തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആസന്നമായി ക്കഴിഞ്ഞാല്‍ പിന്നെ പൊതുജനം കഴുതയെന്ന പദപ്രയോഗം മാറ്റിയെഴുതേണ്ടതുണ്ട്. പിന്നെ പൊതുജനങ്ങള്‍ കഴുതകളല്ല. കുറച്ചുകാലത്തേക്കെങ്കിലും പൊതുജനത്തിനു ഭയങ്കരഡിമാന്റാണ്.എ സികാറുകളില്‍ നിന്നും ആഡംബര മാളികകളില്‍ നിന്നും നേതാക്കന്മാര്‍ തെരുവിലേക്ക് ഇറങ്ങുന്നു.. വിയര്‍ത്തൊലിക്കാന്‍ തയ്യാറാകുന്നു. സാദാ വോട്ടര്‍ന്മാര്‍ക്ക് കൈ കൊടുക്കുന്നു, തോളില്‍ കൈയിടുന്നു,അവരുടെ കൂരകളില്‍ ചെന്ന് മൂക്കളയൊലിപ്പിച്ച കുട്ടികളെ എടുക്കുന്നു, 26 mm പുഞ്ചിരി വാരിവിതരുന്നു.കൈകൂപ്പി കരം വീശി ആവേശത്തോടെ മുന്നോട്ട്..കാലേല്‍ പിടിച്ചാല്‍ വോട്ടു തരാമെന്നു ആരെങ്കിലും പറഞ്ഞാല്‍ അതിനു വേണമെങ്കിലും തയ്യാറാകും.പിന്നെ അടുത്ത അഞ്ചു വര്‍ഷം കഴിഞ്ഞു മതിയല്ലോ ഈ കോപ്രായങ്ങള്‍ കാട്ടാന്‍..എല്ലാം സ്വാര്‍ത്ഥപൂരണത്തിനുള്ള കുറുക്കുവഴികള്‍
പൊതുജനങ്ങള്‍ കഴുതകളല്ല എന്ന് തിരിച്ചറിഞ്ഞ ആരോ ഈ പദപ്രയോഗത്തിനു മറൊരു വ്യാഖ്യാനം എഴുതിയത് അടുത്തിടെ വായിച്ചു.അതായത് കഴുതയെപ്പോലെ ബുദ്ധിയില്ലാത്തവനെന്നല്ല ഇതിനര്‍ത്ഥം മറിച്ച് ഭരണകൂടങ്ങള്‍ മാറിമാറിവന്നാലും, സാധാരണക്കാരായ പൊതുജനങ്ങള്‍ ഭാരം(തങ്ങളുടെ ജീവിത ഭാരത്തോടോപ്പം അധികാരത്തില്‍ കയറ്റി വിടുന്ന നേതാക്കന്മാരുടെ അഴിമതി ഭാരവും) ചുമന്നെ മതിയാകൂ എന്നതാണ് ഈ പ്രയോഗം അര്‍ത്ഥമാക്കുന്നത് എന്ന് വിവക്ഷ..തിരഞ്ഞെടുക്കാനുള്ള
അവകാശം മാത്രമേ അവര്‍ക്കുള്ളു.എങ്ങനെ ഭരിക്കണം, വകുപ്പുകള്‍ ആര്‍ക്കൊക്കെ വിഭജിക്കണം (സ്വന്തം പാര്‍ട്ടിക്കും പാര്‍ശ്വവര്‍ത്തികള്‍ക്കും കൈയിട്ടു വാരാനുതകുന്ന രീതിയില്‍ മാത്രം ) എന്നത് കൈയൂക്കുള്ളന്‍ കാര്യക്കാരന്‍ എന്ന ചൊല്ലിനെ അന്വര്‍ത്വമാക്കുന്ന രീതിയില്‍ നേതാക്കള്‍ നിശ്ചയിക്കും.തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നടക്കാന്‍ പോകുന്ന വിലപേശല്‍ ശ്രദ്ധിച്ചോളൂ.കട്ടമുതല്‍ ഭാഗിക്കുന്ന കള്ളന്മാര്‍ക്ക് ഇവരേക്കാള്‍ മാന്യതയുണ്ടെന്നു കഴുതകളായ ജനങ്ങള്‍ക്ക് അപ്പോള്‍ തോന്നും.പറഞ്ഞിട്ടു കാര്യമില്ല..ജനങ്ങളുടെ അവകാശങ്ങള്‍ക്ക്, സമൂഹ്യനീതിയ്ക്ക്, ധാര്‍മ്മികതയ്ക്ക്, സത്യസന്ധതയ്ക്ക് എല്ലാറ്റിനുമപ്പോള്‍ പുല്ലുവില..അപ്പോള്‍ തുടങ്ങി വിണ്ടും പൊതുജനങ്ങളുടെ സ്റ്റാറ്റസ് കീഴോട്ടാകുന്നു.അടുത്ത അഞ്ചു വര്‍ഷത്തേക്ക് പൊതുജനം വിണ്ടും കഴുതയാകുന്നു.ഭാരം ചുമക്കാനും വിഴുപ്പ് താങ്ങാനും ഗതികെട്ട് നിന്നുകൊടുക്കെണ്ടവര്‍..
അടുത്തിടെയായി കഴുതകള്‍ വല്ലാതെ നിസംഗത പാലിക്കുന്നു എന്നതാണ് നേതാക്കന്മാരുടെ പൊതുവെയുള്ള ഭയം..സാക്ഷരത ഏറിയതാണോ സിന്‍ഡിക്കേറ്റ് മാധ്യമങ്ങള്‍ പടച്ചുവിടുന്നതാണോ, (തങ്ങളുടെ ചെയ്തികള്‍ കണ്ടും കേട്ടും മടുത്തിട്ടാണെന്നു തിരിച്ചരിയാനാകാത്ത വിവരദോഷികളായ നേതാക്കന്മാര്‍)എന്തായാലും മനസ് മുരടിച്ചു തണുപ്പന്‍ രീതിയിലാണ് പക്ഷഭേദമില്ലാതെ ചിന്തിക്കുന്ന ഭുരിഭാഗം ജനങ്ങളും..വോട്ടു ചെയ്താലെന്താ, ഇല്ലെങ്കിലെന്താ എന്ന ഭാവം, ആര് ജയിച്ചാലും നാടിനും നാട്ടാര്‍ക്കുമെന്തു
ഗുണം.അവനവന് മാത്രം ഗുണം എന്ന് ചിന്തിക്കുന്ന സാമാന്യ ജനം..എങ്ങനെയായാലും അഞ്ചു മുതല്‍ പത്ത് ശതമാനം വരെ വോട്ടറന്മാരാണു ഒരു ഭരണമാറ്റം വേണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് എന്ന് പറയപ്പെടുന്നു...പരമ്പരാഗതമായി കുത്തിക്കൊണ്ടിരിക്കുന്ന പാര്‍ട്ടി മാറിയോന്നു കുത്തിനോക്കാംഎന്നു കരുതുന്ന ചെറിയ ശതമാനം ജനങ്ങള്‍.അവരാണു യഥ്ര്‍ത്തത്തില്‍ ജയപരാജയം തിരുമാനിക്കുന്നവര്‍..അവരെ ഞാനേറെ ബഹുമാനിക്കുന്നു..ഞാനും അത്തരത്തിലോരാളാണെന്നു പറയുന്നതിലഭിമാനിക്കുന്നു..പൊതുജനം കഴുതയല്ലെന്നും ശരിയായി പ്രതികരിക്കാന്‍ കഴിവുള്ളവരാനെന്നും തെളിയിക്കാന്‍ ഓരോ പൌരനും ലഭിക്കുന്ന സുവര്‍ണ്ണാവസരമാണ് ജനാധിപത്യ നാടുകളില്‍ വോട്ടവകാശം.ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും കൂടി
ജനനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രം അര്‍ഹതപ്പെട്ടതാണ് തങ്ങളുടെ മനസാക്ഷിയുടെ അംഗീകാരമെന്നു ഓരോ പൌരനും തിരുമാനിക്കണം..പാര്‍ട്ടിയല്ല വലുത്,ജനങ്ങളും രാജ്യവികസനവുമാണ് എന്ന വിശാലമായ കാഴ്ച്ചപ്പാടുണ്ടാകട്ടെ എല്ലാവര്ക്കും..അത് വാച്ചകകസര്‍ത്തുകളിലും മോഹനവാഗ്ദാനങ്ങളിലും മാത്രം ഒതുക്കിനിര്ത്തുന്നവരെ പാര്ട്ടിപക്ഷഭേദമില്ലാതെ ജനങ്ങള്‍ പറിച്ചെറിയട്ടെ..
ലോകമൊട്ടാകെ മാറ്റങ്ങള്‍ക്ക് കാതോര്‍ക്കുകയാണ്.അതിന്റെ അലയടികള്‍ ലോകമെമ്പാടും കേള്‍ക്കാം.പൊതുജനങ്ങളുടെ നിശബ്ദത ഇനി മുതലെടുക്കാനാകില്ല എന്ന്ഭാരതത്തിലും ജനങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.അണ്ണാ ഹസാരെയുടെ ഗാന്ധിഗിരി സമരത്തിനു ലഭിച്ച പിന്തുണ സര്‍ക്കാരിനെയും ജനാപ്രതിനിധികളെയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ തക്കവണ്ണം അതിശക്തമായി മുന്നേറിയത് എല്ലാവരെയും അമ്പരപ്പിച്ചിട്ടുണ്ട്. ഓരോ ജനസെവകരും ജാഗ്രതയോടെ കണ്ണുതുറന്നിരുന്നു കൊള്ളുക.
ജനാധിപത്യമെന്നത് അധികാരം കൈപ്പറ്റാന്‍ ഒരു കൂട്ടംആളുകള്‍ സംഘടിതമായി നടത്തുന്ന തന്ത്രങ്ങളല്ല,അധികാരസ്ഥാനത്തുള്ളവരെ പുറത്താക്കാന്‍ പ്രതിപക്ഷം ചേര്‍ന്ന് കളിക്കുന്ന കുതന്ത്രങ്ങളുമല്ല,തങ്ങളുടെ ധാര്‍ഷ്ട്യപ്രകാരമോ, സ്വേഛനുസരണമോ എന്തെങ്കിലും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളുമല്ല എന്ന് ജനങ്ങള്‍ നിങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ ആദ്യപാഠം പറഞ്ഞുതരികയാണ്. സത്യത്തിലും,ധര്‍മ്മത്തിലും നീതിയിലും സ്വാതന്ത്ര്യത്തിലും നിലനിന്നു കൊണ്ടും, ജനങ്ങളുടെ അവകാശങ്ങള്‍
ആദരിച്ചുകൊണ്ടും അഴിമതിരഹിതമായ സേവനമാണ് ഞങ്ങള്‍ നിങ്ങളില്‍ നിന്നാഗ്രഹിക്കുന്നതെന്ന് ഓരോ പൌരനും ഉറക്കെ വിളിച്ചു പറയുകയാണ്.
അണ്ണാ ഹസാരെയുടെ നിരാഹാരസമരം വിജയം നേടുമ്പോള്‍ നമുക്കും ഉറക്കെ പ്രഖ്യാപിക്കാം.
അഴിമതിയിലൂടെ നേടുന്നതൊന്നും എനിക്ക് വേണ്ടാ.
അനര്‍ഹമായ ഒരു ആനുകൂല്യങ്ങളും എനിക്ക് വേണ്ടാ.
പക്ഷപ്രീണനങ്ങള്‍ക്ക് വിധേയപ്പെട്ടു കൊണ്ട് എന്റെ ആവശ്യങ്ങള്‍ സാധിപ്പിക്കാന്‍ ഞാനിനി ശ്രമിക്കുകയില്ല
മറിച്ച് എന്റെ അവകാശങ്ങള്‍ ന്യായമായ രീതിയില്‍ ഉറപ്പാക്കാന്‍ കഴിയുന്നതെന്തും ഞാന്‍ ചെയ്യും.
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെന്കില്‍
മാറ്റുവതീക്കളി നിങ്ങളെ താന്‍.
.
09 April, 2011
Subscribe to:
Post Comments (Atom)
സുഹൃത്തായ ഫോട്ടോജേണലിസ്റ്റാണ് കൌതുകകരമായ ആ കാര്യം പറഞ്ഞത്.
ReplyDeleteസ്ഥാനാര്‍ഥികള്‍ക്കൊപ്പമായിരുന്നത്രെ അവന്റെ നടത്തം.
അവന്‍ ഒപ്പം പോയ നാല് സ്ഥാനാര്‍ഥികളും
കാറില്‍നിന്നിറങ്ങാതെയാണത്രെ
വോട്ടര്‍മാരെ അഭിവദ്യം ചെയ്തത്. കാലിന് ബാന്റേജിട്ടതാണ് കാരണം പറഞ്ഞത്. ഇത്തിരി സഹതാപം ഉണ്ടാവട്ടെ എന്ന് പ്രവര്‍ത്തകര്‍ അടക്കം പറഞ്ഞത്രെ.
സംഭവം ഇങ്ങിനെയാണ്. തടിച്ചു കൊഴുത്ത് സുഖിച്ചു കഴിഞ്ഞിരുന്ന സ്ഥാനാര്‍ഥികള്‍ അഥവാ പഴയ ജനപ്രതിനിധികള്‍ ഇത്തിരി നേരം നടന്നപ്പോഴേക്കും കാലുകള്‍ നീരുവെച്ചു. നടക്കുക എന്നത് അസാധ്യം എന്ന് മനസ്സിലായപ്പോഴാണ് ബാന്റേജിട്ട് കാറില്‍ തന്നെ ഇരിക്കുക എന്ന തന്ത്രം പയറ്റിയതത്രെ. നാല് പേര്‍ക്കും ഒരുപോലെ ബാന്റേജ് വന്നതെങ്ങനെ എന്ന് അന്വേഷിച്ചപ്പോഴാണ് ഗുട്ടന്‍സ് പിടികിട്ടിയത്.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഇങ്ങിനെ നടക്കണം എന്നതാവും
നമ്മുടെ നേതാക്കള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വില വെല്ലുവിളി.
പൊതുജനത്തെ കഴുതകളാക്കി ഇനിയും ഇവര്‍ പേക്കുത്തുകള്‍ തുടരും. അല്ല, അറിഞ്ഞുകൊണ്ട് കഴുതകളാവുന്ന നമുക്കൊക്കെ അത് തന്നെ വേണം.
ReplyDelete