07 January, 2008

500രൂപാ ചെലവാക്കൂ,50,000രൂപാ ലാഭിക്കൂ..

500രൂപാ ചെലവാക്കൂ,50,000രൂപാ ലാഭിക്കൂ..ഇന്ത്യയിലെ ഒരു പ്രമുഖ സംസ്ഥാനത്തില്‍ ഒരു പ്രധാനപ്പെട്ട ജില്ലയില്‍ പലയിടത്തായി എഴുതിവച്ചിരിക്കുന്ന ബോര്‍ഡുകളിലെ ഒരു പരസ്യവാചകമാണിത്. താഴേക്കു വായിക്കുന്നതിനു മുമ്പ് ഇത് എന്തിന്റെ പരസ്യമാണെന്നു ഊഹിക്കാമോ?ആദ്യം കാണുമ്പോള്‍ ഒരു പക്ഷേ ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടേതോ ഫൈനാന്‍സ് സ്ഥാപനങ്ങളുടേതോ ആണെന്നു കരുതിയേക്കാം. നമുക്ക് തെറ്റിയിരിക്കുന്നു.ഇത് ഒരു പെണ്‍കുഞ്ഞിന്റെ ജീവനു വില പറയുന്ന പരസ്യ വാചകമാണ്. പെണ്‍ ഭ്രൂണഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പരസ്യം.

ഇന്ത്യയില്‍ നമ്മുടെ കേരളമുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ മുന്നിലാണെന്ന് യൂണിസെഫ് റിപ്പോര്‍ട്ട്.പെണ്‍കുഞ്ഞുങ്ങള്‍ ഈ ഭൂമിക്ക് ഭാരമാവുകയാണോ?പെണ്‍കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരുടെ വിവാഹം,സ്ത്രീധനം,പ്രസവം എന്നിങ്ങനെയുള്ള ഒട്ടേറെ ചെലവുകള്‍ അന്നന്നത്തെ അഷ്ടിക്കു വക തേടൂന്ന ദരിദ്രകുടുമ്പങ്ങളെ സംബന്ധിച്ചിടത്തോളം കഷ്ടപ്പാടാണ്.കൂടാതെ അവരുടെ സുരക്ഷിതത്വം, സമൂഹം കാട്ടുന്ന ക്രൂരതകള്‍, ഇതെല്ലാം ഓര്‍ത്താണോ അമ്മമാര്‍ ഈ കൊടുംഹത്യയ്ക്കു തയ്യാറാകുന്നത്?അതോ സ്നേഹമില്ലാഞ്ഞിട്ടാണോ?തീര്‍ച്ചയായും ഉള്ളില്‍ സ്നേഹമില്ലാത്ത ഒരു സ്ത്രീക്കും ഒരമ്മയാകാന്‍ ആവില്ല.
എരുക്കിന്‍ പാല്‍ കൊടുത്തും,മുഖത്തു തുണിനനച്ചിട്ടു ശ്വാസം മുട്ടിച്ചും,നെന്മണി വായിലിട്ടു കൊടുത്തും,മണ്‍ചട്ടിയില്‍ അടച്ചു വച്ചും, ജീവനോടെ കുഴിച്ചിട്ടുമൊക്കെ പ്രാകൃതമായ രീതിയിലിന്നും ഇന്ത്യയില്‍ പലയിടത്തും പെണ്‍കുഞ്ഞുങ്ങള്‍ കൊല ചെയ്യപ്പെടുന്നു.
ഇത്തരം രീതികള്‍ സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ ആധുനിക വൈദ്യശാസ്ത്രം വളരെ എളുപ്പത്തില്‍ ഇതു ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട് എന്നറിയിക്കുന്ന പരസ്യമാണ് 500രൂ. ചിലവാക്കി 50,000 ലാഭിക്കൂ എന്നത്.
ഓര്‍ത്തുനോക്കുക...ബോധപൂര്‍വം ചെയ്യുന്ന കൊലപാതകം മാപ്പര്‍ഹിക്കാത്ത പാപം.ജീവന്‍ ഒരാള്‍ക്ക് ഏറ്റം വിലപ്പെട്ടത്.നമ്മെ ഒരാള്‍ കൊല്ലാന്‍ വന്നു കഴിഞ്ഞാല്‍ ഒരു പക്ഷേ നമുക്ക് ഓടി രക്ഷപെടാം, സഹായത്തിനപേക്ഷിക്കാം.പക്ഷേ നിസ്സഹായതയില്‍, ഏറ്റവും സുരക്ഷിതമെന്നു കരുതപ്പെടുന്ന അമ്മയുറ്റെ ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ ഒരു ജീവന്‍ അമ്മ അറിഞ്ഞു കൊണ്ടു തന്നെ അരും കൊല ചെയ്യപ്പെടുമ്പോള്‍ അതു എന്തു വലിയ തിന്മയാണെന്ന് നാം മനസിലാക്കാത്തതെന്തെ? തന്നെ ഇഞ്ചിഞ്ചായി അറുത്തുമുറിച്ചെടുക്കാന്‍ വരുന്ന കൂര്‍ത്ത ഉപകരണങ്ങളീല്‍ നിന്ന് രക്ഷപെടാന്‍ ആ ജീവനും എത്രമാത്രം കുതറി ശ്രമിക്കുണ്ടാകാം? അതുപോലെ തെന്നെ പിറന്നു വീണ കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുമ്പോള്‍ അതനുഭവിക്കുന്ന പ്രാണ വേദന? അമ്മയുടെ (അച്ഛന്റേയും) കരുണയും അനുവാദവും ഉണ്ടെങ്കിലേ ഒരു ജീവന്‍ ഇനി ഭൂമിയില്‍ പിറന്നുവീഴുവാന്‍ സാധിക്കയുള്ളുവോ?
നമ്മുടെയൊക്കെ കഠിനമനസ്സു കൊണ്ടോ, ദരിദ്രസ്ത്രീകളുടെ ദയനീയാവസ്ഥ കൊണ്ടോ എന്തു കാരണം കൊണ്ടായാലും ഭൂമിയില്‍ ഇത്രയേറെ കുഞ്ഞുങ്ങള്‍ കൊലചെയ്യപ്പെടുന്നു എന്നറിയുമ്പോള്‍ എനിക്കും കരയാതിരിക്കാനാകുന്നില്ല. ഇതെഴുമ്പോള്‍ എന്റെ മടീയിലും ഒരു കൈക്കുഞ്ഞുണ്ട്. ഏതോ ഒരമ്മയുടെ കാരുണ്യം കൊണ്ട് നശിപ്പിക്കപ്പെടാതെ എവിടെയോ ഉപേക്ഷിക്കപ്പെട്ടവളാണവള്‍.അവളിന്ന് എന്റെ സ്വന്തമാണ്. അവളുടെ കുസൃതിക്കണ്ണുകളിലേക്കും പാല്പുഞ്ചിരി നിറഞ്ഞ മുഖത്തേക്കും നോക്കുമ്പോള്‍ ഞാന്‍ സങ്കടപ്പെടാറുണ്ട്.‘ദൈവമേ, എത്രയോ കുഞ്ഞുങ്ങള്‍ ഈ പ്രകാശം കാണാനാവാതെ അന്ധകാരത്തിലേക്ക് തള്ളപ്പെട്ടിട്ടുണ്ടാകും?’ .
ഓടി രക്ഷപെടുവാനോ സഹായത്തിനു നിലവിളിക്കനോ പോലുമാകാത്ത ഒരു ജീവനെ കൊലയ്ക്കു കൊടുക്കുന്ന ഓരോ അമ്മയും അതിനു കൂട്ടു നില്‍ക്കുന്ന ആരോഗ്യപരിപാലകരും അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും മാപ്പര്‍ഹിക്കാത്ത തെറ്റല്ലേ ചെയ്യുന്നത്?

17 comments:

  1. രണ്ടു നാള്‍ മുന്നിട്ട ഈ പോസ്റ്റിനു ഒറ്റ കമന്റു പോലും വരാത്തത് കാണുന്നില്ലേ ഡോക്ടറ്ചേച്ചീ....!!

    ഇന്ന് ഞാന്‍ കണ്ട ഒരു പരസ്യം... അതിങ്ങനെ ആയിരുന്നു...! നാളെയുടെ കഥയാണിത്...!
    “രാജീവ്+സജീവ് വെഡ്സ് കവിത”

    ചേച്ചിയുടെയോ ചേച്ചിയെ പോലെ ഒരുപാട് പേരുടെയോ ഒരു പോസ്റ്റുകള്‍ കൊണ്ട് നന്നാവുമോ ഈ ലോകം...?? അതിന്റെ പുത്തന്‍ ചിന്താഗതികള്‍...? കുറച്ച് പേര്‍ വായിച്ച് അത് മനസിലാക്കാനെങ്കിലും ശ്രമിച്ചാല്‍ ചേച്ചിയുടെ ശ്രമം വിജയിച്ചു.

    ഇന്നത്തെ പല സ്ത്രീപ്രസിദ്ധീകരണങ്ങള്‍ പോലും പ്രോത്സാഹനം നല്‍കുന്നത് “ഐ.പില്‍“നാണെന്നതില്‍ ഞാനും സങ്കടപ്പെടുന്നു. എന്നാല്‍ ആരോട് പറയാന്‍...? ആര് കേള്‍ക്കാന്‍...?

    ഭൂമിയില്‍ മനുഷ്യജീവന് അന്യം പ്രാപിക്കുന്ന നാളുകള്‍ ദൂരെയല്ലാ... അത്തിനും മുന്നെ അന്യം നില്‍ക്കും പെണ്‍ജീവനുകള്‍...!!!

    ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലാ..., ചേച്ചിയുടെ മടിയില്‍ മയങ്ങുന്ന കുഞ്ഞിനെയോര്‍ക്കുമ്പോള്‍....!!!

    ReplyDelete
  2. വളരെ നല്ല ലേഖനം. ഇതിലേക്ക് പൊതുജന ശ്രദ്ധ തിരിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

    ReplyDelete
  3. സാന്ദര്‍ഭികമായി പറഞ്ഞുകൊള്ളട്ടെ ഡോക്ടറുടെ മനസിന്റെ വിശാലത ഇവിടെ കാണാനാവുന്നുണ്ട്...

    പിന്നെ ഇത്തരം ഒരു പരസ്യം. എന്നിട്ട് ആരും അതിനെതിരെ നടപടികള്‍ എടുത്തില്ലെ... ആ പരസ്യത്തെ കുറിച്ച് ഒരല്പം കൂടി എഴുതാമായിരുന്നു.

    വലിയ ചലനങ്ങള്‍ ഒന്നും സൃഷ്ടിക്കാനാവില്ലെങ്കിലും നമ്മുടെ ഇത്തരം ശ്രമങ്ങള്‍ കൊണ്ട് ഒരാളുടെ മനസില്‍ ഒരു മാറ്റം ഉണ്ടായാല്‍. അല്ലെങ്കില്‍ നമ്മുടെ ആത്മ സംതൃപ്തിക്ക് വേണ്ടി ഇത്തരം കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കണം.. അണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ..

    ReplyDelete
  4. [സമൂഹം കാട്ടുന്ന ക്രൂരതകള്‍, ഇതെല്ലാം ഓര്‍ത്താണോ അമ്മമാര്‍ ഈ കൊടുംഹത്യയ്ക്കു തയ്യാറാകുന്നത്?അതോ സ്നേഹമില്ലാഞ്ഞിട്ടാണോ?തീര്‍ച്ചയായും ഉള്ളില്‍ സ്നേഹമില്ലാത്ത ഒരു സ്ത്രീക്കും ഒരമ്മയാകാന്‍ ആവില്ല.]

    ശെരിയാണ് ഇവിടെ കുറ്റം പറയാം, സമൂഹത്തിനോട് .
    അല്ലാതെ ഒരിക്കലും ഒരമ്മയെ കുറ്റം പറയാന്‍ പറ്റില്ലാ കാരണം പെണ്ണെന്ന് കേട്ടാല്‍ ആദ്യം നെഞ്ചില്‍ കൈവെച്ചുപോകുന്ന പ്രവണത ഇവിടെ അമ്മമാര്‍കിടയിലും അച്ചന്മാര്‍ക്കിടയിലും വളര്‍ത്തിയതാണ് ഇന്നത്തെ നമ്മുടെ സമൂഹമാണ് പിന്നെ പരസ്യം [പരസ്യമാണ് 500രൂ. ചിലവാക്കി 50,000 ലാഭിക്കൂ എന്നത്.] ഈ ഭ്രൂണഹത്യയ്ക്ക അമ്മമാരെ പ്രേരിപ്പിക്കുന്നത് ഇന്നതെ ജീവിത സാഹചര്യം തന്നെയാണ്. അമ്മയെന്ന വികാരത്തിന്റെ അടിസ്താനം ഈ ഭൂമിയാണ് ഈ ഭൂമിയിലെ സകല ചരാചരങ്ങളും നിയന്ത്രിക്കുന്നത് ദൈവവും അപ്പോള്‍ മാതാപിതാഗുരുര്‍ദൈവം എന്നത് ഇവിടെ പ്രശംസനീയം തന്നെ പിന്നെ മാതാവ് തിന്മചെയ്യുന്നു എങ്കില്‍ ഈ ചോദ്യം ചോദിക്കേണ്ടത് നമ്മുടെ സമൂഹത്തോട് തന്നെയാണ് എത്ര ചോദിച്ചാലും ഇതിനുത്തരം നമ്മുടെ സമൂഹം നല്‍കുകയുമില്ലാ..
    അന്ധകാരത്തിന്റെ അവസ്തയിലേയ്ക്കും ഭൂമിയുടെ ഉള്ളറയിലേയ്ക്മും ആഴ്നിറങ്ങുന്ന ഇന്നത്തെ ജനസമൂഹം ഒന്നു മറക്കുന്നു മനുഷ്യന്റെ പച്ചയായ ജീവിതം.!!
    എത്ര വല്യ ദുഷ്ടയായ അമ്മയുണ്ടായാലും അവരുടെ ഉള്ളില്‍ ഒരു ഹൃദയമില്ലാതിരിക്കുമൊ..?

    സഹനശക്തിയുള്ളവളല്ലേ സ്ത്രീ...........?
    അതു മറക്കരുത്..
    അവള്‍ അമ്മയില്‍ നിന്നും തുടങ്ങുന്നു.
    പെങ്ങളായും....കാമുകിയായും...ഭാര്യയായും മാറുന്നു അവള്‍...അല്ലെ..?പിന്നെ എന്തുകൊണ്ട് ഒരുസ്ത്രീക്ക് ഒരു ഈ സമൂഹത്തെ തിരിച്ചറിയാന്‍ പറ്റുനില്ലാ..?
    എന്തുകൊണ്ട് അവള്‍ സമൂഹത്തിനു മുമ്പില്‍ പുറം തിരിയുന്നു,..?
    എന്തുകൊണ്ട് ഇതിനെതിരെ പ്രതികരിക്കുന്നില്ലാ..?
    പെരുമാറ്റചട്ടങ്ങള്‍ എന്തുകൊണ്ട് മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലാ..?ചിന്തകള്‍ക്കപ്പുറമാണ് മന്‍ഷ്യമനസ്സ് മനുഷ്യന് എന്തും ചിന്തിക്കാം പക്ഷെ അവിടെ സ്ത്രീ ഒരു അമ്മയാണ് പെങ്ങളാണ് കാമുകിയാണ് ഭാര്യയാണ് ഇവിടെയെല്ലാം
    സ്ത്രീഎന്നത് വളരെ പ്രായൊഗികമര്‍ഹിക്കുന്നൂ പക്ഷെ ഇതെല്ലാം തിരിച്ചറിയാല്‍ സ്ത്രീ കൂടെ മുന്‍ കൈ എടുക്കുകയും വേണം..
    ദാമ്പത്യജീവിതത്തില്‍ ഒരു കുഞ്ഞിനു ജന്മം നല്‍കുക എന്നത് ഏതൊരു സ്ത്രീയുടേയും അഭിലാഷമാണ് അതിനെ മറികടന്ന് ഈ ഭ്രൂണഹത്യ എന്തുകൊണ്ട് സ്ത്രീ സ്വീകരിക്കുന്നു.!!.....?

    ReplyDelete
  5. നന്ദി ജോസ്, വാല്‍മീകി,നജീം,സജി..നിങ്ങളുടെ അഭിപ്രായങ്ങല്‍ക്ക്..
    @ജോസ്..‘’ഇതു പോലെ ഒരു പോസ്റ്റ് കൊണ്ട് നന്നാവുമോ ലോകം..ആരോട് പറയാന്‍ എന്തു പറയാന്‍?‘’...തീര്‍ച്ചയായും ജോസ്,ഹൃദയത്തില്‍ നിന്നു വരുന്ന ആത്മാര്‍ത്ഥതയുള്ള ഓരോ വാക്കിനും ഫലമുണ്ടാകാതെ പോകയില്ല എന്നു വിശ്വസിക്കട്ടെ ഞാന്‍. ഇന്നല്ലെങ്കില്‍ നാളെ..എന്റെ വാകുകള്‍ അസ്തമിക്കുമ്പോള്‍ എനിക്കു പിന്നാലെ മറ്റൊരാള്‍ വരും..നന്ദി അഭിനന്ദനങ്ങള്‍ക്ക്.
    @നജീം.. ഇതു തമിഴ്നാട്ടിലെ സര്‍ക്കരിന്റെ പരസ്യമാണ്. പ്രാകൃത രീതികള്‍ അവലംബിക്കുന്ന ഗ്രാമീണര്‍ക്ക് ആശുപത്രികളില്‍ സൌകര്യം ഉണ്ട് എന്ന് അറിയിക്കുകയാണ്.തമിഴ്നാട്ടിലെ ചേരികളിലേക്കു ചെല്ലണം, അവിടുത്തെ രീതികള്‍ മനസ്സിലാകാന്‍.അവിടെ മനുഷ്യരും കാലികളും തമ്മില്‍ വ്യത്യാസമൊന്നുമില്ല.
    @സജി.ചിലര്‍ ജീവിതസാഹചര്യം കൊണ്ടുമെന്നാല്‍ ഏറെ പേരും തങ്ങളുടെ സ്വാര്‍ത്ഥ സുഖത്തിനു വേണ്ടിയും ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു..
    അടുത്ത ഒരു ബ്ലോഗിലായി എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടിയ ചിലരെ പറ്റി എഴുതാം.അപ്പോള്‍ കുറച്ചു കൂടി വ്യക്തമാകും കാര്യങ്ങള്‍..

    ReplyDelete
  6. ഡോക്ടറുടെ കാരുണ്യം ഒരു ജീവന് വെളിച്ചമേകി ,പക്ഷെ എത്രയോ ലേഡി ഡോക്ടര് മാര് ,ഭൂണ ഹത്യക്ക്,ഇരട്ടി പണം വാങ്ങി ചെയ്തു കൊടുക്കുന്നു ,പ്രതേകിച്ചും സ്വകാര്യ മേഖലയിലെ ആതുര സേവകര്,അവര്ക്കും ഇതില് പങ്കില്ലേ?

    ReplyDelete
  7. ഭ്രൂണത്തിന് ജീവന്റെ തുടിപ്പുണ്ടാകുന്നതിന് മുന്‍പു വേണ്ടെന്നുവെക്കുന്നത് ഇന്നത്തെ സാമൂഹിക നീതി തൊട്ടുതീണ്ടാത്ത മത ജാതി ഭ്രാന്തന്‍ സമൂഹത്തില്‍ അനുവദിക്കപ്പെടേണ്ടതു തന്നെയാണെന്നാണു എന്റെ അഭിപ്രായം.

    തെരുവില്‍ കുപ്പത്തൊട്ടിയില്‍ മനുഷ്യക്കുഞ്ഞിനെ പട്ടികളോടൊപ്പം കാണുന്നതിനേക്കാല്‍ നല്ലത് അതിന്റെ നാമ്പെടുത്തു കളയുന്നതു തന്നെ.

    ReplyDelete
  8. ബയാനെഴുതിയതിനോട്ട് യോജിക്കാനാവുന്നില്ലാ..!!

    ഭ്രൂണത്തിനു ജീവന്റെ തുടിപ്പുണ്ടാവുന്നതിനു മുന്‍പ് അതിനെ നശിപ്പിച്ചു കളയുക എന്ന പ്രസ്താവന തന്നെ വളരെ അപക്വമായി തോന്നുന്നു.

    കുപ്പത്തൊട്ടിയിലേക്ക് പട്ടികള്‍ക്കൊപ്പം സ്വന്തം കുഞ്ഞിനെ പറഞ്ഞു വിടും മുന്‍പ്..., “മ്മേ..” എന്നു കരഞ്ഞ് അമ്മയുടെ പ്രാണന്‍ പോകുന്ന വേദനക്കിടയില്‍ പിറന്നു വീഴും മുന്‍പ്..., പത്ത് മാസം ചുമന്ന് താങ്ങി പുക്കിള്‍കൊടിയിലൂടെ ജീവിതം നല്‍കും മുന്‍പ്...., ഭ്രൂണം അണ്ഡത്തോട് ചേര്‍ന്ന് ഹൃദയസ്പന്ദനം എന്ന പ്രക്രിയ ഉണ്ടാകും മുന്‍പ്......

    ഒന്നുകില്‍ ഭാര്യ-ഭര്‍ത്താവിനൊരു കുഞ്ഞിനെ ആവശ്യമില്ലാഞ്ഞ നേരത്ത്..., അല്ലെങ്കില്‍ കാമവികാരത്തെ പിടിച്ചു നിറുത്താനാവാഞ്ഞ കാമുകീകാമുകന്റെ കാമകേളിയുടെ നേരത്ത്... ഒന്ന് ശ്രദ്ധിച്ചു കൂടേ....????!!! ഒന്ന് ഓര്‍ത്തു കൂടെ...!!!??? ഇത് ഒരു കുഞ്ഞിഹൃദയത്തിനുള്ള ജന്മമെടുപ്പീന്റെ പ്രക്രിയ കൂടിയായേക്കാമെന്ന്....??!!!

    അല്ലാതെ... ഗര്‍ഭപാത്രത്തിലെന്തിനീ കൊലപാതകം....????!!!

    ReplyDelete
  9. ഒരമ്മയ്ക്കു സ്വന്തം കുഞ്ഞിനെ കൊല്ലാം എന്നതു "അതു അവരുടെ പേഴ്സണല്‍" കാര്യമാണെന്നു ചിന്തിക്കുന്നവരുടെ കാലമാണിതു്. എന്തു ചെയ്യാം!!! സ്വന്തം സുഖത്തിനും സൗകര്യത്തിനും വേണ്ടിയാണീ നിശബ്ദകൊലപാതകങ്ങള്‍. അങ്ങിനെ ഒരു ലക്ഷത്തിലേറേ പേര്‍ ഒരു ദിവസ്സം തന്നെ ഇല്ലാതാവുന്നുണ്ട് (ആഗോളാടിസ്ഥാനത്തില്‍). എന്നിനി ഒരു ബോദോധയം വരും; മനുഷ്യമനസ്സുകളില്‍?

    ReplyDelete
  10. ജോസ്മോന്‍ വാഴയില്‍: unexpected pregnancy യാണു അബോര്‍ട്ട് ചെയ്യപ്പെടാറുള്ളത്,

    “ഒന്ന് ശ്രദ്ധിച്ചു കൂടേ....????!!! ഒന്ന് ഓര്‍ത്തു കൂടെ...!!!??? ഇത് ഒരു കുഞ്ഞിഹൃദയത്തിനുള്ള ജന്മമെടുപ്പീന്റെ പ്രക്രിയ കൂടിയായേക്കാമെന്ന്....??!!!“ഈ വേദം‌പറച്ചില്‍ മലയാളം ടി. വി. സീരിയലിനു തിരക്കഥയ്ക്കു പറ്റുമെന്നല്ലാതെ പീര്യഡ് തെറ്റി, റ്റെസ്റ്റ് പോസിറ്റീവ് ആയി പകച്ചു നില്‍ക്കുന്നവരോട് ഓതീട്ട് കാര്യമില്ല. അബോര്‍ഷന്‍ ഇന്ന് ഞാന്‍ ജീവിക്കുന്ന സമൂഹത്തില്‍ ഒരു യാഥാര്‍ത്ഥ്യമാണ്, അബോര്‍ഷന്‍ ചെയ്യുന്ന എല്ലാവരും കുഞ്ഞിനെ ഞെരിച്ച് കൊല്ലുന്നതിനെ അനുകൂലിക്കുന്നവരാണ് എന്ന് അഭിപ്രായമില്ല. ഓരോരുത്തര്‍ക്കും ഓരോകാരണങ്ങളാണ്.നിവൃത്തികേടുകൊണ്ടാണ് അല്ലാതെ, ആഗ്രഹിച്ചിട്ടല്ല, അബോര്‍ഷന്‍ വിധേയയാകുന്ന സ്ത്രീകള്‍ ഹോര്‍മോണ്‍ സഡന്‍ അപ്സൈഡ്-ഡൌണ്‍ ആവുമ്പോള്‍ എത്രമാത്രം മെന്റല്‍ ഡിപ്രഷനാ സഹിക്കുന്നെ , കൂടാതെ ബ്രെസ്റ്റ്കാന്‍സറിന്റെ ഭീഷണി വേറെയും, പിന്നെ എന്തു ചെയ്യാന്‍ സ്ത്രീ ആയിപ്പോയില്ലെ.

    ലോകത്ത് പിറന്ന് വീണവരും പിറക്കാന്‍ പോവുന്നവരും മനുഷ്യനായി ഒരു ജന്മം ജീവിച്ചു തീര്‍ക്കാന്‍ കഴിയും എന്ന സാമൂഹികാവസ്ഥ ഉണ്ടാകുന്നതു വരെ ഇതൊക്കെ തന്നെയാവും സ്ഥിതി.

    മതവിശ്വാസികള്‍ക്കു കണ്ണീരൊഴുക്കാനും കണകുണാന്ന് പറയാനുള്ള ഒരു വിഷയമെന്നല്ലാ‍തെ അവരു തന്നെയാണ് സമൂഹത്തെ വീതം വെച്ചു ഈ ദുരവസ്ഥയ്ക്കു വളം വെക്കുന്നത്. എല്ലാവരെയും സ്വര്‍ഗ്ഗത്തില്‍ ആനയിക്കാനായി പുറപ്പെട്ട് ഭൂമിയില്‍ നരകം തീര്‍ക്കുന്ന മതവിശ്വാസികളെ അറിഞ്ഞുംകൊണ്ടു കൊട്ടിയതാണ്. എന്നെ ഈ പരിസരത്ത് തന്നെ കാണും.

    ReplyDelete
  11. ബയാന്‍, താങ്കള്‍ പറയുന്നു നിവര്‍ത്തികേടുകൊണ്ടാണ് ഒരു സ്ത്രീ അബോര്‍ഷന്‍ ചെയ്യുന്നതെന്നു്.

    ഒരു കാര്യം ചോദിക്കട്ടേ?

    സ്വന്തം മക്കള്‍ക്കു ഒരു നേരം ആഹാരം കൊടുക്കാന്‍ കഴിവില്ലതെ ആ മക്കളെ കൊന്നു കളയാന്‍ ഒരമ്മ തുനിഞ്ഞാല്‍ താങ്കള്‍ അതിനെ അനുകൂലിക്കുമോ?

    ഇവര്‍ ഒരു ശല്യമാണല്ലോ എന്നു കരുതി അവരെ കൊല്ലാമോ?

    താങ്കളുടെ ആദ്യത്തെ കമന്റില്‍ കണ്ടു...
    ഭ്രൂണത്തിന് ജീവന്റെ തുടിപ്പുണ്ടാകുന്നതിന് മുന്‍പു വേണ്ടെന്നുവെക്കുന്നത് ഇന്നത്തെ സാമൂഹിക നീതി തൊട്ടുതീണ്ടാത്ത മത ജാതി ഭ്രാന്തന്‍ സമൂഹത്തില്‍ അനുവദിക്കപ്പെടേണ്ടതു തന്നെയാണെന്നാണു എന്റെ അഭിപ്രായം.

    താങ്കളുടെ അഭിപ്രായത്തില്‍ എപ്പോഴാണു് ഒരു ഭ്രൂണത്തിനു ജീവന്‍ വെയ്ക്കുക? പ്രസവിച്ചു കഴിയുമ്പോഴോ? അതോ മൂന്നു മാസം ഗര്‍ഭത്തിലിരിക്കൊമ്പോഴോ?

    ReplyDelete
  12. sajan JCB: നിങ്ങളുടെ ചോദ്യത്തിനു മറുപടി പറയുന്നില്ല, എനിക്കിത്തിരി വട്ടുണ്ട്. ഞാന്‍ നോര്‍മലാവുമ്പോള്‍ തിരിച്ചു വരാം.

    ReplyDelete
  13. ബയാന്‍, താങ്കള്‍ അവസാനം എഴുതിയത് ഒരു പക്ഷെ ശരിയാവാം...!!!

    (ഓരോരുത്തര്‍ക്കും ഓരോകാരണങ്ങളാണ്. നിവൃത്തികേടുകൊണ്ടാണ് അല്ലാതെ, ആഗ്രഹിച്ചിട്ടല്ല,) എന്ന്.... ഇതിനൊക്കെ മുന്‍പ് ആഗ്രഹത്തോടെ ചെയ്തവ ഉണ്ടല്ലോ... സ്ത്രീയും പുരുഷനുമായി...!!! unexpected pregnancy വെറുതെ ഇരുന്നപ്പോള്‍ ഉണ്ടായതാവില്ലാല്ലോ അല്ലേ ബയാന്‍...!!

    വേണ്ടാ..., മതി..., ബയാന്‍ അവസാനം എഴുതിയത് വിശ്വസിക്കുന്നു... മത ജാതി ഭ്രാന്തന്‍ സമൂഹത്തില്‍, താങ്കള്‍ നോര്‍ലാവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം...!!

    ReplyDelete
  14. പരസ്യം കണ്ടു, പലരുടെയും അഭിപ്രായങ്ങളും കണ്ടു. ആരെയും പേരെടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞുകൊള്ളട്ടെ.

    മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ സീറ്റിന്റെ മുകളില്‍ ധാരാളം പരസ്യങ്ങള്‍ ഒട്ടിച്ചുവെച്ചിട്ടുണ്ട്. അവിടെ ഞാന്‍ വായിച്ചത് 500 രൂപ അല്ല, വെറും 100 രൂപ !!!! മുക്കിന് മുക്കിന് ഡിസ്പേന്‍സറികള്‍ ! (അതായത് ഓരോ സ്റ്റേഷനിലും) ഇതു തന്നെയായിരിക്കും മറ്റ് മഹാ നഗരങ്ങളിലേയും അവസ്ഥ.
    ആനി തോമ്മസ് ഒരു സ്ത്രീ ആയതുകൊണ്ട് അവള്‍ അവളുടെ മനസ്സിന്റെ വേദന ഇവിടെ തുറന്നു പറഞ്ഞു.
    ഒന്ന് ഓര്‍ക്കുക: ഇല വന്ന് മുള്ളില്‍ വീണാലും മുള്ള്‍ ഇലയില്‍ വീണാലും ...."

    ഒരു സുഹ്യത്ത് പറഞ്ഞു 'സാഹചര്യം...'. അത് ഒരു സത്യമാണ്. എങ്കിലും ആ സത്യത്തെ നമ്മുക്ക് പൂര്‍ണ്ണമായും തള്ളിക്കളയാന്‍ പറ്റില്ല. ഒരു കന്യാ സ്ത്രീയെ മാനഭംഗം ചെയ്താല്‍ അതിന് പ്രതിവിധി എന്തായിരിക്കും ചെയേണ്ടത്? ഇനി അത് അറിഞ്നുകൊണ്ടാണ് എങ്കില്‍ അത് പാപമാണ്, വഞ്ചിക്കലാണ്. ഇനി ഒരു കൊച്ചു പെണ്‍കുട്ടിയെ ആണെ എങ്കില്‍ അവിടെയും ഈ സത്യത്തെ നമ്മുക്ക് സപ്പോര്‍ട്ട് ചെയ്യെണ്ടിയിരിക്കുന്നു, എന്നാല്‍ ഇത് ഒരു ഭാര്യ ഭര്‍ത്യ ബന്ധത്തിലോ, കാമുകീ കാമുകന്‍ മാരുടെ ഇടയിലോ കൂട്ടുകാരുടെ ഇടയിലോ ആണെ എങ്കില്‍ അതിന് കാരണക്കാര്‍ നമ്മള്‍ തന്നെയാണ്. ഇതില്‍ സ്ത്രീക്കും പുരുഷനും തുല്ല്യ പങ്ക് ആണ് ഉള്ളത്. പുരുഷന് അവന്റെ കാമത്തിന് ഒരു ശമനം ഉണ്ടാകണം എന്നേ ഉള്ളൂ, എന്നാല്‍ സ്ത്രീയെ സംബധിച്ച് അവളുടെ സുഖ ഭോഗം മാത്രമല്ല, ഒരു ജീവന്‍ കൂടി ആണല്ലോ ഇതില്‍ നിന്നും ഉണ്ടാകുന്നത് എന്നു കൂടി ചിന്തികേണ്ടിയിരിക്കുന്നു.
    ഒരു സുഹ്യത്ത് പറഞ്ഞു, തെറ്റി വരുന്ന പീരിയ്ഡ്, ആ പീരിയഡും ആ സ്ത്രീക്ക് അറിയില്ലേ? എന്തുകൊണ്ട് ഭാര്യക്ക് അത് ഭര്‍ത്താവിനോട് അല്ലെങ്കില്‍ കാമുകനോട് പരഞ്ഞുകൂടാ,? ഇവിടെയാണ് പുരുഷനും പട്ടിയും തമ്മിലുള്ള വിത്യാസം. അവന് അവന്റെ കാമാര്‍ത്തി നിയന്ത്രിക്കാന്‍ പറ്റുകില്ല എങ്കില്‍ പിന്നെ പട്ടിയേപോലെ കാണുന്നിടത്തുവെച്ചെല്ലാം സംഭോഗം നടത്തിക്കൂടെ?
    കൂടാതെ ഇന്ന് എത്രയോ ഉപാധികള്‍ ഉണ്ട് ഒരു പ്രഗ്നന്‍സി ഒഴിവാക്കാന്‍..അതിന് അവന് പക്വതയും അറിവും ഉണ്ടായിരിക്കണം. (ഉപാധികള്‍ ഇവിടെ വിശദീകരിക്കാന്‍ , ഇത് ഒരു ഡോകടറോട് ചോദിക്കാം പംക്തി അല്ലല്ലോ..). ഓരോ മതവും അതിന്റേതായ വിശ്വാസത്തിലാണ് മനുഷ്യനെ നയിക്കുന്നത്, ഈശ്വരനാണ് എല്ലാത്തിന്റെയും സ്യഷ്ടി എന്ന് പഠിപ്പിക്കുമ്പോള്‍ ആ സ്യഷ്ടിയുടെ ജീവന്‍ എടുക്കാനും ആ സ്യഷ്ടികര്‍ത്താവിനാണ് അവകാശം. അതുകൊണ്ടാണ് മതങ്ങള്‍ ഭ്രൂണഹത്യയെ പ്രോല്‍സാഹിപ്പിക്കാത്തത്. സ്വര്‍ഗ്ഗത്തിലേക്ക് വിടാനായി ഇ ഭൂമിയില്‍ നരകം തീര്‍ക്കുന്നവര്‍ നമ്മുടെ ഇടയില്‍ ഉണ്ടാവാം..പക്ഷേ എല്ലാവരും ഇല്ല.

    ഒരു കുഞ്ഞിനെ കുപ്പതൊട്ടിയില്‍ കിടത്തുന്നതിലും നല്ലതല്ലേ വയറ്റില്‍ വെച്ച് തീര്‍ക്കുക എന്ന് ഒരു സുഹ്യത്ത് ചോദിച്ചില്ലേ, ആ കുഞ്ഞിന് ജീവന്‍ കൊടുത്തത് എന്താണ്? അതിന് പുരുഷന്റെ രണ്ടു തുള്ളി ബീജത്തിന് യാതൊരു പങ്കുമില്ലേ? കാമാസ്ക്തിയില്‍ നീ മറന്നു പോയോ, ഇത് ഒരു കുപ്പതൊട്ടിയില്‍ കിടക്കണ്ടിയ കുഞ്ഞാണ് എന്ന്? ആ മനോഭാവം ഹ്യദയത്തില്‍ ഉണ്ടായിരുന്നു എങ്കില്‍ അവന്‍ ഒരിക്കലും അവളേ കീഴ്പ്പെടുത്തുകയില്ലായിരുന്നു,

    പിന്നെ പണം !!! ഇന്ന് പണത്തിനുവേണ്ടി ആണല്ലോ ഈ പരസ്യവും ഇത് ചെയ്തു കൊടുക്കുന്ന ലേഡീ ഡോക്ടര്‍മ്മാരും ( പുരുഷകേസരികളും ഇല്ല എന്നല്ല് ഇതിനര്‍ത്ഥം) ഇരിക്കുന്നത്. ഒരു ചാണ്‍ വയറിനുവേണ്ടി ഒരു നിമിഷം തന്നെതന്നെ മറന്നുപോകുന്ന സ്ത്രീകളും ഇതിന് ഇരയാകുമ്പോള്‍ വേറെ എന്തു വഴി? അപ്പൊ സാഹചര്യത്തെ നമ്മുക്ക് മറക്കാന്‍ പറ്റുകില്ല. എന്നാല്‍ ഏതു സാഹചര്യത്തേയും മറികടക്കാനും ഒരു വഴി ഉണ്ട് എന്നുള്ളത് നാമെല്ലാം മറന്നു പോകുന്നു. അതിന് വിശാലമായ ഒരു ഹ്യദയവും നമ്മ മാത്രം കാണുന്ന ഒരു മനസ്സും ആവശ്യമാണ്. ഇല്ല എങ്കില്‍ 'ചിന്തിക്കുന്ന മ്യഗമാണ് മനുഷ്യന്‍ ' എന്ന് ഏതോ മഹാന്‍ പറഞ്ഞത് അര്‍ത്വവത്തല്ലാതായിപോകും.

    ReplyDelete
  15. നന്ദി സുരേഷ് രാഘവന്‍,ജോസ്,ബയാന്‍,സാജന്‍,പൂച്ചസന്യാസി....കാഴ്ച്ചപ്പാടുകള്‍ പങ്കുവെച്ചതിന്....
    അധികം പേരും അഭിപ്രായപ്പെട്ടതു പോലെ ഭ്രുണഹത്യ തീര്‍ച്ചയായും തിന്മതന്നെയാണ്, സാഹചര്യമോ, ഗതികേടോ,അബദ്ധമോ ഏതു കാരണമായാലും പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാത്തതുമാണ്..
    ജീവന്‍ കൊടുക്കാന്‍ കഴിവില്ലാത്തവന് അധികാരമില്ലാത്തന്വന് ജീവനെ നശിപ്പിക്കാനും അധികാരമില്ല.
    വലിയൊരു ധാര്‍മികമൂല്യമായ് നാം തലമുറകള്‍ക്ക് ചൊല്ലിക്കൊടുക്കേണ്ട ഒരു പാഠമാണിത്.ജീവന്‍ അമൂല്യമെന്ന് കരുതാത്തൊരു കാലം അധപതനത്തിന്റെ ,അധാര്‍മ്മികതയുടെ കാലമാണ്..

    @ബയാന്‍..തെരുവില്‍ പട്ടിക്കുഞ്നുങ്ങളോടൊപ്പം മനുഷ്യക്കുഞ്ഞുങ്ങള്‍ഊം കാണപ്പെടുന്നുണ്ടെങ്കില്‍ അവരെയും കൂടീ ഒരു ജീ‍ീവിതത്തിലേക്കു കരകയറ്റാന്‍ നമുക്കോരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് തിരിച്ചറിയുന്ന ഒരു തലമുറ ഉണ്ടായിരുന്നെങ്കില്‍ എത്ര നല്ലത്..

    ഒരു കുഞ്ഞിന് ജീവന്‍ വയ്ക്കുന്നത് അത് കരഞ്ഞ് ശ്വാസം ഉള്ളിലേക്കെടൂക്കുമ്പോഴല്ല.അണ്ഡവും ബീജവും കൂടിച്ചേരുന്ന മ്നിമിഷത്തില്‍ തന്നെ അത് ജീവനുള്ളതായി മാറുകയാണ്.ഒന്നായ കോശം ഉടന്‍ തന്നെ രണ്ടായി, നാലായി, എട്ടായി, പതിനാറായി മള്‍ട്ടിപ്ലൈ ചെയ്യുകയാണ്.
    സസ്യങ്ങള്‍ക്ക് ജീവനുണ്ടന്ന് നാം പഠിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ഭ്രൂണത്തിനും ജീവനുണ്ട്..അമ്മയില്‍ നിന്ന് അത് ആവശ്യമായ പോഷകങ്ങള്‍ എടുക്കുന്നു എങ്കിലും വ്യത്യസ്തമായ ഐഡന്റിറ്റി ഉള്ള മറ്റൊരു ജീവനാണത്.
    അതിനെ അമ്മയെയോ അപ്പനെയോ പോലെ തന്നെ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും ആ കുഞ്ഞിനുമുണ്ട്.
    അത് നിഷേധിച്ച് സ്വന്തം സ്വാര്‍ത്ഥസുഖത്തിനു വേണ്ടി കൊലയ്ക്കു കൊടൂക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അതൊരു വലിയ തിന്മയാണ്.. കൊലപാതകതുല്യമായൊന്ന്..നീതിപീഠത്തിന്‍ അവരെ വിധിക്കാനാകില്ലെങ്കിലും അവരുടെ മനസാക്ഷി അല്ലെങ്കില്‍ ദൈവം അവരെ വിധിച്ചേക്കാം.
    ഏറ്റവും നല്ല ഉദാഹരണം പറഞ്ഞാല്‍ അബോര്‍ഷന്‍ ചെയ്യുന്ന ഭൂരിപക്ഷം സ്ത്രീകളും അറിഞ്ഞോ അറീയാതെയോ ഉള്ളീലൊരു കുറ്റബോധം പേറി ജീവിക്കുന്നവരാണ് എന്ന് മനശാസ്ത്രജ്ഞര്‍ വെളീപ്പെടൂത്തുന്നു.ചെയ്തതെറ്റിന്റെ കുറ്റബോധം ഉള്ളീലിരുന്ന് നമ്മെതന്നെ ജീര്‍ണ്ണീപ്പിക്കുമെന്ന് അറിയാമല്ലോ.
    ഇന്ന് ഉപഭോഗ സംസ്കാരമാണ്..ഇവിടെ എല്ലാം ഭോഗിക്കാനുള്ളതെന്നും ശേഷം വലിച്ചെറിയാനുള്ളതെന്നും കരുതപ്പെടുന്നു.കുഞ്ഞുങ്ങളെ തുടങ്ങി അങ്ങനെ ശീലിപ്പിക്കുന്നു...
    നമുക്കെങ്കിലും അപ്രകാരമാകാതിരിക്കാം...ഒരു ചെറീയ പ്രകാശം പരത്താന്‍, നാം ഇടപെടുന്ന തലങ്ങളീലെങ്കിലും ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍, നമ്മൂടെ ഈ ചെറീയ ചര്‍ച്ചകള്‍ക്ക് സാധിച്ചിരുന്നുവെങ്കില്‍ നല്ലതെന്ന് ആശിക്കുകയാണ്..
    @ ജോസ്, സാജന്‍,..അതേ നമുക്കും പ്രത്യാശിക്കാം, നിസ്സഹായരുടെ നിലവിളി മുഴക്കുന്ന കൊലപാതകങ്ങള്‍ ഗര്‍ഭപാത്രത്തിനകത്തോ പുറത്തോ ഇനി ഉയരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം..
    @പൂച്ചസന്യാസി..ഏതു സാഹചര്യത്തേയും മറികടക്കാനും ഒരു വഴി ഉണ്ട് എന്നുള്ളത് നാമെല്ലാം മറന്നു പോകുന്നു. അതിന് വിശാലമായ ഒരു ഹ്യദയവും നമ്മ മാത്രം കാണുന്ന ഒരു മനസ്സും ആവശ്യമാണ്
    ശരിയാണ് താങ്കള്‍ പറഞ്ഞത്..എല്ലാര്‍ക്കും ഉണ്ടാകട്ടെ നന്മ നിറഞ്ഞ മനസ്സ്..

    ReplyDelete
  16. Unwanted pregnancy ഒഴിവാക്കാന്‍ മാര്‍‍ഗങ്ങള്‍ പല‍തുള്ളപ്പോള്‍ ഒന്ന് മനസ്സിരുത്തി എല്ലാവരും ശ്രദ്ധിച്ചാല്‍ 50% എങ്കിലും കുറയ്ക്കാന്‍ കഴിയില്ലേ ഈ ഭ്രൂണഹത്യ? പെണ്‍ഭ്രൂണഹത്യയുടെ മാത്രം കാര്യം വേറെ ഇഷ്യു ആണ് എന്ന് മറക്കുന്നില്ല പക്ഷെ അബദ്ധത്തില്‍ പറ്റുന്നത് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഓര്‍ത്ത് പോയതാണ്.

    ReplyDelete
  17. ലേഖനം കൊള്ളാം. പക്ഷെ അനുഭവിക്കുന്നവരുടെ കഷ്ടതകള്‍ ആരും അറിയുന്നില്ല. പുറമേ നിന്നും വിമര്‍ശിക്കാനും തത്വങ്ങള്‍ പറയാനും എന്തെളുപ്പം.
    ഭ്രൂണഹത്യ ക്രൂരമാണ് എന്നതിന് സംശയം ഇല്ല. പക്ഷെ അതിലേക്കു നയിക്കുന്ന അവസ്ഥകള്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതാണ്.
    പല ഭ്രൂണ ഹത്യകളും നടക്കുന്നത് അവിഹിത ഗര്‍ഭം കാരണം ആണ്. അല്ലെങ്കില്‍ മാതാവിന് ആരോഗ്യം ഇല്ലെങ്കില്‍.. ഏറ്റവും പെന്‍ ഭ്രൂണം ആണെന്ന് അറിഞ്ഞു പെണ്‍കുട്ടിയെ പൊട്ടി വളര്‍ത്തി കല്യാണം കഴിപ്പിക്കുന്നത് സമൂഹത്ത്ഹില്‍ ബുധ്ധിമുട്ടായത് കൊണ്ടാണ് അത്തരം ഭ്രൂനഹത്യകള്‍ നടക്കുന്നത്.
    ഇതിനെല്ലാം അടിശാനപരമായ സാമൂഹിക കാരണങ്ങള്‍ ഉണ്ട്.
    കല്യാണം കഴിക്കാതെ സ്ത്രീക്ക് സമൂഹത്തില്‍ ജീവിക്കാനും കുട്ടിയെ ആത്മാഭിമാനത്ത്തോട് കൂടി വളര്‍ത്താനും കഴിയണം. അങ്ങിനെ ചെയ്‌താല്‍ വിവാഹം എന്നാ ഭാരിച്ച ചെലവ് ഇല്ലാതെയും ഈ നാട്ടില്‍ ജീവിക്കാന്‍ കഴിയും. മകളുടെ വിവാഹത്തിനു വേണ്ടി മാതാപിതാക്കള്‍ വേവലാതി പെടേണ്ട. കുട്ടികള്‍ സമൂഹത്തിന്റെ സംരക്ഷണത്തില്‍ ആയിരിക്കണം.സമൂഹം ജനസംഖ്യ നിയന്ത്രണം ഉറപ്പു വരുത്താന്‍ വിവാഹം എന്ന പ്രസ്ഥാനത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കണം. വിവാഹത്തിലൂടെ അല്ലാതെ സെക്സ് ചെയ്യാന്‍ ജനങ്ങള്‍ക്ക് സാധിക്കണം. സുരക്ഷിതമായി ആയിരിക്കണം എന്ന് മാത്രം. പലരും സെക്സ് ഇന് വേണ്ടി വിവാഹം കഴിക്കുന്നത് അത് കൊണ്ട് നില്‍ക്കും. കുട്ടിയെ വളര്‍ത്തി വലുതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി മാത്രം വിവാഹം. സെക്സ് വേണ്ടവര്‍ക്ക് സെക്സ് ലഭിക്കാന്‍ വിവാഹം കഴിക്കേണ്ട ഗതിക്കേട്‌ ഉണ്ടാവുമ്പോള്‍ ആണ് ഭ്രൂണഹത്യകള്‍ ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് മടി ഇല്ലാതെ ആവുന്നത്. വിവാഹത്തിന്റെ ദൂഷ്യ വശമാണ് സ്ത്രീധനം. പെണ്‍കുട്ടിക്ക് കെട്ടാതെ ജീവിക്കാന്‍ പറ്റില്ല എന്ന അവസ്ഥ പാടില്ല.കേട്ടാതെയും ഇ ലോകത്ത് ജീവിക്കാന്‍ സാധിക്കണം. ഇണ ചേരനും ഇനി കുട്ടി ഉണ്ടായാല്‍ വളര്‍ത്താനും കഴിയണം. സമൂഹം എല്ലാ കുട്ടികളുടെയും കാര്യത്തില്‍സഹായിക്കണം.
    http://bodhisatwan.blogspot.com/

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.