2008 മെയ് 27 ഞങ്ങളുടെ വിവാഹവാര്‍ഷികമാണിന്ന്.ഒരു വ്യാഴവട്ടക്കാലം,അതായത് 12 വര്‍ഷം ഒന്നിച്ചു ജീവിച്ചു..ഇത്രയേറെ വര്‍ഷങ്ങള്‍ ഇന്നലെയെന്നോണം കടന്നു പോയിരിക്കുന്നു. എല്ലാ വാര്‍ഷികങ്ങളെക്കാളും ഈദിനത്തിനൊരു പ്രത്യേകത കൂടീയുണ്ട്. കഴിഞ്ഞ 11 വര്‍ഷങ്ങളും ഞങ്ങള്‍ 2 പേര്‍മാത്രമായിരുന്നു, ഇന്നാകട്ടെ ഞങ്ങളുടെ വിരസവേളകളെ ആഘോഷഭരിതമാക്കുവാനായി പിച്ചവെച്ചു നടക്കുന്ന രണ്ടു കുഞ്ഞിക്കാലുകള്‍കൂടീയുണ്ട്..അതു കൊണ്ടുതന്നെ ഈ വര്‍ഷത്തിനു മാധുര്യവുമേറൂം. ഒരു ഇരട്ടിമധുരവുമായാണ് അവള്‍ ഞങ്ങളുടെപിഞ്ചോമന വന്നത്..
12 വര്‍ഷം പിന്നിലേക്കു ചിന്തിക്കുമ്പോള്‍ഇതുവരെ കാത്തുപരിപാലിച്ച ദിവ്യ ചൈതന്യത്തിന്റെ മുന്മ്പില്‍ഒരു നിമിഷം കരംകൂപ്പി മിഴിപൂട്ടി നന്ദിപൂര്‍വം നില്‍ക്കാതിരിക്കാനാവില്ല. തിരിച്ചറിയുകയാണ് ഞാനെന്റെ പാതകളെ, പിന്നിട്ട വഴികളെ..ഒന്നും നമ്മുടെ പദ്ധതികളല്ല, മറിച്ച് എല്ലാം മുകളീലിരിക്കുന്ന ഒരാള്‍മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്, എങ്ങോട്ടൊക്കെയാണ് നിന്റെ വഴിയാത്രകളെന്ന് അവനു നന്നായറിയാം. അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടവും.
അല്ലെങ്കില്‍തന്നെ കേരളത്തിന്റെ തെക്കേയറ്റത്തൊരു ഗ്രാമത്തില്‍ജനിച്ചുവളര്‍ന്ന ഞാനുമങ്ങകലെ വടക്കേയറ്റത്ത് 350 കിലോമീറ്ററുകള്‍ക്കപ്പുറം ജനിച്ച അദ്ദേഹവും തമ്മില്‍ ഈ തിരക്കേറിയ ജീവിതത്തിനിടയില്‍എങ്ങനെ കണ്ടുമുട്ടാനാണ്? കണ്ടുമുട്ടിയാല്‍തന്നെ വഴിയാത്രയില്‍ പരസ്പരം താങ്ങായ് കൈപിടീക്കാമെന്ന് ഉള്ളിലിരുന്ന് തോന്നിപ്പിച്ചു തന്നതാരാണ്? സമൂഹം ഉണ്ടാക്കി വെക്കുന്ന ജാതി, മത, കുല, കുടുമ്പ,സാഹചര്യ മെന്ന മതില്‍ക്കെട്ടുകള് ഭേദിക്കാനായി ആരാണ് ബലം തന്നത്? നിശ്ചയമായും ഈശ്വരന്‍തന്നെ.
ചിലവേളകളീല്‍താളപ്പിഴകളളോടൂ കൂടിയാണെങ്കിലും നമുക്കുവേണ്ടി എല്ലാ അന്തരങ്ങളും അതിര്‍വരമ്പുകളും മതിക്കെട്ടുകളും താനേ മാറിത്തരുന്നു എന്ന സത്യാവസ്ഥ വിസ്മയപൂര്‍വം ഞാന്‍തിരിച്ചറിയുന്നു. വിശ്വപ്രഖ്യാതനോവലായ ആല്‍ക്കെമിസ്റ്റിലെ പ്രധാന തീം പോലെ…‘നിങ്ങള്‍ തീവ്രമായി ആഗ്രഹിക്കുന്ന ഒരു നന്മയെ പൂര്‍ണ്ണമാക്കുവാന്‍വേണ്ടി ഈ പ്രപഞ്ചം തന്നെ നിങ്ങള്‍ക്കായി ഒരുക്കപ്പെടുന്നു’...ഇത് സത്യമാണു എന്റെ ജീവിതത്തില്‍..ചിലപ്പോള്‍ നമ്മുടെ ഉള്ളീന്റെ ഉള്ളീലെ ആഴമായ ഒരു ആഗ്രഹം നമ്മളറിയാതെ തന്നെ സമയത്തിന്റെ പൂര്‍ണ്ണതയില്‍ പൂവണിയുകയാണ്….
വട്ടപൂജ്യത്തില്‍നിന്നു തുടങ്ങിയതാണ് ജീവിതം.കൈയിലാകെ ഉണ്ടായിരുന്ന ഏക സമ്പാദ്യം രണ്ടു പേര്‍ക്കുമുള്ള നല്ലൊരു പ്രൊഫഷണല്‍ഡിഗ്രികള്‍മാത്രം കൂടാതെ“എന്റെ സ്വര്‍ഗ്ഗസ്ഥപിതാവ് ഒരു കോടീശ്വരനാണ് ’ എന്നുള്ള ഒരു വിശ്വാസവും ഒരു മൂലധനമായി കൂടെ ഉണ്ടായിരുന്നു. …നിലത്ത് പായ് വിരിച്ചു തുടങ്ങിയ വഴിയാത്ര ഇന്നിതാ തിരികെ നോക്കുമ്പോള്‍ ഒരു വിസ്മയം തന്നെയണെനിക്ക്..അല്പങ്ങളില്‍തുടങ്ങി അധികമായി തന്നിരിക്കുന്നു തമ്പുരാന്‍..
ഒന്നും കുറച്ചിട്ടില്ല..ആവശ്യങ്ങള്‍ക്ക് പോരാതെ വന്നിട്ടുമില്ല…ഒരു പൂ ചോദിച്ചപ്പോള്‍ ഒരു വസന്തം തന്നെ തന്ന് തൃപ്തിപ്പെടുത്തി അവിടുന്നു..
മതി പ്രഭോ..പരിഭവങ്ങള്‍ക്കും, പരാതികള്‍ക്കും ഇല്ലായ്മകള്‍ക്കും മറുപടീയെന്നോണം നീ നല്‍കിയിട്ടുള്ളതൊക്കെ മതിയെനിക്ക് എന്നു പറയാന്‍ തക്ക എളിമ എനിക്കു നല്‍കിയാലും..കുറവുകളൊന്നും ഇല്ലെന്നല്ല ഇതിനര്‍ഥം,എല്ലാറ്റിനുമുപരിയായി ചിറകിന്‍ കീഴില്‍ സംരക്ഷിക്കുന്ന ദിവ്യചൈതന്യത്തിന്റെ മുമ്പില്‍ ശിരസ്സു നമിക്കുകയാണു ഞാന്‍.
എന്താണ് സംതൃപ്തിയുടെ മാനദണ്ഡം? അതു നമ്മള്‍ തന്നെ നിശ്ചയിക്കുന്നതാണ്..ഒരുവന് സമൃദ്ധിയുണ്ടായാലും സംതൃപ്തനായിരിക്കുകയില്ല.മറ്റൊരുവന്‍ ദാരിദ്ര്യത്തിലും തൃപ്തനാകുന്നു..നമ്മള്‍ ആയിരിക്കുന്ന അവസ്ഥയെ പരിഭവം കൂടാതെ ദൈവതൃക്കരങ്ങളില്‍ നിന്ന് ഒരു നൈവേദ്യമെന്നോണം കരം കൂപ്പി സ്വീകരിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ജീവിതം സംതൃപ്തമാവുക.നമ്മുടെ പങ്കാളിയെ, മക്കളെ, മാതാപിതാക്കളെ, സഹോദരങ്ങളെ, വീടിനെ,വസ്തുവകകളെ,ജോലി, വിദ്യാഭ്യാസം, കൂട്ടുകാര്, ചുറ്റുപാടുകള്‍..എല്ലാറ്റിനേയുമെല്ലാവരേയും ദൈവം നമുക്കു നല്‍കിയവരാണെന്നു കരുതി ആദരിച്ചും സ്നേഹിച്ചും,സമരസപ്പെട്ടും ജീവിക്കുമ്പോഴാണ് അനശ്വരമായ ജീവിതത്തിന്റെ ആനന്ദത്തിലേക്ക് നാം പ്രവേശിക്കുക..നമുക്ക് നല്‍കിയതിനു പകരം എന്തുമാത്രം തിരികെ കൊടുത്താലും മതിയാകില്ല എന്നൊരു അവബോധം ഉള്ളില്‍ ഉണ്ടാകുമ്പോഴേ പരാതിപ്പെടാതിരിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ..
ഏറെ മുന്‍ വിധികളായിരുന്നു മുന്‍പൊക്കെ ജീവിതത്തില്‍. ഇപ്പോഴിതാ കാലം ഏറെ പഠിപ്പിച്ചിരിക്കുന്നു..മനസ്സ് ഏറെ വിശാലമായിരിക്കുന്നു…എല്ലാ ചട്ടക്കൂടുകള്‍ക്കും മതില്‍കെട്ടുകള്‍ക്കുമപ്പുറം എല്ലാവരോടും എല്ലാറ്റിനോടും പൊരുത്തപ്പെടാനും എല്ലാ വ്യത്യസ്തകളേയും, ക്രമഭംഗങ്ങളേയും, ഏറ്റക്കുറച്ചിലുകളേയും പോരായ്മകളേയും സ്വീകരിക്കുവാനും മനസ്സ് പരുവപ്പെട്ടിരിക്കുന്നു..ഇന്നിപ്പോള്‍ പരാതികളൊന്നുമില്ല. എല്ലാം സ്വീകരിക്കാന്‍, സുഖമായാലും, ദുഖമായാലും നന്മയായാലും തിന്മയായാലും കരം കൂപ്പി സ്വീകരിക്കാന്‍ ഞാന്‍ എന്റെ മനസ്സിനെ പഠിപ്പിക്കുന്നു..
വളരെ സന്തോഷമുണ്ടെനിക്കിന്ന്, ഒപ്പം ഏറെ നന്ദിയും..
ഇത്ര കരുതല്‍ നല്‍കിയ ദൈവത്തോട്
ഇത്ര വലര്‍ത്തിവലുതാക്കിയ മാതാപിതാക്കളോട്
കരുതലിന്‍ കരംനീട്ടി ചേര്‍ത്തുപിടിച്ച പങ്കാളീയോട്
സ്നേഹത്തിന്റെ സമ്മാനമായ കുഞ്ഞുമകളോട്
കൂടെ നിന്ന സ്നേഹിതരോട്, സഹോദരങ്ങളോട്
എന്റെ തന്നെ ഭാഗമായ സമൂഹത്തൊട്, ചുറ്റുപാടുകളോട്
നന്ദി.നന്ദി.
അന്നൊരിക്കാല്‍ 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് അനേകരെ സാക്ഷിയാക്കി ഞങ്ങള്‍ കരം ചേര്‍ത്തുപിടിച്ച് ചൊല്ലിയ ജീവിതത്തിന്റെ വേദമന്ത്രം ഒരിക്കല്‍ കൂടി ഞാനീ സന്ധ്യാവേളയില്‍ തമ്പുരാന്റെ മുമ്പില്‍ മുട്ടുകുത്തി കരംകൂപ്പി ഏറ്റുപറയുകയാണ്...‘ഇന്നു മുതല്‍ മരണം വരെ സുഖത്തിലും ദുഖത്തിലും, ദാരിദ്ര്യത്തിലും സമൃദ്ധിയിലും, സന്തോഷത്തിലും സന്താപത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും മറ്റെല്ലാ സാഹചര്യങ്ങളിലും വിശ്വസ്തരായി, മരണം ഞങ്ങളെ വേര്‍പിരിക്കും വരെ ജീവിച്ചു കൊള്ളാമെന്ന് ഞങ്ങള്‍ വാക്കു തരികയാണ്..ഇനി മരണത്തിലും ഒന്നാകാനൊരു കൃപതരിക എന്‍ പ്രഭോ നീ ഞങ്ങള്‍ക്ക്..
പൊറുക്കുക ദൈവമേ.ഞങ്ങളോട്..
മാപ്പ്.. മാപ്പ്..
വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍
സ്നേഹിക്കാതിരുന്നിട്ടുണ്ടെങ്കില്‍
മറുത്തു സംസാരിച്ചിട്ടുണ്ടെങ്കില്‍
അംഗീകരിക്കാതെ പോയിട്ടുണ്ടെങ്കില്‍
സ്വാര്‍ത്ഥത കാട്ടിയിട്ടുണ്ടെങ്കില്‍
അവിശ്വസ്തത കാട്ടിയിട്ടുണ്ടെങ്കില്‍ മാപ്പ്..
ഇതുവരെ ചേര്‍ത്തണച്ചു പിടിച്ച കരങ്ങള്‍ ഒരായുസ്സു മുഴുവന്‍ കൂടെയുണ്ടാകണമേയെന്ന പ്രാര്‍ഥനയോടെ..
വളരെ സന്തോഷമുണ്ടെനിക്കിന്ന്, ഒപ്പം ഏറെ നന്ദിയും..
ഇത്ര കരുതല്‍ നല്‍കിയ ദൈവത്തോട്
ഇത്ര വലര്‍ത്തിവലുതാക്കിയ മാതാപിതാക്കളോട്
കരുതലിന്‍ കരംനീട്ടി ചേര്‍ത്തുപിടിച്ച പങ്കാളീയോട്
സ്നേഹത്തിന്റെ സമ്മാനമായ കുഞ്ഞുമകളോട്
കൂടെ നിന്ന സ്നേഹിതരോട്, സഹോദരങ്ങളോട്
എന്റെ തന്നെ ഭാഗമായ സമൂഹത്തൊട്, ചുറ്റുപാടുകളോട്
നന്ദി.നന്ദി.
അന്നൊരിക്കാല്‍ 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് അനേകരെ സാക്ഷിയാക്കി ഞങ്ങള്‍ കരം ചേര്‍ത്തുപിടിച്ച് ചൊല്ലിയ ജീവിതത്തിന്റെ വേദമന്ത്രം ഒരിക്കല്‍ കൂടി ഞാനീ സന്ധ്യാവേളയില്‍ തമ്പുരാന്റെ മുമ്പില്‍ മുട്ടുകുത്തി കരംകൂപ്പി ഏറ്റുപറയുകയാണ്...‘ഇന്നു മുതല്‍ മരണം വരെ സുഖത്തിലും ദുഖത്തിലും, ദാരിദ്ര്യത്തിലും സമൃദ്ധിയിലും, സന്തോഷത്തിലും സന്താപത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും മറ്റെല്ലാ സാഹചര്യങ്ങളിലും വിശ്വസ്തരായി, മരണം ഞങ്ങളെ വേര്‍പിരിക്കും വരെ ജീവിച്ചു കൊള്ളാമെന്ന് ഞങ്ങള്‍ വാക്കു തരികയാണ്..ഇനി മരണത്തിലും ഒന്നാകാനൊരു കൃപതരിക എന്‍ പ്രഭോ നീ ഞങ്ങള്‍ക്ക്..
പൊറുക്കുക ദൈവമേ.ഞങ്ങളോട്..
മാപ്പ്.. മാപ്പ്..
വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍
സ്നേഹിക്കാതിരുന്നിട്ടുണ്ടെങ്കില്‍
മറുത്തു സംസാരിച്ചിട്ടുണ്ടെങ്കില്‍
അംഗീകരിക്കാതെ പോയിട്ടുണ്ടെങ്കില്‍
സ്വാര്‍ത്ഥത കാട്ടിയിട്ടുണ്ടെങ്കില്‍
അവിശ്വസ്തത കാട്ടിയിട്ടുണ്ടെങ്കില്‍ മാപ്പ്..
ഇതുവരെ ചേര്‍ത്തണച്ചു പിടിച്ച കരങ്ങള്‍ ഒരായുസ്സു മുഴുവന്‍ കൂടെയുണ്ടാകണമേയെന്ന പ്രാര്‍ഥനയോടെ..
..എല്ലാറ്റിനേയുമെല്ലാവരേയും ദൈവം നമുക്കു നല്‍കിയവരാണെന്നു കരുതി ആദരിച്ചും സ്നേഹിച്ചും,സമരസപ്പെട്ടും ജീവിക്കുമ്പോഴാണ് അനശ്വരമായ ജീവിതത്തിന്റെ ആനന്ദത്തിലേക്ക് നാം പ്രവേശിക്കുക
ReplyDeleteഅന്നൊരിക്കാല്‍ 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് അനേകരെ സാക്ഷിയാക്കി ഞങ്ങള്‍ കരം ചേര്‍ത്തുപിടിച്ച് ചൊല്ലിയ ജീവിതത്തിന്റെ വേദമന്ത്രം ഒരിക്കല്‍ കൂടി ഞാനീ സന്ധ്യാവേളയില്‍ തമ്പുരാന്റെ മുമ്പില്‍ മുട്ടുകുത്തി കരംകൂപ്പി ഏറ്റുപറയുകയാണ്
ആശംസകളും പ്രാര്‍ത്ഥനകളും
ReplyDeleteതറവാടി,വല്യമ്മായി
കൊള്ളാം...ആശംസകള്‍
ReplyDeleteഎല്ലാവിധ ആശംസകള്‍ ...
ReplyDeleteഒപ്പം പ്രാര്‍ത്ഥനകളും.
ശ്രീ .
വിവാഹ ജീവിത ഇന്നു വളരെ അസഹിഷ്ണുതകള്‍ നിറഞ്ഞതായിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും ഭാര്യയും ഭര്‍ത്താവും ജോലിക്കാരവുമ്പോള്‍. പിന്നെ പ്രതീക്ഷകള്‍ ഏറുന്നതും ഒരു പ്രശ്നം തന്നെയാണു. മിക്കവാറും ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാരെ ഒരു കറവമാടിനെപ്പോലെയാണു കരുതുന്നത്. എത്ര കിട്ടിയാലും [ഭാര്യവീട്ടില്‍ നിന്നും] മതിവരുന്നില്ല. ഞാന്‍ കാണുന്ന ഭൂരിഭാഗം ദാമ്പത്യങ്ങളും പുകയുന്ന അഗ്നിപര്‍വതങ്ങളാണ്. [എന്താണിതിനൊരു പരിഹാരം?] വിട്ടുവീഴ്ചാ മനോഭാവം ഇന്നു തീരെ കുറഞ്ഞുവരുന്നു.
ReplyDeleteഒന്നിച്ചു ചിന്തിക്കുന്ന ദമ്പതിമാരുടെ ഒരു കൂട്ടായ്മ എറണാകുളത്ത് തുടങ്ങണമെന്നുണ്ട്. [ഫാമിലി കൌണ്‍സിലിങ്ങ് സഹിതം]
പുകയുന്ന ദാമ്പത്യങ്ങള്‍ക്കിടയില്‍ വാടിപ്പോഒകുന്ന കുരുന്നുകളെ ആരും കാണുന്നില്ല!!
"നന്ദിയുള്ളവനില്‍ ഈശ്വരന്‍ അനുഗ്രഹം ചൊരിയും. കാരണം ആ നന്ദി എന്നത് ഈശ്വരേച്ഛയനുസരിച്ചുള്ള ജീവിതത്തിന്റെ സംതൃപ്തിയുടെ പ്രതിഫലനമാണ്."
ReplyDeleteആശംസകള്‍...
നന്ദി വല്യമ്മായി,നരേന്‍,ശ്രീ, ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍ & ഹരിനാഥ്..ആശംസകള്‍ സ്നേഹപൂര്‍വം സ്വീകരിച്ചിരിക്കുന്നു..
ReplyDeleteവിവാഹ ജീവിതം സന്തോഷപൂര്‍വ്വം കൊണ്ടു പോവുകയെന്നത് ഭാഗ്യമാണ്. അത് നീണ്ടു പോകുന്നു എന്നതില്‍ സന്തോഷിക്കുക തന്നെ വേണം.
ReplyDeleteഎത്രയോ ബന്ധങ്ങള്‍ വഴിയില്‍ മുടക്കപ്പെട്ടതിന് സാക്ഷ്യം വഹിച്ചവനാണ് ഈയുള്ളവന്‍.
നല്ല മനസ്സുള്ളവര്‍ക്ക് എന്നും നന്മകള്‍!