ഇക്കഴിഞ്ഞ ദിവസം ഹയര്‍ സെക്കന്ററി കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ പോയപ്പോ എനിക്കിത്തിരി ഭയമുണ്ടായിരുന്നു.പ്രിപ്പയര്‍ ചെയ്യാന്‍ സാവകാശം കിട്ടാതെ പെട്ടെന്ന് എടുക്കേണ്ടി വന്ന ക്ലാസ്..പേപ്പര്‍ എടുത്താല്‍ എഴുതി പിടിപ്പിക്കാന്‍ എനിക്ക് നന്നായി അറിയാം.പക്ഷെ എഴുന്നേററ് നിന്ന് രണ്ടാളുടെ മുന്‍പില്‍ പറയാന്‍ ഇത്തിരി ചങ്കിടിപ്പ്.ഒറ്റ ദിവസം കൊണ്ട് materials സംഘടിപ്പിക്കണം.ലഹരിയുടെ നിഗൂഡതകളറിയാമെന്ന് കരുതി നെറ്റില്‍ കയറി തപ്പി.മദ്യം, മയക്കു മരുന്ന്.,കഞ്ചാവ് തുടങ്ങിയ ലഹരികളുടെ ദൂഷൃ വശങ്ങള്‍ തേടിയ എന്റെ മുന്‍പില്‍ പത്രത്താളിലെ വാര്‍ത്താ പേജുകള്‍ തെളിഞ്ഞു വന്നു.ലഹരിയുടെ കാണാക്കയങ്ങളില്‍ മുങ്ങിയ അച്ചന്‍ സ്വന്തം ചോരയില്‍ പിറന്ന മകളെ,സഹോദരന്‍ സഹോദരിയെ,പന്ത്രണ്ടു വയസുകാരന്‍ രണ്ടു വയസുകാരിയെ,നാല്പതുകാരന്‍ തൊണ്ണൂറുകാരി വൃദ്ധയെ, മുന്നില്‍ നില്‍ക്കുന്നതാരന്നു തിരിച്ചറിയാനാകാതെ വണ്ണം തലച്ചോറിനെ, പ്രജ്ഞയെ മൂടുന്ന ലഹരിയില്‍ ചവിട്ടി മെതിച്ച ജീവിതങ്ങള്‍..വായിച്ചു വായിച്ചു ഞാനങ്ങനെ എന്റെ പ്രിയപ്പെട്ട ഇടുക്കി ജില്ലയിലെ മലയോരങ്ങളിലെക്ക് കയറി പ്പോയി
"എന്റെ ഡോക്ടറെ നിങ്ങള്‍ക്കറിയാമോ",ഒര്ഫനെജിലെ അമ്മ പറഞ്ഞു.എത്രയെത്ര പെന്കുഞ്ഞുങ്ങളാണ് പോകാനോരിടമില്ലാതെ ഇവിടെ ,വീട്ടില്‍ നിന്നാല്‍ അച്ചനാകാം, സഹോദരനാകാം,അല്ലെങ്കില്‍ അവന്റെ സുഹൃത്തുക്കളാകാം,ആരെയാണീ കുഞ്ഞുങ്ങള്‍ വിശ്വസിക്കുക.ശരീരത്തില്‍ ഏല്‍ക്കുന്ന മുറിവിനെ ക്കാള്‍ എത്രയോ വലുതാണ് ഉള്ളില്‍ ഏല്‍ക്കുന്ന ആന്തരിക മുറിവുകള്‍. അതെങ്ങനെ മായ്ക്കും.സ്വന്തം വീട്ടില്‍ abuse ചെയ്യപ്പെടുന്ന കുഞ്ഞുങ്ങള്‍ ,അച്ഛനാകാം, ,അമ്മയോ സഹോദരനോ കൂട്ടീ കൊടുക്കുന്നതാകം,രണ്ടാനച്ചനാകാം,.സുരക്ഷിതമായി നില്‍ക്കാനോരിടമില്ലാത്ത പെണ്‍ കുഞ്ഞുങ്ങളുടെശാപം പേറുന്ന നാടാണിത്..
ഇവര്‍ക്കൊരു താങ്ങ് വേണം.ഡോക്ടര്‍ നിങ്ങള്‍ക്കുള്ളതിനനുസരിച് ഞങ്ങള്‍ക്ക് നല്‍കണം.ഈ ഗതി കേട്ട പെണ്‍ മക്കള്‍ക്ക് വേണ്ടി.
.
ഞാനെന്റെ പെണ്മക്കളെ ഓര്‍ത്തു.തനിച്ച് കുട്ടികളെ എങ്ങും വിടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടാണ് ജോലിയ്ക്ക് വരുന്നത്..
എന്റെ നെഞ്ചിന്റെ കനം കൂടി.കണ്ണീരിനെ പിടിച്ചു നിര്ത്താനാകുന്നില്ല.
ആരുടേതന്നറിയാതേ ഉള്ളില്‍ പൊട്ടി മുളച്ച ബീജത്തെ തോണ്ടിയെടുത്ത് കളയാന്‍, നിയമ പ്രകാരമുള്ള മാസങ്ങള്‍ക്ക് ശേഷം അഡ്വക്കേറ്റിന്റെ സഹായം തേടേണ്ടി വന്ന പതിനാലുകാരി പെണ്‍കുട്ടിയെ ഓര്‍ത്തു.ഞാനവളുടെ വക്കീലിനു ഏഴുതി..ആ മകളെ ഞാന്‍ നോക്കാം.അവളുടെ കുഞ്ഞിനെ കളയരുത്.നിന്ദ്നങ്ങല്‍ക്കിടയാക്കാതെ ഞാന്‍ വളര്‍ത്താം..വക്കില്‍ ഉടനെ മറുപടി തന്നു.നിങ്ങളുടെ സന്മനസിന് നന്ദി..നിയമത്തിനു അതിന്റെ വഴി തേടിയെ തീരൂ.ആശുപത്രിയുടെ ഇടനാഴിയില്‍ തല കുമ്പിട്ടു നില്‍ക്കുന്ന പെന്‍ ജന്മത്തെ ഓര്‍ത്തു ഞാന്‍ സങ്കടപ്പെട്ടു.
വയസ് കാലത്ത് താങ്ങാകുമെന്നു കരുതിയ മകന്‍ ഒരു സുപ്രഭാതത്തില്‍ അപകടമരണത്ത്തില്‍ പെട്ട് നിശ്ചലനായി കിടക്കുന്ന കാഴ്ച കണ്ടു തല തല്ലിക്കരയുന്ന അമ്മയെ കണ്ടു.അവനുമുന്റായിരുന്നു ലഹരിയുടെ ഭ്രാന്ത്.
മിക്ക പീഡനങ്ങള്‍ക്ക് പിന്നിലും ഒരു ലഹരിയുടെ കെണിയുണ്ടായിരുന്നു.
ഇങ്ങനെ കണ്ടറിഞ്ഞ കേട്ടറിഞ്ഞ ഒരു സങ്കടക്കടലുള്ളില്‍ നിറഞ്ഞാണ് ഞാന്‍ കുട്ടികളുടെ അടുത്ത് പോയത്.ഒരു പത്ത് പ്രാവശൃമെങ്കിലും ഞാനവരെ മക്കളെ എന്ന് വിളിച്ചു കാണും.(അവരെ ക്കാള്‍ പ്രായമുള്ള മക്കള്‍ എനിക്ക് ഉണ്ടായിരുന്നേനെ).
പലതും പറഞ്ഞു അവസാനം തിരാറായപ്പോള്‍ ഞാനവരോടു ചോദിച്ചു,
ഈയിരിക്കുന്ന നിങ്ങളുടെ പെങ്ങന്മാരെ ദ്രോഹിക്കുന്ന ,അവരുടെ മാനത്തിനു വില പറയുന്ന ,നിങ്ങളുടെ കുഞ്ഞനിയത്തിമാരുടെ നിഷ്കളങ്ക ബാല്യങ്ങളെ ചവിട്ടിയരയ്ക്കുന്ന,നിങ്ങളുടെ അമ്മമാര കണ്ണീര്‍ കുടിപ്പിക്കുന്ന ,നിങ്ങളുടെ യൌവനങ്ങളെ തച്ചുടയ്ക്കുന്ന ഈ മാരക വിപത്തിനെ നിങ്ങള്‍ക്ക് വേണോ മക്കളെ.വേണ്ട,അവര്‍ ഒന്നടങ്കം പറഞ്ഞു.
ഇതിന്റെ കെണിയില്‍ പെടുന്ന നിങ്ങളുടെ കൂട്ടുകാരെ പിന്തിരിപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ലേ.ആകും..Say no to drugs..
ഞാനാ പെണ്‍ മക്കളോടു ചോദിച്ചു.ലഹരിയില്‍ മുങ്ങുന്നവരെ , നിങ്ങളുടെ ആത്മാഭിമാനത്തെ ചവിട്ടി ത്താഴ്ത്ത്തുന്നവരെ,,നിങ്ങളെ ഗതികെടിലെക്ക് തള്ളിവിടാന്‍ ഏതറ്റം വരെയും പോകുന്നവരെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് പറയാന്‍ ധൈര്യമില്ലേ മക്കളെ നിങ്ങള്‍ക്ക്.പെണ്‍കുട്ടികള്‍ കൈയടിച്ചു.

No comments:
Post a Comment
നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.