തൃപ്തി
പപ്പയും ഇടയ്ക്കിടെ അമ്മയും ദിനവും ഓര്‍മ്മിപ്പിക്കാറുള്ള ഒരു കാര്യമുണ്ട്.അല്പം വഴക്കു പറഞ്ഞാണ് പറയുന്നതെങ്കിലും പ്രധാനമായ സംഗതിയാണതു എന്ന് തോന്നാറുണ്ട്..അനാവശ്യമായ ഒരു സാധനവും കുഞ്ഞുങ്ങള്‍ക്ക് വാങ്ങി ക്കൊടുത്തവരെ വഷളാക്കാരുത്..ഇന്നത്തെ തലമുറയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ കാര്യം തന്നെ..മിനുട്ടിന് മിനുട്ടിന് മാറുവാനാവശ്യത്തിലധികം തുണി ത്തരങ്ങള്‍,ഓരോ വിരലിലും ഇടാന്‍ ഡസന്‍ കണക്ക് നെയില്‍ പോളിഷ്,തുണി യുടെ നിറമനുസരിച്ച മാലകള്‍, കമ്മലുകള്‍,ഐ ഷാഡോ ,ലിപ്സ്ടിക് തുടങ്ങിയ ഒരുക്ക സാധനങ്ങള്‍. ചുമ്മാതെ ഒന്നിരിക്കാന്‍ പോലും സമയം ഇല്ലാതെ ഗയിം കളിക്കാന്‍ മുന്തിയ മൊബൈലുകള്‍,ലാപ് ടോപ്,ടാബ്ലറ്റ്,ഐ പാഡ്,തുടങ്ങിയവ..കൂടാതെ ധാരാളം കളിക്കോപ്പുകള്‍..എന്നിട്ടും അവരെ ശ്രദ്ധിക്കു..എന്തുമാത്രം അസംതൃപ്തിയാണ് അവരുടെ മുഖത്ത്...ചുറ്റിനും ആരെങ്കിലും ഉണ്ടോ എന്ന് പോലും ശ്രധിക്കാനാവാത്ത വിധം നമ്മുടെ കുഞ്ഞുങ്ങള്‍ സ്വാര്‍ത്ഥതയുടെയും അതൃപ്തിയുടെയും മുള്‍ക്കൂട്ടിലാണ്..ഓരോ പുതുമകളെയും അനുഭവിച്ചറിഞ്ഞു നിമിഷ നേരം കൊണ്ടവര്‍ അതിനെ വെറുക്കുന്നു..ഇത്രയും തൃപ്തിയില്ലാത്ത ഒരു കുഞ്ഞുണ്ടോ എന്ന് എത്ര പ്രാവശ്യം കുഞ്ഞുങ്ങളോട് ചോദിച്ചിരിക്കുന്നു.ഇതേ അത്രുപ്തികള്‍ അവരുടെ വിവാഹ ജീവിതങ്ങളിലും തുടര്‍ ജീവിതങ്ങളിലും നിഴല്‍ പോലെ പിന്തുരുന്നുവെന്നു അതിവേഗം വേര്‍പിരിയുന്ന ന്യു ജനറേഷന്‍ വിവാഹബന്ധങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
കുട്ടിക്കാലങ്ങള്‍ ഓര്‍ക്കുകയാണ്..അത്യാവശ്യത്തിനു ഒരു റബര് ,പെന്‍സില്‍ ഒരു നോട്ട്ബുക്ക് ,ചപ്പല്‍, ഇവയെല്ലാം എത്ര പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞാലാണ് ഒന്ന് വാങ്ങി ത്തരിക.ഹൈസ്കൂള്‍ കാലം ഓര്‍ക്കുന്നു.ആകെ മൂന്നെ മൂന്നു ജോഡി പാവാടയും ബ്ലൌസും മാത്രമാണ് ഉണ്ടായിരുന്നത്.(അന്ന് സര്‍ക്കാര്‍ എയിഡഡ് സ്കൂളില്‍ യൂണിഫോം ഇല്ല.)രണ്ടു പേരും സര്‍ക്കാര്‍ ജീവനക്കാര്‍,കാശില്ലാത്തത് കൊണ്ടല്ല വാങ്ങിത്തരാത്തത്..അവരുടെ പോളിസി ആയിരുന്നു അത്.ഇത്രയേ ഉള്ളല്ലോ എന്നൊരിക്കലും തോന്നിയിട്ടുമില്ല,കാരണം ഇതിലും ഇല്ലാത്തവരോ ഒപ്പം നിലക്കുന്നവരോ ഒക്കെയാകും സ്കൂളിലും..അത് കൊണ്ട് തന്നെ കാശ് ഇഷ്ടം പോലെ ഉള്ളപ്പോഴും ആവശ്യത്തിലധിയ്കം വസ്ത്രങ്ങളോ ആഭരങ്ങളോ വേണമെന്ന് തോന്നിയിട്ടില്ല...മറ്റൊരു രിതിയില്‍ പറഞ്ഞാല്‍ നമ്മുടെആവശ്യങ്ങള്‍ക്ക് പരിധി നിശ്ചയിക്കാനും അതില്‍ തൃപ്തി കണ്ടെത്താനും പഠിച്ചുവന്നു സാരം.
ഗ്ലോബലൈസേഷന്‍,അതിവേഗം മാറി മറിയുന്ന കണ്ണഞ്ചിപ്പിക്കുന്ന വിപണി,E-യുഗം,കണ്ണടച്ചു തുറക്കും മുപേ കൈവിരല്‍ ത്തുമ്പില്‍ എല്ലാം മുമ്പിലെത്തിക്കുന്ന നവലോകം,മുഖാമുഖം നോക്കാന്‍ നേരമില്ലാത്തോണം virtual ബന്ധങ്ങളെ പോഷിപ്പിക്കുന്ന ആപ്പുകള്‍ ധാരാളം. കുഞ്ഞുങ്ങള്‍ എവിടെ തങ്ങളുടെ തൃപ്തികളെ തിരയും ദൈവമേ.......

No comments:
Post a Comment
നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.