...ഭൂമിയിലെ എല്ലാ അപ്പന്മാരെയും വണങ്ങിക്കൊണ്ട്...
സൂര്യനായ് തഴുകിഉറക്കുമുണര്‍ത്തുമെന്‍ അഛനെയാണെനിക്കിഷ്ടം
ഞാനൊന്ന് കരയുമ്പോള്‍ അറിയാതെ ഉരുകുമെന്‍
അഛനെയാണെനിക്കിഷ്ടം..
ഏതോ സിനിമാഗാനത്തിന്റെ ഈരടിയാണ്..
അമ്മയുടെ സ്നേഹം പോലെ മധുരമാണ് അഛന്റെ സ്നേഹത്തിനും...
സ്നേഹത്തിന്റെയും സ്വാന്തനത്തിന്റെയും അത്തരം ഓര്‍മ്മകളൊന്നുമില്ലാത്തൊരാള്‍ എഴുതിയിരിക്കുന്നു..
“അഛനെന്നു കേള്‍ക്കുമ്പോള്‍ ചീഞ്ഞ് കണ്ണടര്‍ന്ന അയിലയാണ് ഓര്‍മ്മ വരിക.സ്കൂള്‍ വിട്ടു വരികയായിരുന്നു.അങ്ങാടീയിലെ ആള്‍ക്കാരുടെ നടൂവില്‍ നിന്നു കൊണ്ട് മുഴുഭ്രാന്തനായ അഛന്‍ ഒരു അയില പച്ചയ്ക്കു കടിച്ചു തിന്നുകയായിരുന്നു. വായില്‍ നിന്നു പുറത്തേക്കു വന്ന ചെകിള താഴേക്കു തൂങ്ങിക്കിടന്നു..കൂടെയുള്ള കുട്ടികളെ ഓര്‍ത്തപ്പോള്‍ ഏറെ നേരം അവിടെ നില്‍ക്കാനായില്ല.വീട്ടിലേക്ക് ഒറ്റ ഓട്ടം വച്ചു കൊടൂത്തു.30 വര്‍ഷമായി അഛന്‍ തീക്കുനി അങ്ങാടീയിലാണ്.ആരെങ്കിലും നല്‍കുന്ന ഭക്ഷണം കഴിച്ച് അവിടെ തന്നെ കിടക്കും.
‘പെരാന്തന്റെ മോന്‍’ എന്നായിരുന്നു കുട്ടിക്കാലത്ത് ഞാന്‍ അറിയപ്പെട്ടിരുന്നത്.പരിഹാസത്തിന്റെ ചൂടാണ് എന്നെ 4ആം ക്ലാസ്സില്‍ നാട്ടില്‍ നിന്നോടീച്ചത്.മുതിര്‍ന്നപ്പോള്‍ നിറുത്താത്ത പാച്ചിലിന്റെ ഇടയ്ക്ക് പലപ്പോഴും അഛനെ കാണാന്‍ ചെന്നു. ഒരിക്കല്‍ ചെന്നപ്പോള്‍ പീടികകോലായില്‍ ഉറൂമ്പുകള്‍ പൊതിഞ്ഞ് കിടക്കുകയായ്രുന്നു.’ പവിത്രേട്ടാ’ എന്നാണ് അഛനെന്നെ ഇപ്പോള്‍ വിളീക്കുന്നത്..”
ജീവിതത്തിന്റെ കയ്പുനീര്‍ ആവോളം കുടിക്കാന്‍ വിധിക്കപ്പെട്ട ഒരു മകന്‍, പവിത്രന്‍ തീക്കുനി എന്ന കവിയും മീന്‍ വില്പനക്കാരനുമായ ഒരു മനുഷ്യന്‍ തന്റെ പച്ച ജീവിതത്തിന്റെ മുറീവുകളെ കോറിയിട്ടിരിക്കുന്നത് വായിക്കുമ്പോള്‍ എന്റെ കണ്ണൂ നിറഞ്ഞൊഴുകുകയാണ്...
ഇനി ജൂണ്‍ 15 ലോക പിതൃ ദിനം..ലോകമെമ്പാടുമുള്ള അപ്പന്മാരെ ഓര്‍ക്കാനായി ഒരു ദിനം.
മാതൃത്വത്തിന്റെ മഹനീയതയെ കവികളും എഴുത്തുകാരുമൊക്കെ ധാരാളമായി വര്‍ണ്ണിക്കുമ്പോള്‍ പിതൃത്വം അത്രമേല്‍ ആദരിക്കപ്പെടാതെ പോകുന്നുണ്ടോ എന്നാണെന്റെ സംശയം..അമ്മയെന്ന വാക്കു കേള്‍ക്കുമ്പോള്‍ ഉള്ളീന്റെയുള്ളീല്‍ ഊറിവരുന്ന വാത്സല്യവും, ആര്‍ദ്രര്‍തയും എതു കൊണ്ടോ പലര്‍ക്കും അഛനെ ഓര്‍ക്കുമ്പോള്‍ ഉണ്ടാകുന്നില്ല..
അമ്മയാകട്ടെ ഓടീയും ചാടീയും, സ്നേഹിച്ചും, കലഹിച്ചും, കണ്ണീരില്‍ ചാലിച്ച പരിഭവങ്ങളുമൊക്കെയായി വീട്ടില്‍ നിറസാന്നിദ്ധ്യമാകുമ്പോള്‍ അപ്പനാകട്ടെ ഗൌരവത്തിന്റെയും കാര്‍ക്കശ്യത്തിന്റെ മൌനത്തിന്റെയും ഒക്കെ മൂടൂപടത്തിനുള്ളീല്‍ തന്റെ സ്നേഹമെല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്..
സ്നേഹിക്കാനറിയാന്‍ പാടില്ലാഞ്ഞിട്ടല്ല, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നിതിന്റെ തിരക്കുകള്‍ക്കിടയില്‍ സ്നേഹത്തിന്റെ വികാരങ്ങളെയൊക്കെ ഒരു പടിമാറ്റി നിര്‍ത്തിയിരിക്കുകയാണ് അറിഞ്ഞോ അറീയാതെയോ..
ഓരോ പിതാവും ഒരു വിളക്ക്.ഒരു വീടിനെ കാക്കുന്ന പൊന്‍ വിളക്ക്.. വീടീന്റെ നെടും തൂണാണ് അഛന്‍.....വീടു വീഴാത കാക്കാന്‍ അഛനെന്നും കാറ്റിലുലയാതെ നില്‍ക്കുന്ന ഒരു വന്‍ മരമായേ തീരൂ..
എന്റെ പപ്പയ്ക്ക് ഒരിക്കലും ഒന്നിനും നേരമില്ലെന്ന് ഒരു കൊച്ചു മകള്‍ എന്നോട് പരിഭവപ്പെടുമ്പോള്‍ അവളുടെ ഉള്ളീല്‍ ഒളീച്ചു വെച്ചിരിക്കുന്ന സങ്കടത്തിന്റെ ആഴം അവളുടെ കണ്ണൂകളില്‍ ഞാന്‍ കണ്ടു.ഈ പപ്പയെയും എനിക്ക് നന്നായി അറീയാം..തിരക്കൊഴിഞ്ഞ് സ്വസ്ഥമായൊന്ന് ഉറങ്ങാല്‍ പോലും നേരം കിട്ടാത്ത ഒരു മനുഷ്യന്‍..സ്വന്ത വായിലെ പല്ലു രാകുന്ന കിറൂകിറാ ഒച്ചയ്ക്കിടയിലും ദന്താശുപത്രിയിലെ ചാരുകസേരയിലിരുന്ന് കൂര്‍ക്കം വലിച്ചുറങ്ങുന്ന മനുഷ്യന്‍. അപ്പനും മകള്‍ക്കുമിടയിലൊരു അകലം രൂപപ്പെടുന്നുണ്ടല്ലോയെന്ന് ഖേദപൂര്‍വം ഞാനോര്‍ത്തു..
വേറോരഛനെ അറീയാം.തന്റെ മകള്‍ക്ക് വന്ന ഒരു വൈകല്യത്തെ ഓര്‍ത്ത് ആധി പിടിച്ച് ഓടീ നടക്കുന്ന അഛന്‍. എത്രയോ നാളുകള്‍ അയാള്‍ കയറിയിറങ്ങി ചോദിച്ചു നടന്നു, ഇനി ഞാനെന്തു ചെയ്യും,എന്റെ മകള്‍ക്കീ ഗതി വന്നല്ലോയെന്ന്.....
ഈച്ചരവാര്യര്‍ എന്നൊരഛനേയും ഓര്‍ക്കാതിരിക്കാനാവില്ലെ ഇന്ന്.ഒരായുസ്സു മുഴുവന്‍ ഏകമകന്റെ തിരോധാനത്തിന്റെ കാരണമന്വോഷിച്ച് അധികാരികളുടെ ഓഫീസുകള്‍ കയറീയിറങ്ങി നീതി കിട്ടാതെ കാലം ചെയ്ത ഒരപ്പന്‍..
ശൈശവത്തിന്റെ കാലങ്ങളൊക്കെ കഴിയുമ്പോള്‍ അച്ചന്‍- മക്കള്‍ ബന്ധം നേര്‍ത്തു നേര്‍ത്തു വരുന്നതായി കാണുന്നു...ചില വേളകളില്‍ ഒരു പക്ഷേ കുഞ്ഞുങ്ങള്‍ക്ക് നമ്മുടെ സ്വാന്തനം ആവശ്യമായി വരുന്ന വേളകളില്‍ രൂപപ്പെടൂന്ന അകലം അവരെ മറ്റു പലതിന്റെയും പിന്നാലെ എത്തിക്കുന്നു....കുട്ടികള്‍ കൈവിട്ടു പോകുന്നത് അങ്ങനെയാണ്....സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമൊക്കെ എല്ലാവരും കൊതിക്കുണ്ടീ ഭൂമിയില്‍...സ്നേഹം നിഷേധിക്കരുതാര്‍ക്കും...
ഇന്നീ പിതൃദിനത്തില് ഞാന്‍ എന്റെ അപ്പനെ സ്മരിക്കുകയാണ്.. അമിതലാളനകളോ സ്നേഹപ്രകടനങ്ങളോ ഒന്നുമില്ലാതെ അല്പം കാര്‍ക്കശ്യവും ഗൌരവവും നിറഞ്ഞ മുഖഭാവമായിരുന്നു അപ്പനെന്നും..പെണ്‍കുട്ടികളായ ഞങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നടത്തിത്തരിക, പഠിക്കാന്‍ കഴിവുള്ളീടത്തോളം പഠിപ്പിക്കുക എന്നതിലപ്പുറം സ്നേഹത്തിന്റെ അടയാളങ്ങളൊന്നും ജീവിക്കാന്‍ ആവശ്യമില്ല എന്ന് ചിന്തിച്ചിരുന്ന ഒരു കുടൂംമ്പമായിരുന്നു എന്റേത്.. ഒരു വാശികളും നടക്കാത്തിടമായിരുന്നു വീട്..സ്കൂള്‍ വിട്ട് കൂട്ടുകാരികളുടെ വീട്ടില്‍ചെല്ലുമ്പോള്‍ അവള്‍ സ്നേഹിത തന്റെ അപ്പന്റെ മടീയില്‍ഓടിക്കയറീയിരിക്കുന്നതും അപ്പന്‍ അവളെ സ്നേഹപൂര്‍വം തലോടുന്നതുമൊക്കെ കണ്ട് കൊതിച്ചിട്ടുണ്ട്…
പക്ഷേ ഇന്നെനിക്ക് തിരിച്ചറിയാനാകുന്നുണ്ട് സ്നേഹം നിഷേധിക്കപ്പെടുകയായിരുന്നില്ല ഞങ്ങള്‍ക്ക്, മറിച്ച് അമിത സ്വാതന്ത്ര്യം കുട്ടികളെ വഷളാക്കുമെന്ന സ്വാഭാവിക ഭയത്താല്‍ അവരൊക്കെ തങ്ങളുടെ സ്നേഹം ഉള്ളീല്‍ഒളിച്ചു വെച്ചിരിക്കുകയായിരുന്നു…അങ്ങനെ ശീലിച്ച് മുതിര്‍ന്നപ്പോള്‍ അന്നനുഭിച്ച അടയാളങ്ങളില്ലാത്ത സ്നേഹം ജീവിതത്തിന്റെ അതിജീവന പാഠങ്ങളായി .എവിടെയും പിടിച്ചു നില്‍ക്കാനും പ്രതികൂലങ്ങളില്‍തളരാതിരിക്കാനുമുള്ള ബലം നല്‍കിയത്, മനസ്സിനു കരുത്ത് നല്‍കിയത് ബോധപൂര്‍വമുള്ള ഈ സ്നേഹ നിഷേധങ്ങളോക്കെ തന്നെ യെന്നു നന്ദി പൂര്‍വം സ്മരിക്കുകയാണ്.. പിന്നീടാകട്ടെ ഓരോരുത്തര്‍ക്കും വേണ്ടി അപ്പനെടുത്ത എടുത്ത വ്യക്തമായ തീരുമാനങ്ങള്‍ പിന്നീടുള്ള ജീവിതത്തിന്റെ വഴികളില്‍ഏറെ സഹായിച്ചിരുന്നു..
ഇന്നിപ്പോള്‍അണു കുടൂമ്പങ്ങള്‍..സ്നേഹം പകുത്തുകൊടുക്കേണ്ട ആവശ്യമില്ലാത്ത മാതാപിതാക്കള്‍..ഉള്ളതു മുഴുവന്‍ഒന്നോ രണ്ടൂ കുഞ്ഞുങ്ങള്‍ക്കായ്, എത്ര കൊടൂത്താലും നമുക്ക് മതിയാകുന്നുമില്ല..എന്നാലും നിസ്സാര കാര്യങ്ങള്‍ക്കാണ് കുഞ്ഞുങ്ങള്‍ പടീയിറങ്ങി പോകുന്നതും, ആത്മഹത്യ ചെയ്യുന്നതും..മനശാസ്ത്രം പറയുന്നതു തന്നെ കുട്ടികളെ സ്നേഹിക്കുന്നുവെന്ന് അവര്‍ക്കു മനസ്സിലാകണമെന്ന്....അതായത് സ്നേഹത്തിന് അടയാളങ്ങള്‍ നിശ്ചയമായും വേണമെന്ന്...എന്നിട്ടുമെന്തേ കുഞ്ഞുങ്ങളീങ്ങനെ......
ഇന്നീ ദിനത്തില്‍ മറ്റൊരു അപ്പനേയും കൂടീ ഓര്‍ക്കാതിരിക്കാനാവില്ല.. ബൈബിളീല്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവാം ദൈവത്തിന്റെ സ്വഭാവവുമായി ഒരപ്പന്‍..സമൃദ്ധിയുടെ നടുവിലും അപ്പനെ ധിക്കരിച്ച് വീടൂ വിട്ടിറങ്ങുന്ന മകന്റെ തിരിച്ചുവരവിനു വേണ്ടി വഴിക്കണ്ണൂമായ് കാത്തു കാത്തിരിക്കുന്ന ഒരപ്പന്‍. .. അപ്പന്റെ കൊട്ടാരത്തില്‍ നിന്നു പന്നിക്കുഴിയിലേക്ക്, താഴേക്ക് താഴേക്ക് അധ:പധിക്കുന്ന മകന്‍..എത്ര അധ:പധിച്ചെന്നാലും സ്നേഹിക്കാന്‍ മാത്രമറീയുന്ന ആ പിതാവിന്റ സ്നേഹം അവനെ പിഞ്ചെല്ലുന്നതു കൊണ്ട് അവനു തിരിച്ചു വരാനായി..ഒരു കൂലിക്കാരനായി ഞാന്‍ നിന്നു കൊള്ളാമെന്ന് പറഞ്ഞ് സങ്കടപ്പെട്ടു തിരികെ വരുന്ന മകനെ, അവന്റെ കുമ്പസാരങ്ങള്‍ കേള്‍ക്കാന്‍പോലും നില്‍ക്കാതെ സാഘോഷം വരവേറ്റ് അവനു വേണ്ടി സദ്യയൊരുക്കി അവന്റെ നഷ്ടപ്പെട്ട അവകാശങ്ങള്‍ മുഴുവന്‍ തിരികെ കൊടൂക്കുന്ന ഒരു പിതാവ്…ദൈവം തന്നെയാണ് ആ പിതാവ്..എന്തു തിന്മ ചെയ്തന്നാലും ഓടീ തിരികെയെത്താന്‍ ഒരു സ്നേഹം വെമ്പലോടെ കാത്തിരിക്കുന്നു എന്ന തിരിച്ചറിവാണ് ഓരൊ മനുഷ്യനേയും തമ്പുരാനിലേക്ക് തിരികെ അടൂപ്പിക്കുന്നത്..
ഒപ്പം ഇന്നീ ലോക പിതൃദിനത്തില്‍ അഛനെന്ന സമ്പാദ്യം നഷ്ടമായ എല്ലാ മക്കളേയും, അഛാ എന്നു വിളീക്കുവാന്‍ മക്കള്‍ ഇല്ലാതെ പോയ അഛന്മാരെയും,വഴിയരുകില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് അപ്പനും അമ്മയും ആയിത്തീരാന്‍ മനസ്സു കാട്ടുന്നവരായ എല്ലാ നല്ല മനുഷ്യരേയും സ്നേഹപൂര്‍വം ഓര്‍ത്തു കൊണ്ട്....
13 June, 2008
Subscribe to:
Post Comments (Atom)
ആനി,
ReplyDeleteവളരെ നന്നായിരിക്കുന്നു.
ആശംസകള്‍
nannayittundu ani,keep it up.
ReplyDeleteവളരെ നന്നായിടുണ്ട് ആനി ചേച്ചി..... ആശംസകള്‍
ReplyDeleteമാതാവ് ഭൂമിയാണെങ്കില്‍ നമുക്ക് അതില്‍ വളരാനുള്ള വെള്ളവും വേളിച്ചവും നല്‍കി നമ്മെ കാത്ത് സൂക്ഷിക്കുന്ന ആകാശമാണ് പിതാവ്.
ReplyDeleteപിതാവിനെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു.
ReplyDeleteചെറുപ്പകാലത്തെക്കാള്‍ മാറിയിരിക്കുന്നു എന്‍റ്റെ ചിന്തകള്‍ എന്നെ സ്വാധീനിച്ചത്
ഉമ്മെയേക്കാള്‍
ഉപ്പ തന്നെ.
നന്ദി വിക്രമന്‍,സുരേഷ് താന്നിക്കല്‍,phb,വല്യമ്മായി, തറവാടീ....കണ്ട് ഒപ്പു വെച്ചതിന്..
ReplyDeleteവല്യമ്മായി പറഞ്ഞതു ശരി തന്നെ.. അമ്മയാണ് ഭൂമിയെങ്കില്‍ അപ്പന്‍ സംരക്ഷണം നല്‍കുന്ന ആകാശമാണ്..ഭൂമിയിലെ എല്ല അപ്പന്മാര്‍ക്കും തങ്ങളുടെ കുടൂമ്പത്തെ പൊതിഞ്ഞു നില്‍ക്കുന്ന സംരക്ഷണ വലയമാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍..
സ്നേഹം നിഷേധിക്കപ്പെട്ട ഒരു കുഞ്ഞിന്റെയും കരച്ചില്‍ ഈ ഭൂമിയില്‍ ഇനി ഉയരാതിരിക്കട്ടെ..
"അമ്മയാകട്ടെ ഓടീയും ചാടീയും, സ്നേഹിച്ചും, കലഹിച്ചും, കണ്ണീരില്‍ ചാലിച്ച പരിഭവങ്ങളുമൊക്കെയായി വീട്ടില്‍ നിറസാന്നിദ്ധ്യമാകുമ്പോള്‍ അപ്പനാകട്ടെ ഗൌരവത്തിന്റെയും കാര്‍ക്കശ്യത്തിന്റെ മൌനത്തിന്റെയും ഒക്കെ മൂടൂപടത്തിനുള്ളീല്‍ തന്റെ സ്നേഹമെല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്..."
ReplyDeleteനല്ലൊരു പോസ്റ്റ്, ഇഷ്ടമായി. ആശംസകള്‍
നല്ലൊരു പോസ്റ്റ്, ഇഷ്ടമായി. ആശംസകള്‍
ReplyDeleteThis comment has been removed by the author.
ReplyDeleteഈ മനസ്സ് എങ്ങനെയാണ് ആനിചെചിക്ക് ലഭിച്ചത്...?
ReplyDeleteഎന്ത് ത്യാഗമാണ് അതിനായി ആനി ചേച്ചി ചെയ്തത്,,,?
സത്യം തുറന്നു പറയട്ടെ,,,വായിക്കുമ്പോള്‍ എങ്ങനെയോ കണ്ണ് നിറയുന്നു..എന്തിനാണെന്നറിയില്ല...
"...........അമ്മയാണ് ഭൂമിയെങ്കില്‍ അപ്പന്‍ സംരക്ഷണം നല്‍കുന്ന ആകാശമാണ്..ഭൂമിയിലെ എല്ല അപ്പന്മാര്‍ക്കും തങ്ങളുടെ കുടൂമ്പത്തെ പൊതിഞ്ഞു നില്‍ക്കുന്ന സംരക്ഷണ വലയമാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍..
സ്നേഹം നിഷേധിക്കപ്പെട്ട ഒരു കുഞ്ഞിന്റെയും കരച്ചില്‍ ഈ ഭൂമിയില്‍ ഇനി ഉയരാതിരിക്കട്ടെ....."
ഇത്രയും ആഴത്തില്‍ ചിന്തിക്കുന്ന പ്രിയപ്പെട്ട ആനിചേച്ചിക്ക് എന്നും നന്മ മാത്രം തരട്ടെ ഈശ്വരന്‍..!!!
നന്ദി ശ്രീ,മുഹമ്മദ് ഷിഹാബ്, & അല്ലു..ആശയങ്ങള്‍ പങ്കു വെച്ചതിന്..
ReplyDelete