ചരിത്രത്തിലാദ്യമായി അമേരിക്കന്‍ സാമ്രാജ്യത്തിന്റെ പ്രഥമസാരഥിയായി വിജയം വരിച്ച കറുത്ത വര്‍ഗ്ഗക്കാരന്‍ ബാറക് ഒബാമയ്ക്ക് അഭിനന്ദനങ്ങള്‍..അമേരിക്കന്‍ വൈറ്റ് ഹൌസില്‍ ഇതാ ഒരു പുതു ചരിത്രമെഴുതാനായി, മാറ്റത്തിന്റെ സന്ദേശവുമായ്, ഒരുനാള്‍ അടിമകളായി കിടന്നിരുന്ന വര്‍ഗ്ഗത്തിന്റെ പ്രതിനിഥി കാല്‍കുത്തിയിരിക്കുന്നു...
എനിക്കൊരു സ്വപ്നമുണ്ട്..ഒരുനാള്‍ അടിമകളും മക്കളും, അവരുടെ ഉടമകളും മക്കളും സാഹോദര്യത്തിന്റെ മേശയ്ക്കു ചുറ്റും ഒന്നിച്ചിരിക്കുന്ന സ്വപ്നം..തൊലിനിറം നോക്കാതെ സ്വഭാവഗുണത്താല്‍ അവരെ അളക്കുന്ന ഒരു രാഷ്ട്രത്തില്‍ എന്റെ മക്കളും ജീവിക്കുക എന്നതെന്റെ സ്വപ്നമാണ്..എന്ന് 45 വര്‍ഷം മുന്‍പ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പ്രവചിച്ച സ്വപ്നം അതിന്റെ അത്യുന്നതിയില്‍ പൂര്‍ത്തിയായിരിക്കുന്നു..
ഡെമോക്രാറ്റായ ബാറക് ഒബാമയുടെ റിപബ്ലിക്കന്‍ എതിരാളി ജോണ്‍ മെകെയ്ന്‍ ആയിരുന്നു...ഈ വിജയത്തിമിര്‍പ്പില്‍ ലോകം മുഴുവന്‍ ആറാടുമ്പോള്‍ തെരഞ്ഞെടുപ്പില്‍ പരാജയം വരിച്ച ജോണ്‍ മെകെയ്ന്റെ വാക്കുകള്‍ വളരെയധികം ശ്രദ്ധിക്കപ്പെടേണ്ടതാണ്...അദ്ദേഹം തന്റെ പരാജയത്തെ അംഗീകരിച്ചു കൊണ്ട് പറയുന്നതിങ്ങനെ..മുന്‍ എതിരാളിയും ഇനി എന്റെ പ്രസിഡന്റുമായ ബാറക് ഒബാമയ്ക്ക് മുന്നോട്ടുള്ള പാതയില്‍ എല്ലാ പിന്തുണകളും നേരുന്നു..അമേരിക്ക നേരിടുന്ന എല്ലാ പ്രതിസന്ധികളും മറികടക്കാന്‍ ഭിന്നതകള്‍ മറന്ന് എല്ലാവരും ഒബാമയ്ക്ക് കീഴില്‍ അണിനിരക്കണമെന്ന് അദ്ദേഹം തന്റെ അനുയായികളോട് അഭ്യര്‍ത്ഥിച്ചു. എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും നമ്മുടെ നാടിനും ജനങ്ങള്‍ക്കും വേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു....
ഇതു വായിച്ചപ്പോള്‍ ഇന്ത്യയുടെ കാര്യം ഞാന്‍ ചിന്തിച്ചു പോയി...ഇവിടെ ഒരു തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പാര്‍ട്ടിക്കെതിരായി പ്രതിപക്ഷ പാര്‍ട്ടികള്‍ അപ്പോള്‍ തന്നെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എന്തെല്ലാമായിരിക്കും..അട്ടിമറി , അഴിമതി തുടങ്ങി എന്തെല്ലാം ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാമോ അതെല്ലാം ചെയ്തിരിക്കും.... ജയിക്കുന്നവരെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും പോകട്ടെ, യാതൊരു രീതിയിലും ഭരിക്കാന്‍ സമ്മതിക്കുകയുമില്ല എന്ന വിലകെട്ട രാഷ്ട്രീയമാണ് ഇന്ത്യയില്‍..ഇവിടെയാണ് നാം അമേരിക്കന്‍ ഭരണാധികാരികളില്‍ നിന്നും ജനങ്ങളില്‍ നിന്നും പഠിച്ചെടുക്കേണ്ട ഡിസിപ്ലിന്റെയും മൂല്യങ്ങളുടെയും പാഠങ്ങള്‍...ഇവിടെ രാഷ്ട്രീയക്കാര്‍ക്ക് പാര്‍ട്ടിയാണ് വലുത്, ജനങ്ങളല്ല...പാര്‍ട്ടിക്കും നേതാക്കള്‍ക്കും വേണ്ടിയാണ് ജനങ്ങള്‍, അല്ലാതെ ജനങ്ങള്‍ക്കു വേണ്ടിയല്ല പാര്‍ട്ടി...ഇതാണ് നമ്മുടെ രാഷ്ട്രീയ നയം..കൂണു പോലെ മുളയ്ക്കുന്ന ഈര്‍ക്കില്‍ പാര്‍ട്ടികള്‍, പാര്‍ട്ടിക്കുള്ളിലെ ചെരു പാര്‍ട്ടികല്‍, അതിനുള്ളിലെ നേതാക്കള്‍, അതിനുള്ളിലെ ഏറാന്‍ മൂളികള്‍. ചെരിപ്പുനക്കികള്‍..എല്ലാവര്‍ക്കും കൂടി വീതം വെയ്ക്കാനുള്ളതേയുള്ളൂ നമ്മുടെ നാട്ടില്‍...ജനങ്ങള്‍ക്കു ബാക്കിയെന്തുണ്ട്...ലജ്ജ തോന്നുന്നില്ലേ.. മൂല്യങ്ങള്‍ നഷ്ടപ്പെട്ട ഒരു ജനത പൊള്ള മനുഷ്യരുടെ ആള്‍ക്കൂട്ടം മാത്രമാകും..ഒരു രാജ്യമെന്നു പറയാന്‍ പോലും അതിന് അര്‍ഹതയില്ല..
രാജ്യത്തേയും ജനങ്ങളേയും മറന്ന് അധികാരത്തിനു വേണ്ടി ഭ്രാന്തെടുത്തോടൂന്ന നേതാക്കള്‍ക്ക് , അവരുടെ പ്രസ്ഥാനങ്ങള്‍ക്ക് പണയപ്പെടുത്തരുത് നിങ്ങളുടെ മനസ്സും, മന:സാക്ഷിയും ജീവിതവും...സ്വതന്ത്രമായി, നീതിയുക്തമായി,അപരന്റെ നന്മയെ കരുതി ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും ആകുക നമ്മള്‍...
അവിടെയും ഇവിടെയും പൊതു ജനങ്ങള്‍ തന്നെ ആണ് നേതാക്കളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കുന്ന കഴുതകളായ പൊതുജനത്തിന്റെ കയ്യിലാണ് കടിഞ്ഞാന്‍ ഇരിക്കുന്നത്. അത് നാം സമര്‍ത്ഥമായി ഉപയോഗിക്കാത്തിടത്തോളം കാലം നമ്മെ ഭരിക്കുന്നത് ഗുണ്ടകള്‍ ആയിരിക്കും!!
ReplyDeleteഇന്ത്യയും അമേരിക്കയും രണ്ടാണ്.ആരു പ്രസിഡണ്ടായാലും അവരുടെ നയമ്മറില്ല. പിന്നെ ഇന്ത്യയിൽ ഇതു പിന്തുടരുന്ന ചില സംസ്ഥാനങ്ങൾ ഉണ്ട്.അവർക്ക് അതിന്റെ ഗുണവുuം ഉണ്ട്..തമിഴ്നാട്,ആന്ധ്ര തുടങ്ങിയവ.
ReplyDeleteകേന്ദ്രത്തിൽ ആരുഭരിച്ചാലും അവർ തങ്ങൾക്കുള്ളതും കേരളത്തിനുള്ളതും പിടിച്ചുവാങ്ങും.നമ്മൾ മതേതരത്വം..മാങ്ങാത്തൊലി..കേന്ദ്രാവഗണൻ.പറഞ്ഞ് ഇരിക്കും.
കാലത്ത് ചുടു ചായയുടെ കൂടെ മിഴി വിളക്കിന്റെ ബ്ലോഗ് വായനയും.
ReplyDeleteകപട രാഷ്ട്രീയ ആണ് കേരളത്തെ നശിപ്പിക്കുന്നത്. ന്യൂന പക്ഷത്തിന്റെ വോട്ടിനായി മത ഭീകരവാദികളെ വളര്‍ത്തുന്ന ഇടതനും വലതനും. വായ തുറന്നാല്‍ അമേരിക്കയെ കുറ്റം പറയുന്ന കമ്മ്യൂണിസ്റ്റ് സഖാക്കള്‍ നാണം ഇല്ലാതെ എന്തിനാ അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നത്. അമേരിക്കയില്‍ ഒരു System ആണ് ഭരിക്കുന്നത്. നിയമമല്ല.
ഒരു കേരള മന്ത്രി അമേരിക്കന്‍ സന്ദര്‍ശനക്കാലത്ത് കാറ് സ്പീഡില്‍ വിടാന്‍ പറഞ്ഞത് കേട്ട് ഒരു മലയാളിക്കു പോലീസ് ടിക്കറ്റ് (പിഴ)നല്‍കിഎന്നാണ് കേട്ടറിവ്. മന്ത്രി ഞാന്‍ ഇറങ്ങി പറയണോ എന്ന്. ഇറങ്ങാതതിനാല്‍ കയ്യ് പിന്നില്‍ കെട്ടി ഇടി കിട്ടിയല്ല. അത്ര തന്നെ. അമേരിക്കയില്‍ പ്രസിഡന്റ് ആയാലും നിയമം ഒരേപോലെ അനുസരിക്കണം. തമിഴ്നാട്ടിലും ഗുജറാത്തിലും മറ്റും എന്ത് പ്രശ്നമുണ്ടായാലും വികസനമുണ്ട്. ഒബാമ യുവത്വത്തിന്റെ നേതാവാണ്.
Congratulation to Obama.
ReplyDeleteFew days before his victory ...
It happened.
what?
Please read OBAMA VIJAYAM
മാഞ്ഞാലിനീയം manjalyneeyam: ഒരല്പം ജാതി ചിന്തകള്‍!
നന്ദി സുവി..ഓരോ ജനതയ്ക്കും തങ്ങള്‍ അര്‍ഹിക്കുന്ന ഭരണനേത്രൂത്വത്തെ ലഭിക്കുന്നുവെന്ന് ബര്‍ണാദ് ഷാ കളിയാക്കി പ്പറയുന്നത് ഇവിടെ പ്രസക്തം..
ReplyDeleteനന്ദി പാര്‍പ്പിടം..അമേരിക്കയില്‍ തിരഞ്ഞെടുപ്പ് വരെയേ പാര്‍ട്ടിയ്ക്ക് പസക്തി എന്നും പിന്നിട് പ്രസിഡന്റിന്റെ തീരുമാനങ്ങളെ അനുസരിച്ചാണ് ഭരണകാര്യങ്ങള്‍ എന്ന് അറിയാന്‍ കഴിഞ്ഞു..
നന്ദി കറുത്തേടം..താങ്കള്‍ പറഞ്ഞതു പോലെ കപട രാഷ്ട്രീയമാണ് കേരളത്തെ നശിപ്പിക്കുന്നത്.ഒപ്പം വോട്ട്ബാങ്ക് പ്രീണനങ്ങളും..ശോചനീയം തന്നെ ഇവുടെയുള്ള സ്ഥിതി.
നന്ദി പാവം ഞാന്‍..വായിക്കാന്‍ ശ്രമിക്കാം..
തോല്‍വിയിലും മക്‍കെയിന്‍ പറഞ്ഞ വാചകങ്ങള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ക്കും ഒരു പാഠം തന്നെ.
ReplyDelete:)