എനിക്കൊന്നുമില്ലാഞ്ഞതും
എനിക്കാരുമില്ലാതെ പോയതുമെന്തേ?
അഛനെന്നൊരാള്‍ ഉണ്ടൊയെന്നെനിക്കറിയില്ല
അമ്മയ്ക്കും തന്‍ ദുരിതങ്ങള്‍ക്കിടയില്‍
ഞാനൊരധികപറ്റാകുന്നുവെന്ന്.
ഇല്ലായ്മയുടെ കൂടാരത്തിലിരുന്ന്
അസൂയയോടെയാണ് ഞാന്‍ നിങ്ങളെ നോക്കുന്നത്
എല്ലാവര്‍ക്കും സമൃദ്ധിയുള്ളോരീ ഭൂമിയില്‍
എനിക്കൊരു വീടില്ല, നല്ലൊരുടുപ്പില്ല
തേഞ്ഞു പോകാനൊരു ചെരിപ്പുമില്ല
വിശപ്പാറും വരെ ഞാന്‍ കഴിച്ചിട്ടുമില്ല
കൈനീട്ടിയാല്‍ നിങ്ങളെന്നെ ആട്ടിപ്പായിക്കും
എന്റെ കണ്ണൂകളീലെ ദൈന്യത
നിങ്ങളില്‍ സഹാനുഭൂതിയല്ല ഉണ്ടാക്കുന്നത്
വെയിലേറ്റ് കരുവാളിച്ചൊരെന്‍ കവിള്‍ത്തടങ്ങള്‍
നിങ്ങള്‍ തന്‍ മുഖങ്ങളില്‍ നിറയ്ക്കും അസഹനീയത
കണ്ടില്ലെന്നു നടിക്കാനേ എനിക്കാവൂ
അവജ്ഞയുടെ നോട്ടങ്ങള്‍ എന്റെ ഹൃദയത്തെ
കീറിമുറിച്ചൊഴുക്കിയ കണ്ണീര്‍ ചാലുകളായ്
തോര്‍ന്നും തോരാതെയും പെയ്യും മഴപോല്‍.
അക്ഷരമെഴുതി ചാടിക്കളിച്ചു നടക്കാന്‍ കൊതിപ്പൂ ഞാന്‍
പിച്ചച്ചട്ടി പിടിപ്പിക്കരുതെന്‍ കൈകളില്‍.
ധൂര്‍ത്തിന്റെ കുഴിമാടത്തിലിരുന്നു നിങ്ങള്‍
നിങ്ങളുടെ മക്കള്‍ക്കായ് വേണ്ടാതെ കൊടുക്കവേ
ദ്രാരിദ്ര്യം ചുമലേറ്റിയ ഹതഭാഗ്യരാം ഞങ്ങളെ
ഈ മണ്ണിന്‍ മക്കളേയും കൂടി ഓര്‍ക്കുകില്ലേ?
സൌഭാഗ്യങ്ങള്‍ ഉള്ളവരുടെ ഭൂമിയില്‍
എനിക്കൊന്നുമില്ലാഞ്ഞതെന്തേ?
എനിക്കാരുമില്ലാതെ പോയതുമെന്തേ?
എനിക്കുമൊരിത്തിരി ഇടം വേണമീ ഭൂമിയില്‍
എനിക്കുമില്ലേ അവകാശങ്ങള്‍, ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍?
ഇതു സോമു..8 വയസ്സുള്ള മിടുക്കനായ കുട്ടി.എപ്പോള്‍ വേണമെങ്കിലും എന്റെയടുത്ത് ഓടിവന്ന് അവനിഷ്ടമുള്ളത് ചോദിച്ചു വാങ്ങാന്‍ ഞാന്‍ സ്വാതന്ത്ര്യം കൊടുത്തിരിക്കുന്ന ഒരു മകന്‍..ഞാന്‍ കൊടുക്കുന്ന ആഹാരസാധനങ്ങളും ബേക്കറിപലഹാരങ്ങളും സംതൃപ്തിയോടെ, കൊണ്ടുപോകുന്നവന്‍...പോരെങ്കില്‍ ചോദിച്ചു വാങ്ങുന്നവന്‍..ഞാന്‍ നിന്നെ സ്കൂളില്‍ വിടാമെന്ന് പറഞ്ഞപ്പോള്‍ വെണ്ട, എനിക്കു പോകണ്ടായെന്നു മുറിമലയാളത്തില്‍ പറഞ്ഞ് നിഷേധിക്കുകയാണവന്‍..ഇരന്നു വാങ്ങുന്ന നാണയങ്ങളാണൊ അതിജീവനത്തിന് ആവശ്യമായ അക്ഷരങ്ങളുടെ ലോകമാണോ വലുതെന്ന് വേര്‍തിരിച്ചു കൊടൂക്കാന്‍ ആരുമില്ലാത്തവന്‍...
നാടോടികളായി ജീവിക്കുന്ന അപ്പനമ്മമാര്‍ക്ക് വേണ്ടാതെയോ, അറിയാതെയൊ, ഉണ്ടാകുന്ന മക്കളില്‍ ഒരാള്‍..
ഇന്ന് നവംബര്‍ 14..ശിശുദിനം...കുട്ടികളെ ഇഷ്ടപ്പെട്ടിരുന്ന നെഹ്രുവിന്റെ ജന്മദിവസം തന്നെ കുട്ടികള്‍ക്കു വേണ്ടി മാറ്റിവെച്ചിരിക്കുന്നു.. ഇന്ന് ഇന്ത്യയൊട്ടുക്ക് ശിശുദിനറാലികളും ശിശുക്ഷേമ സെമിനാറുകളും സംഘടിപ്പിച്ച് ഹൃദയമില്ലാത്ത ഗീര്‍വ്വാണ പ്രസംഗങ്ങള്‍ ഘോഷിക്കുമ്പോഴും, അതൊന്നുമറിയാതെ, അവനും മറ്റുകുട്ടികളെ പോലെതന്നെ വിദ്യാഭ്യാസത്തിനും, മാന്യമായി ജീവിക്കാനുമുള്ള അവകാശമുണ്ടെന്നോ അറിയാതെ, അന്നന്നത്തെ ആഹാരത്തിനായി കൈനീട്ടുന്ന നാടോടിക്കുട്ടികള്‍... അവരുള്‍പ്പെടുന്ന സമൂഹം ഒന്നും ഒരു വിഷയമാകുന്നതേയില്ല...
ഇന്ത്യ മഹാരാജ്യം ദ്രുതഗതിയില്‍ വികസിക്കുവെന്ന് ഭരണകര്‍ത്താക്കള്‍ അവകാശപ്പെടുമ്പോഴും, എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം,അതിനു ബജറ്റില്‍ നീക്കിവയ്ക്കുന്ന തുക വര്‍ഷാവര്‍ഷം ഇരട്ടിപ്പിക്കുമ്പോഴും കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന, ചവറ്റു കൂനകളില്‍ ഭക്ഷണം തിരയുന്ന ,പള്ളിക്കുടത്തിന്റെ പടി കാണാന്‍ ഭാഗ്യമില്ലാത്ത, ബാല്യം നഷ്ടപ്പെടുന്ന ധാരാളം കുട്ടികളില്‍ ഒരാള് മാത്രമാകുന്നു സോമുവെന്ന എട്ടു വയസുകാരന്‍ കുട്ടിയും..
കളിപ്പാട്ടങ്ങളും അക്ഷരക്കൂട്ടുകളും അന്യമായ അവന്റെ ലോകത്തു അവന്‍ കാണുന്നതൊക്കെ ആക്രി സാധങ്ങള്‍. കൈയില്‍ കിട്ടുന്നതൊക്കെ പെറുക്കി ആക്രിക്കാര്‍ക്കു കൊടുത്ത് അവര്‍ ഇവനെ കബളിപ്പിച്ചു കൊടുക്കുന്ന തുഛവിലയുള്ള നോട്ടുകളില്‍ ഒരു നേരത്തെ ആഹാരം കണ്ടെത്തുന്ന കുട്ടി..
സോമു ഒരു കുട്ടിമാത്രമല്ല, ഇതുപോലെയുള്ള ധാരാളം കൂട്ടികളുടെ, പ്രതിനിധിയാണ്..അവജ്ഞയോടെയാണ് നാമിവരെ കാണുന്നത്..നാടോടികള്‍, കള്ളപ്പരിഷകള്‍,കക്കാന്‍ മാത്രം പഠിച്ചവര്‍,എന്നതൊക്കെയാണ് നാമവര്‍ക്കു ചാര്‍ത്തിക്കൊടുക്കുന്ന വിശേഷണങ്ങള്‍..
വഴികാട്ടാനൊ നല്ലതു പറഞ്ഞു കൊടുക്കുവാനൊ തങ്ങളുടെ സ്വന്തമല്ലാത്ത ഒരു കുട്ടിക്കു വേണ്ടി ആരും മിനക്കെടാന്‍ തയ്യാറല്ലാത്ത ഈ ലോകത്ത്, നാളെ ഇവന്റെ സാഹചര്യങ്ങള്‍ ഇവനെ ഒരു മോഷ്ടാവൊ, അക്രമിയൊ, പിടിച്ചുപറിക്കാരനൊ ആക്കി മാറ്റുകയാണെങ്കില്‍ ഞാനവനെ കുറ്റം പറയുകയില്ല..തീര്‍ച്ചയായും അവന്‍ അങ്ങനെയായതില്‍ എനിക്കും, എന്നെ പോലെ, എത്രമാത്രം മക്കള്‍ക്കു വേണ്ടി ചെലവഴിച്ചാലും, കൂട്ടിവച്ചാലും തൃപ്തിവരാത്ത എന്നെ പോലെയുള്ള, നമ്മെപോലെയുള്ള ഓരോരുത്തര്‍ക്കുമുണ്ട് എന്ന് ഞാന്‍ കരുതുന്നു...
ഈ ഭൂമിയില്‍ എല്ലാവര്‍ക്കും ആവശ്യത്തിനുള്ള വിഭവങ്ങള്‍ ഉണ്ട്, പക്ഷേ ആരുടെയും ധൂര്‍ത്തിനെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നത്ര ഇല്ല എന്ന ഗാന്ധിയുടെ സമവാക്യം ഒരു രണ്ടാം കണ്ണിലൂടെ നോക്കിക്കാണുമ്പോള്‍ എന്റെ ശിരസ്സും കുനിയുകയാണ്...ആവശ്യമേത്, അത്യാവശ്യമേത്, അനാവശ്യമേത് എന്നൊരു തരംതിരിവിന്, തിരിച്ചറിവിന് വഴിവക്കില്‍ അലയാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങളെയോര്‍ത്ത് ഹൃദയവും ദുരാശ നിറഞ്ഞ മനസ്സും പാകപ്പെടുത്തേണ്ടിയിരിക്കുന്നു..
എന്റെ നാട്ടിലെ സോമുവിനെപ്പോലൊരു കുട്ടിയെ നാട്ടുകാർ വിളിച്ചിരുന്നത് ‘നിരപരാധി’എന്നാണ്.അവനെ ഓർത്തു...നന്ദി.
ReplyDeleteനന്ദി നിങ്ങളോടാണ് പറയേണ്ടത്..
ReplyDeleteആദര്‍ശം വാക്കുകളില്‍ ഒതുക്കാതെ പ്രവര്‍ത്തിയില്‍ കൊണ്ടു വന്നതിന് അഭിനന്ദങ്ങള്‍..!
ReplyDeleteമനസ്സിലെ നന്മയുടെ നാളം കെടാതെ എന്നും നിലനില്‍ക്കട്ടെ.
സമൂഹം ഒന്നടങ്കം പണത്തിന്റെ മാര്‍ഗ്ഗത്തില്‍ മുകളിലേക്ക് ചവിട്ടി കുതിക്കുമ്പോള്‍ കാലുകള്‍ക്കിടയില്‍പ്പെട്ട് ഞെരിഞ്ഞമരുന്ന നന്മയാണ് അനാഥരും,ദരിദ്രരുമായി നമുക്കിടയില്‍ അവശേഷിക്കുന്നവര്‍.
ReplyDeleteസമൂഹത്തിനു സുബോധമുണ്ടാകുന്നതുവരെ നമ്മുടെ അപരിഷ്കൃതത്വത്തിന്റെ,മനുഷ്യത്വമില്ലായ്മയുടെ... അളവുകോലായി അവര്‍ നിലനില്‍ക്കും.
അവരുടെ സാന്നിദ്ധ്യമറിയുന്നത് ധന്യമായ തിരിച്ചറിവാണ്.
ആത്മാര്‍ത്ഥതയോടെ എഴുതിയ പോസ്റ്റ്.
ReplyDeleteനന്മയുള്ള എഴുത്ത്.
ആ വലിയ മനസ്സിനു വലിയ ഒരാദരവ്.
മനുഷ്യനെ നികൃഷ്ടരാക്കിയതു മനുഷ്യരാണെന്നു പറഞ്ഞുപോയ മനുഷ്യരോടുള്ള അതേ ആദരവ്..നന്ദി.
വളരെ നല്ല പോസ്റ്റ്.....ഒരുപാടു സോമുമാര്‍ ഉണ്ണാനും ഉടുക്കാനുമില്ലാതെ നമ്മുടെ ചുറ്റും ജീവിയ്ക്കുന്നു....സര്‍ക്കാരോ മറ്റുസംഘടനകളോ ഒരിയ്ക്കല്‍പ്പോലും അവരെ തിരിഞ്ഞു നോക്കാറില്ല..... പത്രത്തിലും ടെലിവിഷനിലും സ്വന്തം പടം വരുത്താനായിമാത്രം നേതാക്കന്മാര്‍ നടത്തുന്ന പ്രകടനങ്ങളിലൊതുങ്ങുന്നു എല്ലാം......ആയിരങ്ങളിലൊരു സോമുവിനെയെങ്കിലും സഹായിയ്ക്കാനുള്ള മനസ്സുകാണിയ്ക്കുന്നില്ലേ അതു വലിയ കാര്യം തന്നെയാണ്........ ആശംസകള്‍....
ReplyDeleteമനസ്സിലെ നന്മ വാക്കിലും പ്രവര്‍ത്തിയിലും
ReplyDeleteകൊണ്ടുവന്നതിനു ഡോ.ആനി തോമസ്
തങ്കള്‍ക്ക് എന്റെ പ്രണാമം......
മാതാപിതാക്കളുടെ ചുമതല അറിയാത്ത
ഉള്‍കൊള്ളാത്ത മാതാപിതാക്കള്‍ ആണ്
മക്കളുടെ നിര്‍ഭാഗ്യം!
നന്ദി മാഡം.. ഇടക്കൊക്കെ ഇങ്ങനെ കണ്ണു തുറക്കുന്നതും കണ്ണു നനയുന്നതും പലതും ഓര്‍മിക്കാന്‍ നല്ലതാണ്. നന്ദി
ReplyDeleteആത്മാർത്ഥതയോടെ നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ ‘ആദർശങ്ങൾ‘ എന്ന വാക്കിലൊതുക്കാനാവുന്നില്ല്ല. അവ മനസ്സിനെ തൊടുന്ന നന്മകളാണെന്ന് മനസ്സിലാകുന്നു. അഥവാ അതു തന്നെയാണ് മനസ്സെന്നും. എല്ല്ലാ ഭാവുകങ്ങളും നേരുന്നു
ReplyDeleteനല്ലതുമാത്രം കുഞ്ഞുങ്ങള്‍ക്ക്, നന്മനിറഞ്ഞ മനസ്സിന് നന്ദി.
ReplyDelete"എപ്പോള്‍ വേണമെങ്കിലും എന്റെയടുത്ത് ഓടിവന്ന് അവനിഷ്ടമുള്ളത് ചോദിച്ചു വാങ്ങാന്‍ഞാന്‍ സ്വാതന്ത്ര്യം കൊടുത്തിരിക്കുന്ന ഒരു മകന്‍"......പുതിയ ബ്ലോഗ് നന്നായിരിക്കുന്നു. പാവപെട്ടവരുടെ ഹൃതയവേധന ഉള്കൊണ്ടുകൊണ്ട് അവരെ ഇത്രമാത്രം സ്നേഹിക്കാന്‍ കരുതാന്‍ വലിയ ഒരു ദൈവ കൃപ വേണം .ആ കൃപ കുഞ്ഞെച്ചിക്ക് ഉള്ളതിനാല്‍ ഞാന്‍ ദൈവത്തിനോട് നന്ദി പറയുന്നു.കുഞ്ഞെച്ചിയെ ഓര്‍ത്തു അഭിമാനം കൊള്ളുന്നു.എഴുതുവാനും ,എഴുതുന്നത് പ്രവര്‍ത്തിക്കുവാനും കുഞ്ഞെച്ചിക്ക് ദൈവം കൃപ നല്‍കട്ടെ .ഇനിയും വേദനിക്കുന്ന ജെനസമൂത്തെ ഉള്ളില്‍ വഹിച്ചു അവര്‍ക്കായി നില്‍ക്കുവാന്‍,സ്നേഹിക്കുവാന്‍ ,കരുതുവാന്‍ അവര്‍ക്കായി തൂലിക ചലിപ്പിക്കാന്‍ ദൈവം കുഞ്ഞെച്ചിയെ സഹായികട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.ആരുമില്ലാതവരെ സ്വന്തമെന്നു കാണുവാന്‍ ചേര്‍ത്ത് നിര്‍ത്തി സ്നേഹിക്കുവാന്‍ ,എല്ലാവരും ഉള്ളവരെ അന്ന്യനായി കണ്ടു അപ്രെസെക്തമായി സ്നേഹിക്കുവാന്‍ ഇനിയും കുഞ്ഞെച്ചിയുടെ നടന്നു പോകുന്ന പാതകളില്‍ ഇടയാകട്ടെ.....
ReplyDeleteവളരെ നന്ദി ആനി....ഒരായിരം നന്ദി
ReplyDeleteനന്ദി..വികടശിരോമണി, പാമരന്‍, കുഞ്ഞന്‍,ചിത്രകാരന്‍, കൃഷ്ണ കൃഷ്ണ,മയില്പീലി, മാണിക്യം,അനിശ്രീ,ലക്ഷ്മി, യരലവ,ടിജൊമോന്‍, സപ്ന....
ReplyDeleteഎല്ലാവര്‍ക്കും എന്റെ സ്നേഹത്തില്‍ പൊതിഞ്ഞ നന്മകള്‍,ആശംസകള്‍...നന്ദി...നിങ്ങള്‍ഊടെ പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാകട്ടെ..
കുറെയുണ്ടല്ലോ മോളെ വായിക്കാന്‍
ReplyDeleteമാണിക്ക്യത്തിന്റെ താളുകളില്‍ സ്ക്രോള്‍ ചെയ്യുമ്പോള്‍ ഒരു കൊച്ചുകുട്ടിയെ കണ്ടപ്പോള്‍ എന്റെ വിരലുകള്‍ പെട്ടെന്ന് നിശ്ചലമായി..
ഇതു പോലൊരു കുട്ടിയെ ഞാന്‍ കുറച്ച് കാലമായി സ്വപ്നം കാണുന്നു..
ശിശു ദിനം വരെ വായിച്ചു...
മാണിക്ക്യം ഓണ്‍ലൈനിലുണ്ട്.
ഈയിടെയായി നല്ല കുറച്ച് ബ്ലോഗര്‍മാരെ സുഹ്ര്ത്തുക്കളായി കിട്ടിയിട്ടുണ്ട്.
ഇന്‍ വണ്‍ വെ ദെ ആര്‍ മൈ ടീച്ചേര്‍സ്/ഇന്‍സ്ട്രക്ര്റ്റേഴ്സ്...
കമ്പോസിങ്ങില്‍ പരിചയക്കുറവുള്ള എന്നെ തരക്കേടില്ലാത്ത വിധം ജോലികല്‍ അവര്‍ക്ക് പഠിപ്പിക്കാന്‍ കഴിഞ്ഞു.
ഒക്കത്ത് ഇരിക്കുന്ന ആളെ പറ്റി കൂടുതലെഴുതുക.
ഗ്രീറ്റിങ്സ് ഫ്രം ത്രിശ്ശിവപേരൂര്‍
ജെ പി അങ്കിള്‍
nannayittundu...........
ReplyDeletehttp://www.karunamayam.blogspot.com/
“എനിക്കൊന്നുമില്ലാഞ്ഞതെന്തേ?
ReplyDeleteഎനിക്കാരുമില്ലാതെ പോയതുമെന്തേ?
എനിക്കുമൊരിത്തിരി ഇടം വേണമീ ഭൂമിയില്‍
എനിക്കുമില്ലേ അവകാശങ്ങള്‍, ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍?”
സോമുവിനെപ്പോലെ എത്രയോ കുഞ്ഞുങ്ങള്‍... പോസ്റ്റ് നന്നായി ചേച്ചീ.
നന്മനിറഞ്ഞ മനസ്സിന് ഒരുപാടൊരുപാട് ആശംസകളോടെ,
ReplyDeleteThis comment has been removed by the author.
ReplyDelete