25 May, 2011

ധൈര്യമുണ്ടോ ചെരിപ്പെറിയാന്‍








അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനെ പത്രസമ്മേളനത്തിനിടയില്‍ ചെരിപ്പെറിഞ്ഞ ഇറാക്കിജേര്‍ണലിസ്റ്റ്‌ മോണ്ടാസി അല്‍ സയ്ദി എന്ന മനുഷ്യനെ ഓര്‍ക്കുന്നുണ്ടോ?2009 ല്‍ ആണത്.അസാധാരണ ധൈര്യം കാട്ടി ജയിലിലായ ആ മനുഷ്യന്‍ 15 ദിവസത്തേക്ക്
ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.ഹിന്ദി സിനിമാ നിര്‍മ്മാതാവ് മഹേഷ്‌ ഭട്ടിന്റെ ആതിഥ്യം സ്വീകരിച്ചു കൊണ്ട്..ചെരിപ്പേറിനു മുന്‍പും പിന്‍പുമുള്ള അനുഭവം വിവരിച്ചു കൊണ്ട് അദ്ദേഹമെഴുതിയ 'ദി ലാസ്റ്റ്‌ സല്യൂട്ട്‌'(The last salute)' എന്ന പുസ്തകം സിനിമയാക്കുന്ന
പ്രവര്‍ത്തനത്തിലാണ് മഹേഷ്‌ ഭട്ട്.

സയ്ദി സത്യസന്ധതയോടെ തുറന്നെഴുതുന്നു.ബുഷിനെ ചെരിപ്പെറിഞ്ഞത് പെട്ടെന്നുണ്ടായ കോപം മൂലമായിരുന്നില്ല.ഏറെ നാളായി മനസ്സില്‍ സുക്ഷിച്ചു വെച്ചിരുന്ന പ്രതികാരമോഹം പ്ളാന്‍ ചെയ്തു നടപ്പാക്കിയതാണ്.ജന്മനാട്ടില്‍ സ്വന്ത ജനത അനുഭവിക്കുന്ന യാതനകള്‍ ക്ഷതമെല്പ്പിച്ച മനസ്സ്‌ അയാളെ അത് ചെയ്യാന്‍ ധൈര്യമുള്ളവനാക്കി..ആറു വയസ്സുകാരിയായ സോര്‍ഹാ എന്ന പെണ്‍കുട്ടി യു എസ് സൈനികരാല്‍ കൊല്ലപ്പെടുന്ന ദാരുണാന്ത്യത്തിനു ദൃക്സാക്ഷിയായ ഞാന്‍ ഭ്രാന്ത് പിടിച്ചവനെ പ്പോലെയായി..ഞാന്‍ മരണപ്പെട്ടാലും ബുഷിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് മനസ്സില്‍ കുറിച്ചിട്ടുDo or Die,പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതാണ് ജീവിതത്തിന്റെ അര്‍ത്ഥമെന്നു തിരിച്ചറിഞ്ഞു ഞാന്‍ മരണശേഷം എന്റെ സ്വത്തുക്കള്‍ അഞ്ച് സഹോദരിമാര്‍ക്കും,മൂന്നു സഹോദരന്‍മാര്‍ക്കും,അമേരിക്കന്‍ ക്രൂരതയുടെ ഇരകള്‍ക്കുമായി ഭാഗിക്കണമെന്നു വില്പത്രവും, ശബ്ദം റെക്കോര്‍ഡ് ചെയ്ത കാസെറ്റും തയ്യാറാക്കിയ ശേഷം ബോധപൂര്‍വം തന്റെ വിധിയെ തെരഞ്ഞെടുക്കുന്നു.അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലകപ്പെട്ടാല്‍ മരണം നിശ്ചയമെന്നു അയാള്‍ക്കറിയാം.എങ്കിലും ഒന്നിനുമെന്നെ തടയാനായില്ല.

തടവറ നല്‍കിയ അവശതകള്‍ സ്ഥൂലിപ്പിച്ച ശരീരമെങ്കിലും ഇടറാത്ത മനസ്സുമായി അദ്ദേഹം തന്റെ തുടര്‍ ജീവിതം ഇരകളുടെ ചരിത്രമടങ്ങിയ താളുകളില്‍ ഇങ്ങനെ കോറിയിടുന്നു.പ്രധാനമന്തിയുടെ സെക്യുരിറ്റി ഒഫീസര്‍മാര്‍ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് എന്നെ വിധേയപ്പെടുത്തി.കൈയും കാലും തല്ലിയൊടിച്ചു.മുന്‍വശത്തെ പല്ലുകള്‍ തല്ലിക്കൊഴിച്ചു.നിരവധി തവണഇലക്ട്രിക് ഷോക്കെല്പിച്ചു.മൂന്നു മാസങ്ങളില്‍ എല്ലാ ദിവസങ്ങളിലും ഈ പീഡനങ്ങള്‍ തുടര്‍ന്നു.ആരാണ് നിന്നെ അയച്ചത്?ഏതു സംഘടനയ്ക്ക്
വേണ്ടിയാണ് നീ പ്രവര്‍ത്തിക്കുന്നത്? ഉപദ്രവങ്ങള്‍ക്കിടയില്‍ അവര്‍ ചോദിച്ചു. ഞാനവരുടെ നേരെ അലറി.എന്റെ മനസാക്ഷിയാണെന്നെ അയച്ചത്.''ശാരീരികമായി ഫിറ്റ്‌ ആയിരുന്നത് കൊണ്ട് ഞാന്‍ മരിച്ചില്ല.മറ്റാരെങ്കിലുമായിരുന്നെന്കില്‍ എന്നേ മരണമടഞ്ഞെനെ.മൂന്നു മാസങ്ങള്‍ക്ക്‌ ശേഷം അവരെന്നെ തീരെ ചെറിയ സെല്ലിലടച്ചു.ഏകാന്തതയും കഠിനയാതനയും എന്റെ ജീവിതത്തെ കുറിച്ചിടുന്നതിനു എന്നെ പ്രേരിപ്പിച്ചു.ഞാനെന്നോടു തന്നെ പ്രോമിസ്‌ ചെയ്തു.പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കു ശേഷം അവരെന്നെ
പുറത്ത് വിടുകയാണെങ്കില്‍ വരും തലമുറയ്ക്ക് വേണ്ടി ഞാനെന്റെ ജീവിതം കുറിച്ചിടുമെന്ന പ്രതിജ്ഞ.ഇത്രനാളത്തെ കഠിനജീവിതം എന്നെ പാകതയുള്ളവനും കൂടി ധൈര്യമുള്ളവനുമാക്കി.ഗാന്ധിയെ,അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു.ഖുറാന്‍ പറയുന്നുണ്ട്,മറ്റൊരുവന്റെ തെറ്റിന് വേണ്ടി നിരപരാധികളെ കൊല്ലാന്‍ നിങ്ങള്‍ക്കവകാശമില്ലെന്നു.നിങ്ങള്‍ ഒരുവനെ രക്ഷിക്കുന്നുവെങ്കില്‍ ഒരു ജനതയെ മുഴുവനുമാണ് രക്ഷിക്കുന്നത്.തീവ്രവാദത്തെ ശക്തമായി ഇദ്ദേഹം എതിര്‍ക്കുന്നു.


അറബിയിലെഴുതിയ അദ്ദേഹത്തിന്റെ പുസ്തകം പബ്ലിഷ് ചെയ്ത ലഭിച്ച ചെറിയ തുകയെടുത്ത് രൂപം കൊടുത്ത അല്‍ സായ്ദി ഫൌണ്ടേഷന്‍ യുദ്ധത്തില്‍ നിരാലംബരായ വിധവകള്‍ക്കും കുട്ടികള്‍ക്കും സഹായം ചെയ്യുന്നു.അമേരിക്കയുടെ ഇറാക്കി കടന്നുകയറ്റത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. വധഭിഷണികള്‍ ധാരാളമുണ്ടെങ്കിലും പതറാതെ ഈ മനുഷ്യന്‍ ഉറച്ചു നില്‍ക്കുന്നു.

ഇദ്ദേഹത്തിന്റെ ചെരിപ്പേറിനെ അനുകരിച്ചവര്‍ ധാരാളംപേര്‍ ലോകത്തെമ്പാടുമുണ്ട്.ബുഷിനെ ചെരിപ്പെറിയുന്ന വീഡിയോ ഗെയിമുകള്‍ ഇറങ്ങി.2009നും 2011നുമിടയില്‍ ചെരിപ്പേറ് കിട്ടിയ ഭരണാധികാരികള്‍ ഏറെ.പാകിസ്താന്‍ പ്രധാനമന്ത്രി ആസിഫ്‌ സര്‍ദാരി,ചൈനീസ് പ്രധാനി വെന്‍ ജിയാബോ,നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌,ആഭ്യന്തരമന്ത്രി ചിദംബരം,കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍അബ്ദുള്ള,കോമണ്‍ വെല്‍ത്ത് ചെയര്‍മാന്‍ സുരേഷ് കല്‍മാടി, നിരകള്‍ നീളുകയാണ്.

അധികാരത്തിലിരിക്കുന്നവരെ ചെരിപ്പെറിയുന്നവര്‍ ചെയ്യുന്നത് തെറ്റാണെന്ന് ഇദ്ദേഹത്തിനഭിപ്രായമില്ല.മനസാക്ഷിയുള്ളവര്‍ക്ക് അക്രമങ്ങളെ,അനീതികളെ നോക്കിയിരിക്കാനാവില്ല.അവര്‍ പ്രതികരിക്കുക തന്നെ ചെയ്യും.തന്റെ വരികള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധികരിക്കുന്നതിനായി
അദ്ദേഹം പ്രസാധകരെ തേടുകയാണ്..

4 comments:

  1. ബുഷ്‌ തൂക്കിലേറ്റിയ സദ്ദാമിന്റെ ചോരയില്‍ നിന്നും പിന്‍ഗാമി ഒബാമയുടെ സൈനികരാല്‍ ചിതറപ്പെട്ട ബിന്‍ ലാദന്റെ രക്തത്തില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് മോന്ടാസി അല്‍ സയ്ദിയെ പ്പോലെ മനസാക്ഷിയുടെ ശബ്ദത്താല്‍ പ്രേരിതരായി ഓരായിരം ചാവേറുകള്‍ ഇംഗ്ലിഷുകാരുടെ വെളുത്ത രക്തത്തിനായി ദാഹിച്ച് പിറവിയെടുത്തെക്കും..ലോകാവസാന നാളുകളില്‍ യുദ്ധമുണ്ടാവുക രാജ്യങ്ങള്‍ തമ്മിലാവില്ല,മുസ്ലീങ്ങളും കൃസ്ത്യാനികളും തമ്മിലാകുമെന്നു എവിടെയോ വായിച്ചത് ശരിയാകുമോ.
    Dr.Anie Thomas

    ReplyDelete
  2. ശാന്തമായ മൂല്യങ്ങളുള്ള ആത്മീയതയല്ല അധികാരമോഹവും ധനമോഹവും ആഢംഭര ഭ്രമവുമാണ് ഭാരതേതര (ഭാരതത്തില്‍ കുറവാണെന്നേയുള്ളൂ, അത് കുറച്ചുകാലം കൂടി തുടരും. രക്തശുദ്ധി നശിക്കുന്നതോടെ ഇവിടെയും അതുതന്നെ സ്ഥിതി- ലീഗിന്‍റെ ഈ തെരഞ്ഞെടുപ്പ് വിജയം ഒന്നാന്തരം ഉദാഹരണം) അബ്രഹാമിക് മതങ്ങളെ ഭരിക്കുന്നത്.ജ്യേഷ്ഠാവകാശം കേവലം ഒരു കോപ്പ പയറുപായസത്തിന് തട്ടിയെടുത്തവരുടെ പിന്‍ഗാമിത്തം അവകാശപ്പെടുന്നവരിലെ തലമുറകളിലൂടെ കൈമാറുന്ന ഒരു വികാരമേയുള്ളു. അത് അധികാരക്കൊതിയാണ് അത് യുദ്ധത്തിലും സര്‍വ നാശത്തിലുമാണ് അവസാനിക്കുക സംശയമില്ല.

    ReplyDelete
  3. നല്ല പോസ്റ്റ്. എറിയാനുള്ള ചെരിപ്പും ആളും റെഡിയാണ്.
    എറിയാനുള്ള കൈകളാണ് ഉയരേണ്ടത്.
    എന്നെ ഞെട്ടിച്ചത് അതല്ല.
    ഇതിലെ അനോണി കമന്റാണ്.
    അതിലെ ഒരു വാക്ക്. രക്തശുദ്ധിയുള്ളവര്‍.
    ദൈവമേ, വീണ്ടും ജര്‍മനിയിലെ ആ പഴയ
    മുറിമീശക്കാരന്‍ മുന്നില്‍...

    ReplyDelete

നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.