നമ്മുടെ ഭാരതത്ത്തിനെന്തു പറ്റി.കഴിഞ്ഞ ഒരു വര്‍ഷമായി എന്താണാവോ,പലര്‍ക്കും ദേശ സ്നേഹം തുളുമ്പി നിറഞ്ഞൊഴുകി ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചില്ല എന്നാ കാരണത്താല്‍ഒരാളെ അത് വിളിക്കും വരെ മര്‍ദ്ദിക്കുന്നു.
കാലികളെ മേയ്ക്കാന്‍ പോയൊരാളെ തല്ലിക്കൊന്നിട്ടു കാലികളെ കെട്ടഴിച്ചു വിട്ടു ഭാരത് മാതാവിന് ജയ് വിളിച്ചു സായൂജ്യമടയുന്നു.
കൊച്ചു മക്കളുടെ കൊതി കാരണം അല്പം മാംസം അവര്‍ക്കായി വീട്ടീല്‍ കരുതിയ ഒരുവനെ ആള്‍ക്കൂട്ടം തെരുവ് നയെന്ന പോലെ തല്ലിക്കൊല്ലുന്നു.
ഞങ്ങളുടെ ദൈവത്തെ സംരക്ഷിക്കാന്‍ സാധിക്കാത്തവര്‍ നാട് വിടുകയെന്ന് പ്രസംഗിക്കുന്ന നേതാക്കള്‍.
ദേശത്തിന്റെ സംരക്ഷകരേന്നു സ്വയം അവകാശപ്പെടുന്ന ഒരു പിടി കപട കാപാലിക മതസംരക്ഷകരുടെ നാടായി മാറുന്ന ഇന്ത്യ.
എന്താണ് നിങ്ങളുടെ ദേശീയത..എന്താണ് ദേശ ഭക്തി.
അതെത്ര മാത്രം ഒരുവനില്‍ അടിച്ചേല്‍പിക്കാന്‍ സാധിക്കും..
ഹിന്ദു പത്രം നടത്തിയ ഒരു സര്‍വേ ഇഷടപ്പെട്ടു..
ബംഗാള്‍ ജാര്‍ഖണ്ട് അതിര്‍ത്തിയിലെ ഉള്‍ ഗ്രാമത്തില്‍
ല് താമസിക്കുന്ന ഒരു സ്ത്രീയോട് അവര്‍ ചോദിച്ചു..അമ്മാ..എന്താണി ദേശീയത..What is nationalism..അതി ജീവനത്തിന്റെ പോരാട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്ക് അന്നത്തെ ആഹാരം എങ്ങനെ തേടുമെന്ന് മാത്രം ചിന്തിക്കുന്ന ഒരമ്മ അന്തം വിട്ടു..എന്താണത്.അവര്‍ അന്തം വിട്ടു..നിങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ പ്പറ്റി.നിങ്ങളുടെ ഐഡന്‍റ്റിറ്റി ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ.ഇതൊക്കെ ആദ്യമായി കേള്‍ക്കുന്ന ആ സ്ത്രീ സഹായത്തിനു കണ്ണ് മിഴിച്ചു ചുറ്റുമുള്ളവരെ നോക്കി.ബംഗാള്‍ എന്ന് കൂടെയുള്ള ആരോ പറഞ്ഞതിന പ്രകാരം അവര്‍ ആവര്‍ത്തിച്ചു.ബംഗാള്‍.
ദേശീയ ഗാനം അറിയാമോ.
സോറന്‍ എന്ന പേരുള്ള ആ സ്ത്രീ തീര്ത്തും നിസ്സഹായയായി.അവര്‍ ശന്താളി ഭാഷയില്‍ തീര്ത്തും ദയനീയമായി പറഞ്ഞു."നോല്കുപ് ബാരി ഏക്‌നാ.ഞങ്ങളുടെ കുഴല്‍ കിണറുകള്‍ നശിച്ചു പോയി,ഞങ്ങള്‍ക്ക് വെള്ളമില്ല.
പ്രകോപിപ്പിക്കനെന്ന വണ്ണം വന്നവര്‍ ഭാരത് മാതാ കീ ജയ് എന്ന് വീണ്ടും വിളിച്ചു. ഇന്നേ വരെ ഭാരത മാതാവിനെ പറ്റി കേട്ടിട്ടില്ലാത്ത Make in india എന്ന
സമ്പന്ന സ്വച്ഛ ഭാരതത്തിന്റെ ദാരിദ്ര മക്കള്‍ അസ്വസ്ഥരായി.
അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.ഞങ്ങള്‍ക്ക് വെള്ളമില്ല.
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമില്ല. കുഞ്ഞുങ്ങള്‍ പട്ടിണിയിലാണ്.
ഞങ്ങള്‍ക്ക് ജോലിയില്ല.
കാട്ടീല്‍ നിന്നുനിന്നു ഉണക്ക വിറക് ശേഖരിച്ചു വിറ്റാല്‍ ഒന്നിനും തികയുന്നില്ല.
ഭാരത് മാതാവിനെ ഞങ്ങള്‍ക്കറിയില്ല.
ഞങ്ങള്‍ക്കയുന്ന കാര്യം ഒന്നേയുള്ളൂ.
ഞങ്ങളുടെ മക്കള്‍ക്ക് വിശക്കുന്നു.ഞങ്ങള്‍ക്ക് അല്പം ഭക്ഷണം തരൂ.ഞങ്ങളുടെ കിണറുകള്‍ നശിച്ചു.കുടിക്കാന്‍ അല്പം ജലം തരൂ.
അടുത്തതായി അവര്‍ കണ്ടെത്തിയത് ചെന്നൈയിലെ മെറീന ബീച്ചില്‍ വല നന്നാക്കി കൊണ്ടിരിക്കുന്ന രാജു എന്ന മുക്കുവനെ. ഭാരത് മാതാവിനെ പറ്റി ചോദിച്ചപ്പോള്‍ അയാള്‍ അല്‍പനേരം ചിന്താമഗ്നനായി എന്നിട്ട് കടല്‍ ചൂണ്ടി പ്പറഞ്ഞു.എനിക്കും എന്റെ മക്കള്‍ക്കും അന്നം തരുന്ന കടല്‍ മാതാവാണ് എന്റെ അമ്മ.മാതാവായാലും പിതാവായാലും പള്ളിയായാലും അമ്പലമായാലും എല്ലാം അതിനു ശേഷം.ഒരു ദിവസം ഞാന്‍ മീന്‍ പിടിക്കാന്‍ പോയില്ലെങ്കില്‍ എന്റെ കുഞ്ഞുങ്ങള്‍ പട്ടിണിയിലാകും.തീര്‍ച്ചയായും അന്നന്നത്തെ ആഹാരത്തിനു പകലന്തിയോളം വിയര്‍ക്കുന്ന അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ മുഴുവന്‍ പ്രതീകമായ രാജുവെന്ന മുക്കുവന് കടലമ്മയോളം വലുതല്ല ഭാരതമാതാവ്.
മീററ്റിലെ ഒരു ശുചീകരണ തൊഴിലാളി നേതാവിനെയാണ് പിന്നീടു കണ്ടത്.. വരേണ്യ വര്‍ഗ്ഗത്തിന്റെ എച്ചിലുകള്‍ നിറഞ്ഞ തെരുവുകളും ടോയ്ലട്ടുകളും വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദളിതനായ പ്രേം നാഥ് ഡിംഗ്ര..നൂറ്റാണ്ടുകളായി ജാതി വ്യവസ്ഥയുടെ തീണ്ടലുകള്‍ ഏറ്റ് വാങ്ങി താഴ്ന്ന ശിരസ്സുമായി നില്‍ക്കാന്‍ വിധിക്കപ്പെട്ട തങ്ങള്‍ക്കും അന്തസുന്ടെന്നു അഭിമാനമുണ്ടെന്നു വിളിച്ച്ചറിയിക്കാന്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ടു ജീവിതമാവസാനിപ്പിക്കണ്ടി വന്ന രോഹിത് വെമുല എന്നാ മിടുക്കനായ ദളിത് ചെറുപ്പക്കാരന്‍ ഉള്‍പ്പെടുന്ന കീഴാള വര്‍ഗ്ഗത്തിന്റെ പ്രതിനിധി..അദ്ദേഹത്തിനു ഭാരത് മാതാവ് ആരുമല്ല..ദളിതരുടെ എല്ലാമായ അംബേദക്ര്‍ അയാളുടെ എല്ലാം..ജയ് ഭിം എന്നതാണ് എന്റെ മുദ്രാവാക്യം.അയാള്‍ പറഞ്ഞു.ഒരു ഭരണ കൂടം ജനക്ഷേമത്തെ ക്കാള്‍ ഉപരിയായി ദേശീയത വാദം ഉയര്ത്തുവെങ്കില്‍ അതില്‍ ഒരു അപകട സൂചനയുണ്ട്.ഉദാഹരണത്തിന് ഹിറ്റ്ലര്‍..എന്നെ സംബന്ധിച്ചിടത്തോളം ദേശീയത എന്നാല്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യത ഉറപ്പാക്കുക,സ്വാതന്ത്ര്യം ഉറപ്പാക്കുക,സാമൂഹ്യ നീതി ഉറപ്പാക്കുക..അഴിമതി വിമുക്തമായ രാജ്യമാവുക തുടങ്ങിയതോക്കെയാണ്..ഭാരത് മാതാ കീ ജയ് വിളിപ്പിച്ച് ദേശ ഭക്തി പ്രകടമാക്കെന്ട ആവശ്യമില്ല..അയാള്‍ക്ക് വ്യക്തമായ അഭിപ്രായമുണ്ട് വേണ്ടത്ര രാഷ്ട്രിയ നിരീക്ഷണവുമുന്ടു..
പിന്നീടവര്‍കേരള തമിഴ് നാട് അതിര്‍ത്തിയിലെ ഗോവിന്ദപുരത്തള്ള ചാരായ ഷാപ്പ് ഉടമയെ കണ്ടു.എന്താണ് ദേശീയത.''നോക്കൂ,എന്റെ ഷാപ്പില്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വടക്കെന്ത്യയില്‍ നിന്നുമുള്ളവര്‍ വരാറുണ്ട്.ഭൂരീഭാഗവും കൃഷിയിടങ്ങളിലും ഫാക്ടറികളിലും പണിയെടുക്കുന്ന കൂലി തൊഴിലാളികള്‍.. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ ഭേദമില്ലാതെ ഞാനവരെ എന്റെ നാടിന്റെ ഭാഗമായി കാണുന്നു.അതാണെന്റെ ദേശിയത.അയാള്‍ക്കുമുണ്ട് കൃത്യമായ നിര്‍വചനം.
അടുത്ത ചോദ്യം തൃശൂര്‍ക്കാരി പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയുമായ ഷീബാ അമീര്‍നോടാണ്..അവരെ സംബന്ധിച്ചിടത്തോളംദേശഭക്തി ദേശസ്നേഹം തുടങ്ങിയ വിവാദങ്ങള്‍ അന്വര്ഥമാണ്
ദേശീയത അടിച്ചേല്‍പ്പിക്കാനാവുന്നതല്ല.അസഹിഷ്ണതയ്ക്ക് ജാതിയില്ല.ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ മേല്‍ അടിച്ചേല്‍പ്പിച് അവരില്‍ അസഹിഷ്ണത വലര്‍ത്തുന്നതോന്നും ദേശീയതയുമായി ബന്ധപ്പെട്ടതല്ല.അങ്ങനെയുള്ളവര്‍ ആദ്യം ഭരണഘടന വായിച്ചിട്ട് സംവാദത്തിനു മുതിരട്ടെ.It has clearly defined natinalism as pluralistic and accomodative.It has given right to dissent nd right to remain different.അവര്‍ തിരിച്ചടിച്ചു.
അപ്പോള്‍ പിന്നെ ഇത്ര പെട്ടെന്ന് ഉയിര്‍ത്തെഴുന്നേററ ദേശിയതയും ദേശഭക്തിയുമൊക്കെ അധികാരം നിലനിര്‍ത്താനുള്ള കുതന്ത്രങ്ങള്‍ മാത്രമാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
സാധരണ ജനങ്ങള്‍ക്ക് ദേശിയതയെന്നാല്‍ എഴുന്നേറ്റ് നിന്ന് ദേശഭക്തി ഗാനം പാടുന്നതോ,ഭാരത് മാതാ കീ ജയ് വിളിക്കുന്നതോ ഗോമാംസം ഭക്ഷിക്കാതിരിക്കുന്നതോ അല്ല..തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ സംരക്ഷിക്കുന്ന അഴിമതിമുക്തമായ ഭരണം,ദാരിദ്ര്യവും പട്ടിണിയുമില്ലാത്ത ഗ്രാമങ്ങള്‍, അസഹ്ഷ്ണതയും ജാതിവ്യത്യാസങ്ങളും തീണ്ടാത്ത സമത്വ സംസ്കാരം..ഇതിനൊക്കെ വേണ്ടി നിലനില്‍ക്കുന്ന ഒരു ഭരണകൂടമാണ് തങ്ങള്‍ക്കുളളതെന്നു ജനങ്ങള്‍ക്ക് ഉറപ്പ് കൊടുക്കുവാന്‍ കഴിഞ്ഞാല്‍ ദേശത്തിനു വേണ്ടി എന്തും ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകും.അധികാരത്തിലിരിക്കുന്നവര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ദേശിയതയുടെ മാനങ്ങള്‍ നാനാത്വത്തില്‍ ഏകത്വമെന്നു വിശേഷിക്കപ്പെടുന്ന ഇന്ത്യന്‍ സംസ്കാരത്തെ ഓര്‍ത്ത് തിരുത്ത്തിയെഴുതെന്ട കാലം അതിക്രമിചില്ലേ..
സാധരണ ജനങ്ങള്‍ക്ക് ദേശിയതയെന്നാല്‍ എഴുന്നേറ്റ് നിന്ന് ദേശഭക്തി ഗാനം പാടുന്നതോ,ഭാരത് മാതാ കീ ജയ് വിളിക്കുന്നതോ ഗോമാംസം ഭക്ഷിക്കാതിരിക്കുന്നതോ അല്ല..തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ സംരക്ഷിക്കുന്ന അഴിമതിമുക്തമായ ഭരണം,ദാരിദ്ര്യവും പട്ടിണിയുമില്ലാത്ത ഗ്രാമങ്ങള്‍, അസഹ്ഷ്ണതയും ജാതിവ്യത്യാസങ്ങളും തീണ്ടാത്ത സമത്വ സംസ്കാരം..ഇതിനൊക്കെ വേണ്ടി നിലനില്‍ക്കുന്ന ഒരു ഭരണകൂടമാണ് തങ്ങള്‍ക്കുളളതെന്നു ജനങ്ങള്‍ക്ക് ഉറപ്പ് കൊടുക്കുവാന്‍ കഴിഞ്ഞാല്‍ ദേശത്തിനു വേണ്ടി എന്തും ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകും
ReplyDelete