ജീവിതത്തില്‍ എടുക്കുന്ന ചില ശക്തമായ നിലപാടുകള്‍ ചിലപ്പോള്‍ ഭാവിയില്‍ നന്മയായി ചിലപ്പോള്‍ ഭോഷ്കായും തീരാം.അതും കുഞ്ഞുങ്ങളുടെ ഭാവിയെ കരുതിയുള്ള തീരുമാനങ്ങള്‍. ഏറെ ആലോചനകള്‍ക്കും ആശങ്കകള്‍ക്കും ശേഷമാണ് ഐറിനെ ഒന്നാം ക്ലാസില്‍ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കാമെന്നു തീരുമാനിച്ചത്.രണ്ടു കാര്യങ്ങളാണ്.ഒന്ന്‍ പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയില്‍ കുട്ടികള്‍ സംസാരിക്കുന്ന ഭാഷയില്‍ ആകുന്നത് നല്ലത്,കാരണം പഠിക്കുന്ന കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കുന്നു.ചിന്തിക്കുന്നു.രണ്ടു നമ്മുടെ സിബിഎസ് ഇ സ്കൂളുകലില്‍ ഒരു ഏകീകൃത സിലബസ് ഇല്ല.ധാരാളം പബ്ലിഷേഴ്സ് ഉണ്ട്.oxford,candyman,Tulip,blooming buds,H&C,asia book house, nettikkadan,NCERT etc etc..publishers ന്റെ മല്‍സരങ്ങള്‍ക്കനുസരിച്ച് സ്കൂളുകാര്‍ എടുക്കുന്ന ടെക്സ്റ്റുകള്‍ ചെറിയ കുട്ടികള്‍ക്ക് അവരുടെ ബ്രയിനിന്‍ ഓവര്‍ ലോര്‍ഡ് ആണ്.കാണാപ്പാഠം പഠിച്ച് ശര്‍ദ്ദിച്ച് മാര്‍ക്ക് വാങ്ങുന്ന രീതി ഭാവിയില്‍ അവരെ ലോജിക്കോ ചിന്താശേഷിയോ ഇല്ലാത്തവരാക്കുന്നു.
മാത്രമല്ല, over strictness,strict discipline causes unwanted fear and there by supress their natural talents.Fear of making mistakes, fear of angry shouts to wrong answers, all types of study fears make them destroys their intelligence, it affects a child's whole way of looking at, thinking about, and dealing with life.
ഐറിന്‍ വളരെ സന്തോഷവതിയാണ്.കാരണം കാര്യമായി പഠിക്കാന്‍ ഒന്നുമില്ല.രാത്രി മുഴുവന്‍ എഴുതിയാലും തീരാത്ത ഹോംവര്‍ക്കുകള്‍ ഇല്ല.മഴക്കാലത്ത് മഴയെ പാട്ട് പാടി കൈകൊട്ടി വിളിക്കാം.Rain Rain Go Away എന്നതിന് പകരം Rain rain come out ,little Irene want to dance.rain rain come out എന്നാണീ കുട്ടികള്‍ പാടുന്നത്.വല്ലപ്പോഴും മഴകൊള്ളാം.മുറ്റത്ത് ഓടിച്ചാടി കളിക്കാം.കളിവള്ളമുണ്ടാക്കി ഒഴുക്കി വിടാം.പടം വരച്ച് കളര്‍ ചെയ്യാം.കാക്കക്കൂടു കാണാം.
ടീച്ചര്‍ വഴക്ക് പറയില്ല.ഇന്ന് കുട്ടി പറഞ്ഞു.'എന്റെ സ്കൂള്‍ ഒരു സുപ്പര്‍ സ്കൂളാണു.ടീച്ചര്‍ അമ്മയെ പ്പോലെതന്നെ.എനിക്കൊത്തിരി ഇഷ്ടമാണ് ടീച്ചറിനെ.''.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നാം തരത്തില്‍ രണ്ടു പുസ്തകങ്ങള്‍ മാത്രം..മലയാളവും ഇംഗ്ലിഷും..അതില്‍ മലയാളത്തില്‍ തന്നെ കണക്കും സയന്‍സും ഉണ്ട്.ഉദാ.ആദ്യ പാഠം അമ്മുവെന്ന പെണ്‍കുട്ടിയ്ക്ക് അച്ചന്റെ സമ്മാനമായി കിട്ടുന്ന പുള്ളിക്കുടയെ പ്പറ്റിയാണ്.ജൂണ്‍ മാസമഴക്കാലത്ത് പുള്ളിക്കുടയുമായി തുള്ളിച്ചാടുന്ന അമ്മുവിനോപ്പം മഴയെങ്ങനെ ഉണ്ടാകുന്നുവെന്നു,വെള്ളം എങ്ങോട്ടാണ് ഒഴുകിപ്പോകുന്നതെന്ന്,കിണറുകളില്‍ ഭൂമിക്കടിയില് മഴവെള്ളം സംഭരിക്കുന്നതെങ്ങനെഎന്ന് ,കടലില്‍ വെള്ളം വന്നു ചേരുന്നത് എങ്ങനെ? ,മരങ്ങള്‍ നട്ടു വളര്‍ത്തേണ്ടതിന്ടെ ആവശ്യകതയെന്തെന്നു ഒക്കെ പഠിക്കുമ്പോള്‍ മലയാളത്തിന്റെ കൂടെ സയന്‍സുമായി അല്പം ജനറല്‍ നോളജുമായി.ഇതിന്റെ കൂടെ കണക്കും വരും. മഴ മാറുമ്പോള്‍ ചിരട്ടയില്‍ മണ്ണപ്പമുണ്ടാക്കുന്ന അമ്മു.എത്ര ചിരട്ട? ഏത്ര മണ്ണപ്പം?കൂട്ടിയാല്‍ എത്ര.?അതെ പോലെ കളിവളളമുണ്ടാക്കും.ഓരോരുത്തരുടെയും കളിവളളങ്ങള്‍ കൂട്ടിയാല്‍ എത്ര? കുറച്ചാല്‍ എത്ര?പിന്നെ 10 ഈര്‍ക്കില്‍കള്‍ ചേര്‍ത്ത് വെച്ച് കൂട്ടി പഠിക്കുക.അതിന്റെ സംഖ്യാ വിഭജനം ,ഉദാ,6 എന്ന അക്കം, ഏതെല്ലാം സംഖ്യകള്‍ കൂട്ടിയാല്‍ ആറു കിട്ടും.ഈര്‍ക്കിലുകള്‍ വിഭജിച്ച് 4+2,3+3,എന്നിങ്ങനെ എഴുതി പഠിക്കുന്നു.ഈ ഇഇര്‍ക്കില്‍ കെട്ടുകള്‍ കണക്ക് ക്ലാസില്‍ എപ്പോഴും അവരുടെ കൈയില്‍ കാണും.ഇങ്ങനെ പ്രാക്ടിക്കല്‍ ചെയ്തു പഠിക്കുന്നതിന്റെ ഗുണം അവര്‍ പിന്നീടത് മറന്നു പോകുന്നില്ല യെന്നതാണ്. ഒപ്പം കുറെ കടങ്കഥകള്‍,പഴംചൊല്ലുകള്‍ അത്യാവശ്യം ഇംഗ്ലിഷും പഠിക്കുന്നു.(നമ്മുടെ നാട്ടില്‍ ഇംഗ്ലിഷ് മീഡിയം സ്കൂലിലെ എത്ര കുട്ടികള്‍ക്ക് നന്നായി ആ ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാം?) പഠന രീതി വളരെ നല്ലത് തന്നെ.ഒരു ടെന്ഷനുമില്ല.ടീച്ചര്‍ അടിക്കുമോയെന്ന ഭയവുമില്ല.
വാരി വലിച്ചു പഠിക്കുന്നില്ല എന്നത് കൊണ്ടു തന്നെ പഠിക്കുന്ന കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കി പഠിക്കുന്നു.ഇതൊക്കെ മതി
ബുദ്ധിയും യുക്തിയും ഡെവലപ് ചെയ്യാന്‍.പോരെ, നിങ്ങള്‍ പഠിച്ചത് എങ്ങനെയെന്നു നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ?ബേസിക്സ് പഠിക്കാതെ പോയത് കാരണം തുടര്‍ പഠനങ്ങള്‍ ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ?
പിന്നെ ഏതൊക്കെ സൌകര്യങ്ങള്‍? സര്‍ക്കാര്‍ സൌജന്യങ്ങള്‍?ആഴ്ചയില്‍ രണ്ടു മുട്ട, രണ്ടു ഗ്ലാസ് പാല്‍.എന്നും സമൃദ്ധമായ ഉച്ചയൂണ്.പുസ്തകം ഫ്രീ ബുക്ക് ,യൂണിഫോം ഫ്രീ.ചൂടു കാലത്തും മഴക്കാലത്തും ഒരേപോലെ കഴുത്തും കാലും വരിഞ്ഞു മുറുക്കുന്ന ടൈയും സോക്സും വേണ്ട.ആഴ്ചയിലൊരിക്കല്‍ കളര്‍ ഡ്രസ്സ്.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കാന്‍ വിരളിലെണ്ണവുന്ന കുട്ടികള്‍.ആര്‍ക്കാണ് തെറ്റുന്നത്? സര്‍ക്കാരിനോ രക്ഷിതാക്കള്‍ക്കോ?സര്‍ക്കാരാകട്ടെ പ്രത്യക്ഷത്തില്‍ പ്രൈവറ്റ് സ്കൂലുകള്‍ക്ക് എതിരാണ് എന്ന തോന്നലുളവാക്കുന്ന പ്രസ്താവനകള്‍ നടത്തുകയും പരോക്ഷമായി അവയെ പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ സ്കൂളുകളെ അവഗണിക്കുകയും ചെയ്യുന്നു.ശമ്പളം വാങ്ങുന്ന അധ്യാപകരോ അവരുടെ മക്കളെ മുന്തിയ സ്കുളുകളില്‍ കനത്ത ഫീസും കൊടുത്തു പഠിപ്പിച്ചിട്ട് ഈ പാവപ്പെട്ട കുട്ടികളെ ഉഴപ്പിയടിച്ചു സര്‍ക്കാരിന്റെ,ജനങ്ങളുടെ നികുതിപ്പണം ഭക്ഷിക്കുന്നു.രക്ഷിതാക്കളാകട്ടെ അനുകരണങ്ങള്‍ക്ക് പിന്നാലെയും.
No comments:
Post a Comment
നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.