08 August, 2008
മീഡിയ-പോലീസ് അവിശുദ്ധ ബന്ധം നടത്തിയ നാമഹത്യ..
മകളേ, അഛനു നിന്നെ കൊല്ലാനാവില്ല എന്നു നിന്റെ അമ്മ ആണയിട്ടു പറയുന്നു.
വിടര്‍ന്നു തീരും മുന്‍പേ ഇറൂത്തെടുക്കപ്പെട്ട കുരുന്നേ നിനക്കായ് എന്റെ കണ്ണുനീരുകള്‍....
ഡല്‍ഹിയിലെ നോയിഡ എന്ന സ്ഥലത്ത് ദന്തഡോക്ടറന്മാരായ രാജേഷ് തല്‍വാര്‍-നുപൂര്‍ തല്‍വാര്‍ ദമ്പതികളുടെ ഏക മകള്‍ ഓറിഷി എന്ന 14 വയസ്സുകാരി പെണ്‍കുട്ടി ദാരുണമാം വിധം കൊല ചെയ്യപ്പെട്ടു.പോലീസിന്റെ നിരുത്തരവാദിത്വപരമായ ‘അന്വേഷണങ്ങള്‍ക്കൊപ്പം’ പത്രമാധ്യമങ്ങളുടെ ദു:സ്വാതന്ത്ര്യവും കൂടീ ഒത്തു ചേര്‍ന്നപ്പോള്‍ മതിയായ തെളിവുകള്‍ ഒന്നു പോലും ആവശ്യമില്ലാതെ അവര്‍
തന്നെ പ്രതിയെയും നിശ്ചയിച്ചു.മറ്റാരുമല്ല..പെണ്‍കുട്ടിയുടെ അഛനായ രാജേഷ് തല്‍വാര്‍ തന്നെയെന്ന്
‘സ്ഥിതീകരണം’...ഭാര്യയായ നുപൂര്‍ ആണയിട്ടു കെഞ്ചി.തന്റെ ഭര്‍ത്താവിന് തങ്ങളുടെ ഒരേയൊരു മകളെ കൊല്ലാന്‍ പോയിട്ട് തല്ലാന്‍ പോലുമാകില്ലെന്ന്.... പത്രങ്ങളും പോലീസും രാഷ്ട്രീയക്കാരും നാട്ടുകാരും ചേര്‍ന്ന് ആഘോഷമായി കൊണ്ടാടീയ കൊലപാതകം.ഫലമോ രണ്ടുമൂന്ന് ദിവസങ്ങള്‍ക്കു
ശേഷം മതിയായ യാതൊരു തെളീവുകളും ഇല്ലാതെ നിരപരാധിയായ അഛന്‍ ഡോ.രാജേഷ് അറസ്റ്റ് ചെയ്യപ്പെട്ടു.. നഷ്ടപ്പെട്ട തന്റെ തന്റെ മകളെയോര്‍ത്തൊന്ന് വിലപിക്കുവാന്‍ പോലുമാകാതെ സംശയത്തിന്റെയും ആത്മനിന്ദയുടെയും മുള്‍മുനയും പേറീ 60 ദിവസങ്ങളോളം അദ്ദേഹം ഇരുമ്പഴിക്കുള്ളീല്‍ കിടന്നു..പത്രങ്ങള്‍ ചമച്ചുണ്ടാക്കുന്ന അസത്യമായ ഊഹവാര്‍ത്തകള്‍ക്ക്
ഒരാളെ ഇങ്ങനെയും ഇതിലപ്പുറവും ഒരുവനെ കൊല്ലാക്കൊല ചെയ്യാമെന്ന് ഇതേപോലെ മുന്‍പു നടന്നിട്ടുള്ള പല സംഭവങ്ങളും സാക്ഷി..പിന്നെ പിന്നെ കെട്ടിച്ചമയ്ക്കുന്ന വാര്‍ത്തകള്‍ നിരവധിയായി..പര ബന്ധങ്ങള്‍ തുടങ്ങി മാതാപിതാക്കള്‍ തമ്മിലുള്ള മാനസിക അകല്‍ച്ച ഉണ്ടെന്നു വരെ ഊഹ വാര്‍ത്തകള്‍..
തലേന്നു രാത്രി മാതാപിതാളോടൊന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ഓറീഷി പിറ്റേന്ന് രാവിലെ 6 മണിക്ക് ( മേയ് 16 ന് )അവളുടെ കിടപ്പുമുറീയില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തി..ഇവള്‍ തനിയെയും മാതാപിതാക്കള്‍ അടുത്ത മുറീയുലുമാണ് കിടക്കാറ് പതിവ്..ആദ്യം പോലീസ് വീട്ടു ജോലിക്കാരനായ ഹേമരാജിനെ സംശയിച്ചു..പക്ഷേ അടൂത്ത ദിവസം അയാളുടെ മൃതദേഹം വീടീന്റെ ടെറസില്‍ കണ്ടെത്തി..ഓറിഷി കൊല്ലപ്പെട്ടത് തലയ്ക്കടീയേറ്റും ഹേമരാജിന്റെ കഴുത്തറുത്ത
നിലയിലുമായിരുന്നു..വസ്തുനിഷ്ടമായ തെളീവുകള്‍ ഒന്നുമില്ലാതിരിന്നിട്ടും മേയ് 23 ന് ഡോക്ടര്‍ അറസ്റ്റ് ചെയ്യപ്പെടൂന്നു.പോലീസ് പറയുന്നതിങ്ങനെ ....ഓറിഷിയും ഹേമരാജും തമ്മില്‍ അടുപ്പമായിരുന്നുവെന്നും അവരെ രണ്ടുപേരെയുന്ം കൂടി ഒരുമിച്ച് അവളുടെ കിടപ്പുമുറീയില്‍ അവിഹിതമായ രീതിയില്‍ അഛന്‍ കണ്ടെന്നും പെട്ടെന്നുണ്ടായ ദെഷ്യത്തില്‍ ഡോ.രാജേഷ് മകളെ തലയ്ക്കടീച്ചു കൊന്നുവത്രേ.( വെറൂം 14 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെ പറ്റിയാണ് പറയുന്നതെന്ന് ഓര്‍ക്കണം).പിന്നിട് കത്തി ഉപയോഗിച്ച് വീട്ടുജോലിക്കരെനേയും കൊന്നു..കൂടെ മറ്റൊരു കാരണവും കൂടി പോലീസ് കൂട്ടി
ച്ചേര്‍ത്തു.രാജേഷിന് ഒരു അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്നും അത് ഹേമരാജിന് അറീയാമായിരുന്നുവെന്നും..എന്തായാലും പോലീസിന്റെ നിരുത്തരവാദപരമായ നടപടികളീല്‍ പൊതുജന പ്രതിഷേധം ശക്തമായപ്പോള്‍ കേസ് സിബിഐ ഏറ്റെടൂത്തു..സംഭവം നടന്ന സ്ഥലം പോലീസ് പ്രെസേര്‍വ് ചെയ്യാതിരുന്നതിനാല്‍ സിബിഐ ക്ക് വേണ്ടത്ര തെളീവുകള്‍ ശേഖരിക്കാനായില്ല..മാത്രമല്ല മീഡിയകളും അയല്‍ക്കാരും കയറീയിറങ്ങുന്നത് തടയേണ്ടിയിരുന്ന പോലീസ് അതും
ചെയ്തില്ല..ഫോറന്‍സിക് ലാബില്‍ നിന്ന് തെളിവെടൂപ്പിനെത്തിയ സംഘത്തിന് കാണാനായത് ആകെ അലങ്കോലപ്പെട്ട് നാശമായ മുറിയായിരുന്നു..
പിന്നിട് നടത്തിയ നാര്‍കോ അനാലിസിസ്, പോളിഗ്രാഫ് ടെസ്റ്റുകളീല്‍ നിന്ന് സി ബിഐ കണ്ടത്തിയ വിവരം ഇങ്ങനെ.രാജെഷ് തങ്ങളുടെ ആശുപത്രി കമ്പൌണ്ടറായ കൃഷ്ണയെന്ന പയ്യനെ പരസ്യമായി ശാസിച്ചിരുന്നു ഒരിക്കല്‍..ഇതില്‍ പകയുണ്ടായിരുന്ന കൃഷ്ണ തല്‍വാര്‍ ദമ്പതികളുടെ അയല്‍ക്കാരായിരുന്ന ദുറാനി ദമ്പതികളുടെ വീട്ടു ജോലിക്കാരനേയും ( അതും ദന്ത ഡോക്ടര്‍ ഫാമിലി)
തൊട്ടടൂത്ത മറ്റൊരു വീട്ടിലെ ജോലിക്കാരനേയും കൂട്ടുപിടിച്ച് മേയ് 15 ന് രാത്രിയില്‍ ഹെമരാജു മൊന്നിച്ച് ഡോകറൂടെ വീട്ടില്‍ മദ്യപിക്കാനെത്തി...സംസാരം പോയി പോയി ഓറിഷിയിലെത്തി...അവളുടെ റൂമിലെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു..ഒച്ച വെച്ചപ്പോള്‍ തലയ്ക്കടിച്ചു കൊന്നു..പരിഭ്രാന്തനായി വഴക്കുണ്ടാക്കിയ ഹേമരാജിനെ മറ്റവര്‍ രണ്ടു പേരും കൂടീ ടെറസ്സില്‍ കൂട്ടി ക്കൊണ്ടു പോയി കൊല്ലുകയും ചെയ്തുവെന്ന് സിബിഐ ഭാഷ്യം..
പക്ഷേ സിബിഐ യുടെ കണ്ടെത്തലുകള്‍ നാര്‍കോ അനാലിസിസ്, സൈക്കോ അനാലിസിസ്, പോളിഗ്രാഫ് തുടങ്ങിയ കോടതിയില്‍ അസ്വീകാര്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്.അത് പൂര്‍ണ്‍നമായും വിശ്വസിക്കാനാവില്ലെന്നു കോടതി..തെളീവുകളുടെ അഭാവത്തില്‍ രാജേഷ് നിരപരാധിയാണെന്ന് സിബിഐ വാദിച്ചപ്പോള്‍ രാജേഷിന് 60 ദിവസങ്ങള്‍ക്കു ശേഷം ജാമ്യം അനുവദിച്ചു..അദ്ദേഹം നിരപരാധിയാണെന്ന് ഭാര്യയും ബന്ധുക്കളും ആണയിട്ടു പറയുന്നു..വ്യക്തമായ തെളീവുകളോന്നും തന്നെ അദ്ദേഹത്തിനെതിരേ ഉയര്‍ത്താന്‍ പോലീസിനു കഴിഞ്ഞിട്ടുമില്ല..
പക്ഷേ പത്രമാധ്യമങ്ങളുടെ ആധികാരികതയെ പറ്റി,മീഡീയകല്‍ ഉണ്ടാക്കുന്ന സെന്‍സേഷനല്‍ വാര്‍ത്തകളുടെ വിശ്വസ്തതയെ പറ്റി, അവരുടെ ആക്കൌണ്ടബിലിറ്റി, പൊതുജന സേവകരായ പോലീസുകാരുടെ ഉത്തരവാദിത്വങ്ങളെ പറ്റിയൊക്കെ ഇനിയും ഏറെ ചോദ്യങ്ങള്‍ മന:സാക്ഷിക്കു
മുന്‍പില്‍ വീണ്ടും ബാക്കിയാകുന്നു..
Who will answer for the damage of that man's reputation as a doctor in the society?
who will answer for the mental stress he under went along with the agony of his lost daughter?..
Who will answer for his wounded self esteem?
അതിരു കടക്കുന്ന പത്രസ്വാതന്ത്ര്യവും, നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളും നിരപരാധികളായ എത്ര പേരുടെ സ്വാതന്ത്ര്യങ്ങളെയാണ് ഹനിക്കുന്നത്..ആരിതിന് ഉത്തരം പറയും?
ഈ കേസന്വേഷണം നടക്കുമ്പോള്‍ ഒരാള്‍ മാതാപിതാക്കളെ കുറ്റപ്പെടുത്തി ഇങ്ങനെ എഴുതിവെച്ചിരിക്കുന്നതു വായിച്ചു.. ജോലിക്കു പോകുമ്പോള്‍ വളര്‍ന്നു വരുന്ന മക്കളെ ആരെയെങ്കിലും ഏല്പിച്ചിട്ടു പോകണമെന്ന്..
. Couple both office goer or in business brings the house with all modern amenties but are we loosing our son or daughter is matter of contemplation for all of us.A child translating into adolescenthood needs to be looked after completely either by one of their parents or under surveillance of Grand parents or near known relatives.
അതേ അതുതന്നെയാവും തല്‍വാര്‍ ദമ്പതികള്‍ വിട്ടു പോയ കാര്യവും..ഇനി ശേഷ ജീവിതത്തില്‍ ഉണക്കാനാവാത്ത മുറിവായി...മകളെ നിനക്കു വേണ്ടി എന്റെ വിങ്ങലുകളും നെടുവീര്‍പ്പും അവരോടൊപ്പം ഞാനും സമര്‍പ്പിക്കുന്നു..
വിടര്‍ന്നു തീരും മുന്‍പേ ഇറൂത്തെടുക്കാന്‍ വിധി നിര്‍ണ്ണയിക്കപ്പെട്ട കുരുന്നു ജന്മങ്ങള്‍ക്കായി ..
Subscribe to:
Post Comments (Atom)
അതേ അതുതന്നെയാവും തല്‍വാര്‍ ദമ്പതികള്‍ വിട്ടു പോയ കാര്യവും.വളര്‍ന്നു വരുന്ന പെണ്മക്കളെ ചിറകിനടീയില്‍ പൊതിഞ്ഞു സൂക്ഷിക്കണമെന്ന്.ഇനി ശേഷ ജീവിതത്തില്‍ ഉണക്കാനാവാത്ത മുറിവായി കുഞ്ഞേ നീ...
ReplyDeleteമകളെ നിനക്കു വേണ്ടി എന്റെ വിങ്ങലുകളും നെടുവീര്‍പ്പും അവരോടൊപ്പം ഞാനും സമര്‍പ്പിക്കുന്നു..
'ഇഫ് ഇറ്റ് ബ്ലീഡ്സ് ഇറ്റ് ലീഡ്സ്' ഇതാണെന്ന് തോന്നുന്നു മാധ്യമങ്ങളുടെ ഇന്നത്തെ പ്രവര്ത്തന മുദ്രാവാക്ക്യം . വായനക്കാരുടെ മൃഗീയ വാസനകളെ (എല്ലാ മനുഷ്യരിലും ഒളിഞ്ഞു കിടക്കുന്ന ബേസിക് ഇന്‍സ്റ്റിക്ട്സ്) ഉദ്ധീപിപ്പിച്ച്ചു കൊടുത്താല്‍ വിറ്റഴിയുക. അര്കെന്തു നഷ്ടപ്പെട്ടാലും അവര്‍ക്കൊന്നും ഇല്ല . ഉഹാപോഹങ്ങളില്‍ പ്രതിയാക്കപ്പെടുന്നവര്‍ക്ക് മാത്രം അന്തിമ നഷ്ടം.
ReplyDeleteഅവരുടെ കുടുംബങളുടെ വികാരങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ചിലരെങ്കിലും ഉണ്ടെന്നറിയുന്നതില്‍ ആശ്വാസം
യു പി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊന്ന് മായിന്‍ കുട്ടിക്ക് എലിയെ തല്ലിക്കൊന്നതിന്‍ കേസും, മായിന്‍ കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനരോഷത്തിന്‍ നേതൃത്തം കൊടുത്ത പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ളവര്‍ക്ക് വധശ്രമത്തിന്‍ കേസുമെടുത്ത നാടാണ്‍ നമ്മുടെ കേരളം....
ReplyDeleteസര്‍ക്കാരും, പോലീസും പിന്നെ മാധ്യമങ്ങളും....
'ചരമം, പത്രത്താളിലെ
ReplyDeleteസത്യമുള്ള വാര്‍ത്ത', നോക്കവെ,
അപകടത്തില്‍പ്പെട്ടവന്‍റെ
കീശയില്‍ നിന്നൂര്‍ന്നു വീണ
ലോട്ടറിത്തുണ്ടിന്‍റെ പിന്നിലെ
അഴിമതിയുടെ ബാക്കി തേടി
വാര്‍ത്തകള്‍ പോകവെ -ഈ ചരമം.
വാര്‍ത്തകള്‍ വര്‍ത്തമാനം പറയുന്നു.
പുതു വാര്‍ത്ത വരുംവരെ
വിവാദമായ്, പുകഞ്ഞും ജ്വലിച്ചും
കപടമുഖം വലിച്ചു കീറാന്‍
ത്രാണിയില്ലാത്ത വെപ്പു കൈകള്‍
നുണപൊതിഞ്ഞ വാക്കു മൊഴിയും
വാടകക്കെടുത്ത നാക്കുകള്‍....
ഇതിലെ സത്യമെല്ലാം എന്നെങ്കിലും പുറത്തു വരുമോ ആവോ?
ReplyDeleteനന്ദി വിക്രംസ്,കടത്തുകാരന്‍, ഫസല്‍&ശ്രീ....
ReplyDelete@വിക്രംസ്..എന്തും സെന്‍സേഷണലൈസ് ആക്കുക, പിന്നീട് കൈകഴുകുക.വീണ്ടും ചൂടാറാത്ത പുതിയവ വരുമ്പോള്‍ ചവച്ചു തുപ്പിയതിന് എന്തു സംഭവിച്ചൂ എന്ന് നോക്കാനാര്‍ക്കു നേരം, പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്ക്.
@ കടത്തുകാരന്‍..സര്‍ക്കാര്‍, പോലീസ്, മാധ്യമങ്ങള്‍ കൂട്ടുകെട്ട് മാത്രമല്ല ഇപ്പറയുന്ന എന്നെയും ചേര്‍ത്ത് പറയട്ടെ..നല്ലൊരു ഭാഗത്തിനും വേട്ടാക്കാരോടൊത്ത് നില്‍ക്കാനാണ് ഇഷ്ടം, ഇരയെ പിച്ചി ചീന്തുന്നത് കണ്ടു രസിക്കാന്‍..ഒറ്റപ്പെടുന്നവരുടെ കൂടെ നില്‍ക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ലല്ലോ..
@ ഫസല്‍..നല്ല വരികള്‍..കീശയില്‍ നിന്നൂര്‍ന്നു വീണ
ലോട്ടറിത്തുണ്ടിന്‍റെ പിന്നിലെ
അഴിമതിയുടെ ബാക്കി തേടി പോകവേ
കപടമുഖം വലിച്ചു കീറാന്‍
ത്രാണിയില്ലാത്ത വെപ്പുകൈകള്‍
വാടകക്കെടുത്ത നാക്കുകള്‍
@ശ്രീ.. പലതിന്റെയും സത്യം ഒരിക്കലും പുറത്തു വരരുതെന്ന് പലര്‍ക്കും ആഗ്രഹമുള്ളപ്പോള്‍ എന്തു ചെയ്യാന്‍?
ഇത്തരം പൈശാചികമായ കൊലപാതകങ്ങളും ആത്മഹത്യകളും വര്‍ദ്ധിച്ചുവരുന്നു. കാരണം??? പരിഹാരം??? ഒരോരുത്തരും ഉത്തരം കണ്ടെത്തുക.
ReplyDeleteവളരെ നന്നായിട്ടുണ്ട്.. ശരിക്കും മനസ്സിന്റെ കോണിലെവിടെയോ ഒരു നീറ്റല്‍
ReplyDeleteഇനിയും ഇതുപോലെ നല്ല നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.
നിസ്സാറിക്ക
സാമൂഹ്യ പ്രതിബദ്ധതയുള്ള സൃഷ്ടി .....
ReplyDeleteകണ്ണ് തുറന്നിരിക്കുന്ന ആനി ചേച്ചിക്ക് ,
ആശംസകള്‍
ഇപ്പോള്‍ തന്നെ നിഴലിനെ പറ്റിയുള്ള താങ്കളുടെ പോസ്റ്റില്‍ കമന്റിട്ടതേയുള്ളൂ.. സ്വന്തം നിഴലിനെ വരെ പേടിക്കേണ്ട അല്ലെങ്കില്‍ അങ്ങിനെ ആക്കിതീര്‍ക്കുന്നു എല്ലാവരും കൂടി.. സെന്‍സേഷനു വേണി എന്ത് വേണ്ടാത്തരവു എഴുന്നള്ളിക്കുന്ന മാധ്യമങ്ങളും കട്ടവനെ കിറ്റിയില്ലെങ്കില്‍ കിട്ടിയവനെ കുറ്റവാളിയാക്കി മുദ്രകുത്തുന്ന നീതി(?) പാലകരും കൂടി നമ്മുടെ സമൂഹത്തെ എവിടെയെത്തിക്കുമോ ആവോ.. ഇപ്പോള്‍ ആ പിതാവിന്റെയും മാതാവിന്റെ യും സ്ഥിതിയെന്താണെന്ന് ഇവര്‍ തിരക്കുന്നുണ്ടോ.. കുടുംബങളുടെ വികാരങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ചിലരെങ്കിലും ഉണ്ടെന്നറിയുന്നതില്‍ ആശ്വാസം
ReplyDeleteഅണുകുടുംബത്തിലെ അച്ഛനമ്മമാർക്ക്വ വലിയ ഒരു സന്ദേശമാണീ പോസ്റ്റ്
ReplyDeleteഒരു നല്ല കവിതയോ,കഥയോ, കലാരൂപമോ നൽകുന്ന സന്ദേശം പോലെ....