13 October, 2010

മാറാപ്പ്



മാറാപ്പ്
വീടിനുള്ളില്‍ കാണാതാകുന്ന അത്യാവശ്യ സാധനങ്ങള്‍
ഉദാ.താക്കോല്‍,പേന,മൊബൈല്‍,ചാര്‍ജര്‍, ചില പുസ്തകങ്ങള്‍ തുടങ്ങിയവ തേടിയധികം അലയെന്ടതില്ലെന്നു കണ്ടെത്തിയത് അടുത്തിടെയാണ്
അത് മിക്കവാറും മൂന്നര വയസ്സുകാരി കുഞ്ഞുമകളുടെ സഞ്ചിയിലുന്ടാകും.അവള്‍ക്ക് കൌതുകം തോന്നുന്ന സാധനങ്ങള്‍ പെറുക്കിയെടുത്ത്‌ സ്വന്തം സഞ്ചയിലിട്ടു തന്‍റെ കൊച്ചു സൈക്കിളില്‍ തുക്കിനടക്കല്‍ പതിവാണ്..ഇതേ സ്വഭാവം തന്റെ മകള്‍ക്കുമുന്ടെന്ന്‍ സ്നേഹിത പറഞ്ഞപ്പോള്‍ തമാശ തോന്നി. പെണ്‍കുട്ടികളാണ് ഇത്തരം കൌതുകവസ്തു ശേഖരണം ഒരു കലയായി കൊണ്ടു നടക്കുന്നതില്‍ വിരുതര്‍.ഇളം പ്രായത്തില്‍ തന്നെ ഈ കുട്ടികള്‍ തങ്ങള്ടെ ഭാണ്ഡങ്ങളില്‍ പലതും ഒളിപ്പിക്കുന്നത് പോലെ തന്നെ നമ്മള്‍ മുതിര്‍ന്നവര്‍ പലരും മനസ്സിന്റെ ഉള്ളറകളില്‍ ചില മാറാപ്പുകള്‍ പേറുന്നവരാണ്.പലപ്പോഴും നാം തിരിച്ചറിയുന്നില്ല എന്ന് മാത്രം.
വേദന നിറഞ്ഞ ഭൂതകാലത്തിന്ടെ മുറിവേല്പിക്കപ്പെട്ട ഓര്‍മ്മകള്‍, അവഗണനയുടെ, തിരസ്കരണത്തിന്റെ,അവ നല്‍കിയ വെറുപ്പിന്റെ നീറ്റലുകള്‍,ചെയ്തുപോയ അപരാധത്തിന്റെ,അതുളവാക്കിയ കുറ്റബോധത്തിന്റെ കനലുകള്‍,പ്രധിഷേധത്തിന്റെയും അവജ്ഞയുടെയും ക്ഷതങ്ങള്‍, ഇങ്ങനെ അബോധമനസ്സില്‍ അറിഞ്ഞോ അറിയാതെയോ മനുഷ്യര്‍ പേറുന്ന നിരവധി ചുമടുകള്‍ ഉണ്ട്. ഓര്‍മ്മകളുടെ ശവപ്പറമ്പ്‌ എന്നാണ് അബോധമനസ്സിനെ വിശേഷിപ്പിക്കുന്നത്. മനസ്സ്‌ പലതും മറച്ച് വെച്ചിരിക്കുകയാണ്..പലതും മറന്നുവെന്ന് നാം പറയുമ്പോഴും അബോധമനസ്സിന്റെ ആഴങ്ങളില്‍ ഒരു കമ്പ്യൂട്ടറില്‍ എന്നപോലെ എല്ലാം സ്റ്റോര്‍ ചെയ്യപ്പെട്ടിട്ടുണ്ടാകും.ഇവയുടെ സ്വാധീനം പിന്നിട് പലപ്പോഴും നമ്മുടെ ചിന്തകളി ല്‍ , പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കപ്പെടുന്നുണ്ടാകും നാമറിയാതെ തന്നെ .
ഉദരത്തില്‍ ഒരു ശിശു ആയിരിക്കുമ്പോള്‍ തന്നെ അമ്മയുടെ അടിസ്ഥാനവികാരങ്ങള്‍ കുഞ്ഞിനെ സ്വാധീനിക്കുന്നുവെന്ന് ശാസ്ത്രം..ബാല്യത്തില്‍ ഏല്‍പ്പിക്കപ്പെടുന്ന പല വൈകാരിക മുറിവുകളും പിന്നീട് നിഷേധാത്മക സമീപനങ്ങളിലെക്ക് അവന്റെ മനസ്സിനെ തിരിപ്പിക്കാറുണ്ട്..ഹിട്ലറിന്റെ കുട്ടിക്കാലത്തെ പറ്റിയുള്ള പഠനം അത് വ്യക്തമാക്കുന്നു.ഏറെ വേദനകള്‍ മാത്രം സമ്മാനിച്ച ബാല്യം , ദുഷ്ടനായ പിതാവിന്റെയും കോങ്കണിയായ അമ്മായിയുടെയും ശിക്ഷണങ്ങള്‍ തളര്‍ത്തിയ നിസ്സഹായനായ കുട്ടി. തന്റെ പേരു വിളിച്ച് ഒരിക്കല്‍ പോലും സംബോധന ചെയ്യാതെ നായെ വിളിക്കുന്ന ആംഗ്യഭാഷയില്‍ മാത്രം അവനോട് ഇടപെട്ടിരുന്ന യെഹുദ പാരമ്പര്യമുള്ള അപ്പനെയും എപ്പോഴും ശാപവാക്കുകള്‍ കൊണ്ടവനെ ശ്വാസം മുട്ടിച്ചിരുന്ന അമ്മായിയെയും വെറുത്തിരുന്ന കുട്ടി...മുതിര്‍ന്നപ്പോള്‍ ഉള്ളില്‍ കെട്ടിക്കിടന്നിരുന്ന പകയും വിദ്വേഷവും പുറത്തേക്കൊഴുകിയത് ലക്ഷക്കണക്കിനു യൂദന്മാരെ കൊന്നോടുക്കിക്കൊണ്ടും ഏതെങ്കിലും രീതിയില്‍ ശാരീരിക മാനസിക വൈകല്യമുള്ളവരെ ഉന്മൂലനം ചെയ്തു കൊണ്ടും ആയിരുന്നു..തന്റെ വിജയത്തിനു തടസ്സമായി വന്ന സകലരെയും അയാള്‍ പിഴുതെറിഞ്ഞു.തനിക്ക്‌ കിട്ടിയ ടാങ്കര്‍ ഉപയോഗിച്ച് ആദ്യമയാള്‍ ചെയ്തത് തന്റെ അമ്മായിയുടെ ശവകുടീരം നശിപ്പിക്കുകയായിരുന്നു..അത്രമേല്‍ പകയായിരുന്നു അദ്ദേഹത്ത്തിനുണ്ടായിരുന്നതെന്ന്‍ ശാസ്ത്രജ്ഞന്മാര്‍ ഹിറ്റ്‌ലറിന്റെ ജീവിതം അപഗ്രഥിക്കുന്നു.
ഒരു മനുഷ്യന്‍ വന്നിരുന്നു..സെമിനാരിയില്‍ വൈദികനാകാന്‍ പഠിക്കുന്നയാള്‍.നിക്കോട്ടിന്‍ പുകയേററ് കറുത്തിരുണ്ട ചുണ്ടുകള്‍,ദന്തങ്ങള്‍. .വെറുതെ ചോദിച്ചു. ‘ഏറെപ്പേരിലേക്ക് നന്മയുടെ പാഠങ്ങള്‍ ചോല്ലിക്കൊടുക്കാനൊരു വിളിയില്ലേ നിങ്ങള്‍ക്ക്‌..എന്നിട്ടുമെന്തേ ഈ പുകയുടെ വിഷത്തെ ഒഴിവാക്കാനാകുന്നില്ല?”..മറുപടി ഇങ്ങനെയായിരുന്നു..”എന്റെ ഉള്ളിലെ വിങ്ങലുകള്‍ നിങ്ങള്‍ക്കറിയില്ലല്ലോ...അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു തുടങ്ങിയതാണ്‍് എന്റെ ദുഃഖം..പലതവണ കുടിയനായ അപ്പന്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ചു..ഒരു ജീവന്‍ ഉള്ളിലുണ്ടെന്നു പോലും അയാള്‍ ഓര്‍ത്തിരുന്നില്ല..സഹികെട്ട അമ്മ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു..വിഷം ഉള്ളിലെത്തിയിട്ടും ഞാന്‍ മരിച്ചില്ല..ഇപ്പോഴിതാ അതേ ആത്മഹത്യ പ്രവണത എന്നിലുമുണ്ടെന്ന്‍ ഞാന്‍ തിരിച്ചറിയുന്നു..എന്റെ ഉള്ളിലേ വിങ്ങലുകള്‍ എന്നെ ഞെരുക്കുന്നു, സമ്മര്‍ദ്ദത്തിലാക്കുന്നു.’’ ആ മനുഷ്യനോടൊപ്പം ഞാനും ഉള്ളില്‍ കരഞ്ഞു..മനുഷ്യന്റെ സഹനങ്ങള്‍ക്ക് അന്തമുണ്ടാകുന്നില്ല..ഗര്‍ഭപാത്രത്തിന്റെ സ്വഛതയില്‍ നിന്നുതന്നെ ഒരു കുഞ്ഞ്‌ ഈ ഭുമിയിലെ നിഷേധങ്ങള്‍ക്കും തിരസ്കരണങ്ങള്‍ക്കുമെതിരെ പ്രതികാരാത്മകമായി പ്രധിഷേധിക്കാന്‍ ഒരുങ്ങുകയാണ്, ഒന്നുകില്‍ സ്വയം ശിക്ഷിച്ചു കൊണ്ട്, അല്ലെങ്കില്‍ ചുറ്റുമുള്ളവരെ മുറിവേല്പിച്ചു കൊണ്ട്.. തീര്‍ച്ചയായും ഞാനി ശീലം നിര്‍ത്താന്‍ ശ്രമിക്കാം ഡോക്ടര്‍ എന്ന് പറഞ്ഞദ്ദേഹം പടിയിറങ്ങുമ്പോള്‍ ഞാനും കൈവീശി...

ഒത്തിരി ക്ഷതങ്ങളേററ ഭുമിയില്‍ മനുഷ്യര്‍ പരസ്പരം മുറിവേല്‍പ്പിക്കുകയാണ്..മരിച്ചാലുംഎനിക്കത് മറക്കാനാവില്ലെന്നും പതം പറഞ്ഞും നീയിതിന് അനുഭവിക്കുമെന്നൊക്കെ പരസ്പരം ശാപം ചൊരിയുകയും ചെയ്തു കൊണ്ട് പകയുടെ വിത്തിനെ ഉള്ളിലിട്ടു വളര്‍ത്തി വരുംതലമുറയ്ക്ക് കൈമാറുകയും ചെയ്യുന്ന ദുഷ്ടരാകുന്നു നമ്മള്‍ പലപപോഴും.കസാലയില്‍ മുട്ടി കാല്‍വഴുതി വീണ കുഞ്ഞിനെ അമ്മ സ്വാന്തനിപ്പിക്കുന്നത് ‘നമുക്കീ കസാലയ്ക്ക് രണ്ടടി കൊടുത്തേക്കാം ’ എന്ന് പറഞ്ഞാണ്. സ്ക്കൂളില്‍ വെച്ച് അര്‍ജ്ജുന്‍ എന്നെ തല്ലിയെന്നു പരാതി പറയുന്ന കുഞ്ഞിനോട്, തിരിച്ചു രണ്ടെണ്ണം പൊട്ടിക്കാന്‍ നിനക്ക് മേലായിരുന്നോ ‘എന്ന് ചോദിച്ചാണ് നാമവന്റെ ഉള്ളിലെ പകയെ തൊട്ടുണര്ത്തുന്നത്..ഉള്ളില്‍ സുക്ഷിക്കുന്ന പക പിന്നീട് കോപമായും,വാശിയായും,വെറുപ്പായും ചുറ്റുമുള്ളവരിലേക്ക് പകരുന്നു.അത് നമ്മെ തന്നെയും തളര്‍ത്തുന്നു. എങ്ങനെയാണ് പൊറുക്കെണ്ടതെന്ന്‍, എങ്ങനെയാ നിന്നെ ബുദ്ധിമുട്ടിക്കുന്നവനെ സഹിക്കെന്ടതെന്നു, എങ്ങനെയാണ് മറക്കെന്ടതെന്നു, നമ്മുടെ മതപാഠശാലകളില്‍ ചൊല്ലിക്കൊടുക്കുന്നൊരു കാലം ഉണ്ടാകുമോ എന്നെങ്കിലും

ജീവിതയാത്രയില്‍ അറിഞ്ഞോ അറിയാതെയോ നാമൊക്കെ ഇത്തരം മാറാപ്പുകള്‍ പേറുന്നുണ്ട്..ഈ മാറാപ്പുകള്‍ വല്ലാതെ ഭാരപ്പെടുത്തുകയും മുന്നോട്ടുള്ള യാത്ര ദുഷ്കരമാക്കുകയും ചെയ്യുന്നു.
ഈ ഭാരങ്ങളിറക്കി വെക്കാന്‍ നമുക്കൊരു സൌഖ്യദായകനെ ആവശ്യമുണ്ട്. Yes,we need a healer.
ഉദരത്തില്‍ നീ രൂപം കൊള്ളൂം മുന്‍പേ നിന്നെയറിഞ്ഞോരു പിതാവിനെ ,
നിന്റെ കുറവുകള്‍ അറിഞ്ഞാലും ഒരു നോട്ടം കൊണ്ടു പോലും നിന്നെ ലജ്ജിപ്പിക്കുകയോ, നിന്റെ ആത്മവിശ്വാസത്തെ കെടുത്തുകയോ ചെയ്യാത്തോരുവനെ,
നിന്റെ മനസ്സിന്റെ നഗ്നതകള്‍, വിഴുപ്പുകള്‍ തുറന്നു കാട്ടിയാലും നിന്നെ നാണിപ്പിക്കാത്തൊരു ചങ്ങാതിയെ,
നിന്റെ അപരാധത്തിന്റെ മുറിവുകള്‍ക്ക് മേല്‍ കുറ്റബോധത്തിന്റെ തീക്കനലെറിഞ്ഞ് നിന്റെ ശിരസ്സ്‌ കുനിയിക്കാന്‍ അനുവദിക്കാത്തൊരു വിധികര്ത്താവിനെ,
നിനക്കെപ്പോഴും സുതാര്യനായി നില്‍ക്കാമെന്നു ഉറപ്പുള്ള ഒരു പ്രിയ സുഹൃത്തിനെ മുന്‍പില്‍അത്തരമൊരുവന്റെ മുന്‍പിലെ നിനക്ക് സ്വയം തുറന്നു കൊണ്ട്ട് ലജ്ജ കൂടാതെ നില്‍ക്കാനാവു.
ക്രിസ്തു (ഈശ്വരന്‍)ഒരു കണ്ണാടിയാണ്..നിനക്ക് സ്വയം കാണാന്‍, സ്വയം അറിയാന്‍, സ്വയം തിരുത്താന്‍,സ്വയം ധൈര്യപ്പെടുത്താന്‍,നിന്നെത്തന്നെ പ്രകാശിപ്പിക്കാന്‍, നിന്റെ നന്മകളെ പ്രതിഫലിപ്പിക്കാന്‍ ഉതകുന്നൊരു മുഖം നോക്കി ..
ജീവിതത്തിലിന്നോളം ലഭിച്ച ഏക ധൈര്യവും ഇത് തന്നെയായിരുന്നു.

.
നാമനുഭവിക്കുന്ന വേദനകള്‍ക്ക് അതേനാണയത്തില്‍ തിരികെ കൊടുക്കാനാണ് നാമൊക്കെ ശീലിച്ചിരിക്കുന്നത്.എനിക്ക് മുറിപ്പെട്ടാല്‍ ഞാന്‍ മറ്റുള്ളവരെയോ എന്നത്തന്നെയോ മുറിപ്പെടുത്തും.അത് മാനുഷികമായ സഹജവാസന.ഒത്തിരി നാള്‍ കൂടെ നടന്നു, ഒരു പാത്രത്തിലുണ്ട്, യാത്രപറഞ്ഞു പോയോരാള്‍ തന്നെ ഒറ്റികൊടുക്കാനാണ് പോകുന്നതെന്ന്‍ അറിയാമായിരുന്നിട്ടും ഗുരുവവനെ തടഞ്ഞില്ല..രക്ഷയ്ക്കായ്‌ ഒന്നും കരുതിയതുമില്ല..ഒരു ആയുധവും കൊണ്ടുനടക്കാത്തവനെ പിടിക്കാന്‍ ഒരു സൈന്യത്തെയും കൂട്ടി വന്നവനെ സ്നേഹിതാ എന്ന് വിളിച്ചു കൊണ്ട്ട് ഗുരു അഭിവാദനം ചെയ്തപ്പോള്‍ കുനിഞ്ഞുപോയത് ഒറ്റി കൊടുത്തവന്റെ ശിരസ്സായിരുന്നു..ഗുരുവപ്പോഴും അക്ഷോഭ്യനായിരുന്നു.അതാണ് ദൈവീക ചോദന. അകാരണമായോ അല്ലാതെയോ) എന്നിലേല്‍പ്പിക്കപ്പെട്ട മുറിവുകള്‍ക്ക് , ഞാനൊരിക്കലും അതെ നാണയത്തില്‍ പകരം കൊടുക്കില്ലാ എന്നൊരു സ്നേഹശാഠൃം ഉള്ളില്‍ സൂക്ഷിക്കാനാവുക..ഇതൊക്കെ തിയറി പരീക്ഷയ്ക്ക് എളുപ്പമാണെങ്കിലും പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഞാനൊക്കെ നന്നായി തോറ്റു പോകുമെന്ന്‍ ഉറപ്പുള്ളതുകൊണ്ട് പറയാനര്‍ഹത ലേശവുമില്ല.
ഇന്ത്യാ വിഭജന കാലത്ത് പൊട്ടിപ്പുറപ്പെട്ട ഹിന്ദു-മുസ്ലിം വര്‍ഗ്ഗിയ ലഹള സമയം,ഒരു ഹിന്ദുയുവാവ്‌ ഗാന്ധിജിയോട് പറഞ്ഞു.തന്റെ മകനെ കൊലപ്പെടുത്തിയവരില്‍ ഒരു മുസ്ലിമിനെ താന്‍ വകവരുത്തിയെന്ന്‍..പ്രതികാരത്തിനു അയാളുടെ മുന്‍പില്‍ അതേ മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളു.മകന്റെ കൊലപാതകത്തില്‍ മുറിവേറ്റയാള്‍ മറ്റുള്ളവരെയും മുറിപ്പെടുത്തുന്നു. മറ്റുള്ളവര്‍ നമ്മെ മുറിപ്പെടുത്തുകായും ആമുറിവ് ഉണങ്ങാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം നാം മറ്റുള്ളവരെ മുറിപ്പെടുത്തികൊണ്ടേയിരിക്കും.അത്തരമൊരു പ്രതിസന്ധിയില്‍ ഗാന്ധിയുടെ പ്രായശ്ചിത്തം നമ്മെ അത്ഭുതപ്പെടുത്തും. അദ്ദേഹം ആ മനുഷ്യനോട് ആവശ്യപ്പെട്ടതിങ്ങനെ. ''നീയാ കൊല്ലപ്പെട്ട സഹോദരന്റെ മകനെ നിന്റെ മറ്റുമക്കളുടെ കൂടെ വളര്‍ത്തണം,ഒരു ഹിന്ദുവായല്ല, ഒരു മുസ്ലീമായി ത്തന്നെ.


ജീവിതത്തില്‍ ഉണ്ടായിട്ടുള്ള അകാരണമായ വേദനകളുടെ, ഇടര്‍ച്ചകളുടെ,പകയുടെ,ഇല്ലായ്മയുടെ,വേര്‍പാടിന്റെ,വിരഹത്തിന്റെ,നിറവേറ്റപ്പെടാതെ പോയ ആഗ്രഹങ്ങളുടെ,നഷ്ടമായ്‌ പോയ വസന്തങ്ങളുടെ,ഒക്കെ ഘനീഭവിച്ച, ഭാരം നിറഞ്ഞ മുറിവേറ്റ ഓര്‍മ്മകളെ മനസ്സിന്റെ ഇരുണ്ടകോണിലെ മാറാപ്പുകളില്‍ ഒളിപ്പിച്ചു വെക്കാതെ സ്നേഹപൂര്‍വം സൌഖ്യത്തിന്റെ ഇളം തെന്നലിനാല്‍ വീശി ത്തണ്‍ുപ്പിക്കാം.

ചുറ്റിനും ഹിറ്റ്ലറിന്റെ പീരങ്കിപ്പടകള്ടെ ഗര്‍ജ്ജനങ്ങള്‍ക്കിടയില്‍ നിസ്സഹായരായ സഹോദരങ്ങള്‍ പിടഞ്ഞു വീഴുമ്പോഴും, ഏതു നിമിഷവും പിടിക്കപ്പെടാവുന്ന ഒളിത്താവളത്തിലിരുന്നു കൊണ്ട്ട് ആന്‍ എന്ന കൊച്ചു പെണ്‍കുട്ടി സ്വപ്നം കാണുകയും കുറിച്ചിടുകയും ചെയ്യുന്നതു പോലെ 'ഞാനിനിയും മനുഷ്യന്റെ നന്മയില്‍ വിശ്വസിക്കുന്നു' എന്ന്‍ വെറുതെയെങ്കിലും കുറിച്ചിടട്ടെ.






12 comments:

  1. നാമനുഭവിക്കുന്ന വേദനകള്‍ക്ക് അതേനാണയത്തില്‍ തിരികെ കൊടുക്കാനാണ് നാമൊക്കെ ശീലിച്ചിരിക്കുന്നത്.എനിക്ക് മുറിപ്പെട്ടാല്‍ ഞാന്‍ മറ്റുള്ളവരെയോ എന്നത്തന്നെയോ മുറിപ്പെടുത്തും.അത് മാനുഷികമായ സഹജവാസന

    ReplyDelete
  2. kollam nalla oru ezhuthu.nam nammilekku nokkumbol palappozhum namukku orupadu ezhuthuvan undavum.....enne orupadu sparsichu ee ezhuthu....chilathu thirichariyan nallathanu inganeyulla ezhuthukal

    ReplyDelete
  3. വായിക്കാനും ചിന്തിക്കാനും ഇടം തന്ന ഒരു ലേഖനം. നന്ദി.

    ReplyDelete
  4. മാതൃഭൂമിയില്‍ കണ്ടു അങ്ങിനെ ഇവിടെ എത്തി, എന്തായാലും വന്നത് വെറുതെ ആയില്ല. നല്ല എഴുത്ത് .

    ReplyDelete
  5. അവനവന്റെ ഉള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്

    ReplyDelete
  6. മാതൃഭുമി വഴിയെത്തിയതാ..

    ഇതൊക്കെ തിയറി പരീക്ഷയ്ക്ക് എളുപ്പമാണെങ്കിലും പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഞാനൊക്കെ നന്നായി തോറ്റു പോകുമെന്ന്‍ ഉറപ്പുള്ളതുകൊണ്ട് പറയാനര്‍ഹത ലേശവുമില്ല.

    ഞാൻ തിയറിയിൽ പോലും തോറ്റുപോവും.. :(

    ReplyDelete
  7. ചിന്തിക്കുന്ന, ചിന്തിപ്പിക്കുന്ന കാലോചിതമായ പോസ്റ്റ്.

    ReplyDelete
  8. നല്ല ലേഖനം, ചേച്ചീ

    ReplyDelete
  9. വരികളില്‍ പറഞ്ഞതെല്ലാം ഇഷ്ടമായി.നന്ദി..

    ReplyDelete
  10. വളരെ നല്ല പോസ്റ്റ്. നന്നായ ബോധിച്ചു.

    ReplyDelete
  11. i couldnt ind your mail id rom proile. Could you Pls mail me at maithreyinair@gmail.com?

    ReplyDelete
  12. എല്ലാവർക്കും നന്ദി..നന്ദി..
    മാതൃഭുമി യിൽ വന്നത്‌ ?....ഞാനറിഞ്ഞില്ലാട്ടോ....
    ഒന്നിനും നേരം കിട്ടുന്നില്ലാ...

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.