16 November, 2009
ഒരു കുഞ്ഞിന് ഒരു വീട്
ഇന്നലെ ഞങ്ങള്‍ കാഫോ, അതായത് (Kerala Adoptive Family Organisation) യുടെ മീറ്റിംഗിന് പോയിരുന്നു.തിരുവനന്തപുരത്ത് ലയോള കോളജില്‍ വെച്ചായിരുന്നു അത്..നിയമാനുസൃത ദെത്തെടുക്കലിന് ഞങ്ങള്‍ റജിസ്റ്റര്‍ ചെയ്തതും ഇവിടെത്തന്നെ ആയിരുന്നു....ആദ്യമായാണ് പോകുന്നത്.തെക്കന്‍ കേരളത്തിലെ മൂന്നു ജില്ലകളുടെ സമ്മേളനമായിരുന്നു അവിടെ..ദെത്തെടുക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ ബയോളജിക്കല്‍ കുട്ടികളുടേതെന്ന പോലെ തന്നെ ഉറപ്പാക്കുക..വളരെ കോമ്പ്ലിക്കേറ്റഡ് ആയ ദെത്തെടുക്കല്‍ പ്രൊസീഡ്യുവേഴ്സ് ലിബറല്‍ ആക്കുക, മുന്‍പൊക്കെ ഒരു കുടൂംമ്പത്തിന് ഒരു കുഞ്ഞ് എന്നതായിരുന്നു ഇതിന്റെ സ്ലോഗന്‍ , ഇപ്പോഴത് കുഞ്ഞുങ്ങളുടെ താല്പര്യ സംരക്ഷണാര്‍ത്ഥം ഒരു കുഞ്ഞിന് ഒരു കടുംമ്പം എന്നതാക്കി മാറ്റിയിരിക്കുന്നു.ഇത്തരം കുട്ടികള്‍ അനുഭവിക്കുന്ന സാമൂഹ്യപരമായ അക്സെപ്റ്റന്‍സ്, കോമ്പ്ലക്സുകള്‍,വൈകാരിക പ്രശ്നങ്ങള്‍ ,അഡോപ്റ്റീവ് പേരന്‍സിന്റെ ആശങ്കകള്‍,കൂടാതെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള പ്രശ്നങ്ങള്‍, കാലതാമസം
തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു..
ഇതേ പോലെ മദ്ധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മീറ്റിംഗുകള്‍ ഉണ്ടായിരുന്നു...എന്താണ് ഈ അസോസിയേഷന്‍ എന്നറിയാമല്ലോ എന്നു കരുതി ഞാന്‍ തന്നെയാണ് പോകാമന്ന് നിര്‍ബന്ധം പറഞ്ഞതും...പോയതു നന്നായി എന്ന് പിന്നീട് തോന്നി..ധാരാളം അഡോപ്റ്റീവ് കുടുംബങ്ങളെ അവരുടെ മക്കളെ ഒക്കെ പരിചയപ്പെടാന്‍ അവസരം കിട്ടി...മിക്കവരും സാധാരണ പ്രായത്തില്‍ സ്വാഭാവികമായി മക്കളുണ്ടായിരുന്നെങ്കില്‍ കൊച്ചുമക്കള്‍ വരെ കാണാന്‍ തക്ക പ്രായമുള്ളവര്‍ തന്നെ....അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ ആകാന്‍ പ്രായമുള്ളവര്‍ ഇപ്പോഴും കൊച്ചുകുട്ടികളെ വളര്‍ത്തുന്നു.. ചിലരെങ്കിലും പറയുന്നതു പോലെ ഇതു വിധിയെന്നു ഞാന്‍ പറയില്ല..വലിയൊരു നിയോഗമെന്നേ ഞാന്‍ പറയുള്ളൂ...ദൈവം കനിഞ്ഞേല്പിച്ച വലിയൊരു ദൌത്യം....എല്ലാവരും തങ്ങള്‍ക്ക് ലഭിച്ച മക്കളെ പറ്റി അഭിമാനിക്കുന്നു...നല്ലതു പറയുന്നു...എനിക്കു വളരെയധികം സന്തോഷം തോന്നി.. ചിലര്‍ക്ക് കുട്ടിയെ ദെത്തെടുത്ത ശേഷം സ്വാഭാവികരീതിയില്‍ കുട്ടികള്‍ ഉണ്ടായവരുണ്ട് (ബയോളജിക്കല്‍ ചൈല്‍ഡ്)..അത്തരം നാലഞ്ചു കുടുമ്പങ്ങളെ പരിചയപ്പെട്ടു....എല്ലാവരും ഒരേ വേദനയിലൂടെ കടന്നു പോയവരായതു കൊണ്ടാകാം പരസ്പരം നല്ല കരുതല്‍ കാട്ടുന്നു... കുട്ടികളെയും കൂട്ടിയാണേവരും വന്നത്..അതിന്റെ കാരണം അവരെപോലെ തന്നെ ധാരാളം കുട്ടികള്‍ തങ്ങളുടെ ചുറ്റുവട്ടത്തുണ്ടെന്ന് കുട്ടികള്‍ തിരിച്ചറിയുവാനും തങ്ങളുടെ സ്ഥിതിയെപ്പറ്റി അറിയുമ്പോഴുണ്ടാാകുന്ന മാനസിക വൈകാരിക പ്രശ്നങ്ങളെ അതിജീവിക്കുവാനും അക്സെപ്റ്റ് ചെയ്യുവാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയും കൂടിയാണ്... കുട്ടികളുടെ കലാപരിപാടികള്‍ ധാരാളമുണ്ടായിരുന്നു..
വനിതാകമ്മീഷന്‍ ചെയര്‍മാനായ മുന്‍ ജസ്റ്റിസ് ശ്രീദേവി ആയിരുന്നു അധ്യക്ഷ...പിന്നെ സൊഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഡയറക്റ്റര്‍ തുടങ്ങിയവര്‍...അധികാരം വഹിക്കുന്ന ആരുടെയും വാക്കുകളില്‍ കാര്യമാത്ര പ്രസക്തമായതൊന്നും ഉണ്ടായിരുന്നില്ല...ശ്രീദേവി മാഡം പറഞ്ഞത് ചില കാര്യങ്ങള്‍ ശരിയാണെന്നു തോന്നി..അതായത് സാധാരണ സ്വാഭാവിക കുടുമ്പങ്ങളിലെ കുട്ടികളെക്കാള്‍ പ്രശ്നങ്ങള്‍ കുറവാണ് ദെത്തെടുക്കപ്പെട്ട കുട്ടികളുള്ളാ കുടുമ്പങ്ങളില്‍..അതിനുള്ള കാരണം പറഞ്ഞത് കുറച്ചു പ്രായമായതിനു ശേഷം മാത്രം കുട്ടികളെ ലഭിക്കുന്ന അഡോപ്റ്റിവ്വ് പേരന്റ്സിന് കുറെകൂടി പക്വതയോടെ കുട്ടികളെ കൈകാര്യം ചെയ്യാനും അവരുടെ പ്രശ്നങ്ങളെ പരിഹരിക്കുവാനും സാധിക്കുന്നു എന്നതാണ്...ഒരു സ്റ്റഡി നടത്തിയതില്‍ നിന്നുള്ള അറിവാണത്.. ഒരു പരിധി വരെ ശരിയായിരിക്കാന്‍ സാധ്യതയുണ്ട്..പക്ഷേ പിന്നീടവര്‍ പ്രസംഗിച്ചതെല്ലാം സ്ത്രീ-പുരുഷ സമത്വത്തെ പറ്റിയായിരുന്നു...പുരുഷനെന്തു കൊണ്ട് വീട്ടുമുറ്റമടിച്ചു കൂടാ പുരുഷനെന്തു കൊണ്ട് പാചകം ചെയ്തുകൂടാ? പുരുഷനെന്തു കൊണ്ട് കുട്ടികളെ ഒരുക്കി സ്കൂളില്‍ വിട്ടുകൂടാ? ഭാഗ്യം പുരുഷനെന്തു കൊണ്ട് പ്രസവിച്ചു കൂടായെന്നും മുലയൂട്ടിക്കൂടായെന്നും അവര്‍ ചോദിച്ചില്ലല്ലോ എന്നത് ആശ്വാസകരമായി...നിങ്ങള്‍ നിങ്ങളുടെ ആണ്മക്കളെ വീട്ടുജോലികളില്‍ പങ്കാളികളാക്കി വളര്‍ത്തണം എന്നും ഉപദേശിച്ചു...ശരിയാണ്..വീടീന്റെ ഉത്തരവാദിത്വങ്ങളില്‍ പുരുഷനും സ്ത്രീയും തമ്മിലൊരു വേര്‍തിരിവ് ഇല്ലാതിരിക്കുന്നത് നല്ലതാണ്....
കേരളത്തില്‍ വളരെയധികം ദമ്പതികള്‍ അഡോപ്ഷനു വേണ്ടി റജിസ്റ്റര്‍ ചെയ്തിട്ട് കാത്തിരിക്കുന്നുണ്ട്... തീരെ ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ ലഭിക്കാനില്ല എന്നതാണ് കാരണം..എന്നാല്‍ മുതിര്‍ന്ന കുട്ടികള്‍ ധാരാളമുണ്ടു താനും..ഏകദേശം 3500 ഓളം കുട്ടികള്‍ പ്യ്യുര്‍ ഓര്‍ഫന്‍സ് ആയി കേരളത്തിലെ അനാഥമന്ദിരങ്ങളിലുണ്ട്.അംഗവൈകല്യമുള്‍ല കുട്ടികളുണ്ട്...അവരെയൊന്നും ദെത്തെടുക്കാന്‍ മുന്നോട്ടുവരുന്നവര്‍ കുറവാണ്..കാരണം ഇളമ്പ്രായത്തില്‍ തങ്ങളുടെ കൈയില്‍ കിട്ടുമ്പോള്‍ കുട്ടിക്കും സ്വാഭാവിക അമ്മയെന്ന പോലെതന്നെ അടുപ്പം തങ്ങളോട് ഉണ്ടാകുമെന്ന് പേരന്റ്സ് പറയുന്നു....ശരിയാണ്.എന്റെ അനുഭവത്തില്‍ നിന്നുതന്നെ എനിക്കത് പറയാന്‍ സാധിക്കും...കുറകൂടി പ്രായമായ കുട്ടികളാകുമ്പോള്‍്‍ അവരുടെ സ്വഭാവരൂപവല്‍ക്കരണ കാലമൊക്കെ കഴിഞ്ഞിട്ടാകും നമുക്ക് ലഭിക്കുക...അങ്ങനെവരുമ്പോള്‍ അടുപ്പം കുറയുമെന്നൊക്കെ ഭയപ്പെടുന്നു..പക്ഷേ ആസ്ഥിതിവിശേഷം മാറേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം...ഏതു പ്രായമായാലും നിങ്ങള്‍ കുട്ടികളെ സ്നേഹിക്കുമ്പോള്‍ അവര്‍ നിങ്ങളേയും സ്നേഹിച്ചുകൊള്ളും...മുതിര്‍ന്ന കുട്ടികളെയും ദെത്തെടുക്കാന്‍ സാധിക്കണം..ഈ കുട്ടികളുടെ ക്ഷേമത്തെകരുതി ഒരു ഫോസ്റ്റര്‍ കെയര്‍ എന്ന രീതിയില്‍ കുറെകാലത്തേക്കെങ്കിലും ദെത്തെടുക്കപ്പെടാതെ നില്‍ക്കുന്ന കുട്ടികളെ വീടുകളില്‍ താമസിപ്പിച്ച് സംരക്ഷിക്കാന്‍ തയ്യാറുള്ളവരുണ്ടെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന ശ്രമിക്കുന്നുണ്ട്..
കാര്യങ്ങള്‍ എങ്ങനെയൊക്കെയായാലും അഡൊപ്റ്റീവ് പേരന്റ്സ് ആയിട്ടുള്ള എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളെ പറ്റി ചില ആശങ്കകളിലൂടെ കടന്നുപോകുന്നുണ്ട്....കുട്ടികള്‍ സ്വയം തങ്ങളുടെ സ്ഥിതിയെ അംഗീകരിക്കാന്‍ വേണ്ടിയാണ് അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്..അത്തരം ചില സംഗതികളെ പറ്റീ ഇനിയും എഴുതാനുണ്ട്..
സമയം പോലെ..
Subscribe to:
Post Comments (Atom)
ഒരു കുടുമ്പത്തിന് ഒരു കുഞ്ഞ് എന്നതിനെക്കാള്‍ ഒരു കുഞ്ഞിന് ഒരു കുടുമ്പം ഉണ്ടാകുകയെന്നത് മുഖ്യം...
ReplyDeleteധാരാളം കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ കൊലചെയ്യപ്പെടുകയും, അനപത്യാദുഖം അനുഭവിക്കുന്ന ധാരാളം അമ്മമാര്‍ വര്‍ദ്ധിച്ചു വരികയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ജീവന്റെ അമൂല്യതയെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
നിങ്ങള്‍ ആഗ്രഹിക്കാതെ നിങ്ങളില്‍ ഉരുവായ ഒരു ജീവനെപ്പോലും നശിപ്പിക്കരുതെന്നും അവരെ ഞങ്ങള്‍ക്ക് തരൂ, ഞങ്ങള്‍ സംരക്ഷിച്ചു കൊള്ളാം എന്നുമാണ് ഞങ്ങളെപ്പോലെയുള്ള ഓരോ അമ്മമാരും കേഴുന്നത്..
"ഒരു കുടുമ്പത്തിന് ഒരു കുഞ്ഞ് എന്നതിനെക്കാള്‍ ഒരു കുഞ്ഞിന് ഒരു കുടുമ്പം ഉണ്ടാകുകയെന്നത് മുഖ്യം..."
ReplyDeleteവളരെ ശരി.
you absolutely correct , at some point in my life we too love to adopt a child, probabaly once our two kids grow up and become independent , so we can give more attention to the adopted child
ReplyDeleteകൊള്ളാം. രസായിട്ടുണ്ട്.
ReplyDeleteനല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍...
വളരെ കാലത്തിനു ശേഷം ആണ് മിഴിവിലക്ക് കാണുന്നത്..
ReplyDeleteപ്രിയ പെട്ട ചേച്ചി,,,
തികച്ചും ഹൃദയത്തെ തൊടുന്ന അനുഭവം ഇത് വായിച്ചപ്പോള്‍ ഉണ്ടായി...
ellaavarkum nandi
ReplyDelete