അല്ലാ, ആരാണി വന്ദ്യ പൂജിത ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യുന്നതെന്ന് പിടികിട്ടി..എല്ലാവരും കരുതുന്ന പോലെ പാവം
രാഷ്ട്രിയ നേതാക്കന്മാരോന്നുമല്ല... ബാബറിമസ്ജിദ് വിധി സെപ്റ്റംബര്‍ 30, 3.30 മണിക്ക് വരുമെന്നു വാര്‍ത്ത വന്ന ദിവസം
മുതല്‍ ജനങ്ങള്‍ തന്നെ ഹര്‍ത്താല്‍ പ്രവചനം തുടങ്ങി.പലരും ഒരു സ്പോണ്‍സേര്‍ഡ് ഒഴിവു ദിനത്തിനു വേണ്ട തയ്യാറെടുപ്പുകളും
തുടങ്ങി..ഒന്നല്ല രണ്ടു ദിവസത്തേക്ക് അവധികാണുമെന്ന് ചിലര്‍ പ്രഖ്യാപനം നടത്തി.ഇന്നലെ രണ്ടു മണിയായപ്പോള്‍ സ്ക്കൂള്‍കള്‍
വിട്ടു.എന്തെങ്കിലും സംഭവിച്ചാലോ? ഭയപ്പാടോടെ അദ്ധ്യാപകര്‍.ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന ബഡിംഗ് എഞ്ചിനീറിംഗ്,
മെഡിക്കല്‍, പാരാമെഡിക്കല്‍ പ്രൊഫഷനലുകലാകട്ടെ, ഉച്ച വിട്ടതോടെ വീട്ടിലെക്ക് വണ്ടി പിടിക്കാനായി പോയി..4 ദിവസം
ഒരുമിച്ചല്ലേ അവധി വരുന്നത്..വ്യാഴം ഉച്ച, വെള്ളി ഹര്‍ത്താല്‍ രണ്ടാം ദിനം,പിന്നെ ശനി, ഞായര്‍, പഠനം നന്നായി വരട്ടെ..
.നിരത്തുകളിലുളളവരാകട്ടെ ഒരു വലിയ കോലാഹലത്തിന് കാതോര്‍ക്കുകയാണ്..വീട്ടിലിരിക്കുന്നരാകട്ടെ ടിവി യില്‍ കണ്ണും നട്ടു,
എവിടെയെങ്കിലും വെടികൊണ്ട് ആരെങ്കിലും മരിച്ചോ എന്നറിയാന്‍... ഫോണ്‍ വിളികള്‍ മുറയ്ക്ക് നടക്കുന്നു, വിധിയെന്തായി,
എന്തെങ്കിലും സംഭവിക്കുമോ? എന്തോരാകാംക്ഷ..
ഓണ്‍ ലൈന്‍ വന്നപ്പോള്‍ ഒരു സ്നേഹിതന്‍, ചേച്ചി, പ്രാര്‍ത്ഥ്ക്കണം, എന്തോ സംഭവിക്കാന്‍ പോകുന്നു, എന്തെങ്കിലും പ്രശ്നം
ഉണ്ടായേക്കാം..എല്ലാവരും ഭീതിയിലാണ്...
രാത്രി വീട്ടിലെത്തിയപ്പോള്‍ ഫോണ്കാള്‍...ഇവിടെ കറന്റില്ല, ഹര്‍ത്താലുണ്ടോ, ടിവിയില്‍ ന്യുസ് എങ്ങനെ..ഇല്ലെന്നറിയിച്ച്പ്പോള്‍,
ഹാ കഷ്ടമായല്ലോ..ഒരു അവധി കാത്തിരിക്കുകയായിരുന്നു എന്ന്..എവിടെയെങ്കിലും ബോംബ് പൊട്ടിയാലും വേണ്ടില്ല, നമുക്ക്
ഒരു അവധി കിട്ടിയാല്‍ മതി..ഹോ,''ദേശസ്നേഹം'' കണ്ടോ.
അല്ല, എനിക്ക് തീരെ മനസ്സിലാകുന്നില്ല, ആരാണി ഹര്‍ത്താലുകള്‍ നടത്താന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതെന്ന്‍..നമ്മള്‍ തന്നെ അല്ലെ,
ഹര്‍ത്താല്‍ ദിവസം കൈയടിച്ചുആഘോഷിച്ചു വിട്ടില്‍ സുഖാമായിരിക്കുകയും, അതിനു ശേഷം ഇവിടെ ഹര്‍ത്താല്‍ കാരണം
വ്യവസായങ്ങളോന്നുമില്ല,, വികസനങ്ങളില്ല, എന്നൊക്കെ പറഞ്ഞു രാഷ്ട്രീയ പാര്‍ട്ടികളെ തെറി വിളിക്കുകയും ചെയ്യുന്ന ഞാനുള്‍പ്പെടുന്ന
സമുഹത്ത്തിലെ 'പ്രബുദ്ധരായ ജനങ്ങളോ'..ജനങ്ങളുടെ ഭീതി, അരക്ഷിതാവസ്ഥ ഒക്കെ മുതലെടുക്കാന്‍ നന്നായി അറിയുന്ന
ജനനേതാക്കന്മാരെന്നു വിളിക്കുന്നവര്‍ക്ക് കരുവാകാന്‍ വേണ്ടി എന്തിനാണ് നമ്മള്‍ കാലാകാലങ്ങളായി ഇത്തരം തന്ത്രങ്ങള്‍ക്ക്
നിന്നുകൊടുക്കുന്നത്...ഏതെന്കിലും രാഷ്ടിയ കക്ഷികളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് മാത്രം വേണ്ടി , ഭൂരിപക്ഷം സാധാരണ
ജനങ്ങള്‍ക്ക പ്രയോജനകരമാല്ലാത്ത അന്യായമായ ഒരു സമര കോലാഹലങ്ങള്‍ക്കും ഇരകളാകാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന്
കുറച്ചുപേരെങ്കിലും സ്വതന്ത്രമായും നിഷ്പക്ഷമായും ധൈര്യപുര്‍വവും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കാലം
എന്നു വരുമോ, അന്നെ,ഇത്തരം ആശങ്കയുടെയും ഭീതിയുടെയും മറവില്‍ നാം,നമ്മുടെ നാട് കരുവാക്കാതിരിക്കപ്പെടുകയുളളു.
എണ്ണ വില കൂടി, ഉടനെയൊരു ഹര്‍ത്താല്‍ വരും, നമ്മള്‍ ജനങ്ങള്‍ നിശ്ചയിച്ചു കഴിഞ്ഞു.
ബസ് ചാര്‍ജ്ജ് കൂട്ടി, ഉടനെ ഹര്‍ത്താല്‍.
അരിവില കൂടി അടുത്ത ഹര്‍ത്താല്‍.(നിലത്ത് കുനിഞ്ഞു ഒരു തരി മണ്ണിലൊന്ന് തൊടാന്‍ മിനക്കെടാത്തവനാ.)ഹര്‍ത്താല്‍ നടത്താന്‍
അദ്ധ്വാനമൊന്നും വേണ്ടതില്ലല്ലോ.
കൈയിലിരിക്കുന്ന പോക്രിത്തരം കൊണ്ട് ആര് ആരെയോ വെട്ടി, ഉടനെ ഹര്‍ത്താല്‍.
കാള പെറ്റ്ന്നു കേട്ടാല്‍ കയറെടുക്കുന്ന ജനം.
ഒക്കെ പോട്ടെ , എന്തായാലും അയോധ്യ വിധി പുലി പോലെ വന്നു, എലി പോലെ പോയി. ആശ്വാസകരം....ഒരിക്കല്‍ കൂടി
ഭഗവാന്റെ പേരില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തി,വര്‍ഗ്ഗിയ ലഹള സൃഷ്ടിച്ചു ജനപിന്തുണ കൂട്ടാമെന്ന്‍ മനക്കോട്ട കെട്ടിയിരുന്ന ചില
വമ്പന്മാര്‍ക്കെ ഒരു തിരിച്ചടിയായി വിധി.
നാമൊക്കെ ഒരു കാര്യം മാത്രം തിരിച്ചറിയുക. ക്ഷേത്രനിര്‍മ്മാണം, മസ്ജിദ്, ബാബര്‍,എല്ലാം വര്‍ഗ്ഗിയത സൃഷ്ടിച്ചു വോട്ട്ബാങ്കാക്കി
ജനങ്ങളെ കൂടെ കൂട്ടി അധികാരത്തിലെറാനുള്ള രാഷ്ട്രിയ ചാനക്യന്മാരുടെ കുതന്ത്രങ്ങള്‍..
അടുത്ത് നില്പോരനുജനെ നോക്കാനക്ഷികളില്ലാത്തോര്‍ക്ക്
അരൂപനീശ്വരന്‍ അദൃശൃനായാലതിലെന്താശ്ചര്യം
ക്ഷേത്രങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും ദൈവമിറങ്ങി പ്പോയിരിക്കുന്നു
പറഞ്ഞുവന്നത് അതല്ല. നാട്ടില്‍ ഹര്‍ത്താലുകള്‍ സ്പോണ്സര്‍ ചെയ്യുന്നതും പ്ളാന്‍ ചെയ്യുന്നതും ബഹൂഭൂരിപക്ഷം വരുന്ന സാധാരണ
ജനങ്ങള്‍ ആണെന്നാണ്...
01 October, 2010
Subscribe to:
Post Comments (Atom)
Keralathile jenangal matharme harthal ithra kaariyamayi agoshikunollu.....GJenegal agrahiknidatholam kalam keralathil ennum harthal undakum....ente comment ishtapedillayirikkum alle?enkilm abhprayam parayan ulla swathenthriyam ellavarkkum undallo.......ethayalum nannayirikunnu ezhuthu......
ReplyDelete