ദയാഭായ് - ഒരു ജനതയുടെ വിളക്ക്
ദയാഭായ് എന്ന സ്ത്രീയെ ആര്‍ക്കെങ്കിലും പരിചയമുണ്ടാകുമോ? ഇല്ലെന്നാണ് തോന്നുക.അറിയപ്പെടണമെന്ന് അവര്‍ ആഗ്രഹിക്കുന്നുമുണ്ടാകില്ല.പക്ഷേ ഇന്ന് 2007 ലെ വനിത വുമന്‍ ഓഫ് ദി ഈയര്‍ പുരസ്കാരം ഇന്ത്യയുടെ ആദ്യ വനിതഐ പീ എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി അവര്‍ക്കു സമ്മാനിക്കുമ്പോള്‍ മദ്ധ്യപ്രദേശിലെ ചിന്ദ്വാഡാ ഗ്രാമത്തിലെ ഗൌണ്ട ഗോത്രക്കാരായ ആദിവാസികള്‍ കൂടി ആദരിക്കപ്പെടുകയാണ്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു കൂട്ടം ആദിവാസിസമൂഹത്തിനു വേണ്ടി അവര്‍ തനിക്കു ലഭിച്ച പുരസ്കാരം സമര്‍പ്പിക്കുകയാണ്.
ഇവരുടെ കഥ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു.1958 ല്‍ കന്യാസ്ത്രീയാകാന്‍ ബീഹാറിലേക്കു യാത്ര പുറപ്പെട്ട പാലാ പൂവരണി പുല്ലാട്ട് മത്തായിയുടെയുമേലിക്കുട്ടിയുടെയും മകളായ മേഴ്സി മാത്യൂ ‘ദയാഭായ്’ ആയി രൂപാന്തരപ്പെട്ടതിന്റെ പിന്നില്‍ ഏറെ മുള്‍വഴികള്‍ ഉണ്ടായിരുന്നു. നഴ്സിംഗും ബിരുദവും ഒപ്പം മുംബായില്‍ നിന്ന് എം എസ് ഡബ്ല്യൂവും പഠിച്ച് ജീവിതത്തിന്റെ സുരക്ഷിതത്വങ്ങളെല്ലാം ഉപേക്ഷിച്ച് മദ്ധ്യപ്രദേശിലെ ഒരു കുഗ്രാമത്തില്‍ മേല്‍ജാതിക്കാരുടെ ചൂഷണങ്ങള്‍ക്കു വിധേയരായി തരം താഴ്ത്തപ്പെട്ടു കിടന്നിരുന്ന ഒരു കൂട്ടം ആദിവാസികളുടെ വിമോചനത്തിനു വേണ്ടി അവരെ പോലെ തന്നെ ഒരു ദിവസക്കൂലിക്കാരിയായി പ്രവര്‍ത്തിക്കാനിറങ്ങുമ്പോള്‍ അവരുടെ ജീവിതത്തിന്റെ വലിയൊരു നിയോഗം കണ്ടെത്തുകയായിരുന്നു അവര്‍.
കഴിഞ്ഞ 27വര്‍ഷങ്ങളായി അവര്‍ അവിടെ പ്രവര്‍ത്തിക്കുന്നു.ഇപ്പോഴവര്‍ക്കു 70വയസ്സുണ്ട്. പീഡനങ്ങള്‍ക്കുംവര്‍ഗ്ഗീയതയക്കുമെതിരേ അവര്‍ തെരുവുനാടകങ്ങള്‍ നടത്തുന്നു.ഒരു പ്രസ്ഥാനമായോ സംഘടനയുമായൊ ഇവര്‍ക്ക് ബന്ധമില്ല.അവര്‍ പറയുന്നു. “അധികാര രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും വികൃതമുഖങ്ങള്‍ ഞാന്‍ കണ്ടു.അനാവശ്യമായ പേടി വളര്‍ത്തിയാണ് അവര്‍ ആദിവാസികളെ ചൂഷണം ചെയ്യുക.അവര്‍ക്കുമദ്യം വാങ്ങിക്കൊടൂത്തിട്ട് അവരെ സ്വാധീനിക്കും.5000 രൂപയുടെബാങ്ക് വായ്പ ഒപ്പിടീച്ച് അവര്‍ക്ക് പേരിനുവേണ്ടി വല്ലതും മാത്രം കൊടുക്കും.വനം വകുപ്പിലൊക്കെ ജോലി ചെയ്യുന്നവര്‍ക്ക് കൂലിയുടെ പകുതി പോളും കൊടുക്കില്ല. ചോദ്യം ചെയ്തപ്പോള്‍ അവര്‍ മോഷണകേസുകളില്‍ കുടൂക്കി”..
ആദിവാസികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന ബുദ്ധിമുട്ടായി ദയാഭായ് പറയുന്നത്, അവരെ അവരുടെ അവകാശങ്ങളെ പറ്റി ബോധ്യപ്പെടുത്തുന്നതാണ് ഏറ്റവും ശ്രമകരമെന്നാണ്.
പുലര്‍ച്ചെ നാലിന് എഴുന്നേല്‍ക്കും.യോഗ, ധ്യാനം, പിന്നെ അല്പ നേരം സ്വപ്നം കാണും..സ്വയംപര്യാപ്തത നേടിയ ആദിവാസികള്‍ പ്രശ്നങ്ങളെ അതിജീവിക്കുന്നത്,വിശപ്പിന്റെ വിളി സഹിക്കാനാവാതെ ആദിവാസികള്‍ വനത്തില്‍ നിന്നും വിറകുമോഷ്ടിക്കാത്ത നല്ലൊരു കാലം വരുന്നത്, ജന്മികളുടെയും അധികാരികളൂടെയും പീഡനമില്ലാതെ അവര്‍ സന്തോഷത്തോടെ പുഞ്ചിരിക്കുന്നത്..
ദയാഭായിയുടെ ശ്രമഫലമായി എല്ലാഗ്രാമത്തിലും പ്രൈമറി സ്കൂള്‍ തുടങ്ങി.
ഒരു ദൈവത്തിന്റെ ചിത്രവും വീട്ടിലില്ലല്ലോ എന്ന ചോദ്യത്തിന് “ദൈവവുമായുള്ള ബന്ധത്തിന് ഒരു മതത്തിന്റെയോ ചിത്രത്തിന്റേയോ ലേബല്‍ ആവശ്യമില്ല.മനുഷ്യനാണ് എന്റെ മതം.എന്റെ ശരീരവും ആത്മാവും ദരിദ്രര്‍ക്കു സേവനം ചെയ്തു കൊണ്ടിരിക്കും,,ഈ ലോകത്തിനു സമ്മാനമാണ് എന്റെ ജീവിതം” എന്നണവര്‍ മറുപടി പറയുക

ഇവര്‍ ചെയ്യുന്ന കൃഷിരീതി നമുക്ക് മാതൃകയാണ്. അവരുടെ വാക്കുകളിലൂടെ. “ ഇവിടെ കൃഷി ചെയ്യുമ്പോള്‍ എന്റെ മനസ്സില്‍ ഒരു സ്വപ്നമുണ്ട്. തരിശു കിടക്കുന്ന ഈ ഭൂമിയില്‍ ജൈവവളമുപയോഗിച്ച് പച്ചപ്പു നിറയ്ക്കുവാന്‍ ആദിവാസികള്‍ക്കു പ്രചോദനമാകണം.പപ്പായ,റാഗി,ഇഞ്ചിപ്പുല്ല്.പലയിനം തുളസി,ശതാവരി,സൂര്യകാന്തി, തക്കാളി എല്ലാം കൃഷി ചെയ്തിരിക്കുന്നു.തേയില അല്ലാതെ മറ്റൊന്നും വാങ്ങേണ്ടതില്ല.സൌരോര്‍ജ്ജ വിളക്കിന്റെ വെട്ടത്തിലാണു ഞാന്‍ വായിക്കുക.ചാരം ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകും,കളിമണ്‍ പാത്രങ്ങളിലാണു പാചകം.ഒരു തുള്ളി വെള്ളമോ ഒരു മണി ധാന്യമോ പാഴാകാതെ ശ്രദ്ധിക്കും.
പുലര്‍ച്ചെ നാലിന് എഴുന്നേല്‍ക്കും.യോഗ, ധ്യാനം, പിന്നെ അല്പ നേരം സ്വപ്നം കാണും..സ്വയംപര്യാപ്തത നേടിയ ആദിവാസികള്‍ പ്രശ്നങ്ങളെ അതിജീവിക്കുന്നത്,വിശപ്പിന്റെ വിളി സഹിക്കാനാവാതെ ആദിവാസികള്‍ വനത്തില്‍ നിന്നും വിറകുമോഷ്ടിക്കാത്ത നല്ലൊരു കാലം വരുന്നത്, ജന്മികളുടെയും അധികാരികളൂടെയും പീഡനമില്ലാതെ അവര്‍ സന്തോഷത്തോടെ പുഞ്ചിരിക്കുന്നത്..
ദയാഭായിയുടെ ശ്രമഫലമായി എല്ലാഗ്രാമത്തിലും പ്രൈമറി സ്കൂള്‍ തുടങ്ങി.
ഒരു ദൈവത്തിന്റെ ചിത്രവും വീട്ടിലില്ലല്ലോ എന്ന ചോദ്യത്തിന് “ദൈവവുമായുള്ള ബന്ധത്തിന് ഒരു മതത്തിന്റെയോ ചിത്രത്തിന്റേയോ ലേബല്‍ ആവശ്യമില്ല.മനുഷ്യനാണ് എന്റെ മതം.എന്റെ ശരീരവും ആത്മാവും ദരിദ്രര്‍ക്കു സേവനം ചെയ്തു കൊണ്ടിരിക്കും,,ഈ ലോകത്തിനു സമ്മാനമാണ് എന്റെ ജീവിതം” എന്നണവര്‍ മറുപടി പറയുക
The Lady With the Fire എന്ന പുസ്തകം എന്നെങ്കിലും കിട്ടിയാല്‍ വായിക്കുക. അവരുടെ പോരാട്ടത്തിന്റെ കഥയാണത്. നാമൊക്കെ സ്വപ്നം കാണാറുണ്ട്.എന്തിനു വേണ്ടി.വലിയ സമ്പത്തു കുമിഞ്ഞു കൂടാന്‍ വേണ്ടി, ഒരു ലക്ഷൂറി കാറിനു വേണ്ടി, മോടിയായ വീടിനു വേണ്ടി യൊക്കെ. think and grow rich എന്ന പ്രശസ്ത മോട്ടിവേഷണല്‍ ബുക്ക് വായിച്ചിട്ടില്ലേ. അതു പോലെ. പക്ഷേ ഇവരുടെ സ്വപ്നങ്ങള്‍ അവര്‍ക്കു വേണ്ടിയല്ല, അവര്‍ നെഞ്ചേറ്റിയിരിക്കുന്ന ഒരു പറ്റം ആദിവാസികള്‍ക്കു വേണ്ടിയാണെന്നോര്‍ക്കുമ്പോള്‍ ഒരു പുരസ്കാരത്തിലൊന്നും ഒതുക്കാവുന്നതല്ല അവര്‍ കാട്ടുന്ന മാതൃകയും അവര്‍ സമര്‍പ്പിച്ചിരിക്കുന്ന ജീവിതവും...
ധീരയും ശക്തയുമായ ദയാഭായ്, ഞാന്‍ നിങ്ങളെ പ്രണമിക്കുന്നു..
ഒരു ജനതയുടെ വിളക്കായി ത്തീരാന്‍ കഴിഞ്ഞ ദയാഭായ്ക്ക് ഇന്ന് ‘2007 വനിത വുമണ്‍ ഓഫ് ദി ഈയര്‍‘ പുരസ്കാരം ലഭിക്കുന്നു.മാത്രമല്ല, അടുത്ത വര്‍ഷത്തെ മഗ്സസെ അവറ്ഡിനും, പത്മശ്രീ ബഹുമതിക്കും അവര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്ന് പ്രഥമ വനിതാ ഐപീ എസ് ഓഫീസര്‍ കിരണ്‍ ബേദി..
ReplyDeleteതീര്‍ച്ചയായും അവരത് അര്‍ഹിക്കുന്നു..
മനുഷ്യസ്നേഹി, ബോബി ജോസ്, ഫ്രാന്‍സിസ് അസ്സീസി, കസന്ത് സാക്കിസ്, നിത്യ ചൈതന്യ യതി ... ഈ നാമങ്ങളെല്ലാം എന്റെയും വീക്ക്നസ്സ് ആണ്.
ReplyDeleteപുസ്തകങ്ങളും ഇത്തിരി സംഗീതവും ഇല്ലായിരുന്നെങ്കില്‍ ഈ ജീവിതം എത്ര ബോറായിരുന്നേനെ? അല്ലേ??
ഇന്നലെ ഏഷ്യാനെറ്റ് ന്യുസില്‍ - " വെളിച്ചം " എന്നാ പ്രോഗ്രാം കണ്ടശേഷം ദയാഭായിയെ പറ്റി അറിയാന്‍ ആഗ്രഹിച്ചു തിരഞ്ഞപ്പോള്‍ ആണ് , താങ്കളുടെ ബോളഗ്-പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞത് . ദയാഭയിയുടെ ജീവിത അര്‍പ്പണ മനോഭാവത്തിനു എന്റെ അകമഴിഞ്ഞ കുംബിടല്‍. വായിക്കാനും അറിയാനും വൈകിപ്പോയി എന്നതൊഴിച്ച് തീച്ചയായും താങ്കളുടെ പോസ്ടിങ്ങ്സും പ്രശംസ അര്‍ഹിക്കുന്നു.
ReplyDeleteസ്നേഹ ആശംസകളോടെ
കൃഷ്ണകുമാര്‍
ബറോഡ
24/04/2011