24 June, 2009

റാഗിംഗ് വിരുതന്മാര്‍ സൂക്ഷിക്കുക.

ഇരകള്‍

അടുത്തിടെയായി പത്രവാര്‍ത്തകളില്‍ ചെറുതും വലുതുമായ കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന റാഗിംഗിനെ പറ്റിയുള്ള വാര്‍ത്തകള്‍ ശ്രദ്ധയോടെ ഞാന്‍ വായിച്ചിരുന്നു.കാരണം മറ്റൊന്നുമല്ല. 19 വര്‍ഷങ്ങള്‍ക്കു മുന്‍പ് റാഗിംഗിന്റെ പേരില്‍ 18 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ വല്ലാതെ സങ്കടപ്പെടുത്തിയ ചില ഭൂതകാല അനുഭവങ്ങള്‍ ഉണ്ടായിരുന്നുവെന്നതു തന്നെ കാരണം..പ്രഫഷനല്‍ വിദ്യാഭ്യാസത്തിനായി ഒരുങ്ങുന്ന ഏതൊരു കുട്ടിയുടെയും ആദ്യ ഭീതിയാണ് റാഗ് ചെയ്യപ്പെടുമോ എന്ന ഭയം.

അടുത്തിടെ രാജേന്ദ്ര പ്രസാദ് മെഡിക്കല്‍ കോളേജിലെ അമന്‍ കചാരു എന്ന ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി റാഗിംഗിനെ തുടര്‍ന്ന് ദാരുണമായി കൊല ചെയ്യപ്പെട്ട കെസ് പുറത്തു വന്നതിനു ശേഷം ഈ വൈകൃതം തടയാനായി എല്ലാവിധ കര്‍ശന നടപടികളും യുജിസി എടുക്കുന്നുണ്ട്..സുപ്രീം കോടതി നിയോഗിച്ച ആര്‍.കെ രാഘവന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പുതിയ റാംഗിംഗ് നിയമം യുജിസി നടപ്പിലാക്കുന്നു..ഒരു വിദ്ധ്യാര്‍ത്ഥിയെ ഏതെങ്കിലും വിധത്തില്‍ --വാക്കു കൊണ്ടോ, പ്രവര്‍ത്തി കൊണ്ടോ ആക്ഷേപിക്കാന്‍ പാടില്ല.. ലൈംഗിക ചുവയുള്ള സംസാരം-പ്രവര്‍ത്തി,പൊതു മധ്യത്തിലുള്ള അധിക്ഷേപം, മുറിവേല്‍പ്പിക്കല്‍,ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന മാനസിക-ശാരീരിക പീഡനങ്ങള്‍,അധിക്ഷേപിച്ചുള്ള പോസ്റ്റര്‍, അശ്ലീല ഈ മെയ് ല്‍, എസ് എം.എസ്,ഭീഷണി, സാമ്പത്തിക ചൂഷണം-തുടങ്ങിയവയെല്ലാം നിയമത്തിന്റെ പരിധിയില്‍ പെടും.. സീനിയറെന്നോ ജൂനിയറെന്നോ വ്യത്യാസമില്ലാതെ ശിക്ഷയും കര്‍ശനമായിരിക്കും.ചുരുക്കത്തില്‍ റാഗിംഗ് എന്ന ക്രൂരത ക്യാമ്പസ്സുകളില്‍ നിന്ന് നിശ്ശേഷം തൂത്തെറീയുകയാണ്..
At the time of admission, each student will have to submit an undertaking which will be part of the application form stating awareness of anti-ragging regulations and affirming that he will not indulge in any act that amounts to ragging. മാത്രമല്ല അഡ്മിഷന്‍ സമയത്ത് ഓരോ കുട്ടിയും തങ്ങള്‍ റാഗിംഗില്‍ ഏര്‍പ്പെടില്ലായെന്നും അതു തടയാന്‍ ബാധ്യസ്ഥരാണെന്നും ഒരു അണ്ടര്‍ റ്റേക്കിംഗ് സമര്‍പ്പിക്കേണ്ടതുണ്ട്..പിടിക്കപ്പെട്ടാല്‍ തുടര്‍ പഠനം നിര്‍ത്തേണ്ടി വരും, അതോടെ ഭാവിയും അവതാളത്തിലാകും..
കോളേജുകള്‍ക്കുള്ള വാണിംഗ്...
കോളജിന്റെ അംഗീകാരം തന്നെ നഷ്ടപ്പെട്ടേക്കാം..withhold grants, impose penalty and evenwithdraw affiliation/recognition of an institution if it fails to comply with the regulations. all grants, delist institutions and declare them ineligible for any assistance and collaborations in such cases.
മാത്രമല്ല ,ഹോസ്റ്റലുകളില്‍ വാര്‍ഡന്മാര്‍ക്ക് സെക്യൂരിറ്റികളെ വെക്കാനുള്ള അധികാരമുണ്ട് ..
wardens be empowered enough with security personnel under their direct control, given mobile phones and remain available to students round-the-clock to check ragging in hostels.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍, സിവില്‍ ഡ്രെസ്സില്‍ പോലീസുകാര്‍ കോളേജ് പരിസരങ്ങളിലുണ്ടാകും രാഗിംഗ് വിരുതന്മാരെ നോട്ടമിട്ടു കൊണ്ട്.. ഈ ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിച്ച് കുട്ടിക്കു പരാതിപ്പെടാം..ഇമെയില്‍ പരാതിയും സ്വീകരിച്ച് 15 മിനുറ്റിനകം നടപടി സ്വീകരിച്ചിരിക്കും എന്ന് മാനവ ശേഷി മന്ത്രി കബില്‍ സിബല്‍ ഉറപ്പു പറയുന്നു..ടോള്‍ ഫ്രീ നമ്പര്‍.1800-180-5522. helpline@antiragging.net. ഇതാണ് ഇമെയില്‍ വിലാസം.


അവസാനം ‘
ഒത്തിരി പ്രതീക്ഷകളോടെയായിരിക്കുമല്ലോ ഒരു കുട്ടി താന്‍ തിരഞ്ഞെടുത്ത തൊഴില്‍ മേഖലയിലേക്ക് പഠനത്തിനായി വന്നു ചേരുന്നത്. അവിടെയുണ്ടാകുന്ന അനുഭവങ്ങളാകട്ടെ വേദനാജനകവും, പഠനം നിര്‍ത്തുന്ന കുട്ടികള്‍ വരെയുണ്ട്...ശരീരത്തിനേല്‍ക്കുന്ന മുറിവുകള്‍ ഒരു പക്ഷേ കാലം സുഖപ്പെടുത്തിയേക്കാം..പക്ഷേ മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ അങ്ങനെയല്ല..വര്‍ഷങ്ങളോളം അതു നാമറിയാതെ നമ്മെ പീഡിപ്പിച്ചു കൊണ്ടിരിക്കും.അങ്ങനെയാണ് പല സൈക്കിക് ഡിസോഡേഴ്സും ഒരാളില്‍ ഉടലെടുക്കുക.. ജീവിതത്തിലെ നമുക്കു വേദന നല്‍കിയതായ ചില നെഗറ്റീവ് സംഭവങ്ങള്‍ ഒരിക്കലും നമ്മള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുകയില്ല.. അതൊട്ട് മറന്നു പോകുന്നതുമില്ല..അബോധ മനസ്സിന്റെ ആഴങ്ങളില്‍ അവ കുഴിച്ചിടപ്പെട്ടിട്ടുണ്ടാകും.പിന്നീട് നാമറിയാതെ തന്നെ അതേ നിഷേധാത്മക സമീപനങ്ങള്‍ മറ്റുള്ളവരിലേക്കും നമ്മള്‍ കൈമാറ്റം ചെയ്യുന്നു..സ്വാഭാവികമാണത്..അതായത് കുട്ടികള്‍ക്കു ലഭിച്ച വ്രണിതാനുഭവങ്ങളുടെ കണക്ക് തീര്‍ക്കുന്നത് അതിനടുത്ത വര്‍ഷം പുതുതായി വരുന്ന കുട്ടികളെ വേദനിപ്പിച്ചു കൊണ്ടാണ്...തലമുറകളായി ഒരു ബാച്ചില്‍ നിന്ന് അടുത്ത ബാച്ചിലേക്ക് ഈ വൈകൃതമായ അടിച്ചമര്‍ത്തല്‍ നയം ഒരു അവകാശം പോലെ കൈമാറ്റം ചെയ്യപ്പെടുകയാണ്, റാഗിംഗിന്റെ പേരില്‍..
ഒരു പക്ഷേ റാഗിംഗിന്റെ ഒരു ചെറിയ കാലഘട്ടം കഴിയുമ്പോള്‍ കുട്ടികളിതൊക്കെ മറന്നുപോവുകയോ തമാശ രീതിയില്‍ എടുക്കുകയോ ചെയ്തേക്കാം എന്നു അഭിപ്രായപ്പെടൂന്നവരുണ്ട്.ഇല്ല, പലപ്പോഴും പകയായി, വിദ്വേഷമായി ഉള്ളീല്‍ അടിഞ്ഞുകൂടിയിട്ടുണ്ടാകും.മാത്രമല്ല, അപകടകരമായ കളികളിലേക്ക് എത്തപ്പെടുന്ന സാഹചര്യങ്ങള്‍ ധാരാളമുണ്ട്.ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്ത മനുഷ്യാവകാശ ലംഘനമാണീ വിഷയം.
ഇത്തരം ദുഷിച്ച പ്രവണതകള്‍ നിര്‍ത്തലാക്കുന്നു എന്നറിയുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം എന്റെ മുന്‍ കാല അനുഭങ്ങളോടു,അതു നല്‍കിയവരോട് ക്ഷമിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയാണ്.

22 comments:

  1. കുട്ടികള്‍ക്കു ലഭിച്ച വ്രണിതാനുഭവങ്ങളുടെ കണക്ക് തീര്‍ക്കുന്നത് അതിനടുത്ത വര്‍ഷം പുതുതായി വരുന്ന കുട്ടികളെ വേദനിപ്പിച്ചു കൊണ്ടാണ്...തലമുറകളായി ഒരു ബാച്ചില്‍ നിന്ന് അടുത്ത ബാച്ചിലേക്ക് ഈ വൈകൃതമായ അടിച്ചമര്‍ത്തല്‍ നയം ഒരു അവകാശം പോലെ കൈമാറ്റം ചെയ്യപ്പെടുകയാണ്, റാഗിംഗിന്റെ പേരില്‍..

    ReplyDelete
  2. ഇതിനൊക്കെ മരുന്നില്ലാഞ്ഞിട്ടല്ലല്ലോ...

    ReplyDelete
  3. റാഗിങ്ങ് കുറച്ചൊക്കെ അനുഭവിയ്ക്കേണ്ടി വന്നിട്ടുണ്ട്. ചെറിയ തോതിലുള്ള, ഐസ് ബ്രേക്കിങ്ങ് പോലുള്ള ചില്ലറ പരിപാടികള്‍ കുട്ടികളുടെ സഭാകമ്പം കുറയാനും മറ്റുള്ളവരോട് ഇടപെടുമ്പോഴുള്ള ജാള്യത കുറയ്ക്കാനുമെല്ലാം ഉപകരിയ്ക്കും എന്നത് ശരിയാണെങ്കിലും ചേച്ചി എഴുതിയതു പോലുള്ള കടുപ്പമുള്ള മുറകള്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഢിപ്പിയ്ക്കുകയേയുള്ളൂ. അത്തരം റാഗിങ്ങ് തടയുന്നത് നല്ലതു തന്നെയാണ്.

    [ചെറിയ രീതിയിലുള്ള റാഗിങ് നടക്കുന്ന കലാലയങ്ങളില്‍ റാഗിങ് പിരീഡ് കഴിഞ്ഞാല്‍ ജൂനിയേഴ്സും സീനിയേഴ്സും നല്ല അടുപ്പമുള്ളവരാകുന്ന പ്രവണതയാണ് സ്വതവേ കണ്ടു വരാറുള്ളത്. അല്ലാത്തയിടങ്ങളില്‍ മിക്കവാറും തന്നെ രണ്ടു കൂട്ടരും പരസ്പരം അറിയുക പോലുമില്ല]

    ReplyDelete
  4. dr i have studied in a pofessional college out side kerala, in ost colleges there are un writeen rules like no physical ragging or no mental torture , but where the management is weak there things go out of control, i must say its the managements lack of control which creats majority of problems

    ReplyDelete
  5. വ്യക്തിത്വ വികാസത്തിന് പ്രയോജനപ്രദമാണ് റാഗിംഗ് എന്നാണ് മുന്‍പൊക്കെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇന്നത് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന ഒരു ക്രൂര വിനോദമായി അധ:പ്പതിച്ചിരിക്കുന്നു. ഇതിനെതിരെയുള്ള നിയമങ്ങള്‍ ശക്തമാണെങ്കിലും പലപ്പോഴും നിയമങ്ങള്‍ നിയമപുസ്തകങ്ങളില്‍ തന്നെ ഒതുങ്ങൂന്ന കാഴ്ചയാണ് നാം കാണുന്നത്......

    ReplyDelete
  6. [ചെറിയ രീതിയിലുള്ള റാഗിങ് നടക്കുന്ന കലാലയങ്ങളില്‍ റാഗിങ് പിരീഡ് കഴിഞ്ഞാല്‍ ജൂനിയേഴ്സും സീനിയേഴ്സും നല്ല അടുപ്പമുള്ളവരാകുന്ന പ്രവണതയാണ് സ്വതവേ കണ്ടു വരാറുള്ളത്. അല്ലാത്തയിടങ്ങളില്‍ മിക്കവാറും തന്നെ രണ്ടു കൂട്ടരും പരസ്പരം അറിയുക പോലുമില്ല]

    ഈ വിവരക്കേട് ആരാണ് ആദ്യം പറയുന്നതെന്ന് നോക്കുകയായിരുന്നു ഞാന്‍ .എന്താണ് ഈ ചെറിയ രീതിയിലുള്ള റാഗിങ് ?ഒന്നു വിശദ്ദീകരിക്കാമോ?തെറിവിളിക്കല്‍ ചെറിയ രീതിയിലുള്ള റാഗിങ് ആകുമോ?താങ്കള്‍ ഒരാളുമായി അടുപ്പമുണ്ടാകാന്‍ തെറിവിളിച്ചുകൊണ്ടാണോ തുടങ്ങുക?എനിക്ക് താങ്കളുമായി അടുപ്പമുണ്ടാകാന്‍ താല്പര്യമുണ്ട്.ഞാന്‍ താങ്കളുടെ വീട്ടില്‍കയറി ചെറിയ രീതിയിലുള്ള റാഗിങ് നടത്തിക്കോട്ടേ?

    ചെറായി മീറ്റിന്റെ സംഘാടകരുടെ ശ്രദ്ധക്ക്... ബ്ലോഗേഴ്സ് തമ്മില്‍ നല്ല അടുപ്പമുണ്ടാകാന്‍ ചെറിയ രീതിയിലുള്ള റാഗിങ് കൂടെ സംഘടിപ്പിക്കണം.സങ്കല്‍പ്പ കസേരയില്‍ ഇരുത്തല്‍,മണലില്‍ നീന്തല്‍,മൂക്കുകൊണ്ട്‌ ശ്രീ എന്നെഴുതല്‍, ബ്ലോഗ്ഗെര്‍മരുടെ കുടുംബാംഗങ്ങള്‍ക്കു ക്വിസ് പരിപാടി .(ഒരു സാമ്പിള്‍ ചോദ്യം.ഒരു സ്ത്രീയും സോഡാക്കുപ്പിയും തമ്മിലുള്ള വ്യത്യാസമെന്ത്? സ്ത്രീ ബ്ലോഗ്ഗെര്‍മരോട് ഉത്തരം വിശദ്ദീകരിക്കാന്‍ ആവശ്യപ്പെടാം.)അങ്ങനെ എന്തൊക്കെ ചെയ്യാം അടുപ്പം കൂട്ടാന്‍.(പക്ഷേ വിവരംകെട്ട നാട്ടുകാര്‍ സമ്മതിക്കുമൊ ആവോ?)

    ReplyDelete
  7. ചെറിയ രീതിയിലുള്ള റാഗിങ്ങ് എന്നു പറഞ്ഞതിനെ തെറ്റായി മനസ്സിലാക്കിയതിന്റെ കുഴപ്പമാണ് അത്. ഐസ് ബ്രേക്കിങ്ങ് സെക്ഷന്‍ പോലുള്ള ചില്ലറ പരിപാടികള്‍ എന്ന് ഞാന്‍ ആദ്യമേ എടുത്തെഴുതാന്‍ കാരണം അതാണ്. എങ്കിലും, വിശദീകരിയ്ക്കുമ്പോള്‍ ഒരാള്‍ ഉദ്ദേശിയ്ക്കുന്നത് വായിയ്ക്കുന്നവര്‍ക്ക് അതേ പോലെ തന്നെ മനസ്സിലായിക്കൊള്ളണം എന്നില്ലല്ലോ... :)

    ReplyDelete
  8. നന്ദി കൊണ്ടൊട്ടിക്കാരന്‍,ശ്രീ,വിനോദ്, മാറുന്ന മലയാളി,ബ്രൈറ്റ്..
    ഇതിലും ശക്തമായ നിന്ദനങ്ങള്‍ സഹിക്കേണ്ടി വരുന്ന കുട്ടികള്‍ പലരുമുണ്ടായിട്ടുണ്ട്.പക്ഷേ തങ്ങള്‍ഊടെ ആത്മാഭിമാനത്തെ പ്രതി ആരും പുറത്തു പറയാറില്ല എന്നതാണു സത്യം.
    @മാറുന്ന മലയാളി, ശരിയാണ്. അല്പസ്വല്പം പീഡനമുറകള്‍ ഇവരുടെ വ്യക്ത്വിത്വ വികസനത്തിനെന്നൊരു അബദ്ധധാരണ്‍ അനാമുണ്ടാകി വെച്ചിട്ടുണ്ട്.പക്ഷേ കുട്ടികള്‍ കരുതുന്നതാകട്ടെ പുതുതായി വരുന്നവരുടെ അഹങ്കാരം അല്പം കുറഞ്ഞുകിട്ടട്ടെ എന്നു കരുതിയാണ് ഈ പീഡനം.തങ്ങളെക്കാല്‍ അല്പവും മേലെയാകാന്‍ പാടില്ലല്ലോ എന്ന വിചാരവും.
    ശ്രീ പറഞ്ഞ പോലെ കുട്ടികള്‍ തമ്മില്‍ ഇതിനു ശേഷം കൂട്ടാകുകയോ പഴയവ മറക്കുകയോ ചെയ്തേക്കാം. പക്ഷേ ദാരുണമയവ സംഭവിക്കാന്‍ ഇതു വഴിയൊരുക്കുന്നുണ്ട് പലപ്പോഴും എന്നതാണ് തിരിച്ചറിയേണ്ടത്.ഒരു അപ്പനുമമ്മയും പറയില്ല, എന്റെ കുട്ടിക്ക് ഇത്തിരി റാഗിംഗ് കിട്ടി പഠിച്ചോട്ടെയെന്ന്.അല്ലേ.kottayam SME nursing school ലെ ഒരു പെണ്‍കുട്ടിയുടെ മാനസിക നില തകരാറിലായതും ,പ്രതികളായ 3 സഹപാഠികള്‍ ശിക്ഷിക്കപ്പെട്ടതു അടുതിടെയാണ്..ഇരുകൂട്ടരുടേയും (പ്രതികള്‍ഊടെയും ഇരയുടെയും) ഭാവി മുഴുവന്‍ പോയില്ലേ.യുവത്വത്തിന്റെ തിളപ്പില്‍ ചെയ്തു പോയ അപക്വമായ ഒരു തെറ്റ് എത്ര കുടുമ്പങ്ങളെ വേദനയിലാക്കുന്നു.
    പഠനം നിര്‍ത്തുന്ന എത്രയോ കുട്ടികളുണ്ട് ആരും അറിയപ്പെടാത്തതായി.മനസ്സിന്റെ ധൈര്യം കൊണ്ടൊക്കെ പിടിച്ചു നിക്കുന്നവരാണ് പലരും, അനുഭവത്തില്‍ നിന്നായതു കൊണ്ട് എനിക്കതു നന്നായി മനസ്സിലാകും.
    വേണ്ട,ഈ സാമൂഹ്യ തിന്മ കലാലയങ്ങളില്‍ നിന്നു പിഴുതെറിയപ്പെടുന്നതില്‍ വളരെ സന്തോഷം. സര്‍ക്കാരിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  9. തീര്‍ച്ചയായും.
    നല്ല ലേഘനം, ആശംസകളോടെ.

    ReplyDelete
  10. കയ്യില്‍ പണവുമായി വരുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് റാഗിങ്ങിനെ അധികം നേരിടേണ്ടി വരില്ല. ചില വിരുതന്മാര്‍ സീനിയേഴ്സിനെ മദ്യം വാങ്ങി കൈയ്യിലെടുക്കുന്നതും, പിന്നെ സീനിയേഴ്സിനൊപ്പം റാഗിങ് നടത്തുന്ന കലയില്‍ ഏര്‍പ്പെടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
    എന്തായാലും ഇത് നിരോധിക്കണ്ടത് തന്നെയാണെന്നുള്ളതില്‍ സംശയമില്ല.
    റാഗിങ്ങിനെ എതിര്‍ത്ത ഒരു ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിനെ ഒരിക്കല്‍ എന്റെ ബാച്ചിലുള്ള കുട്ടികള്‍ സമരത്തിലേര്‍പ്പെട്ടു. നടപടിയെടുക്കാതെ ആരും ക്ലാസില്‍ കയറുന്നില്ലെന്ന് തീരുമാനിച്ച ഞങ്ങളോട് അധ്യാപകന്റെ അനുനയ പ്രസംഗം ഇപ്പോഴും ഞാനോര്‍ക്കുന്നു.
    അടുത്തത് നിങ്ങളുടെ ഊഴമല്ലേ? ഒരു പ്രൊഫഷനൊക്കെ ആയാല്‍ പിന്നെ ജൂനിയേഴ്സിനെയും മറ്റും മാനേജ് ചെയ്യാന്‍ ഈ റാഗിങ്ങ് എക്സ്പീരിയന്‍സ് ഉപകരിക്കുമെന്നൊക്കെയുള്ള അദ്ദേഹത്തിന്റെ വാചകകസറത്ത് എനിക്ക് മറക്കാനാവില്ല. (10-12 കൊല്ലം മുമ്പാണിത്)

    ReplyDelete
  11. ഹാവൂ ഇത് പോലെ ഒരു പോസ്റ്റ്‌ കിട്ടാന്‍ കാത്തിരിക്കുവായിരുന്നു.... പോളിയില്‍ ഒരു പാട് അനുഭവിച്ചിട്ടുണ്ട് പക്ഷെ അവസാന വര്ഷം ആയപ്പോ തോന്നി എതിര്‍ക്കാംആയിരുന്നു വെന്നു, ഏതായാലും നമ്പറും ഇ മെയിലും ഞാന്‍ മൊബൈലില്‍ സേവ് ചെയ്തിട്ടുണ്ട്... എപ്പഴാ ആവശ്യം വരിക എന്നറിയില്ലല്ലോ...!

    ReplyDelete
  12. റാഗിങ്ങിനെപ്പറ്റി അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതിയ ഈ കുറിപ്പ് വായിക്കുമ്പോൾ നൊമ്പരം തോന്നി. എന്തെല്ലാം പ്രതീക്ഷയോടേ ഒരു കോളജിലെത്തുന്ന പാവം ജൂനിയർ വിദ്യാർത്ഥി എങ്ങനെയെങ്കിലും ഈ ആദ്യവർഷം ഒന്നവസാനിക്കാൻ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടാവും. റാഗിംഗ് എന്നതിനു വലിപ്പച്ചെറുപ്പം ഒന്നും കൽ‌പ്പിക്കേണ്ടതില്ല. മനുഷ്യർ തമ്മിൽ ആദ്യമായി പരിചയപ്പെട്ട് ഇടപെടേണ്ടിവരുന്നത് കലാലയങ്ങളിൽ വച്ചുമാത്രമല്ലല്ലോ. മറ്റേതെല്ലാം മേഖലകളിൽ അതു നടക്കുന്നു. അവിടെയൊക്കെ റാംഗിംഗ് മൂലമല്ലല്ലോ സൌഹൃദങ്ങൾ തീരുമാനിക്കപ്പെടുന്നത്. വിദേശരാജ്യങ്ങളിലൊക്കെ ഈ വൃത്തികേട് ഉണ്ടോ ആവോ !

    ReplyDelete
  13. ചെറിയ തോതിലുള്ള റാഗിങ്ങ് കിട്ടിയിട്ടുണ്ട് ... പക്ഷെ അതൊക്കെ നല്ലതിന് മാത്രമേ ഉപകരിച്ചുള്ളൂ എന്ന് കരുതുന്നു.. പക്ഷെ.. ഒരു അതിര് വിട്ടാല്‍ എന്തും ദോഷം തന്നെ ആണ്...
    അതിര് വിട്ടുള്ള റാഗിങ്ങ് നടത്തുന്നത് വികലമായ മനസ്സിന്റെ ഉടമകള്‍ ആവനെ വഴിയുള്ളൂ. അവര്‍ വിധ്യാര്തികള്‍ എന്നാ പരിഗണന അര്‍ഹിക്കുന്നും ഇല്ല. സമൂഹത്തിനൊരു മാതൃക എന്നാ രീതിയില്‍ ... കഠിനമായ ശിക്ഷ തന്നെ അവര്‍ അര്‍ഹിക്കുന്നു.

    ReplyDelete
  14. സ്ത്രീധന നിരോധന നിയമം അടക്കമുള്ള നിയമങ്ങൾക്ക് നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുള്ള “ഗതി” എന്താണെന്ന് എല്ലാവർക്കും അറിയാം.നിയമങ്ങൾ ഉണ്ടായാൽ മാത്രം പോ‍രാ അതു നടപ്പിലാക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിയ്ക്കുക കൂടി ചെയ്യുമ്പോളേ അതു ഫലവത്താവുകയുള്ളൂ.

    ഏറ്റവും നിന്ദ്യവു ക്രൂരവുമായ ഒന്നാണ് റാഗിംഗ്.ചെറിയ തോതിലുള്ള റാഗിംഗ് , വലിയ തോതിലുള്ള റാഗിംഗ് എന്നൊന്നില്ല.ചെറുതായാലും വലുതായാലും അതു നിരോധിച്ചേ മതിയാവൂ.ആർക്കും ആരുടേയും അത്മാഭിമാനത്തെ ചോദ്യം ചെയ്യാനോ അതിനെ തകർക്കാനോ അവകാശമില്ല.റാഗിംഗ് എന്ന പേരിൽ നടക്കുന്ന ക്രൂര കൃത്യങ്ങൾ അനവധിയാണ്.സഹജീവികളെ പീഠിപ്പിക്കുന്നതിൽ ഏറ്റവും സുഖം കണ്ടെത്തുന്ന ജീവി മനുഷ്യൻ മാത്രമാണെന്നാണു എനിയ്ക്കു തോന്നുന്നത്.മറ്റു ജീവികൾ ഭക്ഷണത്തിനു വേണ്ടി മാത്രമേ സ്വന്തം വർ‌ഗവുമായി ഏറ്റുമുട്ടാറുള്ളൂ.നമ്മൾ അങ്ങനെയല്ല.അടിസ്ഥാനപരമായി സാഡിസ്റ്റുകളാണു.

    ഈ നിയമമെങ്കിലും ജനങ്ങളുടെ ഇടയിൽ പ്രചരിയ്ക്കുമെന്നും സർക്കാർ ഗൌരവത്തോടെയുള്ള നടപടികൾ എടുക്കുമെന്നും കരുതാം.

    ReplyDelete
  15. സായിപ്പിന്റെ തെമ്മാടിത്തരം അന്ധമായി അനുകരിച്ചതാണ്‌ റാഗിംഗ്‌. ഇന്ത്യന്‍ ഭാഷകളില്‍ അതിനു വിവര്‍ത്തനമുണ്ടോ എന്നുതന്നെ സംശയമാണ്‌. ശുദ്ധതെമ്മാടിത്തരത്തിനെ ഉരുക്കുമുഷ്ടികൊണ്ടുതന്നെയാണ്‌ ചിലപ്പോള്‍ നേരിടേണ്ടിവരിക. അങ്ങിനെതന്നെയാവുകയും വേണം. വിഷയം ശ്രദ്ധേയമായി ഡോക്ടര്‍ കൈകാര്യം ചെയ്‌തിരിക്കുന്നു.

    ReplyDelete
  16. ലോ കൊളേജില്‍ വെച്ച് റാഗിങ്ങിനു ഇരയായിട്ടുണ്ട്..പക്ഷെ അതു ഒരു ഐസ് ബ്രെക്കിങ്ങ് സെസ്സന്‍ ആയിരുന്നു, അതു കഴിഞ്ഞപ്പോള്‍ പബ്ലിക് പ്രെസന്റെഷന്‍ കുറെ ബെറ്റര്‍ ആയി, അതു ഒരു ട്രയിനിങ്ങ് പോലെ തൊന്നി പിന്നീട്, എന്തു തന്നെ ആയാലും ആ എക്സ്പീരിയന്‍സിന്റെ ബലത്തില്‍ റാഗിങ്ങ് നന്നെന്ന് പറയാന്‍ തോന്നാറില്ല, കാരണം എനിക്കത് പോസിറ്റീവ് ആയെന്ന് കരുതി മറ്റുള്ളവര്‍ക്ക് അങ്ങനെ ആകണം എന്നില്ല. മാത്രമല്ല എസ്സ് എം മി പോലുണ്ടായ ക്രൂരവിനോദങ്ങളെ എങ്ങെനെ ന്യായീകരിക്കാനാകും..നിയമങ്ങള്‍ എത്രത്തോളം നടപ്പിലാക്കും എന്ന കാര്യത്തിലേ ഒള്ളു സംശയം..മാത്രമല്ല ചില കുട്ടികള്‍ സീനിയറീനു നേരെ അതു ദുരുപയോഗം ചെയ്തതിനും സാക്ഷി ആയിട്ടുണ്ട്.

    ReplyDelete
  17. നന്ദി ഫസല്‍, കനല്‍,സാബിത്, അപ്പു,കണ്ണനുണ്ണീ,സുനില്‍, നിത്യന്‍,&ഗൌരിനാഥന്‍..നിങ്ങള്‍ഊടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക്.. റാഗിംഗിനെ പറ്റി എല്ലാവര്‍ക്കുമുണ്ട് ചെറുതും വലുതുമായ അനുഭവങ്ങള്‍..ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടതു തന്നെ ഒന്നു കൂടി എടുത്തെഴുതുന്നു..മനുഷ്യനില്‍ അടിസ്ഥാനപരമായി ഉള്ള ഈ സാഡിസ്റ്റ് മനോഭാവം നിയമം മൂലം നിരോധിക്കേണ്ടതു തന്നെയാണ്.
    സുനിലും ഗൌരിനാഥനും പറഞ്ഞതു പോലെ നിയമങ്ങള്‍ എത്രത്തോളം നടപ്പാക്കാന്‍ സാധിക്കും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്..
    അതിന് ആദ്യമായി കുട്ടികള്‍ തന്നെ ധൈര്യപ്പെടണം,തങ്ങളുടെ മേല്‍ റാഗിംഗിന്റെ പേരില്‍ അവകാശം സ്ഥാപിക്കാന്‍ ആര്‍ക്കും അധികാരമില്ലായെന്നും, എന്തെങ്കിലും അത്തരം സമീപനങ്ങള്‍ ഉണ്ടായാല്‍ പരാതിപ്പെടാന്‍ ധൈര്യം കാട്ടുമെന്നും..പിന്നെ മാനേജ്മെന്റുകള്‍ ശക്തമായി ഇക്കാര്യം ഉറപ്പു വരുത്തണം, സര്‍ക്കാരും നടപടികള്‍ സ്വീകരിക്കണം..

    ReplyDelete
  18. നല്ല ലേഖനം.

    പത്രവാര്‍ത്തകളില്‍ ഈ ക്രൂരതകളെ കാണുമ്പോള്‍ അറിയാതെ രക്തം തിളക്കാറുണ്ട്. ഗവണ്മെന്റ് കോളേജുകളില്‍ പോളിയും എഞ്ചിനീയറിംഗും കഴിഞിട്ടും എനിക്ക് അട്ടരം ക്രൂരമായ അനുഭവമൊന്നും ഉണ്ടായിട്ടില്ല. ചെറിയ ചെറിയ തമാശകളെ അങ്ങനെതന്നെ കണ്ട് വിട്ടുകളഞതു കൊണ്ട് കൂടിയാകണം.

    ReplyDelete
  19. നന്നായിട്ടുണ്ട്.ആശംസകള്‍........

    ReplyDelete
  20. Nalla leghanam, Nalla vivaranam...!

    Ashamsakal..!

    ReplyDelete
  21. റാഗിങ്ങിന്റെ ഭീകരമുഖം തുറന്നെഴുതിയതിന് അഭിനന്ദനങ്ങള്‍... ഇത്തരം ലേഖനങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വന്നാല്‍ ഇതിനൊരു പരിധിവരെ എങ്കിലും തടയിടാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കുമെന്ന് നമുക്ക് ആശിക്കാം...

    ReplyDelete
  22. വായിച്ചിരിക്കേണ്ട പോസ്റ്റ്.

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.