17 March, 2009

ആരുടെയും സ്വന്തമല്ലാത്തവര്‍..













ഇത് എന്റെ പൊന്നുമക്കള്‍.. ഈശോയുടെ പിഞ്ചോമനകള്‍. ‍.ആരുടെയും സ്വന്തമല്ലാത്താത്ത കുരുന്നുകള്‍..പൈതൃകങ്ങളോ പാരമ്പര്യങ്ങളോ,കുലകുടുമ്പ മഹിമകളോ ഒന്നും അവകാശപ്പെടാനില്ലാത്തവര്‍...ഞാന്‍ നിയമം വഴി സ്വന്തമാക്കിയ കുഞ്ഞുമകളുടെ സഹോദരങ്ങള്.കുപ്പത്തൊട്ടിയിലോ, കുളിപ്പുരകളിലോ,കുറ്റിക്കാടുകളിലോ ജന്മം നല്‍കിയവര്‍ക്കു വേണ്ടാതെ ഉപേക്ഷിക്കപ്പെട്ടവര്‍..എന്നിരുന്നാലും അവരെത്രയോ ഭേദപ്പെട്ട അമ്മമാര്‍, നശിപ്പിച്ചു കളയാതെ ജീവിക്കാനനുവദിച്ചുവല്ലോ. അതുതന്നെ അവരുടെ വലിയ മഹത്വം. അവരുടെ കാരുണ്യം..ഭ്രൂണഹത്യയില്‍ ഒന്നാം സ്ഥാനത്താണ് സാക്ഷരസുന്ദര കേരളമെന്ന കണക്കുകള്‍ ഭാരപ്പെടുത്തുന്നു..

തങ്ങളുടെ മക്കള്‍ക്ക് കൊടുക്കുന്നത് പോരാ പോരായെന്ന് ഓരോ മാതാപിതാക്കളും കരുതുമ്പോള്‍ ഈ കുഞ്ഞുങ്ങളാകട്ടെ ഒരു പ്രത്യേകതകളും ഇല്ലാതെ ശൈശവത്തിന്റെ പരിലാളനകള്‍ അത്രയൊന്നും ലഭിക്കാതെ കൂട്ടങ്ങള്‍ക്കിടയില്‍ ഈ കുഞ്ഞുങ്ങളും വളരുന്നു, വലുതാകുന്നു...ഭാഗ്യമുള്ളവര്‍ ഏതെങ്കിലും അപ്പനുമമ്മയ്ക്കും സ്വന്തമാകും..അല്ലാത്തവര്‍ക്ക് അഛനും അമ്മയും ഇവരുടെ പോറ്റമ്മമാര്‍..പിന്നെ ഈശ്വരനും തുണ..

ആദ്യകാലങ്ങളില്‍ ഞാനോര്‍ക്കുന്നു, അഞ്ചു മാസമായിട്ടും കുഞ്ഞിന് അതിന്റെ സ്വാഭാവികമായ ചിരികളികള്‍ പോലുമുണ്ടായിരുന്നില്ല..വെറും നിലത്തു കിടത്തിയാലും അവിടെ കിടന്നുറങ്ങിക്കൊള്ളൂം..വിശന്നാല്‍ മാത്രം ചെറുതായി കരയും..പിന്നെയും തനിച്ച് കിടന്നോളും...പരുക്കനിടങ്ങളീല്‍ അതിലാളനകളീല്ലാതെ, ഒറ്റയായ പരിഗണനകള്‍ ഇല്ലാതെയും ജീവിക്കാന്‍, ചെറുതിലേ ഈ കുഞ്ഞുങ്ങളും ശീലിക്കുന്നു..നിലത്തുവീണാലും, വാശിപിടിച്ചാലും എടുത്തുയര്‍ത്താന്‍ ഒരു കരം അടുത്തുണ്ടാവില്ല എന്ന് തിരിച്ചറിയുന്നവര്‍ കരയാറില്ലല്ലോ..അതിജീവനത്തിന്റെ പാഠങ്ങള്‍ ഈ കുഞ്ഞുങ്ങള്‍ പഠിപ്പിച്ചു തന്നു..

ഇവരെ കൂടാതെയെന്‍ മകള്‍ക്കൊരാഘോഷവും വേണ്ട.
ഇവരെയോര്‍ക്കാതെ ഞങ്ങള്‍ക്കൊരുത്സവവും വേണ്ട.

13 comments:

  1. great and touching one..

    ReplyDelete
  2. പ്രതികരണങ്ങള്‍ക്ക് അര്‍ത്ഥമില്ലാതാകുന്നിടങ്ങള്‍....
    ആശംസകളേക്കാളേറെ പ്രാര്‍ത്ഥനകള്‍

    ReplyDelete
  3. i would like to know how we can help you , please write to me in vinu1gnair@gmail.com
    Regars,
    Vinod

    ReplyDelete
  4. "തങ്ങളുടെ മക്കള്‍ക്ക് കൊടുക്കുന്നത് പോരാ പോരായെന്ന് ഓരോ മാതാപിതാക്കളും കരുതുമ്പോള്‍ ഈ കുഞ്ഞുങ്ങളാകട്ടെ ഒരു പ്രത്യേകതകളും ഇല്ലാതെ ശൈശവത്തിന്റെ പരിലാളനകള്‍ അത്രയൊന്നും ലഭിക്കാതെ കൂട്ടങ്ങള്‍ക്കിടയില്‍ ഈ കുഞ്ഞുങ്ങളും വളരുന്നു, വലുതാകുന്നു..."
    വലിയൊരു സത്യം തന്നെ ചേച്ചീ... ഈ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും മുന്‍പില്‍ ശിരസ്സു നമിയ്ക്കുന്നു.

    ReplyDelete
  5. കണ്ണുനിറയുന്നു. കമന്റെഴുതാന്‍ കഴിയുന്നില്ല.
    ആത്മാര്‍ത്ഥമായ ആശംസകള്‍.

    ReplyDelete
  6. valare nannayirikunnu..........chila sathyangale lokathinu kanichukodukkan kazhiyunnathu valare nallathu thanne.......pakshe ivide chalanamattu pokaruthu,ee ezhuthukal ee ezhuthukalayi nilanilkaruthu......prevarthikkuka......lokathe kanikanalla.... swantha mansakshiyude ,Daiavthinte munbil.......

    ReplyDelete
  7. ക്രിസ്തു പറഞ്ഞു,
    “എന്റെ ഈ ഏറ്റവും ചെറിയ സഹോദരങ്ങള്‍ക്ക് ചെയ്തേടത്തോളം എനിക്കു ചെയ്തിരിക്കുന്നു”.
    താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പ്രാര്‍ഥനകളും, ഭാവുകങ്ങളും...
    പരിചയപ്പെടാന്‍ താ‍ല്പര്യം
    9846600533
    friendvipin@gmail.com

    ReplyDelete
  8. ഈ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് തോന്നിയ വികാരം ദേ ഈ ഗാനത്തില്‍ കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാക്കാം..

    http://www.youtube.com/watch?v=gQkp8q3wNc8&feature=related

    ReplyDelete
  9. ഈ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് തോന്നിയ വികാരം ദേ ഈ ഗാനത്തില്‍ കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാക്കാം..

    http://www.youtube.com/watch?v=gQkp8q3wNc8&feature=related

    ReplyDelete
  10. നന്ദി മലയാളം,കടത്തുകാരന്‍,വിനോദ്,ശ്രീ,സുപ്രിയാ,വിപിന്‍,നജീം..
    ആരുമഭയമില്ലാത്തവര്‍ക്കു വേണ്ടിയൊരു പ്രാര്‍ത്ഥനകളുണ്ടാകട്ടെ നമുക്കെന്നും..നന്ദി..

    ReplyDelete
  11. ഇതൊരു സല്‍ക്കര്‍മ്മം തന്നെ. എന്‍റെ എല്ലാ സഹകരണവും പ്രതീക്ഷിക്കാം

    ReplyDelete
  12. enthe ente comment ishtapetille?enikku nanni paranjilla.....marannathano manpoorvam ozhivakkiyathano?

    ReplyDelete
  13. send me your email address pls..
    shibi

    meshibi@gmail.com

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.