കമ്പോളത്തിലെ ലേലംവിളി കണക്കെയാകുന്നു വിവാഹങ്ങളിന്ന്..ഹാ കഷ്ടം..
സ്ത്രീയൊരു ധനമല്ല, ശാപമെന്നു തിരിച്ചറിയാന്‍ രണ്ടോ അതിലധികമോ പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍കുഞ്ഞുങ്ങളുള്ള ഇടത്തരം വീട്ടിലേക്കൊന്ന് ചെന്നാല്‍ മതിയാകും..
ലക്ഷങ്ങള്‍ക്ക് വിലയേതുമില്ലെന്നറീയും മാര്‍ക്കറ്റിതു താന്‍
കാലിച്ചന്തയ്ക്കിതിലും മഹത്വമെന്നറിവൂ..
വളര്‍ന്നു വരുമെന്‍ പെണ്‍കിടാങ്ങളെയോര്‍ത്ത് ഞാനും സങ്കടപ്പെടുന്നു..
ദൈവമേ നാളെയവള്‍ക്കെത്ര ലക്ഷമെന്നാണവര്‍ വിലയിടുക..
എവിടെ നിന്നു ഞാനതെടുത്തു കൊടുക്കും?
എത്രനാളെത്രനാള്‍ ഞാനെന്‍ മുതുകത്തു ഭാരം വലിച്ചാലീ ലക്ഷങ്ങളൊപ്പിക്കും?
വേണ്ട കുഞ്ഞേ,ഒരു പെണ്‍ കുഞ്ഞായ് നീയിനി പിറക്കേണ്ട..
വിലയിട്ടു നിന്നെ വില്പനയ്ക്കായ് നിര്‍ത്തുമൊരീ ഭൂമിയില്‍
നിന്നെ വിലയുള്ളതായ് കാണാത്തൊരീ മാനവര്‍ക്കിടയില്‍
വെറുമൊരു ഉടലായ്, മാംസമായ് നിന്നെ കാണും കാമാര്‍ത്തര്‍ക്കിടയില്‍
നിന്നെ ഭാരമായ് ചുമക്കുമീ ജന്മങ്ങള്‍ക്കായ്..
പിറക്കേണ്ട കുഞ്ഞേ, ഒരു മകളായ് നീ പിറക്കേണ്ടിനി...
നന്നായിരിക്കുന്നു....
ReplyDeletehttp://najoos.blogspot.com/2007/07/blog-post.html
ഇവിടെ
അതുപൊലെയൊന്ന്
ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്കായി കാത്തിരിക്കുന്നു, ഇവിടെ സ്ത്രീധനമില്ല.
ReplyDeleteകണ്ടു പോയതിന് നന്ദി നജൂസ്, കണ്ണുരാന്‍..
ReplyDelete@കണ്ണൂരാന്‍..ഇനിയും പെണ്‍കുട്ടികള്‍ക്കായ് കാത്തിരിപ്പോ..വേണ്ടേ, അന്നാട്ടിലേക്ക് വിട്ടെന്നാല്‍ അവര്‍ വിധവകളോ, അനാഥരോ ആയിപോയെങ്കിലോ..തലവെട്ടിന് കൊട്ടേഷന്‍ എടൂത്തിരിക്കുന്ന നാടല്ലേ അത്..(ചുമ്മ പറഞ്ഞതാ..കണ്ണൂര്‍ എന്റെയും പ്രീയപ്പെട്ട നാടു തന്നെ)
അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍.....
ReplyDeleteആശംസകള്‍...
ഇഷ്ടായി, ട്ടൊ!പക്ഷെ ജനിച്ചുപോയവര്‍ക്കു എന്തു ചെയ്യാനൊക്കും?
ReplyDeleteകൊള്ളാം.
ReplyDeleteഅര്‍ത്ഥപൂര്‍ണ്ണമായ വരികള്‍.
സത്യമായും കുട്ടി ആണോ പെണ്ണോ എന്ന ചോദ്യം
ഞാന്‍ ഇന്നേ വരെ ചോദിച്ചിട്ടില്ല..എന്തോ
അങനെ ചോദിക്കുന്ന ശീലം കൈവന്നില്ല..ഇപ്പോള്‍ അങനെ ചോദിക്കുവാന്‍ മനസ്സ് അനുവദിക്കുന്നുമില്ല..!
നന്ദി.ഇതെല്ലാവരും ശീലിച്ചിരുന്നുവെങ്കില്‍..!
ഒരു പെണ്‍കുട്ടിക്ക് കല്യാണസമയത്ത് അവളുടെ അവകാശപ്പെട്ട ഓഹരികൊടുക്കണം.
ReplyDeleteസ്ത്രീധനം തന്നെയാണു നല്ലത്.
it's always better to decide and distribute share at the time of marriage, than waiting till the death of parents.
നന്ദി ഹരിശ്രീ, ജ്യോതിര്‍മയി,അനില്‍ ,കുട്ടിച്ചാത്തന്‍..
ReplyDelete@അനില്‍,കുട്ടി ആണോ പെണ്ണോ എന്ന് ചോദിക്കാറീല്ല.നല്ലത്..ആണായാലും പെണ്ണായാലും ഒരുപോലെ സ്വീകരിക്കാനുള്ള മനസ്സുണ്ടാവുക പ്രധാനം..
@ കുട്ടിച്ചാത്തന്‍..സ്ത്രീധനം കൊടൂക്കണ്ട എന്നല്ല്ല്ലോ ഞാന്‍ പറഞ്ഞത്..അര്‍ഹതപ്പെട്ടത് പെണ്ണായാലും ആണായാലും മാതാപിതാക്കള്‍ കൊടൂക്കേണ്ടതാണ്.ഉള്ളതിനനുസരിച്ചല്ലേ കൊടൂക്കാന്‍ പറ്റൂ..എത്രയോ മാതാപിതാക്കളുണ്ടെന്നറീയാമോ ചോദിക്കുന്ന മാര്‍ക്കറ്റ് സ്ത്രീധനം കൊടൂക്കാന്‍ കഴിവില്ലാതെ പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുഞ്ഞുങ്ങളെയോര്‍ത്ത് ഭാരപ്പെടൂന്നവര്‍..അവരുടെ കാര്യമാ ഞാന്‍ ഉദ്ദേശിച്ച്ചത്..
നന്നായിരിക്കുന്നു....
ReplyDeleteJanichupoyille eny entucheyyan patum... entayalum oru Pennayi janichal athu sukhamayalum dhukhamayalum santoshathode anubhavichey pattooo.... ethokkeyayirikkam oru jeevitham...
ReplyDeleteഇത്തരം നിഷേധാത്മകമോ വിഷാദാത്മകമോ ആയ രചനകളാണോ നമുക്കാവശ്യം? ജനിച്ചുപോയവര്‍ എന്തുചെയ്യണമെന്നുവരെ മറുപടിയായി ചോദിച്ചിരിക്കുന്നു. പെണ്‍ഭ്രൂണഹത്യയും മറ്റും വര്‍ദ്ധിച്ചുവരുന്ന സമൂഹത്തില്‍ അതിന്റെ ആക്കം കൂട്ടുവാനായിരിക്കും ഇത്തരം രചനകള്‍ സഹായിക്കുക. വസ്തുതകള്‍ മറച്ചുവയ്ക്കണമെന്നല്ല പറഞ്ഞത്. പ്രശ്നപരിഹാരാത്തിനായി പ്രേരിപ്പിക്കുന്ന ഒരു സൃഷ്ടിയാണ് നമുക്കാവശ്യം.
ReplyDelete@xtianlyrics.പെണ്ണായിജനിച്ചു എന്നതു കൊണ്ട് സങ്കടപ്പെടണമെന്നല്ല ഈ വരികള്‍ കൊണ്ട് ഉദ്ദേശിച്ചത്.ജന്മം ആണായാലും പെണ്ണായാലും ശ്രേഷ്ടംതന്നെയാണ്.ഭൂമിയില്‍ എല്ലാവരും വിലപ്പെട്ടവരും വിലയുള്ളവരുമാണ് മനുഷ്യര്‍ തിരിച്ചറീയുന്നില്ലായെങ്കിലും..ഞാന്‍ ഉദ്ദേശിച്ചത് വിവാഹം എന്നത് ഒരു കമ്പോള സംസ്കാരത്തിലേക്ക് അധപധിക്കാനായി നാം അനുവദിക്കരുത് എന്ന് പറയാനാണ്..തീര്‍ച്ചയായും ഒരു ജന്മവും പാഴല്ല എന്നും എല്ലാ ജന്മങ്ങള്‍ക്കും ഒരു നിയീഗമുണ്ടെന്നും വിശ്വസിക്കുന്ന ആളാണു ഞാന്‍..
ReplyDelete@ഹരിനാഥ്..ഈ വരികള്‍ പെണ്‍ഭ്രൂണഹത്യ വര്‍ദ്ധീപ്പിക്കുമെന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ അത് താങ്കളുടെ ചിന്താഗതിയുടെ കാഴ്ചപാടിന്റെ കുഴപ്പം.
മൂന്നും നാലും പുരനിറഞ്ഞു നില്‍ക്കുന്ന പെണ്മക്കള്‍ ഉള്ള ഒരമ്മയുടെ വിലാപമാണിത്..
ലക്ഷങ്ങള്‍ വിലയിട്ട് അരങ്ങേറൂന്ന കെട്ടുകാഴ്ചകളാണ് പെണ്ണൂകാണല്‍ ചടങ്ങെന്ന് സമൂഹത്തിന്റെ താഴെക്കിടയിലുള്ള വീടൂകളീലെ വിവാഹപ്രായം കഴിഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്കും അവരെ ഓര്‍ത്ത് സങ്കടപ്പെടൂന്ന അമ്മമാര്‍ക്കും അറിയാം..അവരുമായി ഇടപഴകിയാലെ നമുക്കത് മനസ്സിലാവുകയുള്ളൂ.എന്തുമാത്രം ഓരോരുത്തരും ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടൂക്കുവാന്‍ ജീവിതം മുഴുവന്‍ ഭാരം വലിക്കുന്നുണ്ടെന്ന്..അപ്പോള്‍ ഒരു നിര്‍ദ്ധനയായ അമ്മ അങ്ങനെ വിലപിക്കുന്നതില്‍ തെറ്റില്ലല്ലോ..
ശരിയാണ്. അത്തരം വിലാപത്തിന്റെ ഫലമായി പെണ്‍കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലെത്തുന്നു. ഇതല്ലേ സംഭവിക്കുന്നത് ?
ReplyDeleteമിഴിവിളക്ക് എന്ന പേര് സാക്ഷാത്കരിക്കത്തക്കവിധം ദുരാചാരങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കുമെതിരെകൂടി എഴുതാമായിരുന്നു എന്നാണ് ഞാനുദ്ദേശിച്ചത്....
xtianlyricsനു കൊടുത്ത മറുപടി ഇഷ്ടപ്പെട്ടു.
ReplyDeleteമനുഷ്യരായിട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളേ ഈ വിഷയത്തിലുള്ളൂ. സ്ത്രീധനവും വിവാഹകമ്പോളവും നിലനിന്നു പോരുന്നത് ആചാരത്തിന്റെയോ ഈഗോയുടെയോ ധനമോഹത്തിന്റെയോ പേരിലാണ്. എന്നാല്‍ മനുഷ്യക്കുരുതിയും നരകയാതനകളും ഇതിന്റെ ഫലമായി സംഭവിക്കുമ്പോഴും അന്ധമായ ഈ അനുകരണത്തില്‍ അടങ്ങിയിരിക്കുന്ന വിനാശത്തെ തിരിച്ചറിയുന്നില്ലെങ്കില്‍....!!
:)
ReplyDeleteകേരളത്തിലെ ഭൂരിപക്ഷം വരുന്ന ആണ്‍ പിറന്നവരും സ്ത്രീ ധനം മന്യമെന്നു വിശ്വസിക്കുന്നു.പക്ഷെ ഈ കിട്ടുന്ന പണം അവര്‍ കല്യാണം നടത്തി തന്നെ തീര്‍ക്കുന്നു. ആര്‍ഭാട വിവാഹങ്ങള്‍ക്ക് ഇവടെ ആഡംബര നികുതി വരണം സദയുടെ പൊലിമയും ആലിന്റെ എണ്ണവും സോര്നതിന്റെ തൂക്കവും എല്ലാം കണക്കാക്കി ഇവര്‍ ടക്ഷ് അടക്കട്ടെ.
ReplyDeleteSthree thanne oru Dhanamalle?.....oru sthreeyude munpil enthu dhanathinu enthanu prasakthi?........Oru penkuttikku oru jeeevitham kodukkan avarude mathapithakkal nalkkunna sthreedhanam agrahikkunnavar vivaham kazhikkathirikkunnathanu nalllathu............Sthreedhanam illlathe vivaham kazhikkan njan thayyar...........
ReplyDelete