിച്ചിട്ടുണ്ടാകും. പോയി നോക്കിയിട്ട് വരിക. എന്നിട്ട് ഒരു കാര്യവും കൂടി പറയുന്നു. 


അതിൽ ഒരെണ്ണമെങ്കിലും ചത്തിട്ടുണ്ടെങ്കിൽ നീ കെട്ടിയ കല്ല് ഭാരമായി നിന്റെ നെഞ്ചിനകത്തുണ്ടാകും..


കുട്ടി തന്റെ മുതുകത്തെ കല്ലുമായി ആയാസപ്പെട്ട് പുഴവക്കിലേക്ക് നടക്കുന്നു  

കല്ലു കെട്ടി വിട്ട മീനതാ അവിടെത്തന്നെ ചത്ത് കിടപ്പുണ്ട്.. സങ്കടത്തിന്റെ നിഴൽ അവന്റെ മുഖത്ത് കാണാം ഇപ്പോൾ.. അവനതിന്റെ കെട്ടഴിച്ചിട്ട് പതിയെ തലോടി മണ്ണിലൊരു കുഴിയെടുത്തിട്ട് അതിനെ കുഴിച്ചിടുന്നു.. ദുഖം കനപ്പിച്ച മുഖവുമായി കുട്ടി അടുത്ത സ്ഥലത്ത് ചെയ്യുന്നു. താൻ കെട്ടിയിട്ട തവളക്കുഞ്ഞ് ചെറിയ ചലനവുമായി അവിടെത്തന്നെ കിടപ്പുണ്ട്.. വേഗം അവനതിനെ അഴിച്ചു സ്വതന്ത്രമാക്കി വെള്ളത്തിലേക്ക് വിടുന്നു.


പിന്നീടവൻ പോകുന്നത് പാമ്പിനെ തേടിയാണ്. കഷ്ടം അതവിടെ ചോര വാർന്ന് ചത്തു കിടപ്പുണ്ട്. ആ കാഴ്ച കണ്ട് അവൻ വാവിട്ട് നിലവിളിക്കുകയാണ്.


ആ കല്ലുകൾ ഗുരു പറഞ്ഞത് പോലെ നെഞ്ചിലെ കനമായി. കുറ്റബോധത്തിന്റെ തീക്കനലായി നീറി നീറി.

ഇതാണ് ആ ചിത്രത്തിന്റെ തുടക്കം..

നമ്മുടെയൊക്കെ ജീവിതവുമായി അഭേദ്യ ബന്ധ മുണ്ടിതിന്.


ചെറുപ്രായം മുതൽ ഉള്ളിലടിഞ്ഞു കൂടുന്ന ചെറുതും വലുതുമായ കുറ്റബോധങ്ങളുടെ മാറാപ്പിന്റെ ഭാരം കാലം കഴിയുന്തോറും 

ഒരുവന്റെ കൂനിനെ കുറെ കൂടി വലുതാക്കുന്നുണ്ട്. ജീവിതത്തിന്റെ താളം തെറ്റിക്കുന്നുണ്ട്..മനസിന്റെ കൂന് പോകപ്പോകെ ശരീരത്തിന്റെതായി മാറുന്നു.. ഒരു ധ്യാന ക്ലാസിനിരുന്ന സമയത്താണ് കുറ്റബോധവും പാപബോധവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് തിരിച്ചറിവുണ്ടായത്.. 

കുറ്റബോധം നിങ്ങളെ നിരാശയിലേക്ക് നയിക്കുമെങ്കിൽ അവബോധം നിങ്ങളെ പ്രശാന്തിയിലേക്ക് നയിക്കും.

പണ്ടെങ്ങോ ചെയ്ത ഒരു തെറ്റിന്റെ പുറത്ത് ജീവിതം മുഴുവൻ ഉഴറി നടക്കുന്ന ചില മനുഷ്യരുണ്ട്.

തെറ്റിനെ അംഗീകരിക്കലും സ്വയം മാപ്പു കൊടുക്കലും  ചെയ്യാതെ അതിൽ നിന്നൊരു വിമോചനമില്ല.


കഥയിലേക്ക് വരാം.

നമ്മുടെ കഥയിലെ കുഞ്ഞ് മുതിർന്ന് വരുമ്പോൾ ,ഒരു രോഗം മാറാനായി ആശ്രമത്തിൽ എത്തിച്ചേർന്ന  ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ പെടുന്നു. ആദ്യമൊക്കെ പെൺകുട്ടി എതിർക്കുന്നുവെങ്കിലും അവർ ഗാഡമായ സൗഹ്യദത്തിലാകുന്നു. പരസ്പര ശരീരം പങ്ക് വക്കുന്നിടത്തോളം അവരുടെ പ്രണയം വളരുന്നു.

ഗുരു നിശബ്ദനായി അതും കാണുന്നു.

ആ പെൺകുട്ടി തിരികെ പോകുമ്പോൾ ഗുരുവിനെയും  ആശ്രമത്തെയും ഉപേക്ഷിച്ച് അവനും അവളെ പിന്തുടരുന്നു. അവൻ പോകുമ്പോൾ 

ഗുരു അവന് ഒരു താക്കീത് കൊടുക്കുന്നു.


LUST AWAKENS THE DESIRE TO POSSESS AND POSSESSION AWAKENS THE INTENT TO MURDER.


മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു.

ഗുരുവിന്റെ വാക്കുകൾ അക്ഷരം പ്രതി അവന്റെ ജീവിതത്തിൽ സംഭവിക്കുന്നു.


സമ്മർ സീസൺന്റെ അവസാനമാകുമ്പോഴേക്ക് അവൻ തിരികെയെത്തുന്നത് ഒരു കൊലയാളി യായിട്ടാണ്. തന്നെ വഞ്ചിച്ച പെൺകുട്ടിയെ കൊന്നിട്ട്  ഒരു ഭ്രാന്തനെ പോലെ തിരികെ ആശ്രമത്തിലെത്തുന്നു..the time of fall in his life. അവന്റെ ജീവിതത്തിന്റെ വീഴ്ചയുടെ കാലം. പകയും വെറുപ്പും കുറ്റബോധവും ഉള്ളിൽ നിറഞ്ഞവൻ 

സ്വയം ഹത്യയുടെ  വക്കിലെത്തുന്നു. .

ഗുരുവവനെ പശ്ചാത്താപത്തിന്റെ വഴികളിൽ വീണ്ടെടുക്കാൻ ശ്രമിക്കുന്നു. എന്നാലും നിന്റെ വിധിയെ നീ സ്വീകരിക്കേണ്ടതുണ്ട് എന്നവനെ ബോധ്യപ്പെടുത്തുന്നു. അവനെ തേടി പോലീസുകാർ എത്തുന്നു. ജയിലിലേക്ക് അയക്കപ്പെടുന്നു..

തന്റെ നിയോഗം കഴിഞ്ഞെന്ന് തിരിച്ചറിഞ്ഞ ഗുരു സ്വയം ചിതയുണ്ടാക്കി നിർവ്വാണമടയുന്നു.


അടുത്ത വിന്റർ സീസൺ വരുന്നു. അവൻ പുതിയ വ്യക്തിയായി തിരികെ വരികയാണ്. പാകപ്പെട്ട മനസുമായി, ഉറച്ച കാൽവയ്പുകളുമായി ... തണുത്തുറഞ്ഞു കിടക്കുന്ന തടാക തീരത്ത് അയാൾ മഞ്ഞ് പാളികൾക്കുള്ളിൽ ബുദ്ധവിഗ്രഹം കൊത്തിയെടുക്കുകയാണ്. പിന്നീട് ഏകനായി ഉറഞ്ഞു കൂടിയ തണുപ്പിനെ വകവെക്കാതെ ശരീരത്തെയും മനസിനെയും പാകപ്പെടുത്താൻ തക്കതായ  ദിനചര്യകളിലും വ്യായാമ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു..


 ഒരു കല്ല് അരയിൽ കെട്ടി അതു വലിച്ചു കൊണ്ടു കുന്നുകളും മലകളും പുഴകളും താണ്ടി ഒരു വലിയ മലയുടെ ഉത്തുംഗത്തിൽ കൊത്തിവച്ചിരിക്കുന്ന ബുദ്ധപ്രതിമയുടെ അടുത്തെത്തുന്നു. അവിടെയിരുന്നു ധ്യാനിച്ചു ധ്യാനിച്ചു , ശേഷമൊരു ഗുരുവായി പരിണമിക്കുന്നു. ഒരു കൊച്ചു കുട്ടിയിൽ നിന്നൊരു ബുദ്ധൻ 

പുനർജനിക്കുന്നു.. അതിനയാൾ കടന്നു പോകേണ്ടിരുന്ന കടമ്പകൾ അതി കഠിനമായിരുന്നു.


കഠിന പാതകൾ താണ്ടി തിരികെ ആശ്രമത്തിലെത്തുമ്പോൾ മുഖം മറച്ച ഒരു സ്ത്രീയതാ ഒരു കുഞ്ഞിനെ വാതിൽക്കൽ ഉപേക്ഷിച്ചിട്ട് കടന്ന് പോകുന്നു. ആ കുഞ്ഞിനെ വഴി കാട്ടേണ്ട ചുമതല ഏറ്റെടുത്ത് തനിക്ക് മുൻപ് കടന്ന് പോയ ഗുരുവിന്റെ പാത അയാൾ സ്വീകരിക്കുന്നു.. അയാൾ സ്വയം കണ്ടെത്തുകയാണ്..


He became the master of his own  life now..

വീണ്ടും വസന്ത കാലം വരവായി.

The cycle of life never ends....

29 October, 2021

മകനറിയുന്നുണ്ടോ



 അരുൺ ഷൂറിയുടെ പുസ്തകമാണ്  വായിക്കുന്നത്.Does he know a mother's heart എന്നാണതിന്റെ പേര്..

 അവൻ  അമ്മയുടെ ഹ്യദയത്തെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ .ഒരിക്കലെങ്കിലും. തങ്ങൾക്കുണ്ടായ ഒരേയൊരു മകൻ പിറന്നത് സെറിബ്രൽ പാൽസി എന്ന രോഗവുമായിട്ടാണ് എന്ന് തിരിച്ചറിയുന്ന ഒരച്ഛനും അമ്മയും നടന്ന കനൽ വഴികളെ അനുസ്മരിക്കുകയാണ് ഈ ആത്മകഥാംശത്തിലൂടെ..

.ഏതെങ്കിലും  തരത്തിൽ disability /special needs ഉള്ള മക്കളെ വളർത്തുന്ന അമ്മമാർക്ക് സമർപ്പിച്ചിരിക്കുന്നു ഈ പുസ്തകം.

അരുൺ ഷൂറി മാധ്യമ പ്രവർത്തകനാണ്. എക്കണോമിസ്റ്റാണ്, എഴുത്തുകാരനാണ്, രാഷ്ട്രീയക്കാരനും വാജ്പേയി മന്ത്രിസഭയിൽ  മുൻ കേന്ദ്ര മന്ത്രിയുമായിരുന്നു.. 

ലഭിച്ച മക്കൾക്ക് കഴിവില്ല , മണ്ടനാണ്,പഠിക്കുന്നില്ല , വളർത്താൻ പാടാണ്, അനുസരണയില്ല , അഹങ്കാരം മാത്രമേയുള്ളു, എന്നൊക്കെ പരാതിപ്പെടുന്ന അമ്മമാർ വായിക്കേണ്ട പുസ്തകം.

Does he know a mother's heart..  

ഒൻപത് വർഷങ്ങളുടെ  കാത്തിരുപ്പിന് ശേഷം അവർക്ക് അരുണിനും അനിതയ്ക്കും ഒരേയൊരു  കുഞ്ഞ് ഉണ്ടാകുന്നു. ആദിത്യ .അധികം വൈകാതെയവർ തിരിച്ചറിയുന്നു, ആദിത്  സ്പെഷ്യൽ പരിഗണന വേണ്ട ഒരു കുഞ്ഞാണെന്ന്.cerebral palsy എന്ന തലച്ചോറിന്റെ ന്യൂനതകളിലൂടെ കടന്നുപോകുന്ന കുട്ടി.

ഒരു കുഞ്ഞിന് വളർച്ചയുടെ കാലഘട്ടത്തിൽ ഉണ്ടാകുന്ന ഒരു milestones ലൂടെയും അവൻ കടന്നു പോകുന്നില്ല. അവന് ഒരിക്കലും എഴുന്നേറ്റ് നിൽക്കാൻ സാധിക്കില്ലായിരുന്നു.

ചിരിയോ കളിയോ എല്ലാം മാഞ്ഞു പോയ ബാല്യം. ഈ പുസ്തകം എഴുതുന്ന സമയം അവന് 35 വയസ് പ്രായം.

അവന് ഒരിക്കൽ പോലും നിൽക്കാനോ നടക്കാനോ സാധിച്ചിട്ടില്ല. വീൽചെയറിൽ തന്നെയായിരുന്നു ജീവിതം .. ഒരു കണ്ണിന് തീരെ കാഴ്ചയില്ല. മറുകണ്ണിന് മാത്രമേ ചെറിയ കാഴ്ചയുള്ളു അതും വശങ്ങളിൽ മാത്രം.

സംസാരമെന്നത് തിരിച്ചറിയാനാവാത്ത ചില ശബ്ദങ്ങളിലൂടെ മാത്രമായിരുന്നു. പക്ഷേ നല്ല ഓർമ്മശക്തിയുണ്ടായിരുന്നു. നല്ല കേൾവിയും..ഒരു കൈ തളർന്നു പോയിരുന്നു. മറു കൈ അല്പം മാത്രം ഉയർത്താനാകും.

അമ്മ അവന് താങ്ങും തണലുമാകുന്നു. പക്ഷേ ഒരിക്കൽ പോലും അവന് അമ്മ കടന്നുപോകുന്ന ഹൃദയ വൃഥകളെ തിരിച്ചറിയാനാകുന്നില്ലയെന്ന സങ്കടം. 

ഞാനെന്റെ മക്കളെ വളർത്തുമ്പോൾ ആശങ്കപ്പെട്ടിട്ടുണ്ട്.. മക്കളാൽ തിരിച്ചറിയപ്പെടാത്ത ഒരമ്മയായിപ്പോകുമോ ഞാനെന്ന് . എവിടെ നിന്നോ അവരെ കണ്ടെത്തി ഹൃദയത്തോട് ചേർത്ത് നിർത്തിയ സ്നേഹം അവർ എന്നെങ്കിലും മനസിലാക്കുമോയെന്ന്..

തിരികെയൊന്നും പ്രതീക്ഷിക്കാതെ കൊടുക്കുകയെന്നതാണ് യഥാർത്ഥ സ്നേഹം മെന്ന്  ഓരോ വരികളും വായിക്കുമ്പോൾ വീണ്ടും തിരിച്ചറിയുന്നു.

അദിഥ് എന്ന മകനിലൂടെ  മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തെ തിരുത്തിയെഴുതുന്നു..അവന് സന്തോഷo നൽകുന്ന പാട്ടുകൾ കേൾപ്പിക്കുന്നു. അവൻ ഇഷ്ടപ്പെടുന്ന പോലെ ഫാമിലി ഗെറ്റ് ടുഗദർ ന് കൊണ്ടുപോകുന്നു. സാധാരണ ഇത്തരം മക്കളെ പുറം ലോകത്ത് നിന്ന് മറയ്ക്കാൻ നാം ശ്രമിക്കാറുണ്ട്. സമൂഹ ഭ്രഷ്ട്രിന്റെ ഭയത്തിൽ കുടുങ്ങി അവരെ വീടിന്റെ ചുമരുകൾക്കുള്ളിൽ ഒളിപ്പിക്കുന്നു.

എന്നാലിവരാകട്ടെ  അവനെയും കൂട്ടി അവനിഷ്ടമുള്ള റെസ്റ്റോറന്റൽ പോയി ഭക്ഷണ കഴിക്കുന്നു. പാർക്കുകളിൽ പോകുന്നു.കഴിയുന്നത്ര യാത്രകൾ ചെയ്യുന്നു.മനുഷ്യരുടെ തുറിച്ചു നോട്ടങ്ങളെ അവഗണിക്കുന്നു. തന്റെ മകനെപ്പറ്റി ആരുടെ മുൻപിലും തലയെടുപ്പോടെ പരിചയപ്പെടുത്താൻ അപ്പനെന്ന നിലയിൽ അയാൾ എപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നു.

അവർ രണ്ടുപേരുടെയും മാതാപിതാക്കൾ ഈ കുഞ്ഞിൽ ചെലുത്തിയ സ്വാധീനം അയാൾ സ്മരിക്കുന്നു. അനിതയുടെ അമ്മ കുഞ്ഞിന് വാർത്തകൾ വായിച്ചു കൊടുക്കും, കഥകളും പാട്ടുകളും , കവിതകളും ഈണത്തിൽ ചൊല്ലിക്കേൾപ്പിക്കും. കണക്കുകൾ പഠിപ്പിക്കും. ഒരിക്കൽ പോലും അവന് കണക്കിന്റെ ആവശ്യമില്ലല്ലോയെന്ന് അച്ഛൻ പറയുമ്പോൾ . ആദിത്യന്റെ ഓരോ ചെറിയ വിജയങ്ങളും ചവിട്ടുപടികളും കണ്ടു സന്തോഷിക്കുകയാണ് താനെന്ന് അമ്മൂമ്മ പറയും.

സ്പെഷ്യൽ കുഞ്ഞുങ്ങൾ ഉള്ള മാതാപിതാക്കൾക്ക് ഉണ്ടാകുവുന്ന നിരാശ , ശാപ വാക്കുകൾ, കോപം , bitterness, എന്തിന് വേണ്ടി ജീവിക്കുന്നുവെന്നും എന്തിന് വേണ്ടി വളർത്തുന്നുവെന്നുമുള്ള നിരാശാബോധം എന്നീ നെഗറ്റീവ് വികാരങ്ങളെയൊക്കെ പതിയെപ്പതിയെ  ബോധപൂർവ്വമയാൾ മറികടക്കുകയാണ്..

അതിനിടെ മറ്റൊരു സങ്കടം കൂടി അയാളെ തേടി വരുന്നു. തീരെ ചെറുപ്പത്തിൽ  42 ആം വയസ്സിൽ അനിതയെന്ന അമ്മ പാർക്കിൽസൺസ് രോഗത്തിന് വിധേയപ്പെടുന്നു. മകന്റെ നിഴലായി നടന്ന സ്ത്രീ പതിയെ പതിയെ വിറയൽ രോഗത്തിന് കീഴ്പ്പെടുന്നു. പലയിടത്തും വീഴുകയും , വീണാൽ അറിയിക്കാനായി ഒരു അലാം വാച്ച് കെട്ടിയാണ് അവർ നടന്നിരുന്നത്..

പോകപ്പോകെ മനുഷ്യന്റെ സഹനങ്ങളുടെ അർത്ഥം തേടി അയാൾ അലയുകയാണ്. ദൈവം എന്നൊരാൾ ഉണ്ടോ , ഉണ്ടെങ്കിൽ എന്ത് കൊണ്ട് മനുഷ്യർ സഹിക്കേണ്ടി വരുന്നു എന്ന നൂറ്റാണ്ടുകൾ  പഴക്കമുള്ള ചോദ്യത്തിന് പലരിൽ നിന്നായി ഉത്തരം തേടുകയാണ് ആ മനുഷ്യൻ. ഒരു ദിവസം കുഞ്ഞിന് അത്ഭുതം സംഭവിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് അവന്റെ അമ്മൂമ്മ അവനെയും കൊണ്ടു ദൈവതുല്യരായ ആൾക്കാരുടെ അടുത്ത് പോകുന്നു. പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല.

ഒരു മനുഷ്യൻ കടന്ന് പോകുന്ന സഹനങ്ങളുടെ ആഴമെത്ര. എന്തുകൊണ്ട് എനിക്ക് മാത്രം എന്ന ചോദ്യത്തിന് പ്രസക്തിയില്ലാതാകുന്നു

അദ്ദേഹം ബൈബിളും ഖുറാനും ഭഗവത് ഗീതയും,ബുദ്ധിസവും എല്ലാം പഠിക്കുകയും  പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്യുന്നു. മതങ്ങൾക്കുള്ളിൽ നിന്നു കൊണ്ടൊരാൾക്ക് സഹനങ്ങളുടെ അർത്ഥം തേടാനാകുമോ . ആർക്കാണതിന് ഉത്തരം തരാനാവുക. ജന്മനാ കുരുടനായ ഒരാളെ കാണിച്ച്  ജീസസിനോട്  ഒരു ചോദ്യം ചോദിക്കുന്നുണ്ട്. ഗുരോ, ഇവൻ കുരുടനായി ജനിച്ചത് ഇവന്റെ പാപം കാരണമാണോ ഇവന്റെ പൂർവികരുടെ പാപം മൂലമാണോ . ഗുരു ആരെയും പഴിക്കുന്നില്ല.

ഒരു കഥ അല്ല സംഭവം തന്നെ കേട്ടത് ഓർമ്മ വരുന്നു. ബോബി ജോസ് അച്ചനിൽ നിന്ന്കേട്ടതാണ്.

ഹരിയും മീരയും തങ്ങളുടെ autism ബാധിച്ച മുത്ത് എന്ന പേരുള്ള കുഞ്ഞിനെയും കൊണ്ട് ധ്യാന കേന്ദ്രത്തിൽ വന്നിരിക്കയാണ്. പ്രാത്ഥന സമയത്ത് അത്ഭുതം സംഭവിക്കമെന്ന് വിശ്വസിച്ച് അവർ മുത്തിന്റെ തലയിൽ കൈവച്ച് നെഞ്ചു പൊട്ടി കരഞ്ഞ് പ്രാർത്ഥിക്കുകയാണ്. : ഒന്നും സംഭവിച്ചില്ല.കുറെ നേരം കഴിഞ്ഞപ്പോൾ പ്രസംഗികൻ പ്രസംഗം ആരംഭിച്ചു.   അതിങ്ങനെയായിരുന്നു.ദൈവത്തിന്റെ കൈയിൽ ഒരു കുഞ്ഞുണ്ടായിരുന്നു. അല്പം ബുദ്ധിയിൽ പിശക് സംഭവിച്ച ഒരു കുഞ്ഞ്. അതിനെ സുരക്ഷിതമായി പൊന്നു പോലെ നോക്കാൻ ആരെ ഏൽപ്പിക്കുമെന്ന് തിരയുമ്പോൾ താഴെയതാ ഒരു ഹരിയും മീരയും. അവരുടെ കുഞ്ഞായി മുത്ത് ജന്മമെടുത്തു. തങ്ങൾക്ക് ലഭിച്ചതിനെ പൊന്നു പോലെ നോക്കാൻ അവർ തീരുമാനിച്ചു.

ധ്യാനം കഴിഞ്ഞ് തിരിക പോയത് പഴയ മീരയും ഹരിയുമായിരുന്നില്ല.. മീര കുഞ്ഞിനെ ഒന്നൂടെ ചേർത്തു പിടിച്ചു. ഹരിയാകട്ടെ മീരയെയും അണച്ചു പിടിച്ചു.

ബൈബിളിൽ ഒരു ചെറിയ വരിയുണ്ട്. വിളമ്പിയത് ഭക്ഷിക്കുക. എന്താണോ നിന്റെ ജീവിതമാകുന്ന മേശയിൽ വിളമ്പി വച്ചിരിക്കുന്നത് ചോദ്യം ചെയ്യാതെ  പരാതിപ്പെടാതെ ഭക്ഷിക്കുക.

അരുണിനെയും അനിതയെയും പോലെ മീരയെയും ഹരിയെയും പോലെ  ധാരാളം കൂട്ടുകാർ എന്റെ ചുറ്റിലുമുണ്ട്. സ്പെഷ്യൽ കുഞ്ഞുങ്ങളെ വളർത്തുന്നവരായി എനിക്കറിയാവുന്ന ധാരാളം പേരുണ്ട്. നമ്മൾ ഇവരെ കാണുമ്പോൾ ഓർത്തിരിക്കേണ്ട ഒരേയൊരു സംഗതിയേ ഉള്ളു.

No one needs your sympathy or love. പക്ഷേ തുറിച്ച് നോട്ടമോ സഹതാപമോ കൂടാതെ നിങ്ങളിലൊരാളായിത്തന്നെ കാണാൻ ശ്രമിച്ചാൽ മാത്രം  മതി.






28 October, 2016

ലഹരി

ഇക്കഴിഞ്ഞ ദിവസം ഹയര്‍ സെക്കന്ററി കുട്ടികള്‍ക്ക്  ക്ലാസെടുക്കാന്‍ പോയപ്പോ എനിക്കിത്തിരി ഭയമുണ്ടായിരുന്നു.പ്രിപ്പയര്‍ ചെയ്യാന്‍ സാവകാശം കിട്ടാതെ പെട്ടെന്ന് എടുക്കേണ്ടി വന്ന ക്ലാസ്..പേപ്പര്‍ എടുത്താല്‍ എഴുതി പിടിപ്പിക്കാന്‍ എനിക്ക് നന്നായി അറിയാം.പക്ഷെ എഴുന്നേററ് നിന്ന് രണ്ടാളുടെ മുന്‍പില്‍ പറയാന്‍ ഇത്തിരി ചങ്കിടിപ്പ്.ഒറ്റ ദിവസം കൊണ്ട് materials സംഘടിപ്പിക്കണം.ലഹരിയുടെ നിഗൂഡതകളറിയാമെന്ന് കരുതി   നെറ്റില്‍ കയറി  തപ്പി.മദ്യം, മയക്കു മരുന്ന്.,കഞ്ചാവ് തുടങ്ങിയ ലഹരികളുടെ ദൂഷൃ വശങ്ങള്‍ തേടിയ എന്റെ മുന്‍പില്‍ പത്രത്താളിലെ വാര്‍ത്താ പേജുകള്‍ തെളിഞ്ഞു വന്നു.ലഹരിയുടെ കാണാക്കയങ്ങളില്‍ മുങ്ങിയ അച്ചന്‍ സ്വന്തം ചോരയില്‍ പിറന്ന മകളെ,സഹോദരന്‍ സഹോദരിയെ,പന്ത്രണ്ടു വയസുകാരന്‍ രണ്ടു വയസുകാരിയെ,നാല്പതുകാരന്‍ തൊണ്ണൂറുകാരി വൃദ്ധയെ,  മുന്നില്‍ നില്‍ക്കുന്നതാരന്നു  തിരിച്ചറിയാനാകാതെ വണ്ണം തലച്ചോറിനെ, പ്രജ്ഞയെ മൂടുന്ന ലഹരിയില്‍ ചവിട്ടി മെതിച്ച ജീവിതങ്ങള്‍..വായിച്ചു  വായിച്ചു ഞാനങ്ങനെ എന്റെ പ്രിയപ്പെട്ട ഇടുക്കി ജില്ലയിലെ മലയോരങ്ങളിലെക്ക് കയറി പ്പോയി
"എന്റെ ഡോക്ടറെ നിങ്ങള്‍ക്കറിയാമോ",ഒര്ഫനെജിലെ അമ്മ പറഞ്ഞു.എത്രയെത്ര പെന്കുഞ്ഞുങ്ങളാണ് പോകാനോരിടമില്ലാതെ ഇവിടെ ,വീട്ടില്‍ നിന്നാല്‍ അച്ചനാകാം, സഹോദരനാകാം,അല്ലെങ്കില്‍ അവന്റെ സുഹൃത്തുക്കളാകാം,ആരെയാണീ കുഞ്ഞുങ്ങള്‍ വിശ്വസിക്കുക.ശരീരത്തില്‍ ഏല്‍ക്കുന്ന മുറിവിനെ ക്കാള്‍ എത്രയോ വലുതാണ്‌ ഉള്ളില്‍ ഏല്‍ക്കുന്ന ആന്തരിക മുറിവുകള്‍.  അതെങ്ങനെ മായ്ക്കും.സ്വന്തം വീട്ടില്‍  abuse ചെയ്യപ്പെടുന്ന കുഞ്ഞുങ്ങള്‍ ,അച്ഛനാകാം, ,അമ്മയോ സഹോദരനോ കൂട്ടീ കൊടുക്കുന്നതാകം,രണ്ടാനച്ചനാകാം,.സുരക്ഷിതമായി നില്‍ക്കാനോരിടമില്ലാത്ത പെണ്‍ കുഞ്ഞുങ്ങളുടെശാപം പേറുന്ന നാടാണിത്.‍.

ഇവര്‍ക്കൊരു താങ്ങ് വേണം.ഡോക്ടര്‍ നിങ്ങള്‍ക്കുള്ളതിനനുസരിച്  ഞങ്ങള്‍ക്ക് നല്‍കണം.ഈ ഗതി കേട്ട പെണ്‍ മക്കള്‍ക്ക് വേണ്ടി.
.
ഞാനെന്റെ പെണ്മക്കളെ ഓര്‍ത്തു.തനിച്ച് കുട്ടികളെ എങ്ങും വിടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടാണ് ജോലിയ്ക്ക് വരുന്നത്..
എന്റെ നെഞ്ചിന്റെ കനം കൂടി.കണ്ണീരിനെ പിടിച്ചു നിര്ത്താനാകുന്നില്ല.
ആരുടേതന്നറിയാതേ   ഉള്ളില്‍ പൊട്ടി മുളച്ച ബീജത്തെ തോണ്ടിയെടുത്ത് കളയാന്‍,  നിയമ പ്രകാരമുള്ള മാസങ്ങള്‍ക്ക് ശേഷം അഡ്വക്കേറ്റിന്റെ സഹായം തേടേണ്ടി വന്ന പതിനാലുകാരി പെണ്‍കുട്ടിയെ ഓര്‍ത്തു.ഞാനവളുടെ വക്കീലിനു ഏഴുതി..ആ മകളെ ഞാന്‍ നോക്കാം.അവളുടെ കുഞ്ഞിനെ കളയരുത്.നിന്ദ്നങ്ങല്‍ക്കിടയാക്കാതെ  ഞാന്‍ വളര്‍ത്താം..വക്കില്‍ ഉടനെ മറുപടി തന്നു.നിങ്ങളുടെ സന്മനസിന് നന്ദി..നിയമത്തിനു അതിന്റെ വഴി തേടിയെ തീരൂ.ആശുപത്രിയുടെ ഇടനാഴിയില്‍ തല കുമ്പിട്ടു നില്‍ക്കുന്ന പെന്‍ ജന്മത്തെ ഓര്‍ത്തു ഞാന്‍ സങ്കടപ്പെട്ടു.
വയസ് കാലത്ത് താങ്ങാകുമെന്നു കരുതിയ മകന്‍ ഒരു സുപ്രഭാതത്തില്‍ അപകടമരണത്ത്തില്‍ പെട്ട്  നിശ്ചലനായി കിടക്കുന്ന കാഴ്ച കണ്ടു തല തല്ലിക്കരയുന്ന അമ്മയെ കണ്ടു.അവനുമുന്റായിരുന്നു ലഹരിയുടെ ഭ്രാന്ത്.
മിക്ക പീഡനങ്ങള്‍ക്ക്  പിന്നിലും ഒരു ലഹരിയുടെ കെണിയുണ്ടായിരുന്നു.
ഇങ്ങനെ കണ്ടറിഞ്ഞ കേട്ടറിഞ്ഞ ഒരു സങ്കടക്കടലുള്ളില്‍ നിറഞ്ഞാണ്  ഞാന്‍ കുട്ടികളുടെ അടുത്ത് പോയത്.ഒരു പത്ത് പ്രാവശൃമെങ്കിലും ഞാനവരെ മക്കളെ എന്ന് വിളിച്ചു കാണും.(അവരെ ക്കാള്‍ പ്രായമുള്ള മക്കള്‍ എനിക്ക് ഉണ്ടായിരുന്നേനെ).

പലതും പറഞ്ഞു അവസാനം തിരാറായപ്പോള്‍ ഞാനവരോടു ചോദിച്ചു,
ഈയിരിക്കുന്ന നിങ്ങളുടെ പെങ്ങന്മാരെ ദ്രോഹിക്കുന്ന ,അവരുടെ മാനത്തിനു വില പറയുന്ന ,നിങ്ങളുടെ കുഞ്ഞനിയത്തിമാരുടെ നിഷ്കളങ്ക ബാല്യങ്ങളെ ചവിട്ടിയരയ്ക്കുന്ന,നിങ്ങളുടെ അമ്മമാര കണ്ണീര്‍ കുടിപ്പിക്കുന്ന ,നിങ്ങളുടെ യൌവനങ്ങളെ തച്ചുടയ്ക്കുന്ന ഈ മാരക വിപത്തിനെ നിങ്ങള്‍ക്ക് വേണോ മക്കളെ.വേണ്ട,അവര്‍ ഒന്നടങ്കം പറഞ്ഞു.
ഇതിന്റെ കെണിയില്‍ പെടുന്ന നിങ്ങളുടെ കൂട്ടുകാരെ പിന്തിരിപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ലേ.ആകും..Say no to drugs..
ഞാനാ പെണ്‍ മക്കളോടു ചോദിച്ചു.ലഹരിയില്‍ മുങ്ങുന്നവരെ , നിങ്ങളുടെ ആത്മാഭിമാനത്തെ ചവിട്ടി ത്താഴ്ത്ത്തുന്നവരെ,,നിങ്ങളെ ഗതികെടിലെക്ക് തള്ളിവിടാന്‍ ഏതറ്റം വരെയും പോകുന്നവരെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് പറയാന്‍ ധൈര്യമില്ലേ മക്കളെ നിങ്ങള്‍ക്ക്.പെണ്‍കുട്ടികള്‍ കൈയടിച്ചു.

25 April, 2016

ഭാരതമാതാവേ ക്ഷമിക്കു..




നമ്മുടെ ഭാരതത്ത്തിനെന്തു പറ്റി.കഴിഞ്ഞ ഒരു വര്‍ഷമായി എന്താണാവോ,പലര്‍ക്കും ദേശ സ്നേഹം തുളുമ്പി നിറഞ്ഞൊഴുകി ഭാരത്‌ മാതാ കീ ജയ്‌ എന്ന് വിളിച്ചില്ല എന്നാ കാരണത്താല്‍ഒരാളെ അത് വിളിക്കും വരെ മര്‍ദ്ദിക്കുന്നു.
കാലികളെ മേയ്ക്കാന്‍ പോയൊരാളെ തല്ലിക്കൊന്നിട്ടു കാലികളെ കെട്ടഴിച്ചു വിട്ടു ഭാരത്‌ മാതാവിന് ജയ്‌ വിളിച്ചു സായൂജ്യമടയുന്നു.
കൊച്ചു മക്കളുടെ കൊതി കാരണം അല്പം മാംസം അവര്‍ക്കായി വീട്ടീല്‍ കരുതിയ  ഒരുവനെ ആള്‍ക്കൂട്ടം തെരുവ് നയെന്ന പോലെ തല്ലിക്കൊല്ലുന്നു.
ഞങ്ങളുടെ ദൈവത്തെ സംരക്ഷിക്കാന്‍ സാധിക്കാത്തവര്‍ നാട് വിടുകയെന്ന്  പ്രസംഗിക്കുന്ന നേതാക്കള്‍.
 ദേശത്തിന്റെ സംരക്ഷകരേന്നു സ്വയം അവകാശപ്പെടുന്ന ഒരു പിടി കപട കാപാലിക മതസംരക്ഷകരുടെ  നാടായി മാറുന്ന ഇന്ത്യ.
എന്താണ്  നിങ്ങളുടെ ദേശീയത..എന്താണ് ദേശ ഭക്തി.
അതെത്ര മാത്രം ഒരുവനില്‍ അടിച്ചേല്‍പിക്കാന്‍ സാധിക്കും..

ഹിന്ദു പത്രം നടത്തിയ ഒരു സര്‍വേ ഇഷടപ്പെട്ടു..
ബംഗാള്‍ ജാര്‍ഖണ്ട്‌  അതിര്‍ത്തിയിലെ ഉള്‍ ഗ്രാമത്തില്‍
ല്  താമസിക്കുന്ന ഒരു സ്ത്രീയോട് അവര്‍ ചോദിച്ചു..അമ്മാ..എന്താണി ദേശീയത..What is nationalism..അതി ജീവനത്തിന്റെ  പോരാട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്ക്  അന്നത്തെ ആഹാരം എങ്ങനെ തേടുമെന്ന് മാത്രം ചിന്തിക്കുന്ന ഒരമ്മ അന്തം വിട്ടു..എന്താണത്.അവര്‍ അന്തം വിട്ടു..നിങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ പ്പറ്റി.നിങ്ങളുടെ ഐഡന്‍റ്റിറ്റി ഏതാണെന്ന്  നിങ്ങള്‍ക്കറിയാമോ.ഇതൊക്കെ ആദ്യമായി കേള്‍ക്കുന്ന ആ സ്ത്രീ സഹായത്തിനു  കണ്ണ് മിഴിച്ചു ചുറ്റുമുള്ളവരെ നോക്കി.ബംഗാള്‍ എന്ന് കൂടെയുള്ള ആരോ പറഞ്ഞതിന പ്രകാരം അവര്‍ ആവര്‍ത്തിച്ചു.ബംഗാള്‍.
ദേശീയ  ഗാനം അറിയാമോ.
സോറന്‍ എന്ന പേരുള്ള ആ സ്ത്രീ തീര്ത്തും നിസ്സഹായയായി.അവര്‍ ശന്താളി ഭാഷയില്‍  തീര്ത്തും ദയനീയമായി പറഞ്ഞു."നോല്കുപ് ബാരി ഏക്‌നാ.ഞങ്ങളുടെ കുഴല്‍ കിണറുകള്‍ നശിച്ചു പോയി,ഞങ്ങള്‍ക്ക് വെള്ളമില്ല.
പ്രകോപിപ്പിക്കനെന്ന വണ്ണം വന്നവര്‍ ഭാരത്‌ മാതാ കീ ജയ്‌ എന്ന്  വീണ്ടും  വിളിച്ചു. ഇന്നേ വരെ ഭാരത മാതാവിനെ പറ്റി കേട്ടിട്ടില്ലാത്ത Make in india എന്ന
സമ്പന്ന സ്വച്ഛ ഭാരതത്തിന്റെ ദാരിദ്ര  മക്കള്‍ അസ്വസ്ഥരായി.
അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.ഞങ്ങള്‍ക്ക് വെള്ളമില്ല.
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമില്ല. കുഞ്ഞുങ്ങള്‍ പട്ടിണിയിലാണ്.
ഞങ്ങള്‍ക്ക് ജോലിയില്ല.
കാട്ടീല്‍ നിന്നുനിന്നു ഉണക്ക വിറക് ശേഖരിച്ചു വിറ്റാല്‍ ഒന്നിനും തികയുന്നില്ല.
ഭാരത്‌ മാതാവിനെ ഞങ്ങള്‍ക്കറിയില്ല.
ഞങ്ങള്‍ക്കയുന്ന കാര്യം ഒന്നേയുള്ളൂ.
ഞങ്ങളുടെ മക്കള്‍ക്ക് വിശക്കുന്നു.ഞങ്ങള്‍ക്ക്  അല്പം ഭക്ഷണം തരൂ.ഞങ്ങളുടെ കിണറുകള്‍ നശിച്ചു.കുടിക്കാന്‍ അല്പം ജലം തരൂ.


അടുത്തതായി അവര്‍ കണ്ടെത്തിയത് ചെന്നൈയിലെ മെറീന ബീച്ചില്‍ വല നന്നാക്കി കൊണ്ടിരിക്കുന്ന രാജു എന്ന മുക്കുവനെ. ഭാരത്‌ മാതാവിനെ  പറ്റി ചോദിച്ചപ്പോള്‍ അയാള്‍ അല്‍പനേരം ചിന്താമഗ്നനായി എന്നിട്ട് കടല്‍ ചൂണ്ടി പ്പറഞ്ഞു.എനിക്കും എന്റെ മക്കള്‍ക്കും അന്നം തരുന്ന കടല്‍ മാതാവാണ് എന്റെ അമ്മ.മാതാവായാലും പിതാവായാലും പള്ളിയായാലും അമ്പലമായാലും എല്ലാം അതിനു ശേഷം.ഒരു ദിവസം ഞാന്‍ മീന്‍ പിടിക്കാന്‍ പോയില്ലെങ്കില്‍ എന്റെ കുഞ്ഞുങ്ങള്‍ പട്ടിണിയിലാകും.തീര്‍ച്ചയായും  അന്നന്നത്തെ ആഹാരത്തിനു പകലന്തിയോളം വിയര്‍ക്കുന്ന അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ മുഴുവന്‍ പ്രതീകമായ      രാജുവെന്ന മുക്കുവന്  കടലമ്മയോളം വലുതല്ല ഭാരതമാതാവ്.

 മീററ്റിലെ ഒരു ശുചീകരണ തൊഴിലാളി നേതാവിനെയാണ് പിന്നീടു കണ്ടത്..   വരേണ്യ വര്‍ഗ്ഗത്തിന്റെ എച്ചിലുകള്‍ നിറഞ്ഞ തെരുവുകളും ടോയ്ലട്ടുകളും വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന  ദളിതനായ പ്രേം നാഥ് ഡിംഗ്ര..നൂറ്റാണ്ടുകളായി ജാതി വ്യവസ്ഥയുടെ തീണ്ടലുകള്‍ ഏറ്റ് വാങ്ങി താഴ്ന്ന ശിരസ്സുമായി നില്‍ക്കാന്‍ വിധിക്കപ്പെട്ട  തങ്ങള്‍ക്കും അന്തസുന്ടെന്നു അഭിമാനമുണ്ടെന്നു  വിളിച്ച്ചറിയിക്കാന്‍ ശ്രമിച്ചിട്ട്  പരാജയപ്പെട്ടു  ജീവിതമാവസാനിപ്പിക്കണ്ടി വന്ന രോഹിത് വെമുല എന്നാ മിടുക്കനായ ദളിത്‌ ചെറുപ്പക്കാരന്‍ ഉള്‍പ്പെടുന്ന കീഴാള വര്‍ഗ്ഗത്തിന്റെ പ്രതിനിധി.‍.അദ്ദേഹത്തിനു ഭാരത്‌ മാതാവ് ആരുമല്ല..ദളിതരുടെ എല്ലാമായ അംബേദക്ര്‍ അയാളുടെ എല്ലാം..ജയ്‌ ഭിം  എന്നതാണ് എന്റെ മുദ്രാവാക്യം.അയാള്‍ പറഞ്ഞു.ഒരു ഭരണ കൂടം ജനക്ഷേമത്തെ ക്കാള്‍ ഉപരിയായി ദേശീയത വാദം ഉയര്ത്തുവെങ്കില്‍ അതില്‍ ഒരു അപകട സൂചനയുണ്ട്.ഉദാഹരണത്തിന് ഹിറ്റ്ലര്‍..എന്നെ സംബന്ധിച്ചിടത്തോളം ദേശീയത എന്നാല്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യത ഉറപ്പാക്കുക,സ്വാതന്ത്ര്യം ഉറപ്പാക്കുക,സാമൂഹ്യ നീതി ഉറപ്പാക്കുക..അഴിമതി വിമുക്തമായ രാജ്യമാവുക തുടങ്ങിയതോക്കെയാണ്..ഭാരത്‌ മാതാ കീ ജയ്‌  വിളിപ്പിച്ച്  ദേശ ഭക്തി പ്രകടമാക്കെന്ട ആവശ്യമില്ല..അയാള്‍ക്ക്  വ്യക്തമായ അഭിപ്രായമുണ്ട്  വേണ്ടത്ര രാഷ്ട്രിയ നിരീക്ഷണവുമുന്ടു..
പിന്നീടവര്‍കേരള തമിഴ് നാട് അതിര്‍ത്തിയിലെ ഗോവിന്ദപുരത്തള്ള ചാരായ ഷാപ്പ്  ഉടമയെ കണ്ടു.എന്താണ് ദേശീയത.''നോക്കൂ,എന്റെ ഷാപ്പില്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വടക്കെന്ത്യയില്‍ നിന്നുമുള്ളവര്‍ വരാറുണ്ട്.ഭൂരീഭാഗവും കൃഷിയിടങ്ങളിലും  ഫാക്ടറികളിലും പണിയെടുക്കുന്ന കൂലി തൊഴിലാളികള്‍.. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ ഭേദമില്ലാതെ ഞാനവരെ എന്റെ നാടിന്റെ ഭാഗമായി കാണുന്നു.അതാണെന്റെ ദേശിയത.അയാള്‍ക്കുമുണ്ട് കൃത്യമായ നിര്‍വചനം.

അടുത്ത ചോദ്യം   തൃശൂര്‍ക്കാരി പ്രശസ്ത  സാമൂഹ്യ പ്രവര്‍ത്തകയുമായ   ഷീബാ അമീര്‍നോടാണ്..അവരെ സംബന്ധിച്ചിടത്തോളംദേശഭക്തി ദേശസ്നേഹം തുടങ്ങിയ വിവാദങ്ങള്‍ അന്വര്ഥമാണ്
ദേശീയത അടിച്ചേല്‍പ്പിക്കാനാവുന്നതല്ല.അസഹിഷ്ണതയ്ക്ക് ജാതിയില്ല.ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ മേല്‍ അടിച്ചേല്‍പ്പിച്  അവരില്‍  അസഹിഷ്ണത വലര്‍ത്തുന്നതോന്നും ദേശീയതയുമായി ബന്ധപ്പെട്ടതല്ല.അങ്ങനെയുള്ളവര്‍ ആദ്യം ഭരണഘടന വായിച്ചിട്ട്  സംവാദത്തിനു മുതിരട്ടെ.It has clearly defined natinalism as pluralistic and accomodative.It has given right to dissent nd right to remain different.അവര്‍ തിരിച്ചടിച്ചു.
അപ്പോള്‍ പിന്നെ ഇത്ര പെട്ടെന്ന്  ഉയിര്‍ത്തെഴുന്നേററ ദേശിയതയും ദേശഭക്തിയുമൊക്കെ അധികാരം നിലനിര്‍ത്താനുള്ള കുതന്ത്രങ്ങള്‍ മാത്രമാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

സാധരണ ജനങ്ങള്‍ക്ക് ദേശിയതയെന്നാല്‍ എഴുന്നേറ്റ് നിന്ന് ദേശഭക്തി ഗാനം പാടുന്നതോ,ഭാരത്‌ മാതാ കീ ജയ്‌ വിളിക്കുന്നതോ ഗോമാംസം ഭക്ഷിക്കാതിരിക്കുന്നതോ അല്ല..തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ സംരക്ഷിക്കുന്ന അഴിമതിമുക്തമായ ഭരണം,ദാരിദ്ര്യവും പട്ടിണിയുമില്ലാത്ത ഗ്രാമങ്ങള്‍,  അസഹ്ഷ്ണതയും  ജാതിവ്യത്യാസങ്ങളും തീണ്ടാത്ത സമത്വ സംസ്കാരം..ഇതിനൊക്കെ വേണ്ടി നിലനില്‍ക്കുന്ന ഒരു ഭരണകൂടമാണ് തങ്ങള്‍ക്കുളളതെന്നു ജനങ്ങള്‍ക്ക് ഉറപ്പ് കൊടുക്കുവാന്‍ കഴിഞ്ഞാല്‍ ദേശത്തിനു വേണ്ടി എന്തും ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകും.അധികാരത്തിലിരിക്കുന്നവര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന  ദേശിയതയുടെ മാനങ്ങള്‍ നാനാത്വത്തില്‍  ഏകത്വമെന്നു വിശേഷിക്കപ്പെടുന്ന ഇന്ത്യന്‍ സംസ്കാരത്തെ ഓര്‍ത്ത്  തിരുത്ത്തിയെഴുതെന്ട കാലം അതിക്രമിചില്ലേ..

04 July, 2015

മിഴിവെട്ടത്തിലേക്ക്.

അടുത്തിടെ വല്ലാതെ നൊമ്പരപ്പെടുത്തിയ സംഭവമാണ്  തൃശുര്‍ ബസ്റ്റാന്റില്‍ ബസ് കാത്ത് നിന്നവര്‍ക്കിടയിലെക്ക് ഒരു ലോ ഫ്ലോര്‍ ബസ് പാഞ്ഞു കയറി അന്ധരായ രണ്ടു കായിക താരങ്ങള്‍ മരണമടഞ്ഞ വാര്‍ത്ത.അടുത്ത് നിന്നവരൊക്കെ അപകടം പാഞ്ഞു വരുന്നതറിഞ്ഞ് ഒഴിഞ്ഞു മാറിയപ്പോള്‍ കാഴ്ചയില്ലാത്തത് മൂലം വിധിയ്ക്ക് കീഴപ്പെടെന്ടി വന്ന യുവ പ്രതിഭകള്‍.ഒരു പക്ഷെ കാഴ്ചയുള്ളവര്‍ ആരെങ്കിലുമൊന്നു പിടിച്ചു തളളിയിരുന്നെങ്കില്‍ രക്ഷപെടാമായിരുന്ന ജീവനുകള്‍.കാഴ്ചയുള്ളവര്‍ തന്നെ അതിജീവനത്തിനായ് പോരാടുന്ന ഭൂമികയില്‍ ഇരുളില്‍ തപ്പിത്തടഞ്ഞി കുട്ടികള്‍ താണ്ടിയ വഴികള്‍ എത്രയോ ദുഷ്കരമായിരുന്നിരിക്കാം.എല്ലാം ഒറ്റ നിമിഷം കൊണ്ടു തീര്‍ന്നു പോകുന്നു.മിഴികളടച്ചു കാഴ്ചയില്ലാക്കാലങ്ങള്‍ ജീവിതത്തില്‍ വന്നാലെങ്ങനെയിരിക്കുമെന്നു എപ്പോഴെങ്കിലും ഓര്‍ത്തു നോക്കിയിട്ടുണ്ടോ?.മിഴിപൂട്ടീയൊരല്പനേരം അന്ധതയെ ധ്യാനിക്കുക.അപ്പോഴാണ്‌ നമ്മുടെ മിഴികള്‍ക്ക്,തിരയുന്ന കാഴ്ചകള്‍ക്ക് ,അവയിലൂടെ രൂപപ്പെടുത്തെന്ട ഉള്‍ക്കാഴ്ച്ചകള്‍ക്ക് എത്ര മാത്രം പ്രാധാന്യമുണ്ടെന്നു തിരിച്ചറിയാനാകുക.









കുഞ്ഞുങ്ങളെ കാണാന്‍ അനാഥാലയത്തില്‍ പോയതാണ്.ഇരു കണ്ണുകള്‍ക്കും കാഴച്ചയില്ലാത്ത എട്ടു മാസക്കാരി പെണ്‍കുഞ്ഞിനെ എടുത്തു കൊണ്ടു വന്നു കാണിച്ചു..വെളുത്തു തുടുത്ത സുന്ദരി പെണ്‍കുഞ്ഞിനെ കൈയിലെടുത്തു മുത്തം കൊടുത്തപ്പോള്‍ അവള്‍  മനോഹരമായി പുഞ്ചിരിച്ചു.ലോകത്തിന്റെ മനോഹാരിതകളെ കാണാനും നുകരാനും ഈ കുഞ്ഞു മിഴികളില്‍ പ്രകാശം കടന്നു ചെന്നിട്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഖേദം തോന്നി.കണ്ണുള്ളപ്പോള്‍ നമ്മളറിയില്ലല്ലോ കണ്ണിന്റെ വില.മെഡിക്കല്‍ റിപ്പോര്‍ട്ട്സ് നോക്കിയപ്പോഴാണ് അറിഞ്ഞത് കുട്ടിയ്ക്ക് കേള്‍വിയും തകരാറിലായത് കൊണ്ടു സംസാരവും ബുദ്ധിമുട്ടിലാകുമെന്നു.പഞ്ചയന്ദ്രിയങ്ങളുടെ പ്രവര്ത്തനങ്ങളില്ലാതെങ്ങനെ ഒരാള്‍ അതും ഒരു പെണ്‍കുട്ടി.,കേരളത്തിലെ പ്രമുഖ കണ്ണാശുപത്രികളെല്ലാം തന്നെ കയറിയിറങ്ങിയെങ്കിലും ലഭിച്ച മറുപടി നിരാശ ജനകമായിരുന്നു.Nothing Possible.പ്രകാശത്തിന്റെ വഴികളെല്ലാം അടഞ്ഞു പോകുകയാണല്ലോ എന്ന് സങ്കടപ്പെട്ടിരുന്നൊരു നാള്‍ ഹിന്ദു പത്രം തുറന്നു നോക്കിയപ്പോള്‍ ആദ്യം കണ്ണ് ചെന്നെത്തിയത്  Retinopathy of Prematurity(ROP) is hopeful എന്ന തലക്കെട്ടിലാണ്.അത് തന്നെയാണ് കുഞ്ഞിന്റെ രോഗാവസ്ഥ.ഹൈദരബാദിലെ പ്രശസ്തമായ eye research institute ലെ ഒരു റിസര്‍ച്ച് ഫെലോ എഴുതിയ ആര്‍ട്ടിക്കിളിതാ ഒരു അത്ഭുതം പോലെ മുന്‍പില്‍.മാസം തികയാതെ പ്രസവിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെയും കാഴ്ചശക്തി തുടക്കത്തിലെ പരിശോധിക്കാന്‍ ആശുപത്രികള്‍ മുന്‍കൈ എടുക്കണമെന്നും നേരത്തെ സര്‍ജറി നടത്തിയാല്‍ ജന്മനാ ഉള്ള അന്ധതയെ പ്രതിരോധിക്കാനാവുമെന്നും ആയിരുന്നു ഉള്ളടക്കം.മെഡിക്കല്‍ റിപ്പോര്‍ട്ട്സു സഹിതം ആദ്ദേഹത്തെ കോണ്ടാക്റ്റ് ചെയ്തു.അവിടുത്തെ തന്നെ ഏറ്റവും മികച്ച ഒരു ഡോക്ടറെ അദ്ദേഹം ശുപാര്‍ശ ചെയ്തു.സര്‍ജറി ആദ്യം ഒരു കണ്ണിനും ഒരു മാസം കഴിഞ്ഞു രണ്ടാം കണ്ണിനും ചെയ്തു.ലക്ഷക്കണക്കിന്‌ രൂപാ ചെലവ് വന്നുവെങ്കിലും ഒരു പൂ ചോദിക്കുമ്പോള്‍ പൂന്തോട്ടം തന്നെ ദൈവം പലരിലൂടെയും ഒരുക്കിയെന്നതു നേരില്‍ കാണാന്‍ കഴിഞ്ഞു.

കണ്ണാണ് ശരീരത്തിന്റെ വിളക്കെന്നു ക്രിസ്തു.ഒരു പെണ്‍കുട്ടിയെ നോക്കൂ.അവള്‍ ഏറ്റവും മനോഹരമായി അലങ്കരിച്ചൊരുക്കുന്ന അവയവമാണ് മിഴികള്‍.പീലികള്‍ മനോഹരമാക്കി  സുറുമ എഴുതി പുരികങ്ങള്‍ വരച്ചവയെ ഭംഗിയുളളതാക്കുന്നു.കാരണമെന്താണ്.മിഴികളുടെ ചൈതന്യം ഒരാളിന്റെ മുഖത്തെ ശോഭ വര്‍ധിപ്പിക്കുന്നു.പണ്ട് കാലങ്ങളില്‍ വൈദ്യന്മാര്‍ കണ്ണുകളില്‍ മാത്രം നോക്കി രോഗനിര്‍ണ്ണയം നടത്തിയിരുന്നുവെന്നു കേട്ടിട്ടുണ്ട്.ഒരുവന്റെ വൈകാരികത വെളിപ്പെടുന്നത് കണ്ണുകളില്‍ കൂടിയാണ്.പ്രണയമോ നൈരാശ്യമോ,ക്ഷോഭമോ ദുഖമോ ആനന്ദമോ എന്ത് തന്നെയായാലും മിഴികള്‍ ഒരു കണ്ണാടി കണക്കെ ഉള്ളിനെ പ്രതിഫലിപ്പിക്കും.അപ്പനുമമ്മയും വല്ലാതെ കലഹിച്ചിരുന്ന കാലങ്ങളിലൊന്നില്‍ കുഞ്ഞുമകള്‍ ഭീതിദമായ കണ്ണുകളോടെ ഇരുവരെയും നോക്കി മാറിയിരുന്നു കരയുകയായിരുന്നു..വീടിന്റെ സംഘര്‍ഷങ്ങള്‍ എന്ത് തന്നെയായാലും ആദ്യം ബാധിക്കുന്നത് കുട്ടികളെയാണ്.രംഗം ശാന്തമായി അല്‍പനേരം കഴിഞ്ഞു അമ്മ പുറത്തേക്ക് പോയപ്പോള്‍ മകള്‍ പിന്നാലെ ചെന്നു.അമ്മയെ കെട്ടിപ്പിടിച്ചു മുഖമുയര്‍ത്തി മിഴികളെ തൊട്ടുകൊണ്ടവള്‍ പറഞ്ഞു."അമ്മയുടെ കണ്ണുകളില്‍ നോക്കിയാല്‍ എനിക്ക് പപ്പയെയും അമ്മയെയും ഒരുമിച്ചു കാണാം.''ഇത്തിരിയില്ലാത്ത കുഞ്ഞിന്റെ വെളിപ്പെടുത്തല്‍ തിരിച്ചറിഞ്ഞ അമ്മ നിലം മുട്ടി കരഞ്ഞു.കുഞ്ഞുങ്ങള്‍ക്ക് ലോകത്തെ നോക്കിക്കാണാനുള്ള ജാലകങ്ങളാണ് മാതാപിതാക്കളുടെ മിഴികള്‍.അവിടെ വെറുപ്പിന്റെ കനലുകള്‍ എരിയാന്‍ പാടില്ല.കുഞ്ഞുങ്ങള്‍ക്കും ഗുരുക്കന്മാരാകാം എന്ന് ഉള്‍ക്കാഴ്ച കിട്ടിയ അമ്മ പറഞ്ഞു.പിന്നിട് ഞാനിന്നോളം മക്കളുടെ മുന്‍പില്‍ കലഹിച്ചിട്ടില്ല.


കണ്ണ് ഒരു ജാലകം കണക്കാണ്.ഉള്ളിലേക്കും പുറത്തേക്കും പ്രകാശം കടത്തി വിടുന്ന ചില്ലുജാലകം.ഈ ജാലകങ്ങള്‍ ക്ളാവ് പിടിച്ചു മങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.മുരുകന്‍ കാട്ടാക്കടയുടെ പ്രശസ്തമായ കവിത നിശ്ചയമായും കേള്‍ക്കണം.
എല്ലാവര്ക്കും തിമിരംനമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം.
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു,കണ്ണടകള്‍ വേണം.
ആസുരതകളും ആസക്തികളും കൊടികുത്തി വാഴുന്ന കാലമാണിത്.പീഡന വാര്‍ത്തകളില്ലാതെ ഒറ്റ ദിവസത്തെ പത്രം പോലും മടക്കിവെക്കാനാവില്ല.ചെറിയ കാല്‍ പെരുമാറ്റമോ ശബ്ദമോ കേള്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടുന്ന അന്ധയായ ഒരു 17 വയസുകാരി പെണ്‍കുട്ടിയെ അനാഥാലയത്തിന്റെ ഇരുണ്ട മുറികളില്‍ കണ്ടു.കാഴ്ചയില്ലാത്തത് മൂലം തന്റെ ശരീരത്തിനു നേരെയുള്ള ആക്രമണം തടയാനാവാതെ ഉള്ളില്‍ ഭീതിയുമായി.ശരീരത്തിന്റെ മുറിവുകള്‍ മായ്ഞ്ഞാലും മനസിന്റെ മുറിവുകള്‍ മായാതെ കാലങ്ങളോളം .കണ്ണ് കെട്ട് പോയ കഥകള്‍ ദിനവും നിസംഗതയോടെ നാം കേള്‍ക്കുന്നു മറക്കുന്നു.
ഉടലൊരു  ദേവാലയമെന്നും ഉള്ളിലൊരു ആത്മ ചൈതന്യം കുടിയിരുപ്പുണ്ടെന്നും സര്‍വ മതങ്ങളും പഠിപ്പിക്കുന്നു.കമ്പോളം അതിന്റെ എല്ലാ കുതന്ത്രങ്ങലോടും കൂടി പ്രലോഭിപ്പിക്കുന്ന ഇക്കാലത്ത് ഉടലൊരു ക്ഷേത്രമല്ല,മറിച്ചു വിപണിയിലെ വാണിജ്യ സാധ്യത ഏറ്റവും കൂടിയ വില്പന ചരക്കാണ്.ഭോഗ വസ്തുവായ്‌ മാത്രം കാണാന്‍,ആഘോഷങ്ങള്‍ക്ക് വിരുന്നെകാന്‍,ആഹ്ലാദങ്ങള്‍ക്ക് മസാല ചേര്‍ക്കാന്‍,ബ്രാന്‍ഡുകള്‍ വിറ്റഴിക്കാന്‍ ,ആസക്തികള്‍ക്ക് ശമനമേകാന്‍ നഗ്നമേനിയെക്കാള്‍ നല്ലൊരു വസ്തുവില്ലെന്നു കമ്പോളവും കമ്പോളത്തെ വിറ്റുവരവാക്കുന്ന മാധ്യമങ്ങളും കാണിച്ചു തരുന്നത് അതാണ്‌.ദൈനം ദിനം മൂല്യശോഷണം സംഭവിക്കുന്ന ആധുനിക സംസ്കാരത്തില്‍ ഉടലില്‍ കുടിയിരിക്കുന്ന ദൈവ ചൈതന്യത്തെ ധ്യാനിക്കാന്‍ നേരമെവിടെ.

എല്ലാറ്റിനോടും ഒരു നിര്‍മമത രൂപപ്പെടുത്തേണ്ടതുണ്ട്.കാഴ്ച കണ്ണിന്റെ മാത്രം പ്രശ്നമല്ല.മനസിന്റെതാണ്.കണ്ണിലൂടെ കാണുന്നത് മനസ്സ് ആഗ്രഹിക്കുന്നു.കണ്ണുണ്ടായിട്ടും കാണാതെയും ചെവിയുണ്ടായിട്ടും കേള്‍ക്കാതെയും പോകുന്ന രോധനങ്ങളെത്ര.ഉള്‍ക്കാഴ്ചകളെ ശക്തിപ്പെടുത്തുകയാണ് പ്രധാനം.
എന്തൊക്കെയാണ് നമ്മുടെ ഉള്‍ക്കാഴ്ചകള്‍ മറയ്ക്കുന്നത്.നമ്മുടെ മുന്‍ വിധികള്‍,മാത്സര്യങ്ങള്‍,ആസക്തികള്‍,ആഡംബരങ്ങള്‍,തുടങ്ങിയവ.ദൃശ്യമാധ്യമങ്ങള്‍ നോക്കിയാലറിയാം ലോകത്തിന്റെ മത്സര ക്കാഴ്ചകള്‍.മത്സരങ്ങളിലെര്‍പ്പെടാതേ നമ്മള്‍ കുഞ്ഞുങ്ങളെ പഠിക്കാന്‍ പോലുമനുവദീക്കുന്നില്ല.അവനെ നോക്ക് ഇവനെ പ്പോലെയാകു,അവളെ തോല്പ്പിക്കണ്ടേ..ചെറു പ്രായത്തിലെ വിതയ്ക്കുന്ന മാത്സര്യത്തിന്റെ വിത്തുകള്‍ സ്വാര്‍ത്ഥതകളായി ഉള്ളില്‍ വേരുരപ്പിക്കുന്നു.
സ്വന്ത സുഖത്തിനു വേണ്ടി ഏതറ്റം വരെ പോകാനും ബാക്കി ശേഷിക്കുന്നത് വലിച്ചെറിയാനും ഉള്ളതെന്ന് നിനയ്ക്കുന്ന കുഞ്ഞുങ്ങള്‍.
തെളിമയുള്ള മിഴികളോടെ ലോകത്തെ നോക്കിക്കാണുക പ്രധാനം.കാലത്തിന്റെ കുത്തൊഴുക്കില്‍ നമ്മുടെ മിഴിവെട്ടം മങ്ങാതിരിക്കട്ടെ.മിഴിവിളക്കുകള്‍ കെട്ടുപോകാതിരിക്കട്ടെ.മിഴിയടച്ചു ധ്യാനപൂര്‍വം നിന്റെ ഉള്‍ക്കാഴ്ചകളെ ശക്തിപ്പെടുത്തുക.

15 December, 2014

സ്വീറ്റി സോ സ്വീറ്റ്..



ഇത് പേര് പോലും ഇല്ലാത്ത ഒരു നാല് വയസുകാരി പെണ്‍കുട്ടി.(നിലത്തിരുന്നു ഭക്ഷണം കഴിക്കുന്ന കുട്ടി)എബോള എന്നാ വിഷരോഗാണു അനാഥമാക്കിയ ആഫ്രിക്കയിലെ
അനേക ബാല്യങ്ങളിലോന്നു.അച്ചനും സഹോദരിയും നേരത്തെ മരിച്ചു.ചോര ശര്‍ദ്ദിച്ചു കൊണ്ടിരുന്ന അമ്മയെ കൊണ്ട് പോകാന്‍
ആംബുലന്‍സ് വന്നപ്പോള്‍ തിരികെ വിളിക്കാന്‍ ആരും ശേഷിച്ചിട്ടില്ലയിരുന്നത് കൊണ്ട് അവളും കൂടെ കയറി.എല്ലാവരും
സുരക്ഷാ വസ്ത്രം ധരിച്ചിരുന്ന എബോള ക്ളിനിക്കുകളിലോന്നില്‍ ഒരു സുരക്ഷാ കവചവുമില്ലാതെ അമ്മയ്ക്ക് മരുന്നെടുത്ത് കൊടുത്തും
വസ്ത്രം കഴുകി കൊടുത്തും സഹായിച്ചിരുന്ന, സ്വന്തം പേര് പോലും അറിയാതിരുന്ന ഈ  പെണ്‍കുട്ടിയ്ക്ക് അവര്‍ തന്നെയൊരു
പേരിട്ടു.സ്വീറ്റി.ലക്ഷക്കണക്കിന്‌ പേര്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ ഒരു അത്ഭുതം പോലെ രോഗാണു അവളെ വിട്ടു നിന്നൂഅമ്മ മരിച്ചതിനു ശേഷം ഗേറ്റിനരികില്‍ വിഷാദക്കണ്ണ്‍കളുമായി ആരെയോ പ്രതീക്ഷിച്ച് നിന്ന അവളെ ആരോ ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ കയറ്റി എബോള അനാഥമാക്കിയ അനേകം കുരുന്നുകളോടോപ്പം ആക്കി..അവിടെയവള്‍ ഇടുങ്ങിയ ഇടനാഴികളില്‍
തനിയെ ചുറ്റി നടന്നു.അവിടെ വന്നവരോടൊക്കെ അവള്‍ ചോദിച്ചു."Do you want me"?West Africa യില്‍ മാത്രം 10000 കുട്ടികള്‍ അനാഥരായി എബോള യാല്‍...
അനാഥ ബാല്യങ്ങളെ ഓര്‍ക്കുമ്പോള്‍ ഒരു വരി പോലും വായിക്കാനോ എഴുതാനോ ആവാത്ത വിധം മനസ് കുഞ്ഞുങ്ങള്‍ടെ ഓര്‍മ്മയില്  മൃദുലമാകുന്നു.‍..ആവശ്യത്തിലധികവും ചോദിക്കുന്നതിനു മുന്‍പേ ലഭിക്കുന്ന നമ്മുടെ കുഞ്ഞുങ്ങള്‍..

01 November, 2014

അപ്പോത്തിക്കരി



അപ്പോത്തിക്കിരി എന്ന സിനിമ കണ്ടത് ഇപ്പോഴാണ്..ഒരു മെഡിക്കല്‍ ത്രില്ലര്‍..സുരേഷ് ഗോപിയുടെയും ജയസൂര്യയുടെയും യുടെയും നല്ല പെര്‍ഫോര്‍മന്‍സ്..അവരെക്കാള്‍ ഇഷ്ടമായത് ഇന്ദ്രന്‍സിന്റെ അഭിനയം..യൂനിവെഴ്സിറ്റി മെന്‍സ്‌ ഹോസ്റ്റല്‍ സെറ്റിട്ടു ചെയ്ത
അപ്പോത്തിക്കരി എന്ന പേരിലുള്ള ഹൈടെക് ആശുപത്രി..അപ്പോത്തിക്കരി എന്നാല്‍ മരുന്ന്  ditribute ചെയ്യുന്ന ആള്‍,വൈദ്യന്‍ എന്നര്‍ത്ഥം.

തന്നെ ദൈവത്തെപ്പോലെ കണ്ടു കൊണ്ട് തന്റെ മുന്നിലെത്തുന്ന സമൂഹത്തിലെ പാവപ്പെട്ട രോഗികളോട് ഒരു ന്യൂ റോ സര്‍ജന്‍ ചെയ്യുന്ന  അണ്‍എത്തിക്കല്‍ ആയ ചികിത്സാ പരീക്ഷണങ്ങള്‍ അയാളുടെ തന്നെ  അബോധ മനസിലുണ്ടാക്കുന്ന കുറ്റബോധം മൂലം,
തന്റെ  തന്നെ ജീവിതം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക്  അദ്ദേഹത്തെ എത്തിക്കുന്നു..ആക്സിടെന്റില്‍ ബ്രെയിന്‍ ഇന്ജുറി ആയി
ബോധത്തിനും അബോധത്തിനും ഇടയില്‍ കിടക്കുമ്പോള്‍ അയാള്‍ കടന്നു പോകുന്ന നാടകീയമായ രംഗങ്ങള്‍ലൂടെ കഥ പുരോഗമിച്ച്
അദ്ദേഹം പരിവര്‍ത്തനം ചെയ്യപ്പെട്ടു തിരികെ എത്തുന്നതാണ് കഥ..കുഴപ്പമില്ലാതെ ആവിഷ്കരിച്ചിരിക്കുന്നു സംവിധായകന്‍ ...

'ദൈവത്തിന്റെ വിരലുകളാനിത് .ദൈവത്തിനു മനുഷ്യനെ തൊടാനുള്ള വിരലുകള്‍.ഈ വിരലുകളില്‍ കുഉടി ദൈവം ഇറങ്ങി വരിന്നത്
ഞാന്‍ കണ്ടിട്ടുണ്ട്.അനുഭവിച്ചിട്ടുണ്ട്..'അബോധാവസ്ഥയില്‍ കിടക്കുന്ന ഡോക്ടര്‍ ടെ കൈകള്‍ ഉയര്‍ത്തി സുബിന്‍ ജോസഫ് എന്ന
രോഗി പറയുന്ന മനോഹരമായ വരികള്‍..ഈ വരികളാണ് ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍.


ഈ സിനിമയോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒരു പുസ്തകമാണ് ഡോക്ടര്‍ ആര്‍ ജയപ്രകാശിന്റെ ചികിത്സയിലെ നൈതികത എന്ന പുസ്തകം.വൈദ്യ വൃത്തിയുമായി ബന്ധപ്പെട്ടു അധാര്‍മ്മികവും അശാസ്ത്രീയവിമായ നിരവധി അനൈതിക പ്രവണതകള്‍ നിലനില്‍ക്കുന്നുവെന്നു ശിശു രോഗ വിദഗ്ധനായ ലേഖകന്‍ ചൂന്ടിക്കാനിക്കുന്നു.ഏതു വിധേനയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സ്തെതസ്കൊപ്പ് കൈയിലെടുക്കുന്ന ഡോക്ടര്മാരുടെ നിലപാടുകളെയും വൈദ്യശാസ്ത ഗവേഷണങ്ങളിലെ നൈതിക പ്രശ്നങ്ങളെയും
പരിശോധനയ്ക്ക് വിധേയമാക്കുന്ന കൃതി...
.
വൈദ്യ വൃത്തി എപ്പോഴും വിമര്‍ശനാത്മകമായി നിരീക്ഷിക്കപ്പെടുന്ന ഒന്നാണ് എക്കാലവും..കാരണം വൈദ്യവൃത്തിയുടെ പ്രാഥമിക ഉത്തരവാദിത്വം മനുഷ്യരാശിയെ സേവിക്കുക എന്നതാണ്.ഒരു ഭിഷഗ്വരന്‍ തന്റെ തൊഴിലില്‍ ഏറ്റവും ഉന്നതമായ ധാര്‍മ്മികതയും
നീതിബോധവും പാലിക്കേണ്ടതുണ്ട്.എന്നാല്‍ ഇന്ന് എല്ലാത്തരം സേവനങ്ങളും കമ്പോളവല്ക്കരിക്കപ്പെട്ടതോടോപ്പം  മെഡിക്കല്‍
മേഖലയും മറ്റെന്തിനെക്കാളും കച്ചവട തന്ത്രങ്ങളിലേക്ക് ചുവടുറപ്പിച്ചു.കഴിഞ്ഞ രണ്ടു ദശകങ്ങളിലായി പഞ്ച നക്ഷത്ര സൌകര്യങ്ങളും പുതുപുത്തന്‍ സാങ്കേതിക വിദ്യയും വലിയതോതില്‍ സജ്ജമാക്കി ക്കൊണ്ട്  ഹൈടെക് സ്വകാര്യ ആശുപത്രികള്‍ ധാരാളമായി നിലവില്‍ വന്നു.
വൈദ്യ വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യ വല്‍ക്കരണവും കൂടി വന്നപ്പോള്‍ മെഡിക്കല്‍ രംഗം കുറെ കൂടി ബിസിനസ് താല്‍പര്യങ്ങളി ലേക്ക് അധപതിക്കുകയും ചെയ്തു....

അയാളും ഞാനും തമ്മില്‍ എന്ന സിനിമയും കൈകാര്യം ചെയ്യുന്ന പ്രമേയം ഇതേ സംഗതിയാണെങ്കിലും കുറെ കൂടി ഇഷ്ടപ്പെട്ടത്  അതാണ്‌..

09 October, 2014

സര്‍ക്കാര്‍ സ്കൂളുകള്‍ ക്ക് എന്താണ് കുഴപ്പം?

സര്‍ക്കാര്‍ സ്കൂളുകള്‍ ക്ക് എന്താണ് കുഴപ്പം?



ഇത് എന്റെ കുട്ടി പഠിക്കുന്ന പി വി എല്‍ പി സ്കൂള്‍.‍.അടിസ്ഥാന സൌകര്യങ്ങള്‍ മാത്രമുള്ള ഒരു സര്‍ക്കാര്‍ അംഗീകൃത  പ്രൈമറി വിദ്യാലയം.കാരണം സര്‍ക്കാര്‍ ഗ്രാന്‍ഡ്‌ വളരെക്കുറവ്. ഓടിട്ട പഴയ കെട്ടിടം.മഴക്കാലങ്ങളില്‍ അത്യാവശ്യം ചോര്‍ച്ച.  പലരും അതിശയത്തോടെ ചോദിച്ചിട്ടുണ്ട്  ഇത്രയധികം ഇംഗ്ലിഷ് മീഡിയം സ്കൂള്‍കള്‍ ഉള്ളപ്പോള്‍   എന്ത് കോണ്ട് ഇവിടെ കുട്ടിയെ ചേര്‍ത്ത് എന്ന്?ഒന്ന്‍  സി ബീ എസ്  ഇ സ്കൂലുകളിലെ അധ്യാപകരെ ക്കാളും യോഗ്യതയുള്ളവരും വിവരമുല്ലവരുമായ അധ്യാപകര്‍ ഇവിടയാനുള്ളതു,രണ്ടു  കുട്ടികളെ സംബന്ധിച്ചിടത്തോളം യാതൊരുവിധ ഭീതിയോ പീഡനമോ കൂടാതെ വിദ്യാഭ്യാസം നടത്തുന്നതാണ് ഉത്തമം,മൂന്നു ഒരു കുട്ടിയുടെ  പ്രാഥമിക വിദ്യാഭ്യാസം നടത്തെന്ടത് അവന്റെ മാതൃഭാഷയില്‍ ത്തന്നെ വേണം.എങ്കില്‍ മാത്രമേ  ചിന്താശക്തി വളരുകയുള്ളൂ..
മാത്രമല്ല നമ്മുടെ നാടിന്റെ നമ്മുടെ തന്നെ സ്വത്തായ പൊതുപള്ളിക്കൂടങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് നമ്മുടെ കടമയല്ലേ?സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകര്‍ ഡിവിഷന്‍ നിലനിര്‍ത്താന്‍ കുട്ടികള്‍ക്ക് വേണ്ടി പരക്കം പായുമ്പോള്‍ എന്തുകൊണ്ടാണ് നമ്മളിങ്ങനെ സിബി എസ് ഈ വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ അധ്യാപകരുടെ പകുതി പോലും സാമാന്യ വിവരമില്ലാത്ത അധ്യാപകരുടെ കീഴില്‍ കുട്ടികളെ വിടുന്നു..എന്നിട്ട് ഇത്തരം പീഡന വിഷയങ്ങള്‍ വരുമ്പോള്‍ മാത്രം ഒച്ചപ്പാടുണ്ടാക്കുകയും  ചെയ്യുന്നു.
സര്‍ക്കാര്‍ പള്ളിക്കൂടങ്ങലില്‍ കുട്ടികളെ ചേര്‍ക്കു..അവിടെ പഠനം മോശമാകുന്നുവെങ്കില്‍ ശക്തമായി പ്രതികരിക്കൂ.പ്രൈവറ്റ് സ്കൂലുകളില്‍ പി ടി എ എന്നത് വെറും പേരിനു മാത്രമാനുള്ളതെങ്കില്‍ ഇവിടെ പി ടി എ പറയുന്നതിനപ്പുറം നടക്കില്ല..നമ്മുടെ പൊതു പള്ളിക്കൂടങ്ങള്‍ കാത്ത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്...



സര്‍ക്കാര്‍ സ്കൂലുകളെ പഴി ചാരുന്നവര്‍ തങ്ങളുടെ മകക്ലെ അവിടെ ചേര്‍ത്തിട്ട് പഠനം മോശമാകുന്നുവെങ്കില്‍ പ്രതികരിക്കൂ...എന്ത് കൊണ്ട് നിങ്ങള്‍ വേണ്ടവിധം പഠിപ്പിക്കുന്നില്ല..സര്‍ക്കാര്‍ സ്കൂലുകലില് പി ടി എ ത്ര സ്ട്രോഗ് ആണ്..നിങ്ങളുടെ മക്കളുടെ ക്ഷേമാത്തിനപ്പുരം മറ്റൊന്നും അവിടെ നടക്കില്ല..ഇത് പ്രതികരിക്കാനുമില്ല,പുറത്ത് നിന്ന് കുറ്റമാരോപിക്കാന്‍ മാത്രം ഒരു കുഉട്ടര്‍..

തൃപ്തി..

തൃപ്തി 

പപ്പയും ഇടയ്ക്കിടെ അമ്മയും  ദിനവും ഓര്‍മ്മിപ്പിക്കാറുള്ള ഒരു കാര്യമുണ്ട്.അല്പം വഴക്കു പറഞ്ഞാണ് പറയുന്നതെങ്കിലും പ്രധാനമായ സംഗതിയാണതു  എന്ന് തോന്നാറുണ്ട്..അനാവശ്യമായ ഒരു സാധനവും  കുഞ്ഞുങ്ങള്‍ക്ക് വാങ്ങി ക്കൊടുത്തവരെ വഷളാക്കാരുത്..ഇന്നത്തെ തലമുറയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ കാര്യം തന്നെ..മിനുട്ടിന് മിനുട്ടിന് മാറുവാനാവശ്യത്തിലധികം തുണി ത്തരങ്ങള്‍,ഓരോ വിരലിലും ഇടാന്‍ ഡസന്‍ കണക്ക് നെയില്‍ പോളിഷ്,തുണി യുടെ നിറമനുസരിച്ച  മാലകള്‍, കമ്മലുകള്‍,ഐ ഷാഡോ ,ലിപ്സ്ടിക് തുടങ്ങിയ ഒരുക്ക സാധനങ്ങള്‍. ചുമ്മാതെ ഒന്നിരിക്കാന്‍ പോലും സമയം ഇല്ലാതെ ഗയിം കളിക്കാന്‍ മുന്തിയ മൊബൈലുകള്‍,ലാപ് ടോപ്‌,ടാബ്ലറ്റ്,ഐ പാഡ്,തുടങ്ങിയവ..കൂടാതെ ധാരാളം കളിക്കോപ്പുകള്‍..എന്നിട്ടും അവരെ ശ്രദ്ധിക്കു..എന്തുമാത്രം അസംതൃപ്തിയാണ് അവരുടെ മുഖത്ത്...ചുറ്റിനും ആരെങ്കിലും ഉണ്ടോ എന്ന് പോലും ശ്രധിക്കാനാവാത്ത വിധം നമ്മുടെ കുഞ്ഞുങ്ങള്‍ സ്വാര്‍ത്ഥതയുടെയും അതൃപ്തിയുടെയും മുള്‍ക്കൂട്ടിലാണ്..ഓരോ പുതുമകളെയും അനുഭവിച്ചറിഞ്ഞു  നിമിഷ നേരം കൊണ്ടവര്‍ അതിനെ വെറുക്കുന്നു..ഇത്രയും തൃപ്തിയില്ലാത്ത ഒരു കുഞ്ഞുണ്ടോ എന്ന് എത്ര പ്രാവശ്യം  കുഞ്ഞുങ്ങളോട് ചോദിച്ചിരിക്കുന്നു.ഇതേ അത്രുപ്തികള്‍ അവരുടെ വിവാഹ ജീവിതങ്ങളിലും തുടര്‍ ജീവിതങ്ങളിലും നിഴല്‍ പോലെ പിന്തുരുന്നുവെന്നു അതിവേഗം വേര്‍പിരിയുന്ന  ന്യു ജനറേഷന്‍ വിവാഹബന്ധങ്ങള്‍  സാക്ഷ്യപ്പെടുത്തുന്നു.

 കുട്ടിക്കാലങ്ങള്‍ ഓര്‍ക്കുകയാണ്..അത്യാവശ്യത്തിനു ഒരു റബര് ‍,പെന്‍സില്‍ ഒരു നോട്ട്ബുക്ക് ,ചപ്പല്‍, ഇവയെല്ലാം എത്ര പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞാലാണ് ഒന്ന് വാങ്ങി ത്തരിക.ഹൈസ്കൂള്‍ കാലം ഓര്‍ക്കുന്നു.ആകെ മൂന്നെ മൂന്നു ജോഡി പാവാടയും ബ്ലൌസും മാത്രമാണ്  ഉണ്ടായിരുന്നത്.(അന്ന് സര്‍ക്കാര്‍ എയിഡഡ്  സ്കൂളില്‍ യൂണിഫോം ഇല്ല.)രണ്ടു പേരും സര്‍ക്കാര്‍ ജീവനക്കാര്‍,കാശില്ലാത്തത് കൊണ്ടല്ല വാങ്ങിത്തരാത്തത്..അവരുടെ പോളിസി ആയിരുന്നു അത്.ഇത്രയേ ഉള്ളല്ലോ എന്നൊരിക്കലും തോന്നിയിട്ടുമില്ല,കാരണം ഇതിലും ഇല്ലാത്തവരോ ഒപ്പം നിലക്കുന്നവരോ ഒക്കെയാകും  സ്കൂളിലും..അത് കൊണ്ട് തന്നെ കാശ് ഇഷ്ടം പോലെ ഉള്ളപ്പോഴും ആവശ്യത്തിലധിയ്കം വസ്ത്രങ്ങളോ  ആഭരങ്ങളോ വേണമെന്ന് തോന്നിയിട്ടില്ല...മറ്റൊരു രിതിയില്‍ പറഞ്ഞാല്‍ നമ്മുടെആവശ്യങ്ങള്‍ക്ക് പരിധി നിശ്ചയിക്കാനും അതില്‍ തൃപ്തി കണ്ടെത്താനും പഠിച്ചുവന്നു സാരം.


ഗ്ലോബലൈസേഷന്‍,അതിവേഗം മാറി മറിയുന്ന കണ്ണഞ്ചിപ്പിക്കുന്ന വിപണി,E-യുഗം,കണ്ണടച്ചു തുറക്കും മുപേ കൈവിരല്‍ ത്തുമ്പില്‍ എല്ലാം മുമ്പിലെത്തിക്കുന്ന നവലോകം,മുഖാമുഖം നോക്കാന്‍ നേരമില്ലാത്തോണം virtual ബന്ധങ്ങളെ പോഷിപ്പിക്കുന്ന ആപ്പുകള്‍ ധാരാളം. കുഞ്ഞുങ്ങള്‍ എവിടെ തങ്ങളുടെ തൃപ്തികളെ തിരയും ദൈവമേ.......

കാഴ്ചയില്ലാതെ....

കണ്ണുള്ളപ്പോള്‍ നമ്മളറിയില്ല കാഴ്ചയുടെ വില,അല്ലെങ്കില്‍ കാഴ്ചയുള്ളപ്പോള്‍ കണ്ണിന്റെ വിലയുമറിയില്ലല്ലോ..ഇന്നലെ കരുണാ ഭവനില്‍ ട്രീസ ചേച്ചിയിടെ കൈയില്‍ നിന്നും ഒരു കുഞ്ഞുവാവയെ മടിയിലെടുത്ത് വെക്കുമ്പോള്‍ അവള്‍ അരവയസുകാരി മാളുക്കുട്ടി ഒന്നുമറിയാതെ ഒന്നും കാണാതെ പല്ലില്ലാത്ത മോണ കാട്ടി മനോഹരമായി ചിരിച്ചു.ഞങ്ങളുടെ ചിരിക്കുന്ന മുഖം കണ്ടിട്ടാവില്ല കുഞ്ഞു സൌമ്യമായി ചിരിച്ചത്..മനോഹരമായ മിഴികള്‍ ഉണ്ടെങ്കിലും അവയില്‍ പ്രകാശമില്ലെന്നും ഭൂമിയിലെ സന്തോഷങ്ങളെ കാണാന്‍ അവള്‍ക്കാവില്ലെന്നുംഅറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടി..
ആരും ഈ അരുമക്കുഞ്ഞിനെ ദത്തെടുക്കാന്‍ വരില്ല,ട്രീട്ട്മെന്ടു ചെയ്തു ഒരു പത്ത് ശതമാനമെങ്കിലും കാഴ്ച തിരികെ കൊണ്ട് വരാനായിരുന്നെന്കില്‍ എന്ന് ട്രീസ ചേച്ചി സങ്കടം പറഞ്ഞപ്പോള്‍ പെട്ടെന്ന്‍ തോമസ്‌ അച്ചാന്‍ ഇടയ്ക്ക് കയറി പ്പറഞ്ഞു.ബിജി എന്ത് പറയുന്നു, നമുക്കിവളെ കൊണ്ടുപോയാലോ.ഞാന്‍ തലകുലുക്കി..നമുക്കി വാവയെ കൊണ്ട് പോകാം അമ്മെ.ഐറി മോള്‍ പിന്നെയും എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു..കാഴ്ചയില്ലാത്ത്തത് മൂലം abuse ചെയ്യപ്പെട്ട കുഞ്ഞുങ്ങള്‍ ഇവിടെയുണ്ടെന്നു ചേച്ചി പറയുമ്പോള്‍ തിരികെ പറയാന്‍ ഒരു വാക്കും നാവില്‍ വരുന്നില്ല.
ഇനിയെന്റെ യാചനകള്‍ മുഴുവന്‍ ഈ മാളുട്ടിയ്ക്ക് വേണ്ടിയാണ്.. ഒരു അത്ഭുതങ്ങളിലും വിശ്വാസം നഷ്ടപ്പെട്ടു പോയ ആളാണ്‌ ഞാന്‍.ജീവിതം വരുന്ന പടി സ്വീകരിക്കുകയാണ് ഉത്തമമെന്നു ചിന്തിക്കാറുണ്ട്..പക്ഷെ ഞാനിന്ന്‍ മുതല്‍ ഒരു അത്ഭുതത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. വിശ്വസിക്കുകയാണ്.Optic nerve atrophy ആണ് കുഞ്ഞിനു.കാഴ്ച കൊടുക്കുന്ന ഞരമ്പ് ഇല്ലാതെ പോയിരിക്കുകയോ പലവിധ കാരണങ്ങളാല്‍ മുരടിച്ച് പോവുകയോ ചെയ്തിരിക്കുന്നു.സാധാരണ കാഴ്ച ശക്തി തിരികെ വരിക അസാധ്യം.എന്നാലും മെച്ചപ്പെട്ട ചികിത്സയോടോപ്പം കാത്തിരിക്കേണ്ടിയിരിക്കുന്നു...

ജന്മനാ അന്ധനായോരാള്‍ ക്രിസ്തുവിന്റെ അടുത്ത് വരുമ്പോള്‍ , ഇവന്റെ മാതപിതാക്കള്ടെയോ ഇവന്റെയോ ആരുടെ ശാപം മൂലമാണ് ഇയാള്‍ അന്ധനായതെന്നു ക്രിസ്തുവിനോടു ചിലര്‍ ചോദിക്കുന്നുണ്ട്.ആരുടെയും ശാപമല്ല,ദൈവമഹത്വം വെളിപ്പെടാനാനുള്ളതു കൊണ്ടാണ് എന്ന് ക്രിസ്തു പറയുന്നത് ആരെയും സങ്കടപ്പെടുത്താതിരിക്കാന്‍ വേണ്ടിയാണ്.ആരെ പ്രതിയാണ് ഈ കുഞ്ഞു അനാഥയാക്കപ്പെട്ടത്?ആര്‍ക്കു വേണ്ടിയാനിവള്‍ ജന്മനാ അന്ധയായിപ്പോയത് എന്ന ചോദ്യം മനസിനെ മഥിക്കുന്നുണ്ട്..കാഴ്ചയുന്ടെന്നു അഹങ്കരിക്കുന്ന നമുക്ക് വേണ്ടി,ചുറ്റിനും എല്ലാറ്റിനെയും കൈപ്പിടിയില്‍ ഒതുക്കാമെന്ന അഹബോധം പേറി ജീവിക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടി..
കണ്ണ് ശരീരത്തിന്റെ വിളക്കാണ്..ഈ കുഞ്ഞുവെളിച്ചം കെട്ട് പോകാനിടായാകരുത്..നിങ്ങളുടെ ചെറുതുകള്‍ ഇവര്‍ക്ക് വലുതാണ്‌...ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കണമെന്നു ആഗ്രഹിക്കുമ്പോള്‍ കൂട്ടുകാര്‍ ഇവരെയോര്‍ക്കുക..സഹായിക്കുക.
http://divinefoundling.org/donations/how-to-donate/
https://www.facebook.com/karunabhavan.rajakad

22 January, 2014

പിറന്നാള്‍ സമ്മാനം.

കുട്ടിയുടെ  ഏഴാം  പിറന്നാളാണ്.പുത്തനുടുപ്പും മിഠായിയും വാങ്ങാമെന്നു പറഞ്ഞു ഞാനവളെ ഇന്നലെ വൈകുന്നേരം  വിളിച്ചു.ഉടുപ്പ് വാങ്ങാനെന്നു പറഞ്ഞു അമ്മച്ചി കൊടുത്ത ആയിരം രൂപാ അവളെന്നെയെല്പിച്ചു..പല പല കാരണങ്ങള്‍ കൊണ്ട് നേരം സന്ധ്യയായി.അതിനിടയില്‍ ഒരു സുഹൃത്ത്  അടുത്തുള്ള പുസ്തകക്കടയില്‍ നിന്നും ഒരു പുസ്തകം അത്യാവശ്യമായി വാങ്ങി വരണമെന്നും പറഞ്ഞേല്‍പ്പിച്ചു.ചെന്ന് നോക്കിയപ്പോള്‍ ഇഷ്ടപ്പെട്ട കുറെ പുസ്തകങ്ങള്‍.വെറുതെയവളുടെ  പ്രതികരണമറിയാന്‍ ഞാന്‍ പറഞ്ഞു.മോളെ നമുക്ക്  ഇന്നത്തെ പുത്തനുടുപ്പിനു പകരം സമ്മാനമായി ഈ പുസ്തകങ്ങളായാലോ.മോള്‍ക്ക് അടുത്ത വര്ഷം വായിക്കാലോ.പാവം കുട്ടി,അവള്‍ നിഷേധിച്ചില്ല.'മതിയമ്മേ,എനിക്ക് കുറച്ചു ചോക്ക്ലറ്റ് മതി.അമ്മച്ചിയ്ക്ക് നമുക്കൊരു വലിയ അക്ഷരമുള്ള ബൈബിള്‍ സമ്മാനമായി കൊടുക്കാം.''.ഞാനവളെ ചേര്‍ത്ത് പിടിച്ചു.
അമ്മച്ചി കൊടുത്തത്  കൂടാതെ അത്രയും കൂടി ചിലവാക്കി കുറെ പുസ്തകങ്ങള്‍ വാങ്ങി.വീട്ടില്‍ ചെന്ന് കയറിയപ്പോഴേ അവളത് അമ്മയുടെ കൈയില്‍ കൊടുത്തു.
പുസ്തകങ്ങളെ ഓര്‍ത്തു കൊണ്ട്  കിടന്നു വെളുപ്പിനെ നാല് മണിയ്ക്ക് ഉണര്‍ന്നപ്പോള്‍ സന്തോഷമായിരുന്നു ഉള്ളില്‍.അവയില്‍ കണ്ണുകള്‍ പരതി നടന്നപ്പോള്‍ കുഞ്ഞിനെ ഓര്‍ത്തു.എത്രയോ കാര്യങ്ങളാണ് കുഞ്ഞുങ്ങളില്‍ നിന്ന് പഠിക്കാനുള്ളത്?അര്‍ഹതപ്പെട്ടതിനെ, ഏറ്റവും ഇഷ്ടമായതിനെ മറ്റൊരാള്‍ക്ക് വേണ്ടി  വേണ്ടെന്നു വെക്കാന്‍ ,എനിക്കിത് മതിയെന്ന് പറഞ്ഞു തൃപ്തിപ്പെടാന്‍,ദൈവമേ,എന്നാണു മുതിര്‍ന്നവര്‍ ഞങ്ങള്‍ 'മതി' യുടെ പാഠങ്ങള്‍ പഠിക്കുക..
കുഞ്ഞുങ്ങളുടെ സന്തോഷങ്ങളെ അപഹരിക്കാന്‍ മാത്രം സ്വാര്‍ത്ഥയല്ല ഞാന്‍.പറഞ്ഞു വന്നത് ഇത്രയേ ഉള്ളു..വെറുതെ കുഞ്ഞുങ്ങളെ നോക്കിയിരിക്കുക.അവരുടെ കണ്ണുകളിലെ തിളക്കം ശ്രദ്ധിക്കുക.എത്രയോ വലിയ കാര്യങ്ങളാണ് അവര്‍ നമ്മളോടു സംവദിക്കുന്നത്..കാണാതെയും കേള്‍ക്കാതെയും പോകരുത്.

02 September, 2013

ആമ്സ്റ്റര്‍ഡാമിലെ സൈക്കിളുകള്‍

ചില വായനകള്‍ നമ്മുടെ മനസിനോട് ചേര്‍ന്ന് നില്‍ക്കും.പൈസ കൊടുത്ത് പുസ്തകം വാങ്ങിയത്  വര്ത്താണ് എന്ന തോന്നല്‍ ഉളവാക്കും.
അത്തരമൊരു വായനാനുഭവം നല്‍കുന്ന പുസ്തകം അടുത്തിടെ വായിച്ചു.ആമ്സ്റ്റര്‍ഡാമിലെ സൈക്കിളുകള്‍ .രാജു റാഫേല്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ഹോളണ്ട്  യാത്രാവിവരണം.അതിഗംഭിര വായന,  പ്രത്യേകിച്ച് അവിടുത്തെ .
സൈക്കിള്‍  ജീവിതത്തെ പറ്റിയുള്ള വിവരണം.ഓരോ പേജ് മറിയുമ്പോഴും അടുത്തതെന്താണെന്നറിയാനുള്ള ക്യൂരിയോസിറ്റി തരുന്ന വരികള്‍.Amsterdam is one of the most bycycle friendly cities of tha world.ഒരു പക്ഷെ ജനസംഖ്യയെ ക്കാള്‍ സൈക്കിളുകള്‍ ഉള്ള രാജ്യം.
പുസ്തകങ്ങള്‍ സാധാരണ പ്രീയപ്പെട്ടവര്‍ക്കോ,മറ്റെന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കോ ആയി സമര്‍പ്പിക്കപ്പെടുമ്പോള്‍ ഈ സൈക്കിള്‍ പുസ്തകം അതിജീവനത്തിനായി ഗതികേട് കൊണ്ട് കലയും സംഗിതവുംഉപേക്ഷിച്ച് സൈക്കിള്‍    മോഷ്ടാക്കളായി മാറേണ്ടി വന്ന ആമ്സ്ടര്‍ ഡാമിലെ കള്ളന്മാര്‍ക്ക്  വേണ്ടിയാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നതും രസകരമാണ്.

എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗമിതാണ്.
വിവിധ രാജ്യങ്ങളില്‍ നിന്ന് നഗരത്തില്‍ ചുറ്റാനിറങ്ങിയ സുഹൃത്തുക്കള്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നു.ഏതു ആംഗിളില്‍ ക്ലിക്ക് ചെയ്താലുംസൈക്കിള്‍ ഒഴിവാക്കി ഒരൊറ്റ ഫോട്ടോ പോലും എടുക്കാന്‍  അവര്‍ക്ക് സാധിക്കുന്നില്ല.അങ്ങനെയാണ് ജനങ്ങളെ ക്കാള്‍ കൂടുതല്‍ സൈക്കിളുകളാണോ എന്ന് തോന്നിപ്പിക്കുമാറ്   ആയിരക്കണക്കിന് സൈക്കിളുകള്‍ വഴി നീളെ പാര്‍ക്ക് ചെയ്തിരിക്കുന്ന ശ്രദ്ധിക്കാന്‍ തുടങ്ങിയത്.സൈക്കിള്‍ കൌതുകം അദ്ദേഹത്തെ മണിക്കൂറുകള്‍ നടക്കാനായി  പ്രേരിപ്പിക്കുന്നു.പിന്നീടുളള യാത്രകളില്‍
സൈക്കിള്‍ അയാളുടെ ജീവിതത്തിന്റെ,എഴുത്തിന്റെ  തന്നെ ഭാഗമാകുന്നു.ഹോളണ്ടിലെ പഠന കാലത്ത്  സൈക്കിളില്‍ അയാള്‍ ആ രാജ്യത്തും സമീപ യൂറോപ്യന്‍ രാജ്യങ്ങളും കൌതുകപൂര്‍വം ചുറ്റി നടന്നു കാണുന്നു.  പലതരം സൈക്കിളുകളെ പരിചയപ്പെടുന്നു.ഒപ്പം ഡച്ച് സംസ്കാരത്തെയും നമുക്ക് വിവരിച്ചു തരുന്നു.
ഒരു കുടുമ്പത്തിനു മുഴുവന്‍ സഞ്ചരിക്കാവുന്ന ക്യാരിയരോടു കൂടിയത്..കുട്ടികളെ സൈഡില്‍ വച്ച് കൊണ്ട് പോകാവുന്നത്.കാമുകിയെയോ കാമുകനെയോ  മുന്നിലെ വച്ച് കൊണ്ട് പോകാവുന്നത്.ചാരുകസേര പോലെ യിരുന്നു ഒടിക്കാവുന്നത്.മടക്കിയൊടിച്ച്  യാത്ര ബാഗിലാക്കാവുന്ന ഫോള്‍ഡിംഗ്  സൈക്കിളുകള്‍.സൈക്കിള്‍ റിക്ഷകള്‍.



ഇനി സൈക്കിളുകള്‍ക്ക്  വേള്‍ഡ് ക്ലാസ് ഫെസിലിറ്റിസും. സഞ്ചരിക്കാനാകട്ടെ, മെയിന്‍ റോഡിന്റെ ഇരുവശത്തും  ബ്രൌണ്‍ നിറമടിച്ച രാജകീയ പാത,സിഗ്നല്‍ ഇല്ലാത്ത ജംഗ്ഷനുകളില്‍ സൈക്കിളിനു പ്രിഫറന്‍സ്.വലിയ വണ്ടികള്‍ ഇടിച്ചാല്‍ അവര്‍  സൈക്കിള്‍ യാത്രക്കാരന്  വലിയ പിഴ കൊടുക്കേണം.പാര്‍ക്കിംഗ് ഏരിയാകളില്‍ കാറുകള്‍ക്ക് കുറച്ചു സ്ഥലം മാത്രം നീക്കിവെക്കുമ്പോള് സൈക്കിളുകള്‍ക്ക് വിശാലമായ പാര്‍ക്കിംഗ് ലോട്സ്.മാത്രമല്ല കാര്‍ പാര്‍ക്കിംഗിന് നല്ല ഫീസു കൊടുക്കുകയും വേണം.
സൈക്കിളുകള്‍ ട്രെയിനില്‍ വേണമെങ്കിലും കൊണ്ട് പോകാം,അതിനും കൂടി ടിക്കററ് എടുക്കണമെന്ന് മാത്രം
കാറുകള്‍ക്ക് മുകളിലും സൈക്കിള്‍ സ്റ്റാന്‍റില്‍  പിടിപ്പിച്ചു നീങ്ങുന്ന കാറുകള്‍.   ഒരു  കോടിയുടെ  മെഴ്സിടെന്‍സിന്റെ പുറത്തും  സൈക്കിള്‍ വെച്ച് പോകുന്നത് കണ്ട്   എന്ന് എഴുതുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?

ഇത്രയേറെ സൈക്കിളുകള്‍ ഉള്ളത് കൊണ്ട് തന്നെ മോഷണവും തകൃതി.1200 യൂറോ വിലവരുന്ന സൈക്കിള്‍ മോഷണമുതലാകുംപോള്‍  വെറും  20 യൂറോ..
ഒരു ഡച്ചുകാരന്റെ  60% യാത്രയും സൈക്കിളില്‍ തന്നെ.ഏതാണ്ട് ഒരു കോടി അറുപതു ലക്ഷം ജനങ്ങളുള്ള ഹോളണ്ടില്‍ ഒരു കോടി നാല്പതു ലക്ഷം സൈക്കിളുകളും.
സ്ത്രീകളാണ് സൈക്കിള്‍ യാത്രികരില്‍ ഏറെയും.ഉയര്‍ന്ന വരുമാനക്കാരധികവും സൈക്കിള്‍ ഉപയോഗിക്കുന്നതത്രേ.

ഡച്ച്‌കാര്‍ ഒരു സംഭവം തന്നെ. പക്ഷെ രണ്ടു കാര്യങ്ങള്‍ ദഹിക്കാന്‍ പ്രയാസം,പ്രത്യേകിച്ച് ഒരു ഡോക്ടറെന്ന നിലയില്‍.ഹോളണ്ടില്‍ അഞ്ചുമണി കഴിഞ്ഞാന്‍ അത്യാവശ്യ രോഗങ്ങള്ക്കല്ലാതെ ഡോക്ടറിനെ കാണാന്‍ സാധിക്കില്ല.
 മറ്റൊന്ന് പ്രൊഫഷനല്‍ വിദ്യാഭ്യാസത്തിനു കുട്ടികള്‍ക്ക് ചോയിസില്ല,കിട്ടുന്ന സബ്ജക്റ്റ് പഠിച്ചെ പററൂ എന്നതിനാല്‍ പാതി വഴിയില്‍ പഠനം നിര്ത്തുന്നവര്‍ ധാരാളമുണ്ട് എന്നതും.

സൈക്കിള്‍ യാത്രികര്‍ക്കായി ഒരു എംബസി.Every cycle is green.ഹോളണ്ടിലെ സൈക്കിള്‍
എംബസിയുടെ പരസ്യ വാചകമാണത്.പ്രകൃതിധാതുക്കള്‍ ഉപയോഗിക്കുകയോ വിഷവാതകങ്ങള്‍ പുറപ്പെടുവിക്കുകയോ     ചെയ്യാത്ത  സൈക്കിള്‍ ഉപയോഗിച്ച് കൊണ്ട്  ഭൂമിയെ അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് രക്ഷിക്കുക ഒപ്പം സൈക്ളിംഗ്  എന്ന വ്യായാമത്തിലൂടെ
ആരോഗ്യവും കാത്തു സുക്ഷിക്കുക എന്നാണു അവര്‍ ലോക ജനതയോട് വിളിച്ചു പറയുന്നത്. 
പോലീസ് ഓഫീസേഴ്സ് തുടങ്ങി എക്സിക്യുട്ടിവ്സ് ഇന്‍ ത്രീ  പീസ് സ്യൂട്സ്  വരെ സൈക്കിളില്‍ യാത്ര ചെയ്യുന്ന നാടാണ്  ആമ്സ്ടര്‍ഡാം എന്ന് കൌതുകപൂര്‍വം വായന തുടരുമ്പോള്‍ ഞാന്‍ എന്നെ ത്തന്നെ ഒന്ന് സങ്കല്പിച്ചു നോക്കി.പത്ത്  കി മി അകലെയുള്ള എന്റെ ക്ലിനിക്കില്‍ദിവസവും നൂര് റുപയുടെ മേല്‍ പെട്രോള്‍ ചിലവാക്കെണ്ടിടത്ത്  സൈക്കിളില്‍ ദിനം പോയി വരുന്ന കാര്യം
എത്ര ലാഭകരമായിരിക്കും.കാണാന്‍ നല്ല തമാശയായിരിക്കും. പക്ഷെ കയറ്റിറക്കങ്ങള്‍  ധാരാളമുള്ള പ്രത്യേകിച്ച് മലയോര ജില്ലയായ എന്റെ നാട്ടില്‍ കുറഞ്ഞത്  ഒരഞ്ച് പ്രാവശ്യമെങ്കിലും ഇറങ്ങി ശകടം ഉരുട്ടി കയറ്റേണ്ടി വരും.പിന്നെ റോഡിലെ ഭീമാണ്ടന്‍ കുഴികളും.ആമ്സ്ടര്‍ ഡാമിലെ രാജപാതകള്‍ നമുക്ക്  പറഞ്ഞിട്ടില്ലല്ലോ.

കേരളത്തില്‍ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സൈക്കിള്‍ സഞ്ചാരികള്‍ ഉള്ളതായി ശ്രദ്ധിച്ചിട്ടുള്ളതു.എന്തായാലും ഞാനും ഒരു സൈക്കിള്‍ വാങ്ങാന്‍ പ്ലാനിട്ടിരിക്കുകയാണ്.തിരുവനതപുരത്ത് ഒരു സൈക്കിള്‍ കൂട്ടായ്മതന്നെയുണ്ട് എന്ന് കേട്ടൂ.ആളൊന്നിനു വാഹനങ്ങള്‍ വാങ്ങി ക്കൂട്ടുന്ന കേരളത്തിലെ അപ്പര്‍ മിഡില്‍ ക്ലാസ്  കുടുംമ്പങ്ങള്‍ ഏറി വരുന്നതും,റോഡുകള്‍ക്ക്  വിസ്തൃതി കൂട്ടാന്‍ സ്ഥലമില്ലാത്തിടത്തോളം ആവശ്യത്തിനും അനാവശ്യത്തിനും  കോണ്‍ക്രീററ് സൌധങ്ങള്‍ ഉയരുന്നതു  കൊണ്ടും പാര്‍ക്കിംഗ് എന്നത് അത്യന്തം ദുഷ്കരമായ കേരളത്തെ സംബന്ധിച്ചിടത്തോളം  ഇത്തരത്തിലൊരു മാറ്റത്തെ പ്പറ്റി ചിന്തിക്കുന്നത്  എന്ത് കൊണ്ടും നല്ലതാണ്.
ഹരിതം എന്ന വാക്കിനു പ്രസക്തിയേറി വരുന്ന കാലമാണിത്.എല്ലാം ആവശ്യ ത്തിനും അനാവശ്യത്തിനും അമിതമായി ഉപഭോഗിക്കപ്പെടുന്ന ഭൂമിയില്‍, ലാളിത്യത്തിന്റെ  പച്ചപ്പിന്റെ തുരുത്തുകളെ സംരക്ഷിച്ചു നിര്‍ത്താന്‍ കുറെ പേരെങ്കിലും മുന്നോട്ടു വരുന്നുണ്ട്.ഹരിത ജനപ്രതിനിധികള്‍ എന്നൊരു വര്‍ഗ്ഗം പുതുതായി ഉദയം ചെയ്തിട്ടുമുണ്ട് .

സൈക്കിള്‍ എന്നും സാധാരണക്കാരന്റെ ജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന വാഹനമാണ്.
സൈക്കിളുകള്‍ നിത്യജീവിതത്തിന്ടെ ഭാഗമാക്കി കൊണ്ട്  മാസ്  മോട്ടറൈസേഷന്റെ   അനന്തര ഫലങ്ങളാല്‍  നഷ്ടപ്പെടുന്ന  ഭൂമിയുടെ പച്ചപ്പുകളെ,മനുഷ്യന്റെ ശാരീരിക സംതുലനാവസ്തയെ  ലളിതമായ ജീവിതക്രമത്തിലൂടെ തിരികെ പ്പിടിക്കുകഎന്ന സന്ദേശം നല്‍കുന്ന പുസ്തകമായത് കൊണ്ട് തന്നെ  ഞാനിതിനെ പുസ്തകങ്ങളെ സ്നേഹിക്കുന്നവര്‍ക്കും ലളിതമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും റക്കമെന്റെ ചെയ്യുന്നു. .


21 August, 2013

നിറമില്ലാത്ത ക്ലാസ് മുറികള്‍.






ജീവിതത്തില്‍ എടുക്കുന്ന ചില ശക്തമായ നിലപാടുകള്‍ ചിലപ്പോള്‍ ഭാവിയില്‍ നന്മയായി ചിലപ്പോള്‍ ഭോഷ്കായും തീരാം.അതും കുഞ്ഞുങ്ങളുടെ ഭാവിയെ കരുതിയുള്ള തീരുമാനങ്ങള്‍. ഏറെ ആലോചനകള്‍ക്കും ആശങ്കകള്‍ക്കും ശേഷമാണ്  ഐറിനെ ഒന്നാം ക്ലാസില്‍ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കാമെന്നു തീരുമാനിച്ചത്.രണ്ടു കാര്യങ്ങളാണ്.ഒന്ന്‍ പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയില്‍  കുട്ടികള്‍  സംസാരിക്കുന്ന ഭാഷയില്‍ ആകുന്നത് നല്ലത്,കാരണം പഠിക്കുന്ന കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കുന്നു.ചിന്തിക്കുന്നു.രണ്ടു നമ്മുടെ സിബിഎസ് ഇ സ്കൂളുകലില്‍ ഒരു ഏകീകൃത സിലബസ് ഇല്ല.ധാരാളം പബ്ലിഷേഴ്സ് ഉണ്ട്.‌oxford,candyman,Tulip,blooming buds,H&C,asia book house, nettikkadan,NCERT etc etc..publishers ന്റെ മല്‍സരങ്ങള്‍ക്കനുസരിച്ച്  സ്കൂളുകാര്‍ എടുക്കുന്ന ടെക്സ്റ്റുകള്‍ ചെറിയ കുട്ടികള്‍ക്ക്  അവരുടെ ബ്രയിനിന്‍ ഓവര്‍ ലോര്‍ഡ് ആണ്.കാണാപ്പാഠം പഠിച്ച്  ശര്‍ദ്ദിച്ച്  മാര്‍ക്ക് വാങ്ങുന്ന  രീതി ഭാവിയില്‍ അവരെ  ലോജിക്കോ ചിന്താശേഷിയോ ഇല്ലാത്തവരാക്കുന്നു.
മാത്രമല്ല, over strictness,strict discipline causes unwanted fear and there by supress their natural talents.Fear of making mistakes, fear of angry shouts to wrong answers, all types of study fears make  them destroys their intelligence,  it affects a child's whole way of looking at, thinking about, and dealing with life.

ഐറിന്‍ വളരെ സന്തോഷവതിയാണ്.കാരണം കാര്യമായി പഠിക്കാന്‍ ഒന്നുമില്ല.രാത്രി മുഴുവന്‍ എഴുതിയാലും തീരാത്ത ഹോംവര്‍ക്കുകള്‍ ഇല്ല.മഴക്കാലത്ത്  മഴയെ പാട്ട് പാടി കൈകൊട്ടി വിളിക്കാം.Rain Rain Go Away എന്നതിന് പകരം  Rain rain come out ,little Irene want to dance.rain rain come out എന്നാണീ കുട്ടികള്‍ പാടുന്നത്.വല്ലപ്പോഴും മഴകൊള്ളാം.മുറ്റത്ത് ഓടിച്ചാടി കളിക്കാം.കളിവള്ളമുണ്ടാക്കി ഒഴുക്കി വിടാം.പടം വരച്ച് കളര്‍ ചെയ്യാം.കാക്കക്കൂടു കാണാം.
ടീച്ചര്‍ വഴക്ക് പറയില്ല.ഇന്ന് കുട്ടി പറഞ്ഞു.'എന്റെ സ്കൂള്‍ ഒരു സുപ്പര്‍ സ്കൂളാണു.ടീച്ചര്‍ അമ്മയെ പ്പോലെതന്നെ.എനിക്കൊത്തിരി ഇഷ്ടമാണ് ടീച്ചറിനെ.''.


സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നാം തരത്തില്‍ രണ്ടു പുസ്തകങ്ങള്‍ മാത്രം..മലയാളവും ഇംഗ്ലിഷും..അതില്‍ മലയാളത്തില്‍ തന്നെ കണക്കും സയന്‍സും ഉണ്ട്.ഉദാ.ആദ്യ പാഠം അമ്മുവെന്ന പെണ്‍കുട്ടിയ്ക്ക് അച്ചന്റെ സമ്മാനമായി കിട്ടുന്ന  പുള്ളിക്കുടയെ പ്പറ്റിയാണ്.ജൂണ്‍ മാസമഴക്കാലത്ത്  പുള്ളിക്കുടയുമായി തുള്ളിച്ചാടുന്ന അമ്മുവിനോപ്പം മഴയെങ്ങനെ ഉണ്ടാകുന്നുവെന്നു,വെള്ളം എങ്ങോട്ടാണ് ഒഴുകിപ്പോകുന്നതെന്ന്,കിണറുകളില്‍ ഭൂമിക്കടിയില് മഴവെള്ളം സംഭരിക്കുന്നതെങ്ങനെഎന്ന് ,കടലില്‍ വെള്ളം വന്നു ചേരുന്നത് എങ്ങനെ? ,മരങ്ങള്‍ നട്ടു വളര്‍ത്തേണ്ടതിന്ടെ  ആവശ്യകതയെന്തെന്നു ഒക്കെ പഠിക്കുമ്പോള്‍ മലയാളത്തിന്റെ കൂടെ സയന്‍സുമായി അല്പം ജനറല്‍ നോളജുമായി.ഇതിന്റെ കൂടെ  കണക്കും വരും. മഴ മാറുമ്പോള്‍ ചിരട്ടയില്‍ മണ്ണപ്പമുണ്ടാക്കുന്ന അമ്മു.എത്ര ചിരട്ട? ഏത്ര  മണ്ണപ്പം?കൂട്ടിയാല്‍ എത്ര.?അതെ പോലെ കളിവളളമുണ്ടാക്കും.ഓരോരുത്തരുടെയും കളിവളളങ്ങള്‍ കൂട്ടിയാല്‍ എത്ര? കുറച്ചാല്‍ എത്ര?പിന്നെ 10 ഈര്‍ക്കില്‍കള്‍ ചേര്‍ത്ത് വെച്ച്  കൂട്ടി പഠിക്കുക.അതിന്റെ സംഖ്യാ വിഭജനം ,ഉദാ,6 എന്ന അക്കം, ഏതെല്ലാം സംഖ്യകള്‍ കൂട്ടിയാല്‍ ആറു കിട്ടും.ഈര്‍ക്കിലുകള്‍ വിഭജിച്ച് 4+2,3+3,എന്നിങ്ങനെ എഴുതി പഠിക്കുന്നു.ഈ ഇഇര്‍ക്കില്‍ കെട്ടുകള്‍ കണക്ക് ക്ലാസില്‍ എപ്പോഴും അവരുടെ കൈയില്‍ കാണും.ഇങ്ങനെ പ്രാക്ടിക്കല്‍ ചെയ്തു പഠിക്കുന്നതിന്റെ ഗുണം അവര്‍ പിന്നീടത് മറന്നു പോകുന്നില്ല യെന്നതാണ്. ഒപ്പം  കുറെ കടങ്കഥകള്‍,പഴംചൊല്ലുകള്‍ അത്യാവശ്യം ഇംഗ്ലിഷും പഠിക്കുന്നു.(നമ്മുടെ നാട്ടില്‍ ഇംഗ്ലിഷ് മീഡിയം സ്കൂലിലെ എത്ര കുട്ടികള്‍ക്ക് നന്നായി ആ ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാം?)  പഠന രീതി വളരെ നല്ലത് തന്നെ.ഒരു ടെന്ഷനുമില്ല.ടീച്ചര്‍ അടിക്കുമോയെന്ന ഭയവുമില്ല.
വാരി വലിച്ചു പഠിക്കുന്നില്ല എന്നത് കൊണ്ടു തന്നെ പഠിക്കുന്ന കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കി പഠിക്കുന്നു.ഇതൊക്കെ മതി

ബുദ്ധിയും യുക്തിയും ഡെവലപ് ചെയ്യാന്‍.പോരെ, നിങ്ങള്‍ പഠിച്ചത് എങ്ങനെയെന്നു നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ?ബേസിക്സ് പഠിക്കാതെ പോയത് കാരണം തുടര്‍ പഠനങ്ങള്‍ ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ?
പിന്നെ ഏതൊക്കെ സൌകര്യങ്ങള്‍?  സര്‍ക്കാര്‍ സൌജന്യങ്ങള്‍?ആഴ്ചയില്‍ രണ്ടു മുട്ട, രണ്ടു ഗ്ലാസ്    പാല്‍.എന്നും സമൃദ്ധമായ ഉച്ചയൂണ്.പുസ്തകം ഫ്രീ ബുക്ക് ,യൂണിഫോം ഫ്രീ.ചൂടു കാലത്തും മഴക്കാലത്തും ഒരേപോലെ കഴുത്തും കാലും വരിഞ്ഞു മുറുക്കുന്ന ടൈയും സോക്സും വേണ്ട.ആഴ്ചയിലൊരിക്കല്‍ കളര്‍ ഡ്രസ്സ്‌.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കാന്‍ വിരളിലെണ്ണവുന്ന കുട്ടികള്‍.ആര്‍ക്കാണ് തെറ്റുന്നത്? സര്‍ക്കാരിനോ രക്ഷിതാക്കള്‍ക്കോ?സര്‍ക്കാരാകട്ടെ പ്രത്യക്ഷത്തില്‍ പ്രൈവറ്റ് സ്കൂലുകള്‍ക്ക്  എതിരാണ് എന്ന തോന്നലുളവാക്കുന്ന പ്രസ്താവനകള്‍ നടത്തുകയും പരോക്ഷമായി അവയെ പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ സ്കൂളുകളെ അവഗണിക്കുകയും ചെയ്യുന്നു.ശമ്പളം വാങ്ങുന്ന അധ്യാപകരോ അവരുടെ മക്കളെ  മുന്തിയ സ്കുളുകളില്‍ കനത്ത ഫീസും കൊടുത്തു പഠിപ്പിച്ചിട്ട്  ഈ പാവപ്പെട്ട കുട്ടികളെ ഉഴപ്പിയടിച്ചു സര്‍ക്കാരിന്റെ,ജനങ്ങളുടെ നികുതിപ്പണം ഭക്ഷിക്കുന്നു.രക്ഷിതാക്കളാകട്ടെ അനുകരണങ്ങള്‍ക്ക് പിന്നാലെയും.

18 January, 2013

ഡീസലും തീറെഴുതി.

ഡീസലും തീറെഴുതി.
ഇത് തന്നെയാണ് ഏററവും യോചിച്ച തലവാചകം.
ആര്‍ക്കു വേണ്ടി?കോര്‍പറേററുകള്‍ക്ക് വേണ്ടി.
സര്‍ക്കാര്‍ കോര്‍പറേററ്  മാഫിയ എന്ന ഭീമാകാരനായ ആനയുടെ മുന്‍പില്‍
ഒരു എലിയെന്നോണം ഇന്ത്യയിലെ എഴുപതു ശതമാനത്തിലേറെ  വരുന്ന  സാധാരണക്കാരായ ബഹു ഭുരിപക്ഷം ജനങ്ങള്‍.
എപ്പോള്‍ വേണമെങ്കിലും ചവിട്ടി മെതിക്കപ്പെടാം.
ഇരകളുടെ വിലാപങ്ങള്‍ എങ്ങും കേള്‍ക്കാതെ പോകുന്നു.
അവകാശങ്ങള്‍ എവിടെ?
 ജനാധിപത്യം എവിടെ?.
ജനങ്ങളുടെ വോട്ടു വാങ്ങി  ഭരണവും അധികാരവും കൈയാളുന്നവര്‍ പക്ഷം ചേരുന്നതാര്‍ക്ക് വേണ്ടി?

05 November, 2012

Totochan,The Little girl at the window.

Totochan,The Little girl at the window.


learning with fun, freedom, and love.
അടുത്തിടെ വായിച്ചതില്‍ ഏറ്റവും മനോഹരമായ പുസ്തകം.Totochan,The Little girl at the window.(ടോട്ടോച്ചാന്‍,ജനാലയ്ക്കരികിലെ പെണ്‍കുട്ടി)written by Tetsuko Kuroyangi
.ഇത് വായിച്ചു കഴിയുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളോടുള്ള ആറ്റിട്യൂഡ് മാറും.
നിങ്ങളവരെ കുറെ കൂടി സ്നേഹിക്കാന്‍ തുടങ്ങും.സഹാജവാസനകളെ പ്രോല്സാഹിപ്പിക്കുന്നവരായി  മാറും.നമ്മള്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന മോള്‍ഡുകള്‍ക്കുള്ളില്‍,
  വരച്ച വരകളില്‍ വാര്‍ത്തെടുക്കപ്പെടാനുള്ളവരല്ല കുഞ്ഞുങ്ങള്‍ എന്ന് മനസ്സിലാകും.
  അധ്യാപനം തൊഴിലായി സ്വീകരിച്ചിട്ടുള്ള ഓരോരുത്തരും,  എല്ലാ മാതാപിതാക്കളുംനിര്‍ബന്ധമായും   വായിച്ചിരിക്കേണ്ട പുസ്തകം.
ജപ്പാനിലെ ഏറ്റവും പ്രശസ്തയായ ടി വി പേഴ്സനാലിറ്റിയും നടിയും ഓപ്പറാ ഗായികയും ബധിരര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന
ടോട്ടോച്ചാന്‍ ഫൌണ്ടേഷന്റയും  ജപ്പാന്‍ വൈല്‍ഡ്  ലൈഫ് ഫണ്ടിന്റെയും   ഡയറക്ടറും ആയ ടെറ്റ്സുകോ കുറോയാംഗി യുടെ പ്രാഥമിക വിദ്യാഭ്യാസത്തില്‍ സ്നേഹവാനായ
 ഒരു ഹെഡ്മാസ്റ്റര്‍ (Sosaku kobayashi) അവളുടെ  ഹൃദയത്തില്‍ കോറിയിട്ട ആദ്യാക്ഷരങ്ങള്‍ തന്റെ ജീവിതത്തെ  എപ്രകാരം  മാറ്റിമറിച്ചുവെന്ന്  ഈ ജീവിതകഥയിലൂടെ  അവര്‍ വിശദീകരിക്കുന്നു.  
The real life story says how a little girl, once expelled from an elementary school, has been transformed by the influence of a good teacher to reach  the heights of her glory.
This engaging series of childhood recollections tells about an ideal school in Tokyo
during World War II that combined learning with fun, freedom, and love. This
unusual school had old railroad cars for classrooms, and it was run by an
extraordinary man--its founder and headmaster, Sosaku Kobayashi --who was a firm
believer in freedom of expression and activity.
In real life, the Totto-chan,(real name-Tetsuko Kuroyanagi) has become one of Japan's most popular
television personalities - Tetsuko Kuroyanagi. She attributes her success in life to
this wonderful school and its headmaster.
The charm of this account has won the hearts of millions of people of all ages and
made this book a runaway best seller in Japan, with sales hitting the 4.5 million mark
in its first year.

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ ആരും കാണാതെ കരഞ്ഞു.നമ്മുടെ കുഞ്ഞുങ്ങളെയോര്‍ത്ത്... എടുത്താല്‍ പൊങ്ങാത്ത ഭാണ്ടവും പഠിച്ചാലും തീരാത്ത സിലബസും
തുമ്പിയെ കല്ലെടുപ്പിക്കും പോലെ നട്ടെല്ലു വളഞ്ഞ കുഞ്ഞുങ്ങള്‍..അവര്‍ക്ക് ഭാവനകളില്‍,ചിന്തകളില്ല,സ്വപ്നങ്ങളില്ല,സര്‍ഗ്ഗാത്മകതകളില്ല,മാനസിക ശാരീരിക സന്തുലനത
 നിലനിര്ത്താനുതകുന്ന കായികാഭ്യാസങ്ങലുമില്ല.അടിച്ചമര്ത്തപ്പെട്ട സഹജ വാസനകളുമായി കുട്ടികള്‍.
ചൂടുകാലത്തും മഴക്കാലത്തും ടൈയും സോക്സും കെട്ടി, ഭാരിച്ച സിലബസിനപ്പുറം ട്യൂഷന്റെ മേല്‍ ട്യൂഷനു നേരം കാണാനാവാതെ,   ഭാവനകളെ ചിറകു വിരിയാന്‍ അനുവദിക്കാതെ
 സ്കൂള്‍ അധികാരികളുടെ strict discipline ല്‍ വരിഞ്ഞു മുറുക്കിയ മനസ്സുമായി നമ്മുടെ  പുതുതലമുറയിലെ കുഞ്ഞുങ്ങള്‍..പാഠപുസ്തകത്തില്‍ കാണാപ്പാഠം പഠിച്ചതിനപ്പുറം
 ഒരു യുക്തി ചോദ്യം ചോദിച്ചാല്‍ അവര്‍ക്കറിയില്ല.
As Headmaster Kobayashi says,
Having eyes,but not seeing the beauty
Having ears,but not hearing the music
Having minds, but not perceiving the truth
Having hearts that are never moved
nd therefore never set on fire.
This is the condition of most of the children now.


 When I told  abt Tomoe school, my child said.'amma, pls send me to that school with Totochan'.
വര്‍ത്തമാനം പറയാന്‍ സാധിക്കുന്ന , അടിയില്ലാത്ത, വഴക്ക്  പറയാത്ത ,ഒച്ചയില്‍ ചിരിക്കാന്‍ പറ്റുന്ന ഒരു സ്കൂളുണ്ടെങ്കില്‍ എന്നെ അവിടെ ചേര്‍ക്കു എന്ന്  കുട്ടി ഇടയ്ക്കിടെ എന്നോടു പറയാറുണ്ട്‌.
ഇന്നുമവള്‍ ചോദിച്ചു.വര്‍ത്തമാനം പറഞ്ഞാല്‍ അടികിട്ടാത്ത  സ്കൂളുണ്ടോമ്മാ?
ഇനി വര്‍ത്തമാനം പറഞ്ഞാല്‍ ഒരു മുറിയില്‍ പൂട്ടിയിടുമെന്നു ടീച്ചര്‍ പറഞ്ഞു.ഫാദറിന്റെ മുറിയില്‍ ജയിലുണ്ടല്ലേയമ്മേ? അവിടെയും ഞങ്ങളെ പൂട്ടിയിടുമെന്നു ടീച്ചര്‍ പറഞ്ഞു.
എനിക്ക് പഠിക്കാനിഷ്ടമാ.പക്ഷെ എനിക്കി   സ്കൂള്‍വേണ്ടമ്മാ..
എന്റെ കുട്ടി ക്ലാസിലെ ഫസ്ടാകണമെന്നു എനിക്കൊരാഗ്രഹമില്ല.അവള്‍ മിടുക്കിയാണ്.
പക്ഷെ അടിച്ചു പഠിപ്പിച്ചിട്ടു അവള്‍ പഠനത്തെ വെറുക്കാനിടയാകരുത്..നാലരയും അഞ്ചും വയസുള്ള കുട്ടികളല്ലേ.അവര്‍ക്കല്പം സ്വാതന്ത്ര്യം കൊടുക്കുക.അവര്‍ കളിക്കട്ടെ, ഒപ്പം
പഠിക്കട്ടെ..പഠനമൊരു ഭാരമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പലയാവര്‍ത്തി ക്ലാസ് ടീച്ചറോടു പറഞ്ഞതാണ്..ടീച്ചറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കഴിഞ്ഞ പതിനെട്ടു വര്‍ഷമായി തുഴയുന്ന
വികലമായ പരമ്പരാഗത ചിന്താഗതിയില്‍ നിന്ന്  മാറി കുട്ടികളോടൊപ്പം നിന്നവരെ കാണാന്‍, അവരെ അറിയാന്‍,പ്രോത്സാഹിപ്പിച്ചു വളര്‍ത്താന്‍   അവര്‍ക്കറിയില്ല..അല്ലെങ്കില്‍ ത്തന്നെ
നക്കാപ്പിച്ച പോലെ കിട്ടുന്ന മൂവായിരമോ നാലായിരമോ ഉലുവയ്ക്ക്  ഈ തുഴച്ചില്‍ തുഴഞ്ഞാല്‍ പോരെ?
നഴ്സുമാര്‍ക്ക് ശേഷം അവഗണനയുടെ ആട്ടും തുപ്പുമേല്‍ക്കുന്ന ഏറ്റവും വലിയ അസംഘടിത തൊഴിലാളികള്‍...എനിക്കവരോട് ഒരു ദേഷ്യവുമില്ല.

I am quite sure that if there were schools now like Tomoe, there would be less of the
violence we hear so much of today and fewer school dropouts. At Tomoe nobody
wanted to go home when school was over. And in the morning we could hardly wait
to get there. It was that kind of school..she writes..
ഓരോ കുഞ്ഞും ഒരു പ്രതിഭയാണ്..കുഞ്ഞുങ്ങളുടെ തലച്ചോര്‍ നവവും മാലിന്യ രഹിതവുമാണ്.അത്  ശ്രദ്ധാപൂര്‍വ്വം പരിചരിച്ചാല്‍ നൂറു  മേനി വിളവു തരുന്ന
ഫലഭുയിഷ്ടമായ മണ്ണ് പോലെയാണ്.അവഗണിച്ചാലോ മാലിന്യങ്ങള്‍ നിറഞ്ഞു കളകള്‍ വളരുന്ന ഭൂമിയാകും.ഒരു പ്രതിഭയെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ
നിങ്ങള്‍ക്ക് സാധിക്കും.അതിനാല്‍ സമ്പൂര്‍ണ്ണവും ആരോഗ്യദായകവും പോഷക പ്രദവുമായവിദ്യാഭ്യാസചിന്തകള്‍ കൊണ്ട് അവന്റെ തലച്ചോറിനെ ഊട്ടേണ്ടത് അനിവാര്യമാണ്.
ഒരു പ്രതിഭയുടെ അടിസ്ഥാനം ഇവയാണ്.
A child's elementary education is very important.Subjecting them to several pressures will stunt their natural growth.
ഇവിടെ ടോമോയ് സ്കൂളില്‍ എലമെന്ററി തലത്തില്‍ കുട്ടികളെ ഒന്നിനും നിര്‍ബന്ധിക്കുന്നില്ല.അവര്‍ക്ക് താപ്ലര്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണ്.പഴയ റെയില്‍ ബോഗികളാണ് ക്ലാസുകള്‍.
ആദ്യമായി ചെല്ലുന്ന കുഞ്ഞിനെ അവനു പറയാനുല്ലത്രയും കാര്യങ്ങള്‍ ക്ഷമയോടെ ഹെട്മാസ്ടര്‍ ശ്രവിക്കുന്നു..പലപ്പോഴും നമുക്ക് സാധിക്കാത്തതും അതാണ്‌.കുട്ടികളെ കേള്‍ക്കാനാകുന്നില്ല.
കുഞ്ഞുങ്ങള്‍ക്ക് പറയാനുള്ളത് ശ്രദ്ധയോടെ കേള്‍ക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും  ചെയ്‌താല്‍ മനോഹരമായി അവര്‍ പൂവിടുമെന്ന് ടോട്ടോച്ചാന്‍ നമ്മെ പഠിപ്പിക്കുന്നു..
Children will learn easily once their interest is aroused.
വളരെ വികൃതിക്കുട്ടിയായിരുന്നു ടോട്ടോച്ചാന്‍.പക്ഷെ ഓരോ പ്രാവശ്യവും ഹെട്മാസ്ടര്‍ അവളെ കാണുമ്പോള്‍ പറയാറുണ്ട്.You are really a good girl.Do you?
ഈ വാക്കുകള്‍ അവളെ എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നു ലേഖിക പറയുന്നുണ്ട്.
I find it impossible to assess how much I have been sustained by the
way he used to keep saying to me, "You're really a good girl, you know." Had I not
entered Tomoe and had I never met Mr. Kobayashi, I would probably have been
labeled "a bad girl," becoming complex-ridden and confused.
നമ്മുടെ കുഞ്ഞുങ്ങളെയോര്‍ത്തു നോക്കു..എത്രപ്രാവശം നമ്മുടെ വാക്കുകള്‍ കൊണ്ട് നിന്നെയൊന്നിനും കൊള്ളില്ലെന്ന് അവരുടെ മനസ്സില്‍ തോന്നിപ്പിച്ചിട്ടുണ്ട്..
ഏറ്റവും നല്ല ഉദാഹരണം ഞാന്‍ തന്നെയാണ്.നീയൊരു പഴമുണ്ണിയാണെന്ന, നിന്നെയെന്തിനു കൊള്ളാമെന്നുമുള്ള വാക്കുകള്‍ കുട്ടിയായിരുന്നപ്പോള്‍  എന്റെ ആത്മവിശ്വാസത്തെ
 എത്രയോയിടങ്ങളില്‍ കെടുത്തിക്കളഞ്ഞിട്ടുണ്ട്. 
സ്വയം എന്നെത്തന്നെ എന്റെ കഴിവുകളെ കണ്ടെത്തി ഉള്ളിലുറച്ചു പോയ അത്തരം നിന്ദനങ്ങളില്‍ നിന്ന് പുറത്ത് കടക്കാന്‍ എത്രയോ നാളുകള്‍ വേണ്ടി വന്നു.
ആ സങ്കടം ഉള്ളില്‍ നന്നായി അറിഞ്ഞത് കൊണ്ടു തന്നെ എന്റ്റെ മക്കളെ മാത്രമല്ല ഞാന്‍ ഇടപെടുന്ന ഒറ്റ കുഞ്ഞിനേയും നിന്ദനങ്ങള്‍ കൊണ്ടു കൊച്ചാക്കില്ലയെന്നു ബോധപൂര്‍വ്വം തീരുമാനമെടുത്തിട്ടുണ്ട്.
മുതിര്‍ന്നവരുടെ അപക്വമായ ഇടപെടലുകള്‍ ഒരു കുഞ്ഞിനെ വളര്‍ത്താനോ തളര്ത്താണോ ഉതകുന്നതാനെന്നു ടോമോയലെ കുട്ടികളും അവരുടെ ഹെട്മാസ്ടറും ജീവിതം കൊണ്ട് സാക്ഷ്യമാകുന്നു. നമ്മെ പഠിപ്പിക്കുന്നു.
Kobayashi believed that all children r born with an innate good nature ,which can easily damaged by their environment and the wrong adult influences.His aim was to uncover their good nature and develop it, so that children wud grow
into people with individuality.

Mr. Kobayashi valued naturalness and wanted to let children's characters develop as
naturally as possible. He loved nature and want children to be gwown with rythms of nature.He promoted music for children,since it can arouse their fantasies.,
His advice to parents  and kindergarten teacheres is never try to fit children into preconceived molds.leave them to nature.
Dont cramp their ambitions.Their dreams are bigger than yours.

ടോട്ടോച്ചാന്‍ വായിച്ചുകഴിയുമോഴെക്ക് ഞാന്‍ കരയുകയാണ്.1945 ല്‍ രണ്ടാംലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വര്‍ഷിച്ച ബോംബുകള്‍ കൊബായാഷി എന്നാ ഹെട്മാസ്ടര്‍ താനെ സ്വന്തം കാശ് കൊണ്ട് പണിതുയര്‍ത്തിയ സ്കൂളിനെ അഗ്നിക്കിരയാക്കുന്നു.
അഗ്നി ഗോളങ്ങള്‍ വിഴുങ്ങിയ തന്റെ സ്വപ്ന സമ്പത്തായ റെയില്‍ വണ്ടിക്ലാസുകളെയും തന്റെ കുട്ടികളെയു ഓര്‍ത്ത്   റോഡരികില്‍ നിന്ന് കൊണ്ട് 
തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മകനോട് ചോദിക്കുന്നു."What kind of school shall we build next?"
Mr. Kobayashi's love for children and his passion for teaching were stronger than the
flames now enveloping the school..ഇങ്ങനെ പറഞ്ഞാണ് ആ പുസ്തകം അവസാനിക്കുന്നത്..

the book became an unexpected best seller. Little Totto-chan made Japanese publishing history by selling 4,500,000 copies in a single year.The book has now also become official teaching material in Japan. and a guide to teachers.
The Totochan foundation financed by her book royalities trains deaf actors professionally and she is the director of world wild life fud, japan and she is the ambassodor for  children rights by uniceff
to various countries.

All teachers as well as parents must read this wonderful book,before u start complaining about your child..I wonder why in India this book is not promoted among teachers and children as a teaching tool.
People doesn't want to think and act out of their traditional views of education..
Dont say these things are practically impossible.I want to show that love in my children's life,if situations permit.
Just search 'Totochan' and 'tetsuko kurayanogi'..you will get an insight in to their life.


.


27 September, 2012

കൈകുടി ശീലം

കൈ കുടിക്കുന്ന ശീലമുണ്ടോ കുട്ടികള്‍ക്ക്? അത് കൊണ്ടുള്ള പാര്‍ശ്വഫലങ്ങള്‍ എന്തെല്ലാം?ദന്ത ഡോക്ടറായ എന്നെപ്പോലെയൊരാള്‍ക്ക് നന്നായറിയാം ചില അമ്മമാരെ കണ്ടിട്ടുണ്ട്.കുട്ടികള്‍ കരയാതിരിക്കാന്‍ കൈ പിടിച്ചു വായില്‍ വെച്ചുകൊടുക്കുന്നവര്. .ചിലര്‍ പാസിഫയര്‍ പോലെയുള്ള കൃത്രിമസാധനങ്ങള്‍ വാങ്ങി വായില്‍ വെച്ചുകൊടുത്ത് സമാധാനിപ്പിക്കും
തമ്പ് സക്കിംഗ് ശീലം നല്ലതല്ലെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും ചിലപ്പോള്‍ കുട്ടികള്‍ അത് ശീലിച്ചു പോകും. ഞങ്ങളുടെ ഒന്നെകാല്‍ വയസ്സുകാരി സെറിന്‍ വാവ ഞങ്ങളുടെയടുത്ത് വരുന്നതിനു മുന്‍പ് തന്നെ ഈ ശീലംതുടങ്ങിയിരുന്നു.
വലുതായാല്‍ മാറ്റിയെടുക്കാന്‍ ഇതിലും പ്രയാസമാകും.അതുകൊണ്ട് അറ്റകൈക്ക് ഒരു പ്രയോഗം..ഒരാഴ്ച ടേപ്പ് ഒട്ടിച്ചു വെച്ചു. .കുട്ടിയെ ശിക്ഷിക്കുന്ന രീതി ചെയ്യാതെ മൂത്ത കുട്ടിയ്ക്കും വെറുതെ ടേപ്പ് ഒട്ടിചിട്ട് 'ഹായ് എന്ത് രസമെന്നു' പറഞ്ഞു ഇളയാളെയും പ്രോത്സാഹിപ്പിച്ചു. എന്തായാലും സംഭവം ഫലിച്ചു..കുട്ടി ഉറങ്ങാന്‍ ആദ്യമെല്ലാം കുറെ പ്രയാസപ്പെട്ടു..കുറച്ചു കരഞ്ഞു.പിന്നെയത് ശീലമായി.
എല്ലാം ശീലങ്ങളാകും മുന്‍പേ വരുതിയിലാക്കാന്‍ ശ്രമിച്ചാല്‍ നല്ലതല്ലേ..

22 May, 2012

Sr.Jesmi

വടക്കോട്ട് എ സി കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്‌താല്‍ മിക്കവാറും പ്രശസ്തരായ ആരെയെങ്കിലും കണ്ടുമുട്ടാം.ചിലപ്പോള്‍ ചില എഴുത്തുകാര്‍, സിനിമാ സീരിയാല്‍ നടന്മാരെ,സംവിധായകരെയോ രാഷ്ട്രിയനേതാക്കന്മാരെയോ മറ്റോ. ഏറനാട് എക്സ്പ്രസ്‌ തൃശൂര്‍ വിട്ടു ഷോര്‍ണുര്‍ പിന്നിട്ടപ്പോള്‍ നാലഞ്ചു സീറ്റുകള്‍ക്ക്‌ പിന്നില്‍ നിന്ന്‍ ഉച്ചത്തില്‍ ഒരു സ്ത്രീ യുടെ ശബ്ദം മയക്കത്തിലായിരുന്ന എന്നെ ഞെട്ടിയെഴുന്നെല്‍പിച്ചു.എഴുന്നേറ്റു നിന്ന് ഒരു മധ്യവയസ്ക ടി ടി യോടും അടുത്തുള്ള ഒരാളോടും കയര്‍ക്കുകയാണ്.സാധാരണഗതിയില്‍ എ സി യില്‍ ഇത്തരം ഒച്ചകള്‍ ഉണ്ടാകാറില്ല. സംസാരിച്ചാല്‍ തങ്ങളുടെ ഡീസന്സി നഷ്ടപ്പെടുമോയെന്ന് ഭയമുള്ളവരും ആരെയും ബോതര്‍ ചെയ്യാന്‍ ഇഷ്ടമില്ലാതെ ലാപ്ടോപില്‍ കമിഴ്ന്നു കിടക്കുന്ന ഐടി ക്കാരും ഇംഗ്ലിഷ് മാഗസിനുകളില്‍ തല പൂഴ്ത്തിയുറങ്ങുന്നവരും ടാബ്ലറ്റുകളില്‍ ടച്ച് ചെയ്തു രസിക്കുന്നവരും അടങ്ങിയതാണ് ഇവിടം.അവിടെയോരാള്‍ indecent ആയി സംസാരിക്കുകയോ?എല്ലാവരും പുഛഭാവത്തില്‍ കാണികളായി. ," ''അഡ്ജസ്റ്റ്മെന്റ്,എവിടെ ചെന്നാലും അഡ്ജസ്റ്റ്മെന്റ്.ഫാമിലിക്കാര്‍ മാത്രം യാത്ര ചെയ്താല്‍ മതിയോ?ഒരു സ്ത്രീ തനിച്ചു യാത്ര ചെയ്‌താല്‍ എല്ലായിടത്തും അഡ്ജസ്റ്റ്‌ ചെയ്യണം.ഒരു ഫാമിലി.(ഉള്ളിലെ അമര്‍ഷം മുഴുവന്‍ വാക്കുകളിലുണ്ട്)..ഞാനെന്റെ ജീവിതകാലം മുഴുവനും തനിച്ചു യാത്ര ചെയ്യേണ്ടവളാ.രണ്ടു പ്രാവശ്യം അവരാ വരി ആവര്‍ത്തിച്ചു.ഈ ട്രെയിയിനിലുള്ള മുഴുവന്‍ യാത്രക്കാരും കേള്‍ക്കട്ടെ.ഓരോ പാഠങ്ങള്‍ പഠിക്കാനായി എന്നെപ്പോലെ തനിച്ചു യാത്ര ചെയ്യേണ്ടവര്‍. മുന്‍പ് വന്ന ടി ടി പറഞ്ഞിട്ടാണ് സീറ്റ് മാറ്റിയത്.ഇപ്പോള്‍ മാറിയിരുന്നപ്പോള്‍ ഇത് വേരെയാരുടെയോ സീറ്റ് ആണത്രേ.എന്നെക്കൊണ്ടിതു ചെയ്യിച്ച അയാള്‍ കേള്‍ക്കാനും കൂടിയാ ഞാനിപ്പറയുന്നത്.അയാളിവിടെ ഇറങ്ങിപ്പോയി.അല്ലെങ്കില്‍ ഞാനയാള്‍ക്ക് കാണിച്ചു കൊടുത്തേനെ''. ടി ടി യും വിടാന്‍ ഭാവമില്ല"'ആര് പറഞ്ഞു നിങ്ങളോട് സീറ്റ് മാറിയിരിക്കാന്‍.ആരെങ്കിലും പറഞ്ഞു സീറ്റ് മാറിയിരുന്നെന്കില്‍ എന്ത് കൊണ്ട് അതെഴുതി വാങ്ങിയില്ല.അടുത്ത സീറ്റിലിരുന്ന മാന്യനും ടി ടി യെ സപ്പോര്‍ട്ട് ചെയ്തു. പക്ഷെ മധ്യവയസ്ക വിട്ടു കൊടുത്തില്ല.കുറെ കൂടി ഒച്ചയില്‍ അവര്‍ എതിര്‍ത്തു..''ഇതെവിടുത്തെ ന്യായം.എഴുതി വാങ്ങിക്കുകയോ.അത് പുതിയ അറിവാണല്ലോ.ഓരോ യാത്രയും പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയാണല്ലോ.അല്ലെങ്കിലും ഞാനോരോന്നു പഠിച്ചു കൊണ്ടിരിക്കുകയാ.ആര്‍ക്കും ഒരു സഹായവും ചെയ്യാന്‍ പാടില്ല''..അവര്‍ മയമില്ലാതെ ടി ടി യെ ശകാരിച്ചു കൊണ്ടേയിരുന്നു.സീറ്റ് മാറാന്‍ കൂട്ടാക്കാതെ. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് അല്പം കഴിഞ്ഞാണ് എനിക്കും മനസ്സിലായത്‌.ഏതോ ഫാമിലിക്ക് വേണ്ടി മുന്‍പുള്ള ടി ടി ഇവരെ എഴുന്നേല്പിച്ചു മാറ്റിയിരുത്തി.അഡ്ജസ്റ്റ്മെന്റ്.പക്ഷെ അയാള്‍ക്കിറങ്ങേണ്ട സ്റേഷനില്‍ ഇറങ്ങിപ്പോയപ്പോള്‍ ഇവര്‍ പഴയ സീറ്റില്‍ കയറിയിരുന്നില്ല.കാരണം ടി ടി യാണല്ലോ മാറ്റിയത്.ഇറങ്ങിയ ആളുടെ സീറ്റ് മറ്റാര്‍ക്കോ കൊടുത്തു.എന്നിട്ട് ഇവര്‍ ഇരുന്ന സീറ്റിലും ആളു വന്നപ്പോള്‍ ഇവര്‍ക്ക്‌ സീറ്റില്ലാതെയായി.ടി ടി സ്റ്റേഷന്‍ മാറിയപ്പോള്‍ പുതിയ ആള്‍ വരികയും ചെയ്തു..ഇവരുടെ ടിക്കറ്റില്‍ എഴുതി വാങ്ങിയതുമില്ല.(എനിക്കതൊരു പുതിയ അറിവായിരുന്നു.സ്ഥിരമായി ഞങ്ങളും ആര്‍ക്കെങ്കിലും വേണ്ടിയോ ആരെങ്കിലും ഞങ്ങള്‍ക്ക്‌ വേണ്ടിയും ഇത് പോലെ സീറ്റുകള്‍ വെച്ച് മാറാറുണ്ട്,പക്ഷെ എഴുതി വാങ്ങിക്കാറില്ല.). അവസാനം ടി ടി പിന്മാറി.ന്യായം ആ സ്ത്രീയുടെ ഭാഗത്തായിരുന്നിട്ടും ആരുമവരെ പിന്തുണച്ചില്ല..അവര്‍ രൂക്ഷമായ ഗൌരവ ഭാവത്തോടെ ഒരു പുസ്തകവും നോട്ടുമെടുത്ത് എഴുത്തും വായനയും തുടര്‍ന്നു. ഞാനവര്‍ കാണാതെ കുറേനേരം അവരെ നോക്കിയിരുന്നു.നല്ല മുഖ പരിചയം.സിസ്റര്‍ ജെസ്മിയാണോ എന്ന് തോന്നുന്നു.പക്ഷെ ചോദിച്ചാല്‍ എന്റെയടുത്ത് തട്ടിക്കയറുമോ എന്ന ഭയം.അത്ര ദേഷ്യത്തിലായിരുന്നു അവര്‍ ഒച്ച വെച്ചത്..മുഖമൊട്ടു ശാന്തമായിട്ടുമില്ല..കുറെ നേരം കഴിഞ്ഞു,എന്തായാലും ചോദിക്കുക തന്നെ ഞാന്‍ ധൈര്യം സംഭരിച്ചു ചെന്ന് ചോദിച്ചു.സിസ്റര്‍ ജെസ്മിയാണോ? അതെ.എങ്ങനെ മനസ്സിലായി? ഞാന്‍ മാഡത്തിന്റെ രണ്ടു പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.അത് എന്റെ കൈയിലുണ്ട്. അതെയോ?എന്ത് ചെയ്യുന്നു? ഞാന്‍ ദന്ത ഡോക്ടറാണു .ക്ളിനിക്കുണ്ട്. ഇരിക്കാം. വേണ്ട മാഡം.അടുത്ത സീറ്റില്‍ ആളുണ്ട്.ഞാന്‍ നിരസിച്ചു. ''ഞാന്‍ സംസാരിച്ചപ്പോള്‍ എന്തെങ്കിലും തോന്നിയോ?എന്നെ അറിയുന്നവര്‍ പലരും കാണുമായിരിക്കും.അല്ലേ? പറയാതിരിക്കുന്നതെങ്ങനെ?ഞാന്‍ ഭക്ഷണംകഴിച്ചു കൊണ്ടിരിക്കുമ്പോള്‍.... ,വീട്ടില്‍ നിന്ന് കൊണ്ട് വന്ന ചോറാണു..അവര്‍ പഴയത് തന്നെ ആവര്‍ത്തിക്കാന്‍ തുടങ്ങി. ഒരു കുഴപ്പവുമില്ല മാഡം.നിങ്ങളെ പ്പോലെയുള്ളവര്‍ പ്രതികരിക്കണം.മാത്രമല്ല,അടുത്തിടെയായി ടി ടി മാരെ പ്പറ്റി മുഴുവന്‍ പരാതികളാണ്.പലരും മിണ്ടാതിരിക്കുകയാണ് പതിവ്‌.തീര്‍ച്ചയായും നന്നായി.ഞാന്‍ പറഞ്ഞു.ഞങ്ങളുടെ സംസാരം കേട്ട് അടുത്തിരിക്കുന്ന പുരുഷന്മാര്‍ എന്നെ നോക്കുന്നുണ്ട്. ഞാന്‍ ഒരിടത്ത്‌ പുസ്തക പ്രകാശനത്തിനു പോകുന്നു.പലരും പല പരിപാടികള്‍ക്കും എന്നെ വിളിക്കാറുണ്ട്.ചിലപ്പോള്‍ യുക്തിവാദികള്‍ പ്രസംഗിക്കാന്‍ വിളിക്കും.ഞാന്‍ പോകാറില്ല.കാരണം ഞാനൊരു വിശ്വാസിയാണെന്ന് പറയും. ഇന്ന് പെസഹായാണ്.ഞാനവിടെ ദിവസം മുഴുവന്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും ഇരിക്കെണ്ടയാളാണ്.എന്നിട്ടും ഞാന്‍ യാത്രയിലിങ്ങനെ..സിസ്റര്‍ തുടര്‍ന്നു. താമസം? ഗുരുവായുര്‍.എന്റെ വീടിനടുത്ത് താമസിക്കാന്‍ ബന്ധുക്കള്‍ സമ്മതിക്കില്ല.അത് കൊണ്ട് അല്പം അകലെ മാറി ഒരു വീടെടുത്തു.ഒരു കുഞ്ഞിനെ അടോപ്റ്റ്‌ ചെയ്‌താല്‍ നല്ലതെന്നു തോന്നുന്നു.ഇപ്പോള്‍ സിംഗിള്‍സിന് അടോപ്റ്റ്‌ ചെയ്യാം.എനിക്ക് കുറച്ചു വലിയ കുട്ടിയെ മതി.ദൈവം അത്തരമൊരാളെ എനിക്ക് കാണിച്ചു തരുമെന്ന വിളിക്കായി കാത്തിരിക്കുന്നു. നല്ല കാര്യമാണ് മാഡം.നിങ്ങള്‍ തീര്‍ച്ചയായും ചെയ്യണം. എനിക്കവരോട് വലിയ ആദരവ് തോന്നി.തന്റെ ശരികളില്‍ ഉറച്ചു നിന്നതിനു താനേതു സമൂഹത്തിലായിരിക്കെണ്ടിയിരുന്നുവോ,അവിടെ നിന്നും പുറത്താക്കപ്പെട്ട ധീരയായ സ്ത്രീ.മുന്‍പ്‌ ഞാനവരുടെ പുസ്തകം വായിച്ചിട്ട് അവരെ കുറ്റപ്പെടുത്തിയിട്ടുണ്ട്.ആരുടെ ഭാഗമാണ് ശരിയെന്ന കണ്‍ഫ്യൂഷനില്‍ പെട്ടിട്ടുണ്ട്. പോകുന്നതിനു മുന്‍പ്‌ ഞാനവര്‍ക്ക് വിസിറ്റിംഗ് കാര്‍ഡ്‌ കൊടുത്തു.അവരുടെ കാര്‍ഡും തന്നു.

14 May, 2012

''i don't believe that there is anymore solution for you both to be united again''..sending his last sms like this to his father,17 yr old boy switched off his mobile and left his home ,where he wished his father and mother to stay together with him and his 12 yr old brother.500 kms faraway,we, being the mediators between parting parents also our family friends, were making frantic calls here and there in search of the boy yesterday night.The whole night I was praying and crying and even have extreme thoughts abt the boy who is close to us and be like our son.. when parents part for their own selfishness and lame excuses,who will suffer,other than the children? The saddest part is even at this crucial time,the parents were accusing each other and arguing who will take the responsibility of his 'missing'. selfishness, ego,irresponsibility,greediness,false pride..ending in divorce and freedom..ultimately who will gain and who will lost?

24 February, 2012

വിപ്ലവകാരിയായ ക്രിസ്തു.

ക്രിസ്തു എവിടെ മാര്‍ക്സ്‌ എവിടെ?ഒരു കടലും കടലാടിയും തമ്മിലുള്ള അന്തരത്തിലുള്ളവരെ വിപ്ളവം,വിമോചനം എന്ന വാക്ക് കൊണ്ട് താരതമ്യപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് അവസരവാദ കൂട്ടുകെട്ടിനുള്ള തന്ത്രമെന്നല്ലാതെ മറ്റൊരു വ്യാഖ്യാനം കൊടുക്കാന്‍ കേരള ജനത തയ്യാറാകുമോ? ഒരു പക്ഷെ കാരാട്ട് ഉദ്ദേശിച്ചത് നല്ലരീതിയില്‍ തന്നെയാണെങ്കിലും വിവരദോഷികളായ അണികള്‍ അത് മുതലെടുത്തു ഒരു പടികൂടി കടന്നു കേന്ദ്രത്തിനെതിരായ ചിത്രമാക്കി വികലപ്പെടുത്തി. പക്ഷെ അതിനുത്തരം പറഞ്ഞുപുലിവാലു പിടിച്ചത് നേതാക്കളും.

.ക്രിസ്തു ഒരു വിപ്ലവകാരിയെല്ലെന്നു ആര്‍ക്കാണ് പറയാനാവുക. അങ്ങനെ പറയുന്നവര്‍ അവന്റെ അത്ഭുതങ്ങളില്‍ ദൈവികതയില്‍ മാത്രം വിശ്വസിക്കുന്നവരാണ്. ഒരേസമയം 100 ശതമാനം മനുഷികതയും 100 ശതമാനം ദൈവീകതയും ക്രിസ്തുവില്‍ ഉണ്ടെന്നാണ് സഭാ പിതാക്കന്മാര്‍ പഠിപ്പിക്കന്നത്..ക്രിസ്തുവിനെ പഠിച്ചിട്ടുള്ള, അവന്റെ അവബോധങ്ങളെ, ധീരമായ നിലപാടുകളെ ബൈബിലിലൂടെ തിരിച്ചറിഞ്ഞിട്ടുള്ള ഒരാള്‍ക്കും അവന്‍ വിപ്ലവകാരിയല്ലെന്നു പറയാനാകില്ല..ക്രിസ്തുവിനെ തേടുന്നത് സമാധാനത്തിനു വേണ്ടിയെന്ന് ഒരു യഥാര്‍ത്ഥ ക്രിസ്ത്വാന്വോഷിയും കരുതരുത്‌..ഞാന്‍ വന്നത്‌ സമാധാനമുണ്ടാക്കാനാണെന്ന് കരുതരുത്എന്ന് ക്രിസ്തു.ഭിന്നത, വാള്‍, അസമാധാനം ‌.യഥാര്‍ത്ഥമായി ക്രിസ്തുവിനെ തേടുന്ന ഒരുവന്‍ ഏകനാണ്.അശാന്തിയില്‍ കൂടി മുള്ളുകള്‍ നിറഞ്ഞ പാതയില്‍ ദിനവും യാത്ര ചെയ്തു ഹൃദയം കീറിമുറിക്കപ്പെടുന്നവനാണ്..

അന്നത്തെ ശക്തമായ മതാധിപത്യഭരണസംവിധാനങ്ങളോട് ഒരാള്‍ക്കൂട്ടവും പിന്നിലില്ലാതെ പക്ഷംചെരാതെ തനിച്ചു നിന്ന് മരണം സുനിശ്ചിതമാക്കി കൊണ്ട് ഇത്രയും ധൈര്യപൂരവം കലഹിച്ച മഹാന്‍ ആരുണ്ട്‌? അന്ധരായ വഴികാട്ടികളെ,സര്‍പ്പസന്തികളെ, വെള്ളയടിച്ച കുഴിമാടങ്ങളെ എന്നൊക്കെ പരസ്യമായി വിമര്‍ശിച്ചു കൊണ്ടു അന്നത്തെ ഭരണ സംവിധാനത്തിന്റെ ചുമടുതാങ്ങികളായ പരീശന്മാരെടെയും സാദൂക്യരെടെയും കപട മുഖംമൂടികളെ വലിച്ചു കീറുന്ന ക്രിസ്തു ..എന്നിട്ട് സാധാരണക്കാരായ ജനങ്ങളോട് പറയുന്നു.നിങ്ങള്‍ ഇവര്‍ പറയുന്നത് കേള്‍ക്കുക, കാരണം നിയമം ഒഴിവാക്കാനാവില്ല.പക്ഷെ അവരുടെ പ്രവര്‍ത്തികളെ അനുകരിക്കരുത്.അവനെ കാണണനെന്നു ആവശ്യപെട്ട ഭരണാധികാരിയായ ഹെരോദിനെ കുറുക്കനെന്നു അഭിസംബോധന ചെയ്യാന്‍ ധൈര്യപ്പെട്ടവന്‍.നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുക.ഞാന്‍ ഇന്നും നാളെയുമൊക്കെ ഇവിടെ ത്തന്നെ കാണും.
മതാചാരപ്രകാരം അലംഘനിയമെന്നു കരുതപ്പെട്ടിരുന്ന ശാബത്തിന്റെ ആചാരങ്ങളെ ലംഘിച്ച് അര്‍ഹതപ്പെട്ടവന് സൌഖ്യം കൊടുക്കുന്നവന്‍ ക്രിസ്തു.നിയമങ്ങള്‍ മനുഷ്യന് വേണ്ടിയാകണമെന്നു താക്കിത് കൊടുത്തവന്‍ അവരുടെ കണ്ണിലെ കരടായി മാറിയില്ലെന്കിലെ അത്ഭുതമുള്ളു.യഹൂദപള്ളികളുടെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും പോകാത്ത മനുഷ്യന്‍, ദേവാലയ സംസ്കാരം കമ്പോളസംസ്കാരത്തിലേക്ക് അധപധിക്കുന്നത് കണ്ടപ്പോള്‍ ചാട്ടവാര്‍ എടുത്തു..

ക്രിസ്തുവിനോളം തൊഴിലിനു മഹത്വം കൊടുത്തവനാരുണ്ട്‌.തച്ചന്റെ മകനെന്നു അറിയപ്പെട്ടവന്‍..കുലത്തൊഴില്‍ പേരിനോട് ചേര്‍ത്തതില്‍ മാനം കെടാത്തവന്‍.
ഒന്നാം മണിക്കൂരിലും ഒന്‍പതാം മണിക്കൂറിലും(അവസാന സമയം‍) തൊഴിലെടുത്തവന് ഒരേ കൂലി വേണമെന്നും, വേലക്കാരന്റെ കൂലി ഒരിക്കല്‍ പോലും പിടിച്ചു വെക്കരുതെന്നും ശഠിച്ചവന്‍.

നിന്നോടു ഒരു കാതം നടക്കാന്‍ നിര്‍ബന്ധിക്കുന്നവന്റെ കൂടെ രണ്ടു കാതം നടക്കുകയെന്നും,വായ്പവാങ്ങാന്‍ വരുന്നവനില്‍ നിന്ന് ഒഴിഞ്ഞു മാറരുതെന്നും,തിരികെ കിട്ടുമെന്ന് പ്രതിക്ഷിക്കാതെ കടം കൊടുക്കുകയെന്നും, പുതപ്പ് കടം ചോദിക്കുന്നവന് മേലങ്കി കൂടി കൊടുക്കുകയെന്നും,രണ്ടു ഉടുപ്പുള്ളവാന്‍ ഒരെണ്ണം ഇല്ലാത്തവന് കൊടുക്കണമെന്നും പറഞ്ഞ ക്രിസ്തുവിനോളം സോഷ്യലിസം പ്രസംഗിച്ചവനാര്?
വഴിയാത്രയില്‍ പണസഞ്ചി കരുതാതെ,കാതങ്ങള്‍ താണ്ടിയവന്‍.കപ്പം കൊടുക്കാന്‍ കൈയില്‍ ഒരു ചില്ലിഇല്ലാതിരിക്കുമ്പോഴും നിയമം പാലിക്കാനായി സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക എന്ന് പറഞ്ഞു കപ്പം കൊടുക്കുന്നവന്‍.

ഒരു വീടില്ലാതെ,ഒരു തുണ്ട് ഭൂമിയില്ലാതെ,ബന്ധുബലമില്ലാതെ , സഖിയില്ലാതെ ,തലമുറകളില്ലാതെ ഭൂമിയില്‍ സ്വന്തമെന്നു പറയാന്‍ ഒന്നും അവശേഷിപ്പിക്കാതെ പോയ വഴിപോക്കന്‍ ക്രിസ്തു..

സ്ത്രികളോടു തീര്‍ത്തും അവഗണനയോടെ പെരുമാറിയിരുന്ന ഒരു കാലത്തില്‍ ഗണികകളെയും, വിധവകളെയും കൂടെ കൊണ്ടുനടന്നവന്‍ ക്രിസ്തു. എന്നിട്ടും കാലം അവനെ കുറ്റം വിധിക്കുമ്പോള്‍ അവന്റെ സ്വഭാവ നൈര്‍മല്യത്തിനെതിരെ ഒരു നാവു പോലും പൊങ്ങിയിരുന്നില്ല.. ഒരു ഡാവിഞ്ചി കോഡ് വഴി ക്രിസ്തുവിന്റെ രക്തസന്തതികളെ തിരയാമെന്നു കരുതുന്നത് വെറുതെ..

ജീവിച്ചിരിക്കുമ്പോള്‍ നന്മയൊന്നും ഇല്ലെങ്കിലും ചിലപ്പോള്‍ മരണം കൊണ്ടെങ്കിലും ചിലര്‍ വാഴ്ത്തപ്പെട്ടെക്കം..പക്ഷെ ഒരു നല്ല മരണം പോലും കിട്ടാതെ ഹീനമായ ദുര്‍മരണമെന്ന വിശേഷണത്തിനു അര്‍ഹനായവാന്‍ ക്രിസ്തു.കൊടുംകുറ്റവാളികള്‍ക്ക് മാത്രം കൊടുക്കുന്ന ശിക്ഷ അതിന്റെ ഏറ്റവും ഭീകരമായ രിതിയില്‍ ക്രിസ്തുവില്‍ നടപ്പാക്കപ്പെട്ടു. മാംസം പറിച്ചെടുക്കുന്ന മുള്ളുകള്‍ കൊരുത്ത ചാട്ടവാര്‍, നഗ്നത,വിശപ്പ്‌,ദാഹം,ഭാരമേറിയ ചുമടും.ഇതയും പാപിയായ ഒരുവന്റെ രക്തം വീഴുന്ന മണ്ണ് പോലും ശപിക്കപ്പെട്ടു പോകുമെന്ന് വിശ്വസിച്ചിരുന്ന യഹൂദരുടെയിടയില്‍ ആകാശത്തിനും ഭൂമിയ്ക്കുമിടയില്‍ എറിയപ്പെട്ടവനായി,രണ്ടു കള്ളന്മാരുടെയിടയില്‍ ഇഞ്ചിഞ്ചായി മരിച്ചു കൊണ്ട് മരണം കാത്തു കിടന്നവന്‍ ക്രിസ്തു. യഹൂദരുടെ രാജാവെന്ന് ഇവന്‍ സ്വയം പറഞ്ഞുവെന്നു ഒരു ബോര്‍ഡും മുകളില്‍ കെട്ടിത്തൂക്കി പരിഹാസം ഇരട്ടിയാക്കി. ആകെയയാള്‍ക്ക് അവര്‍ കൊടുക്കുന്ന ദയ ഒരു സംസ്കാരത്തിനുള്ള അനുമതിയാണ്.നിക്കൊദേമോസ് അതിനു ശ്രമിക്കുകയും ഉചിതമായി ക്രിസ്തുവിന്റെ ശരീരം കല്ലറയില്‍ സംസ്കരിക്കുകയും ചെയ്യുന്നു.

സഹിക്കുന്നവന്റെ അവസാന കച്ചിത്തുരുമ്പാണ് ദൈവം.അത്തരമൊരു ആശ്വാസം പോലും കിട്ടാതെ 'എന്റെ ദൈവമേ എന്ത് കൊണ്ട് നീയെന്നെ ഉപേക്ഷിച്ചുവെന്ന് വിലപിക്കുന്നവന്‍ ക്രിസ്തു.

അധികാരത്തില്‍ നിന്ന് ഇപ്പോഴും ഒഴിഞ്ഞു മാറി നടന്നവന്‍ ക്രിസ്തു.രാജാവാക്കാന്‍ ഭാവിച്ചപ്പോള്‍. നിങ്ങളില്‍ അധികാരമുള്ളവന്‍ ശുശ്രൂഷകനെ പ്പോലെയാകട്ടെയെന്നു കാണിച്ചവന്‍ .എന്നിട്ടോ അന്നും ഇന്നും ഏറ്റവും നിന്ദ്യമൃഗമായി കരുതിയിരുന്ന കഴുതയെ വാഹനമാക്കി ഭൂമിയില്‍ നിന്ദിക്കപ്പെടുന്നവന്റെയും അവഗണിക്കപ്പെടുന്നവന്റെയും ശബ്ദമായി മാറിയ ക്രിസ്തു.

എനിക്കിപ്പോഴും അത്ഭുതമാണ് ക്രിസ്തു... ലോകത്തിലെ ഏറ്റവും കൂടുതല്‍ അംഗസംഖ്യയില്‍ പെട്ടവര്‍ ക്രിസ്തുവിന്റെ അനുയായികളാണ്.അതെങ്ങനെയന്നുള്ളത്?

ക്രിസ്തുവിനെ വെറുമൊരു രക്തസാക്ഷി മാത്രമാക്കി തരം താഴ്താതിരിക്കുക.ക്രിസ്തുമതത്തിന്റെ മാത്രം അവകാശമല്ല ക്രിസ്തു..മാനവരാശിയുടെ വിമോചകനാണ് ക്രിസ്തു..വധിക്കപ്പെടുമ്പോഴും ക്രിസ്തുവിന്റെ അന്തിമമൊഴി ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേയെന്നാണ്..ഭൂമിയില്‍ ഏതൊരു രക്തസാക്ഷി കൊല്ലപ്പെടുമ്പോഴും ചുറ്റുമുളളവരിലും അവനിലും രൂപപ്പെടുന്ന വികാരം പകയാണ്.തനിക്ക്‌ കിട്ടിയ ദ്രോഹം അതെ നാണയത്തില്‍ എപ്രകാരം തിരികെ കൊടുക്കാമെന്ന ചിന്തയില്‍ നിന്നും രൂപം കൊള്ളുന്ന പക.ആ പ്രതികാരം പലപ്പോഴും നിരപരാധിയായ മൂന്നാമതോരുവനിലാണ് ചെന്നെത്തുന്നതും.പക്ഷെ ക്രിസ്തുവിന്റെ രക്തസാക്ഷിത്വം വേറിട്ടുനില്‍ക്കുന്നത് ക്ഷമയുടെ,സ്നേഹത്തിന്റെ പ്രമാണത്തിലാണ്.തല ചായ്ച്ചു ക്രൂശില്‍ കിടക്കുമ്പോഴും ഇനിയും പക തീരാത്ത ഒറ്റക്കണ്ണനായ ഒരു മനുഷ്യന്‍ ക്രിസ്തുവിന്റെ നെഞ്ചില്‍ കുന്തം കൊണ്ട് കുത്തുന്നുണ്ട്.രക്തവും ജലവും ചിതറിവീഴുന്നത് അയാളുടെ കാഴ്ചയില്ലാത്ത മിഴികളിലെക്കാണ്‌.അത് സൌഖ്യപ്പെടുകയും ചെയ്യുന്നു.ക്രിസ്തുവെന്ന രക്തസാക്ഷിയുടെ ചോരയില്‍ നിന്നും പൂവിടുന്നത് സൌഖ്യമാണ്,ജീവനാണ്.പകയും പ്രതികാരവും അക്രമവുമല്ല.


വിപ്ളവം എന്നാല്‍ മാറ്റത്തിലേക്കുള്ള ധീരമായ ചുവടുവയ്പാണു.നന്മയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്..പിന്നില്‍ കാത്തിരിക്കുന്നത് അപകടമാണെന്നറിഞ്ഞു തന്നെ ബോധപൂര്‍വം സ്വയം ത്യജിച്ചു കൊണ്ട് അപരനു വേണ്ടിയുള്ള ഒരു എടുത്തുചാട്ടമാണ്. ന്യായത്തിന്റെയും ധര്‍മ്മത്തിന്റെയും വഴികള്‍ നിഷേധിക്കപ്പെട്ടവരോടോപ്പം ചേര്‍ന്ന് നടക്കലാണ്. അവിടെ നിങ്ങള്‍ ഒറ്റപ്പെടുകയും സംഘം ചേര്‍ന്നാക്രമിക്കപ്പെടുകയും ചെയ്തേക്കാം..

ആള്‍ക്കൂട്ടങ്ങളില്‍ കൂടിചേര്‍ന്ന് മുഷ്ടിചുരുട്ടി ജയ്‌ വിളിക്കുന്നവര്‍ വിപ്ളവകാരികളുമല്ല...

ഒരു വിപ്ളവകാരിയാകാന്‍ നിനക്ക് ധൈര്യമുണ്ടോ?
കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഉള്ളിലെപ്പോഴും കലഹങ്ങളായിരുന്നു.
രക്തസാക്ഷി,വിപ്ളവം,വിമോചനം,സമത്വം,സോഷ്യലിസം,സാമൂഹ്യനീതി.....ആരുടെയും സ്വന്തമല്ലാത്തമനോഹരമായ വാക്കുകളാണ്..... പരസ്പരം കടമെടുത്തു കൊള്ളുക..പക്ഷെ...................മോഹിക്കരുത് ആരെയും ഒന്നിനെയും....

10 December, 2011

പെറുക്കികളുടെ മക്കള്‍ പെറുക്കികളാകുകയല്ലാതെ മറ്റെന്താകാന്‍.?




പെറുക്കികളുടെ മക്കള്‍ പെറുക്കികളാകുകയല്ലാതെ മറ്റെന്താകാന്‍.?

സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ Harsh Mander എന്ന റിട്ടയേര്‍ഡ്‌ ഐ എ എസ് കാരന്റെ വരികള്‍ വളരെ ആദരവോടെയാണ് വായിക്കാറുള്ളത്‌.അദ്ദേഹം എപ്പോഴും എഴുതുന്നത് സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ പറ്റിയാണ്.
ഈയാഴ്ചത്തെ കോളം എന്നെ സങ്കടപ്പെടുത്തി.Poverty and Governence എന്ന വിഷയത്തെ പറ്റി അഹമ്മദാബാദ്‌ IIM ലെ MBA വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്ലാസെടുക്കാന്‍ അദ്ദേഹം ക്ഷണിക്കപ്പെട്ടു. ദാരിദ്ര്യം,കയറിക്കിടക്കാനൊരു തണലിടമില്ലാതെ ,പട്ടിണി,പാര്‍ശ്വവല്‍ക്കരണം,,ആകാശത്തെ മേല്‍ക്കൂരയാക്കിയവരുടെ ജീവിതത്തിന്റെ അസുരക്ഷിതത്വം,അതിജീവനത്തിന്റെ കനല്‍ക്കട്ടകള്‍ ചവിട്ടി ജീവിതം രണ്ടറ്റം എത്തിക്കാന്‍ പാടുപെടുന്നവരെ പറ്റി രാജ്യത്തിലെ ഏറവും ബുദ്ധിശാലികളായ IIM ലെ കുട്ടികള്‍ക്ക്‌,അതും പഠിച്ചിറങ്ങും മുന്‍പേ മുന്തിയ ശമ്പളത്തില്‍ റിക്രൂട്ട് ചെയ്യപ്പെട്ടവര്‍,സമൂഹത്തിലെ മുന്‍നിരപൌരന്മാരാകാന്‍ ഭാഗ്യമുള്ള ഈ കുട്ടികള്‍ക്ക്‌ ദാരിദ്യത്തെ പറ്റി പറഞ്ഞു കൊടുക്കുക ഒരു വെല്ലുവിളി തന്നെയായിരുന്നു.

സെമസ്റ്ററിന്റെ അവസാനം പരീക്ഷയ്ക്ക് പകരം ഞാനെന്റെ കുട്ടികളോട് ആവശ്യപ്പെട്ടത്‌ ഇതാണ്.നിങ്ങള്‍ അഹമ്മദാബാദിന്റെ ചുറ്റുവട്ടത്തുള്ള ഏറ്റവും ദരിദ്ര കുടുംബങ്ങളിലേക്ക് പോകുക. അവരുടെ ജീവിതത്തെ പഠിക്കുക,അവരോടു സംവദിക്കുക,അവരെ പറ്റി എഴുതുക എന്നിട്ട് ക്ലാസില്‍ വന്നത് മറ്റു കുട്ടികളുമായി ഷെയര്‍ ചെയ്യുക.ഐ ഐ എമ്മിന്റെ ചുമന്ന ചെമ്മണ്‍ ഭിത്തികളും വഴിവക്കില്‍ താമസിക്കുന്നവരുമായി നൂറോ ഇരുനൂറോ മീറ്റര്‍ അകലമേയുള്ളുവെങ്കിലും ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ദാരിദ്രത്തിന്റെയും പട്ടിണിയുടെയുംഅനാഥത്വത്തിന്റെയും കൂട്ടു പിടിച്ച ഈ മനുഷ്യരോട് സമ്പര്‍ക്കത്തിലെര്‍പ്പെടുന്നത് എങ്ങനെയന്നറിയാതെ കുട്ടികള്‍ ആദ്യം പകച്ചു.ഞാനവര്‍ക്ക് ഒരുറപ്പ്‌ നല്‍കി.ഒരു മനുഷ്യന് എപ്രകാരം തന്റെ സഹജീവിയിലെക്ക് കൈനീട്ടാനാകും എന്നൊരു തിരിച്ചറിവ് മാത്രമേ ഞാന്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നുള്ളു.
.( How one human being reaching out to another)ദാരിദ്ര്യം മാത്രം അവകാശപ്പെടാനുള്ള അവരോടു പൂര്‍ണമായ ബഹുമാനത്തോടുംസഹാനുഭുതിയോടെയും നിങ്ങള്‍ക്ക്‌ ഇടപെടാനാകുന്നുവെന്കില്‍ അവരില്‍ അത് പ്രതിഫലിക്കും.അത് മാത്രം നിങ്ങള്‍ ചെയ്‌താല്‍ മതി.
സമ്പന്നതയുടെ സൌകര്യങ്ങളില്‍ നിന്ന് എന്റെ കുട്ടികള്‍ പോയി.വീടില്ലാത്തവരുടെ, സമ്പാദ്യമില്ലാത്തവരുടെ , ആവശ്യത്തിന് ഭക്ഷണമില്ലാത്തവരുടെ, ജീവിതത്തില്‍ പ്രതീക്ഷകളില്ലാത്തവരുടെ സുരഷിതമില്ലാത്ത കൂരകളിലേക്ക് അവര്‍ കയറിച്ചെന്നു..ആക്രി സാധനങ്ങള്‍ പെറുക്കുന്നവര്‍,വഴിവാണിഭക്കാര്‍,കെട്ടിട തൊഴിലാളികള്‍,ഉന്തുവണ്ടിക്കാര്‍, തുടങ്ങിയവരിലെക്ക്.‍.

കുട്ടികള്‍ക്കതൊരു പുതിയ അനുഭവമായിരുന്നു.അവരിലൊരാള്‍ തന്റെ അനുഭവം പറഞ്ഞു.ഐ ഐ എമ്മിലെ രണ്ടു വര്‍ഷക്കാലത്തിനിടയില്‍ നൂറിലധികം തവണ ഞങ്ങളിവരെ കടന്നു പോയിട്ടുണ്ട്.പക്ഷെ ഞങ്ങളെപ്പോലെ നിറമുള്ള ജീവിതത്തിനു ഇവര്‍ക്കും അര്‍ഹതയുണ്ടെന്നു ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല.മനിഷ് വര്‍മ്മയെന്ന കുട്ടി എഴുതി.ഒരു നേരത്തെ ആഹാരം കഴിച്ചു തൃപ്തിയടയാന്‍ ശ്രമിക്കുന്ന ഇവരും ഒരു ഹൈയ് പെയ്ഡ്‌ ജോലിയ്ക്ക് വേണ്ടി യത്നിക്കുന്ന ഞങ്ങളും തമ്മില്‍ 100 മീറ്റര്‍വ്യത്യാസത്തിലാണ് ജീവിക്കുന്നതെങ്കിലും രണ്ടു ഗ്രഹങ്ങള്‍ക്കിടയിലുള്ള അകലമായിരുന്നു.ആനന്ദ്‌ ഭായ്‌ എന്നാ ചെറുപ്പക്കാരന്റെ കഥ ഒരു വിദ്യാര്‍ഥി പറഞ്ഞു.പത്തടി കഷ്ടി വിസ്താരമുള്ള ഒറ്റമുറിയില്‍ ഒരു കുടുമ്പം. അവര്‍ക്കാകെയുള്ള സമ്പാദ്യമെന്നത് ഒരുന്തുവണ്ടി,4 പാത്രങ്ങള്‍,തുന്നിതയ്ച്ച കുറെ ചണചാക്കുകള്‍ ഇത്രമാത്രം.കാലത്ത്‌ 6 മണി മുതല്‍ ആക്രി സാധനങ്ങള്‍ പെറുക്കാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ 50 രൂഉ, .അത് കൊണ്ട് ഒരു കുടുമ്പത്തിനു കഷ്ടിയാഹാരം.100 കിട്ടിയാല്‍ സുഭിക്ഷം.കുട്ടികളെ ഭിക്ഷയ്ക്ക്‌ പറഞ്ഞു വിടും.പത്തോ ഇരുപതോ രൂപാ കിട്ടും. തിരികെ പോരും മുന്‍പ്‌ ആ വിദ്യാര്‍ത്ഥി ഒരു ചോദ്യം കുടി ചോദിച്ചു.കുട്ടികള്‍ എന്താകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.നിസംഗമായി അയാള്‍ പറഞ്ഞു.'പെറുക്കിയുടെ മക്കള്‍ പെറുക്കികളാകുകയല്ലാതെ മറ്റെന്താകാന്‍.നിറം കെട്ട ജീവിതമുള്ളവന് എന്ത് സ്വപ്നം?

തങ്ങളിതുവരെയും കണ്ടിട്ടില്ലാത്ത ലോകത്തെ മനുഷ്യരെ പ്പറ്റി ഓരോ കുട്ടികള്‍ക്കും ഓരോ കഥപറയാനുണ്ടായിരുന്നു.കുഞ്ഞിനേയും കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന വിധവയായ ഒരു സ്ത്രിയുടെ കഥ കേട്ടിട്ട് പൂജ എന്നാ വിദ്യാര്‍ത്ഥിസ്വയം ചോദിച്ചു.ഈ സ്ത്രിയുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ അതിജിവനത്തില്‍ ഇവര്‍ കാട്ടിയ ധൈര്യം ഞാന്‍ കാട്ടുമായിരുന്നുവോ?ചിലര്‍ ചോദിച്ചു.ഒരു മതിലിനിപ്പുറമായിരുന്നിട്ടും ഞങ്ങളെന്തു കൊണ്ട് ഇവരെ കാണാതെ പോയി?ഇവരെങ്ങനെയാണ് ജിവിക്കുന്നതെന്ന് ഞങ്ങളോരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല BSE Sensex പോലെ unpredictable ആണ് അവരുടെ ഭക്ഷണവും..ഇവര്‍ ആഗ്രഹിക്കുന്നത് സഹതാപമല്ല, ബഹുമാനമാണ്.ചിലര്‍ പറഞ്ഞു.

ഒരു ക്ലാസ്‌ മുറികളും പഠിപ്പിക്കാത്ത ജീവന്റെ പാഠം ഹര്‍ഷ്‌ മന്ദിര്‍ എന്ന അദ്ധ്യാപകന്‍ തന്റെ കുട്ടികള്‍ക്ക്‌ ഹൃദയത്തില്‍ തൊട്ടു കാണിച്ചു കൊടുത്തു..ഈ കുട്ടികളാകട്ടെ തങ്ങളുടെ ഹൃദയം കൊണ്ട് തങ്ങളെക്കാളും താഴെയുള്ളവരുടെ ജിവിതങ്ങളെ തൊട്ടു,അവരെഉയര്‍ത്തി.(a human being reaching to another human being with due respect and empathy.)ഗാന്ധിജിപറയുന്നു,നിങ്ങള്‍ എന്ത് വികസനം കൊണ്ടുവന്നാലും അത് ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ വ്യക്തിയ്ക്ക് എന്തുമാത്രം ഗുണകരമാകുമെന്ന് ചിന്തിച്ചിട്ട് വേണം തുടങ്ങുവാന്‍)

വികസനമുന്നെറ്റത്തില്‍ ലോകരാജ്യങ്ങളോടൊപ്പം നമ്മുടെ രാജ്യവും മത്സരിക്കുകയാണെന്നു പറയുമ്പോഴും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ഭക്ഷ്യസുരക്ഷയ്ക്കുമായി ബില്ലുകള്‍ പാസാക്കുകയും ,കോടിക്കണക്കിനു രൂപാ മാറ്റി വെയ്ക്കുകയും ചെയ്യുമ്പോഴും ഇവിടെ ആരുമറിയപ്പെടാതെ നല്ലൊരു ഭാഗം ജനങ്ങള്‍ ദാരിദ്ര്യത്തെ ഭക്ഷിക്കുകയും ചെയ്യേണ്ടി വരുന്നു..

ഒരപ്പന്റെ വരികള്‍ അതിന്റെ എല്ലാ ദയനീയതയോടും കൂടി കാതുകളില്‍ മുഴങ്ങുന്നുണ്ട്.പെറുക്കികളുടെ മക്കള്‍ പെറുക്കികളാകുകയല്ലാതെ മറ്റെന്താകാന്‍?കാണേണ്ടത് കാണാതെ, കേള്‍ക്കേണ്ടത് കേള്‍ക്കാതെ,അറിയേണ്ടതിന് ഹൃദയം കൊടുക്കാതെ പൊയ്മുഖങ്ങളണിഞ്ഞു..എന്റെ സൌകര്യങ്ങള്‍ എന്നെ വല്ലാതെ ലജ്ജിപ്പിക്കുന്നു.